കമലഹാസൻ്റെ പ്രസംഗം ഹിന്ദു വിരുദ്ധമാക്കി വ്യാഖ്യാനിച്ചുവെന്ന് മക്കൾ നീതി മയ്യം

കമലഹാസൻ്റെ പ്രസംഗം ഹിന്ദു വിരുദ്ധമാക്കി വ്യാഖ്യാനിച്ചുവെന്ന് മക്കൾ നീതി മയ്യം

ന്യൂഡൽഹി: കമലഹാസൻ്റെ ഗോഡ്സെ ഹിന്ദു തീവ്രവാദി പ്രസംഗം ഹിന്ദുവിരുദ്ധമാക്കി വ്യാഖ്യനിച്ചുവെന്ന് മക്കൾ നീതി മയ്യം. മതങ്ങളുടെ പേരിൽ സൃഷ്ടിക്കപ്പെടുന്ന തീവ്രവാദത്തെയാണ് അദ്ദേഹം വിമര്‍ശിച്ചതെന്നും പാര്‍ട്ടി വാര്‍ത്താ കുറിപ്പിൽ വ്യക്തമാക്കി. അതേസമയം ഇന്നലെ കമൽ ഹാസനെതിരെ അരുവാകുറിച്ചി പോലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തല്‍, വർഗീയ ധ്രുവീകരണം എന്നീ കുറ്റങ്ങളാണ് കമൽഹാസനെതിരെ ചുമത്തിയിരിക്കുന്നത്. നടനെതിരെ 153 A, 295 A വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കമല്‍ ഹാസന് എതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ […]

സെന്‍കുമാറിനെതിരെ 135 കേസുകള്‍; ഐ.ജി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി

സെന്‍കുമാറിനെതിരെ 135 കേസുകള്‍; ഐ.ജി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി

 തിരുവനന്തപുരം: മുന്‍ ഡിജിപി ടിപി. സെന്‍കുമാറിനെതിരേ ശബരിമല പ്രക്ഷോഭകാലത്തെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 135 കേസുകള്‍. അക്രമങ്ങളില്‍ സെന്‍കുമാറിനു നേരിട്ടു പങ്കില്ലെങ്കിലും ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ശബരിമല കര്‍മസമിതിയുടെ നേതാവെന്ന നിലയില്‍ അദ്ദേഹവും പ്രതിയാണെന്ന് ഐജി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കി. സെന്‍കുമാറും ഡോ കെഎസ്. രാധാകൃഷ്ണനും കര്‍മസമിതി നേതാക്കളാണ്. ഹര്‍ത്താലില്‍ അക്രമങ്ങളോ പൊതുസ്വത്തിനു നാശമോ ഉണ്ടായാല്‍ ആഹ്വാനം ചെയ്തവരുടെ പേരില്‍ കേസെടുക്കണമെന്ന ഹൈക്കോടതി വിധിയാണ് ഇവരുടെ കാര്യത്തില്‍ നടപ്പാക്കിയതെന്ന് ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതീപ്രവേശവിധിയേത്തുടര്‍ന്നു ശബരിമല കര്‍മസമിതി ആഹ്വാനം […]

പെരിയ ഇരട്ടക്കൊലപാതകം; രണ്ട് സിപിഎം നേതാക്കൾ അറസ്റ്റിൽ

പെരിയ ഇരട്ടക്കൊലപാതകം; രണ്ട് സിപിഎം നേതാക്കൾ അറസ്റ്റിൽ

പെരിയ ഇരട്ടക്കൊലപാതക കേസിൽ രണ്ട് സിപിഎം നേതാക്കൾ അറസ്റ്റിൽ. സിപിഎം ഉദുമ ഏരിയാ സെക്രട്ടറി മണികൺഠനും കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണനുമാണ് അറസ്റ്റിലായത്. കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെങ്കിലും പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചതിനുമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കേസിൽ നേരത്തെ ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ ഉൾപ്പെടെ നാല് സിപിഎം നേതാക്കളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. പ്രതികൾക്ക് ഒളിവിൽ കഴിയാൻ സഹായം ചെയ്ത് കൊടുത്തു എന്നതാണ് ഇവർക്കെതിരെയുള്ള ആരോപണം. ഫെബ്രുവരി 17നാണ് കാസർകോട് പെരിയയിൽ രണ്ട് കോൺഗ്രസ് […]

സുരേഷ്‌ ഗോപി മത്സരിച്ചത് തിരിച്ചടിയായി’; തൃശൂരിലെ വിജയസാധ്യതയിൽ ആശങ്ക പ്രകടിപ്പിച്ച് ടിഎൻ പ്രതാപൻ

സുരേഷ്‌ ഗോപി മത്സരിച്ചത് തിരിച്ചടിയായി’; തൃശൂരിലെ വിജയസാധ്യതയിൽ ആശങ്ക പ്രകടിപ്പിച്ച് ടിഎൻ പ്രതാപൻ

ഇന്ന് ചേർന്ന കെപിസിസി നേതൃയോഗത്തിലാണ് തൃശൂർ യുഡിഎഫ് സ്ഥാനാർത്ഥി ടിഎൻ പ്രതാപൻ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയത്. പ്രദേശത്തെ ഹിന്ദു വോട്ടുകൾ ബിജെപിക്ക് പോയെന്നും, സുരേഷ്‌ഗോപി മത്സരിച്ചത് തിരിച്ചടിയായെന്നും ടിഎൻ പ്രതാപൻ പറയുന്നു. യോഗത്തിൽ പങ്കെടുത്ത മറ്റ് സ്ഥാനാർത്ഥികളെല്ലാം തന്നെ എന്നാൽ ഉറച്ച് വിജയപ്രതീക്ഷയിലാണ്. ടിഎൻ പ്രതാപൻ ഇത്തരത്തിലൊരു ആശങ്ക പ്രകടിപ്പിക്കുന്നുണ്ടെങ്കിലും മറ്റ് നേതാക്കൾക്കെല്ലാം ടിഎൻ പ്രതാപൻ വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. തൃശൂരിൽ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് നേതൃത്വം കൊടുത്ത നേതാക്കളെല്ലാം വിശ്വസിക്കുന്നത് കുറഞ്ഞ വോട്ട് ഭൂരിപക്ഷത്തിലാണെങ്കിൽ കൂടി ടിഎൻ […]

ഇടുക്കി ഉടുമ്പൻചോലയിലെ കള്ളവോട്ട്; സ്‌ട്രോങ്‌റൂം ഉടൻ തുറക്കേണ്ടെന്ന് കളക്ടർ

ഇടുക്കി ഉടുമ്പൻചോലയിലെ കള്ളവോട്ട്; സ്‌ട്രോങ്‌റൂം ഉടൻ തുറക്കേണ്ടെന്ന് കളക്ടർ

ഇടുക്കി ഉടുമ്പൻചോലയിലെ കള്ളവോട്ട് ആരോപണത്തിൽ സ്ട്രോങ് റൂം ഉടൻ തുറക്കേണ്ടന്ന് തീരുമാനം. തെരഞ്ഞെടുപ്പ് രേഖകൾ വോട്ടെണ്ണൽ ദിനത്തിൽ പരിശോധിക്കാമെന്ന് കളകടർ വിളിച്ച ബൂത്ത് ഏജന്റുമാരുടെ യോഗത്തിൽ തീരുമാനമായി. കോതമംഗലത്തും കള്ളവോട്ട് നടന്നെന്ന ആരോപണവുമായി സിപിഎം രംഗത്ത്. ഉടുമ്പൻചോലയിലെ 66 , 69 ബൂത്തുകളിൽ സിപിഎം പ്രവർത്തകനായ രഞ്ചിത്ത് ‘വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് കള്ളവോട്ട് രേഖ നടുത്തിയെന്ന സിസി പ്രസിഡന്റിന്റെ പരാതിൽ തെരഞ്ഞെടുപ്പ് രേഖകൾ പരിശോധിക്കുന്നത് സംന്ധിച്ച തീരുമാനത്തിനാണ് കളകടർ ബൂത്ത് ഏജൻറുമാരുടെ യോഗം വിളിച്ചത്. ആവശ്യമെങ്കിൽ […]

ഞാൻ ‘ജയ് ശ്രീരാം’ വിളിക്കുന്നു,ധൈര്യമുണ്ടെങ്കിൽ അറസ്റ്റ് ചെയ്യൂ; മമതയെ വെല്ലുവിളിച്ച് അമിത് ഷാ

ഞാൻ ‘ജയ് ശ്രീരാം’ വിളിക്കുന്നു,ധൈര്യമുണ്ടെങ്കിൽ അറസ്റ്റ് ചെയ്യൂ; മമതയെ വെല്ലുവിളിച്ച് അമിത് ഷാ

തന്റെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. താൻ ഇവിടെ നിന്ന് ജയ് ശ്രീരാം വിളിക്കുകയാണെന്നും ധൈര്യമുണ്ടെങ്കിൽ മമത ദീദി തന്നെ അറസ്റ്റു ചെയ്യൂ എന്നും അമിത് ഷാ വെല്ലുവിളിച്ചു. ബംഗാളിലെ ജോയ്‌നഗറിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. സ്വന്തം അനന്തരവൻ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭയം കൊണ്ടാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തന്റെ റാലിക്ക് അനുമതി നിഷേധിച്ചത്. മമതയുടെ ഭരണത്തിൽ ദുർഗാ […]

കേരളാ കോൺഗ്രസ് ചെയർമാൻ ചുമതല പിജെ ജോസഫിന്

കേരളാ കോൺഗ്രസ് ചെയർമാൻ ചുമതല പിജെ ജോസഫിന്

പി.ജെ ജോസഫിനായി കേരള കോൺഗ്രസ് സർക്കുലർ. ചെയർമാന്റെ അഭാവത്തിൽ അധികാരം വർക്കിംഗ് ചെയർമാനെന്ന് സർക്കുലർ. പാർട്ടി ഭരണഘടന ഇരുപത്തിയൊൻപതാം വകുപ്പ് പ്രകാരമാണിതെന്ന് വിശദീകരണം. ജനറൽ സെക്രട്ടറി ജോയ് എബ്രഹാമാണ് സർക്കുലർ ഇറക്കിയത്. പാർട്ടിയിലെ ഒഴിവുകൾ ഉടൻ നികത്തുമെന്നും സർക്കുലറിൽ പറയുന്നു. കേരളാ കോൺഗ്രസിനുള്ള മാണി വിഭാഗത്തിനുള്ളിൽ തന്നെ ജോസ് കെ മാണിക്കെതിരായി ഒരു നീക്കം ആരംഭിച്ചിരിക്കുന്നു എന്നതിന്റെ സൂചനകൾ നൽകുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന സർക്കുലർ. കഴിഞ്ഞ ദിവസവും കേരളാ കോൺഗ്രസ് എമിന്റെ നേതൃത്വത്തിൽ പാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ […]

മോദി വാര്‍ത്താസമ്മേളനം വിളിക്കാത്തത് നന്നായി; ‘മേഘ’ പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ്

മോദി വാര്‍ത്താസമ്മേളനം വിളിക്കാത്തത് നന്നായി; ‘മേഘ’ പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം നടത്തിയ ‘ മേഘ’ പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ്. ലോകത്തിന് മുന്നില്‍ രാജ്യത്തെ നാണം കെടുത്തുകയാണ് മോദിയെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഇ മെയിൽ സംവിധാനം വരുന്നതിന് മുമ്പ് ഇ മെയിൽ അയച്ചു എന്ന് പറയുന്നു. മോദി ഇത്തരം സിദ്ധാന്തങ്ങൾ നാഗ്പൂരിലെ വാട്സാപ്പ് സർവ്വകലാശാലായിൽ നിന്നാണോ പഠിച്ചതെന്ന് ചോദിച്ച കോണ്‍ഗ്രസ്  പ്രധാനമന്ത്രി വാർത്ത‍ സമ്മേളനം വിളിക്കാത്തത് നന്നായെന്നും ഇല്ലെങ്കില്‍ അബദ്ധങ്ങളുടെ ഘോഷയാത്ര ആയേനെയെന്നും പരിഹസിച്ചു. ഒരു വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോദി തന്‍റെ […]

‘സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്, ഗാന്ധിജിയെ കൊന്ന ഗോഡ്സെ’; കമല്‍ഹാസന്‍

‘സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്, ഗാന്ധിജിയെ കൊന്ന ഗോഡ്സെ’; കമല്‍ഹാസന്‍

ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. ഞായറാഴ്ച ചെന്നയില്‍ നടന്ന പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്യവെയാണ് കമല്‍ഹാസന്‍റെ പ്രസ്താവന. ‘സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണ്, അയാളുടെ പേര് നാഥുറാം ഗോഡ്സേ എന്നാണ്’- കമല്‍ ഹാസന്‍ പറഞ്ഞു. ഇവടി മുസ്ലീം മെജോരിറ്റി പ്രദേശമായതുകൊണ്ടല്ല ഞാനിത് പറയുന്നത്, ഞാനിത് പറയുന്നത് ഗാന്ധിജിയുടെ പ്രതിമയ്ക്ക് മുന്നില്‍ നിന്നുകൊണ്ടാണ്. ഞാന്‍ ഗാന്ധിയുടെ കൊച്ചുമകനാണ്, അദ്ദേഹത്തിന്‍റെ മരണത്തില്‍ നീതി […]

അമിത് ഷായുടെ റോഡ് ഷോയ്ക്ക് വിലക്കേർപ്പെടുത്തി മമതാ ബാനർജി

അമിത് ഷായുടെ റോഡ് ഷോയ്ക്ക് വിലക്കേർപ്പെടുത്തി മമതാ ബാനർജി

അമിത് ഷായുടെ റോഡ്‌ഷോയ്ക്ക് അനുമതി നൽകാതെ മമതാ ബാനർജി. ജാദവ്പൂരിലെ റോഡ്‌ഷോയ്ക്കാണ് വിലക്ക്. ഹെലികോപ്ടർ ഇറക്കാനും വിലക്കുണ്ട്. മെയ് 19ന് നടക്കുന്ന അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായായിരുന്നു അമിത്ഷാ റോഡ്‌ഷോ സംഘടിപ്പിക്കുന്നത്. ഏഴ് സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവുമാണ് മെയ് 19 ന് പോളിംഗ് ബൂത്തിൽ എത്തുന്നത്. മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ ബിജെപി റാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. പശ്ചിമ ബംഗാളിലെ റാലികളിൽ പങ്കെടുക്കാനിരിക്കുകയായിരുന്നു അമിത് ഷാ. അതിനിടെയാണ് മമതയുടെ […]