കുമ്മനത്തിനെതിരെ ബിജെപിയില്‍ കലാപം രൂക്ഷം

കുമ്മനത്തിനെതിരെ ബിജെപിയില്‍ കലാപം രൂക്ഷം

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ ബിജെപിയില്‍ കലാപം ശക്തമായതിന് പിന്നാലെ സംസ്ഥാന ഘടകത്തിന്റെ നിയന്ത്രണം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ട് ഏറ്റെടുക്കുന്നു. എല്ലാ മാസവും സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ചേര്‍ന്ന് മിനുട്‌സ് നേരിട്ട് തനിക്ക് കൈമാറണമെന്ന് സംസ്ഥാന ഘടകത്തിന് അമിത് ഷാ നിര്‍ദേശം നല്‍കി. ബിജെപിയെ ആര്‍എസ്എസ് വല്‍ക്കരിക്കാനുള്ള കുമ്മനത്തിന്റെ നീക്കങ്ങള്‍ക്കെതിരെ ബിജെപിയിലെ രണ്ട് പ്രബല ഗ്രൂപ്പുകളായ മുരളീധരന്‍ വിഭാഗവും കൃഷ്ണദാസ് വിഭാഗവും കലാപക്കൊടി ഉയര്‍ത്തിയതോടെയാണ് അമിത് ഷായുടെ ഇടപെടല്‍. […]

ഗാന്ധി വധം: നിലപാടു മാറ്റി രാഹുല്‍ ഗാന്ധി; ആര്‍എസ്എസിനെ വിമര്‍ശിച്ചിട്ടില്ല

ഗാന്ധി വധം: നിലപാടു മാറ്റി രാഹുല്‍ ഗാന്ധി; ആര്‍എസ്എസിനെ വിമര്‍ശിച്ചിട്ടില്ല

  ന്യൂഡല്‍ഹി: ഗാന്ധിവധക്കേസില്‍ ആര്‍എസ്എസിനെ പഴി പറഞ്ഞ രാഹുല്‍ ഒടുവില്‍ നിലപാടു മാറ്റി. ആര്‍എസ്എസ് എന്ന സംഘടനയെ മുഴുവനായി വിമര്‍ശിച്ചിട്ടില്ലെന്നും ആര്‍എസ്എസുമായി ബന്ധമുള്ള ചിലരെയാണ് ഉദ്യേശിച്ചതെന്നും രാഹുല്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ഈ വാദം കോടതി അംഗീകരിച്ചു. ഹര്‍ജി സെപ്റ്റംബര്‍ ഒന്നിനു വീണ്ടും പരിഗണിക്കും. മഹാത്മാഗാന്ധിയെ വധിച്ചത് ആര്‍എസ്എസുകാരാണെന്ന രാഹുലിന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ഇതേത്തുടര്‍ന്നു ഫയല്‍ ചെയ്ത അപകീര്‍ത്തിക്കേസ് തള്ളിക്കളയണമെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ രാഹുലിന്റെ അഭിഭാഷകനായ കപില്‍ സിബലാണ് സംഘടനയെ മുഴുവനായല്ല രാഹുല്‍ പറഞ്ഞതെന്നു വിശദീകരിച്ചത്. […]

മെഡിക്കല്‍ പ്രവേശനം: അസ്വസ്ഥതയുണ്ടാക്കിയത് സര്‍ക്കാരെന്ന് ചെന്നിത്തല

മെഡിക്കല്‍ പ്രവേശനം: അസ്വസ്ഥതയുണ്ടാക്കിയത് സര്‍ക്കാരെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍, ദന്ത മേഖലകളില്‍ അസ്വസ്ഥതയുണ്ടാക്കിയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഇടതുപക്ഷ സര്‍ക്കാരിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി പരിഹാരം കാണണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വിവരാവകാശ നിയമത്തെ അട്ടിമറിക്കാനുള്ള എല്ലാ ശ്രമവും സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച തീരുമാനത്തില്‍ മാറ്റമില്ലെന്ന നിലപാടായിരുന്നു സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിരുന്നത്. എന്നാല്‍ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് നിലപാട് മയപ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. ഏകീകൃത ഫീസ് നടപ്പാക്കില്ലെന്നും മാനേജ്‌മെന്റുകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ആരോഗ്യ മന്ത്രി കെ.കെ […]

അടുത്ത കൊല്ലം മുത്തപ്പന്‍ വെളളാട്ട്, 2021ല്‍ പതിനാറടിയന്തിരം; സിപിഐഎമ്മിനെ പരിഹസിച്ച് കെ.സുരേന്ദ്രന്‍

അടുത്ത കൊല്ലം മുത്തപ്പന്‍ വെളളാട്ട്, 2021ല്‍ പതിനാറടിയന്തിരം; സിപിഐഎമ്മിനെ പരിഹസിച്ച് കെ.സുരേന്ദ്രന്‍

കോട്ടയം: ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്ന സിപിഐഎമ്മിനെ പരിഹസിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലാണ് സുരേന്ദ്രന്റെ പരിഹാസം. രണ്ടു കൊല്ലം മുന്‍പു ഗണേശോല്‍സവം, കഴിഞ്ഞ കൊല്ലം ശ്രീകൃഷ്ണജയന്തി, അടുത്ത കൊല്ലം മുത്തപ്പന്‍ വെളളാട്ട്, അതിനടുത്ത കൊല്ലം കുട്ടിച്ചാത്തന്‍ സേവ, 2021ല്‍ പതിനാറടിയന്തിരം. വൈരുധ്യാധിഷ്ഠിത ഭൗതികവാദം, ശാസ്തീയ സോഷ്യലിസം, ലെനിന്റെ പാര്‍ട്ടി പരിപാടി. ഹോ ഈ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല – ഇങ്ങനെയാണ് സുരേന്ദ്രന്റെ ഫെയ്‌സ്ബുക് കുറിപ്പ്. നേരത്തെ, സംസ്ഥാന അധ്യക്ഷന്‍ കുമ്മനം […]

എല്ലാ ക്ഷേത്രങ്ങളിലും മതപഠന കേന്ദ്രം തുടങ്ങുമെന്ന് ബിജെപി

എല്ലാ ക്ഷേത്രങ്ങളിലും മതപഠന കേന്ദ്രം തുടങ്ങുമെന്ന് ബിജെപി

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും മതപഠന കേന്ദ്രങ്ങള്‍ തുടങ്ങണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മതപ്രബോധനമെന്നത് ദേവസ്വംബോര്‍ഡിന്റെ ഉദ്യേശ ലക്ഷ്യങ്ങളിലുള്ളതാണ്. രാഷ്ട്രീയ അതിപ്രസരത്തിന്റെ സ്വാധീനത്താല്‍ ഇടക്കാലത്ത് ഉപേക്ഷിക്കപ്പെട്ട മതപഠനം പുനരാരംഭിക്കണമെന്നും ബിജെപി സംസ്ഥാന വക്താവ് എംഎസ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മതപ്രഭാഷണത്തിനായി ദേവസ്വംബോര്‍ഡ് പണം നല്‍കി പ്രഭാഷകരെ നിയോഗിച്ചിട്ടുണ്ട്. മുടങ്ങിക്കിടക്കുന്ന മതപ്രഭാഷണങ്ങളും പുനരാരംഭിക്കണം. ഇത്തരം ചുമതലകള്‍ നിര്‍വഹിക്കാന്‍ ദേവസ്വം ബോര്‍ഡിനെ പ്രാപ്തമാക്കുകയാണ് ബന്ധപ്പെട്ടവര്‍ ചെയ്യേണ്ടത്. ഇപ്പോള്‍ നടക്കുന്നത് അനാവശ്യ വിവാദങ്ങളാണ്. സീസണ്‍ തുടങ്ങുന്നതിന് മുന്‍പ് ശബരിമലയുടെ […]

വിമര്‍ശനങ്ങളെ നേരിടാന്‍ പഠിക്കണമെന്ന് ജയലളിതയ്ക്ക് സുപ്രീംകോടതിയുടെ താക്കീത്; സംസ്ഥാന സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്ന ഏക സംസ്ഥാനമാണ് തമിഴ്‌നാടെന്നും സുപ്രീംകോടതി

വിമര്‍ശനങ്ങളെ നേരിടാന്‍ പഠിക്കണമെന്ന് ജയലളിതയ്ക്ക് സുപ്രീംകോടതിയുടെ താക്കീത്; സംസ്ഥാന സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്ന ഏക സംസ്ഥാനമാണ് തമിഴ്‌നാടെന്നും സുപ്രീംകോടതി

ന്യൂഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. ‘താങ്കള്‍ പൊതുപ്രവര്‍ത്തകയാണെന്ന കാര്യം ഓര്‍ക്കണം. അതിനാല്‍ വിമര്‍ശനങ്ങളെ നേരിടാന്‍ പഠിക്കണം’ എന്ന് സുപ്രീംകോടതി ജയലളിതയെ താക്കീത് ചെയ്തു. അപകീര്‍ത്തി കേസുകള്‍ക്കായി സംസ്ഥാന സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്ന ഏക സംസ്ഥാനമാണ് തമിഴ്‌നാടെന്നും കോടതി കുറ്റപ്പെടുത്തി. അപകീര്‍ത്തി കേസിനെതിരെ പ്രതിപക്ഷ നേതാവ് വിജയ്കാന്ത് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കോടതി ജയലളിതയ്‌ക്കെതിരെ രംഗത്തെത്തിയത്. കേസില്‍ സെപ്തംബര്‍ 22ന് കോടതി വീണ്ടും വാദം കേള്‍ക്കും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തമിഴ്‌നാട് സര്‍ക്കാര്‍ 200ലധികം […]

മാർക്സിൽനിന്ന് മഹർഷിയിലേക്കുള്ള മാറ്റം നല്ലത്; സിപിഎമ്മിനെ പരിഹസിച്ച് കുമ്മനം

മാർക്സിൽനിന്ന് മഹർഷിയിലേക്കുള്ള മാറ്റം നല്ലത്; സിപിഎമ്മിനെ പരിഹസിച്ച് കുമ്മനം

ന്യൂഡൽഹി ∙ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്ന സിപിഎമ്മിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജേശഖരൻ. സിപിഎം ശ്രീകൃഷ്ണ ജയന്തിയും രാമായണ മാസവും ആചരിക്കുന്നത് സ്വാഗതാർഹമാണ്. ഈ മാനസാന്തരം വാസ്തവത്തിൽ മാർക്സിൽനിന്ന് മഹർഷിയിലേക്കുള്ള പരിവർത്തനമാണ്. എന്നാൽ, സംഘർഷ അന്തരീക്ഷം ആഘോഷത്തിന്റെ അന്തസത്ത ഇല്ലാതാക്കുമെന്നും കുമ്മനം ഡൽഹിയിൽ പറഞ്ഞു. ബാലഗോകുലത്തിന്‍റെ ശ്രീകൃഷ്ണജയന്തി ശോഭായാത്രയും സിപിഎമ്മിന്‍റെ “നമ്മളൊന്ന്” ഘോഷയാത്രയുമാണ് നടക്കുന്നത്. ശ്രീകൃഷ്ണ ജയന്തിയെ മറ്റൊരു പേരിൽ സിപിഎം ആഘോഷിക്കുന്നുവെന്നാണ് ആരോപണം. കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. ചട്ടമ്പിസ്വാമിദിനം മുതല്‍ അയ്യങ്കാളി […]

ദേശീയതയെക്കുറിച്ചുള്ള മോദിയുടെ പ്രസംഗം രാഷ്ട്രീയ വഞ്ചന: കോണ്‍ഗ്രസ്

ദേശീയതയെക്കുറിച്ചുള്ള മോദിയുടെ പ്രസംഗം രാഷ്ട്രീയ വഞ്ചന: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തതു ദേശീയതയ്ക്കുവേണ്ടിയല്ല, ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പ്രാവര്‍ത്തികമാക്കാനാണെന്ന് കോണ്‍ഗ്രസ്. അദ്ദേഹം ലക്ഷ്യത്തില്‍ നിന്നു മാറി. കപടമായ ദേശീയതയല്ല, വ്യാജമായതും പൂര്‍ത്തീകരിക്കാനാകാത്തതുമായ വാഗ്ദാനങ്ങളുടെ പേരില്‍ ജനങ്ങളോട് കണക്കുപറയേണ്ടി വരും. ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റിയംഗങ്ങളുടെ സമ്മേളനത്തിന്റെ സമാപന യോഗത്തില്‍ ദേശീയതയെക്കുറിച്ചു മോദി നടത്തിയ പ്രസംഗമാണു വിമര്‍ശനത്തിനു കാരണം. യോഗത്തില്‍ മോദി നടത്തിയ പരാമര്‍ശം അദ്ദേഹത്തിന്റെ മറ്റൊരു രാഷ്ട്രീയ വഞ്ചനയ്ക്കുള്ള തെളിവാണ്. അച്ഛേ ദിന്‍ വരുമെന്നു പറഞ്ഞ മോദിയുടെ അടവുകളാണു രാജ്യത്തിനു മുന്നില്‍ ഈ […]

പാക്കിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനത്തില്‍ അരുണ്‍ ജയ്റ്റ്‌ലി പങ്കെടുക്കില്ല

പാക്കിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനത്തില്‍ അരുണ്‍ ജയ്റ്റ്‌ലി പങ്കെടുക്കില്ല

ന്യൂഡല്‍ഹി: അടുത്ത ആഴ്ച പാക്കിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനത്തില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പങ്കെടുക്കില്ല. ഇന്ത്യ-പാക്കിസ്ഥാന്‍ ബന്ധം സമീപകാലങ്ങളിലെ ഏറ്റവും മോശമായ പശ്ചാത്തലത്തിലാണു സമ്മേളനം ബഹിഷ്‌കരിക്കാന്‍ മന്ത്രി തീരുമാനിച്ചതെന്നാണ് വിവരങ്ങള്‍. എന്നാല്‍, ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഉണ്ടായിട്ടില്ല. പാക്കിസ്ഥാനിലേക്ക് പോകുന്നത് നരകത്തിലേക്ക് പോകുന്നതിനു തുല്യമാണെന്നു, കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞിരുന്നു. അതിനിടെ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ഇസ്‌ലാമാബാദില്‍ നടക്കുന്ന ഏഴാമത് സാര്‍ക്ക് മീറ്റിംഗില്‍ പങ്കെടുക്കാനുള്ള നിഷേധിച്ചിരിക്കുകയാണെന്നും വിവരങ്ങള്‍ ഉണ്ട്.

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍

മെഡിക്കല്‍ പ്രവേശനത്തിന് മുന്‍ വര്‍ഷങ്ങളിലെ ഫീസ് ഘടനതന്നെ തുടരാന്‍ തീരുമാനിച്ചു. മുഴുവന്‍ സീറ്റിലും നീറ്റ് മെറിറ്റ് ലിസ്റ്റില്‍നിന്ന് പ്രവേശനം നല്‍കും. മാനേജ്‌മെന്റ് സീറ്റില്‍ എന്ത് ഫീസ് ഈടാക്കണമെന്നത് സംബന്ധിച്ച് ചര്‍ച്ചചെയ്ത് തീരുമാനിക്കും. മാനേജ്‌മെന്റുകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച നിലപാടില്‍ മാറ്റമില്ലെന്ന നിലപാടായിരുന്നു സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തുവന്നിരുന്നു. കൂടാതെ എസ്.എഫ്.ഐയും സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നിലപാടില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ […]