ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥതി സംബന്ധിച്ച് അഭ്യൂഹം അവസാനിപ്പിച്ച് കൊണ്ട് മെഡിക്കല്‍ ബുള്ളറ്റിന്‍. ജയയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി. അവര്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ കൂടി ജയക്ക് ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി. ലണ്ടനില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍ ഡോ. റിച്ചാര്‍ഡ് ബിയാലിന്റെ ഉപദേശം തേടിയതായി അപ്പോളോ ആശുപത്രി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ജയയുടെ പരിശോധനാ റിപ്പോര്‍ട്ടുകള്‍ ഡോ. ബിയാല്‍ വിലയിരുത്തി. മുഖ്യമന്ത്രിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ സംഘവുമായും അദ്ദേഹം കൂടിക്കാഴ്ച […]

ട്രംപ് 18 വര്‍ഷമായി നികുതി അടക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്

ട്രംപ് 18 വര്‍ഷമായി നികുതി അടക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്: റിപ്പബ്‌ളിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് വിവാദങ്ങളൊഴിഞ്ഞ നേരമില്ല. 18 വര്‍ഷമായി ട്രംപ് നികുതിയടക്കാതെ കബളിപ്പിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ന്യൂയോര്‍ക് ടൈംസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ട്രംപിന്റെ വരുമാന നികുതി സംബന്ധിച്ച രേഖകള്‍ ലഭിച്ചുവെന്ന് അവകാശപ്പെട്ട ന്യൂയോര്‍ക് ടൈംസ്, അമേരിക്കന്‍ നികുതി നിയമപ്രകാരം ഏകദേശം 1000 കോടി യു.എസ് ഡോളറോ അതിനു തുല്യമായ സംഖ്യയോ ആണ് 2013 വരെയുള്ള കാലയളവില്‍ നികുതി വരുമാന ഇനത്തില്‍ നഷ്ടംവരുത്തിയതെന്നും ആരോപിച്ചു. ഹിലരി ക്ലിന്റനുമായുള്ള ആദ്യ സംവാദത്തില്‍ പിന്നാക്കം പോയതോടെ പ്രതിച്ഛായ […]

സര്‍ക്കാരിനെ തള്ളിയ വി.എസിന് ഇ.പി.ജയരാജന്റെ മറുപടി

സര്‍ക്കാരിനെ തള്ളിയ വി.എസിന് ഇ.പി.ജയരാജന്റെ മറുപടി

തിരുവന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദനെ കുറ്റപ്പെടുത്തി വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. കാര്യങ്ങള്‍ മനസിലാക്കുന്ന ഒരു നേതാവിനും സര്‍ക്കാരിനെ തള്ളി പറയാനാകില്ലെന്നു ജയരാജന്‍ പറഞ്ഞു. സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തെറ്റാണെന്നും എംഎല്‍എമാരുടെ സമരം എത്രയും വേഗത്തില്‍ ഒത്തുതീര്‍പ്പാക്കണമെന്നുമായിരുന്നു ഇന്നു രാവിലെ വി.എസ് പറഞ്ഞത്. പ്രതിപക്ഷ നേതാക്കള്‍ ഒന്നടങ്കം വി.എസിന്റെ വാക്കുകളെ അഭിനന്ദിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വി.എസിന്റെ വാക്കുകളോട് പ്രതികരിക്കാന്‍ തയാറായിരുന്നില്ല.

സ്വാശ്രയ വിഷയം: സര്‍ക്കാര്‍ സമീപനം തെറ്റെന്ന് വി.എസ്

സ്വാശ്രയ വിഷയം: സര്‍ക്കാര്‍ സമീപനം തെറ്റെന്ന് വി.എസ്

തിരുവനന്തപുരം: സ്വാശ്രയസമരത്തിൽ പിണറായി സർക്കാരിനെ വിമർശിച്ച് ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ. എംഎൽഎമാരുടെ സമരം ഒത്തുതീർപ്പാക്കണം. ഇതിനുള്ള നടപടികൾ സ്വീകരിക്കണം. സമരത്തോടുള്ള സർക്കാർ സമീപനം ശരിയല്ലെന്നും വിഎസ് പറഞ്ഞു. സ്വാശ്രയ കോളജ് ഫീസ് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടു സർക്കാരിനെതിരെ നിയമസഭയിൽ നിരാഹാര സമരം നടത്തുന്ന പ്രതിപക്ഷ എംഎൽഎമാരെ കഴിഞ്ഞ ദിവസം വിഎസ് കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യവുമായി വിഎസ് രംഗത്തെത്തിയത്. അതിനിടെ, നിയമസഭാ കവാടത്തിൽ എംഎൽഎമാരുടെ നിരാഹാരസമരം അഞ്ചാം ദിവസവും തുടരുകയാണ്. ഹൈബി ഈഡൻ, ഷാഫി പറമ്പിൽ […]

നാദാപുരം അസ്‌ലം വധക്കേസ്; മുഖ്യപ്രതി പിടിയില്‍

നാദാപുരം അസ്‌ലം വധക്കേസ്; മുഖ്യപ്രതി പിടിയില്‍

കോഴിക്കോട്: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ നാദാപുരം കാളിപറമ്പ് അസ്‌ലം വധക്കേസില്‍ മുഖ്യപ്രതി പൊലീസ് പിടിയില്‍. കണ്ണൂര്‍ പാട്യം സ്വദേശി സുഗുണനാണ് നാദാപുരം പൊലീസിന്റെ പിടിയിലായത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയില്‍ വെച്ചിരിക്കുന്നതായാണ് വിവരം. അസ് ലം വധവുമായി ബന്ധപ്പെട്ട് സെപ്തംബര്‍ മൂന്നിന് രണ്ട് പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. വെള്ളൂര്‍ സ്വദേശികളായ ജിതിന്‍, ഷാജി എന്നിവരെയായിരുന്നു പൊലീസ് അറസ്റ്റു ചെയ്തത്. ഇതിന് മുന്‍പ് മറ്റ് രണ്ടു പേരേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആഗസറ്റ് 12 […]

സ്വാശ്രയ പ്രശ്‌നം: നിരാഹാരം അഞ്ചാം ദിനത്തിലേക്ക്; സമരം ശക്തമാക്കാന്‍ യുഡിഎഫ് ആലോചന

സ്വാശ്രയ പ്രശ്‌നം: നിരാഹാരം അഞ്ചാം ദിനത്തിലേക്ക്; സമരം ശക്തമാക്കാന്‍ യുഡിഎഫ് ആലോചന

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ യുഡിഎഫ് എംഎല്‍എമാരുടെ നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍ എന്നിവരാണ് നിരാഹാരമിരിക്കുന്നത്. നിരാഹാരം അനുഷിഠിച്ചിരുന്ന പിറവം എംഎല്‍എ അനൂപ് ജേക്കബിന്റെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നാളെ നിയമസഭ വീണ്ടും സമ്മേളിക്കുന്ന സാഹചര്യത്തില്‍ സമരം ശക്തമാക്കാനാണ് യുഡിഎഫിന്റെ ആലോചന. ജനപ്രതിനിധികള്‍ നിയമസഭയില്‍ നിരാഹാരം കിടന്നിട്ട് പോലും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താത്ത സര്‍ക്കാര്‍ നിലപാടിന് എതിരെ കടുത്ത വിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. അതേസമയം, തങ്ങളുടെ […]

ജയലളിതയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; അഭ്യൂഹങ്ങള്‍ തുടരുന്നു

ജയലളിതയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; അഭ്യൂഹങ്ങള്‍ തുടരുന്നു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിക്കുറിച്ച് അഭ്യൂഹങ്ങള്‍ തുടരുന്നു. ജയലളിതയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നാണ് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു അറിയിച്ചത്. ജയലളിതയുടെ ആരോഗ്യ നില ഗുരുതരമാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന ഘട്ടത്തിലാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്താനായി ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു രംഗത്ത് എത്തിയത്. ആശുപത്രിയില്‍ പ്രത്യേക ബ്ലോക്കില്‍ ചികില്‍സയില്‍ കഴിയുന്ന ജയലളിതയെ നേരില്‍ കണ്ടുവെന്നും മികച്ച ചികില്‍സയാണ് മുഖ്യമന്ത്രിക്ക് ലഭിക്കുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ശനിയാഴ്ച അപ്പോളോ […]

സ്വാശ്രയ പ്രശ്‌നം: മുഖ്യമന്ത്രിക്കെതിരെ യുവമോര്‍ച്ചയുടെ കരിങ്കൊടി

സ്വാശ്രയ പ്രശ്‌നം: മുഖ്യമന്ത്രിക്കെതിരെ യുവമോര്‍ച്ചയുടെ കരിങ്കൊടി

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് യുവമോര്‍ച്ചയുടെ കരിങ്കൊടി. ഗാന്ധി ജയന്തി ദിനത്തില്‍ തിരുവവന്തപുരം ഗാന്ധി ഭവനിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മടങ്ങുമ്പോഴായിരുന്നു കരിങ്കൊടി കാണിച്ചത്. ഏഴോളം വരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നാലെ കരിങ്കൊടിയുമായി ഓടുകയായിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രി മറ്റൊരു ഗേറ്റിലൂടെയാണ് പുറത്തേക്ക് പോയത്. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സ്വാശ്രയ മെഡിക്കല്‍ പ്രവേശ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയിരുന്നു. […]

അനൂപ് ജേക്കബിനെ ആശുപത്രിയിലേക്ക് മാറ്റി; മഞ്ഞപ്പിത്ത ലക്ഷണത്തെ തുടര്‍ന്നെന്ന് ചെന്നിത്തല

അനൂപ് ജേക്കബിനെ ആശുപത്രിയിലേക്ക് മാറ്റി; മഞ്ഞപ്പിത്ത ലക്ഷണത്തെ തുടര്‍ന്നെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനവിനെതിരേ നിയമസഭയ്ക്ക് മുന്നില്‍ സത്യാഗ്രഹ സമരം നടത്തിയിരുന്ന അനൂപ് ജേക്കബ് എംഎല്‍എയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കാണ് അനൂപിനെ മാറ്റിയത്. രാവിലെ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ആരോഗ്യനില മോശമാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും നിരാഹാരം അവസാനിപ്പിക്കാനോ ചികിത്സയ്‌ക്കോ അദ്ദേഹം തയാറായില്ല. ഉച്ചയ്ക്ക് പരിശോധന നടത്തിയപ്പോള്‍ ആരോഗ്യനില കൂടുതല്‍ വഷളായെന്നും ആശുപത്രിയിലേക്ക് മാറണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് പ്രതിപക്ഷ നേതാവും മറ്റു നേതാക്കളും ഇടപെട്ട് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അനൂപിനെ […]

ജയലളിതയുടെ ആരോഗ്യത്തെ സംബന്ധിച്ച ദുരൂഹതകള്‍ വര്‍ദ്ധിക്കുന്നു

ജയലളിതയുടെ ആരോഗ്യത്തെ സംബന്ധിച്ച ദുരൂഹതകള്‍ വര്‍ദ്ധിക്കുന്നു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യത്തെ സംബന്ധിച്ച ദുരൂഹതകള്‍ വര്‍ദ്ധിക്കുന്നു. ഇന്നലെ പതിവിന് വിപരീതമായി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തു വിടാത്തത് ഇതിന് ആക്കം കൂട്ടുന്നു. അതേസമയം ജയലളിതയ്ക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കാന്‍ ലണ്ടനില്‍ നിന്നും ഡോക്ടര്‍ അപ്പോളോ ആശുപത്രിയില്‍ എത്തിചേര്‍ന്നിട്ടുണ്ട്. അസുഖ ബാധിതയായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ജയലളിത ചികിത്സയോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നാണ് ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. മരുന്നുകളോട് അവര്‍ നന്നായി പ്രതികരിക്കുന്നുണ്ടെന്നും ടെസ്റ്റുകള്‍ക്ക് വിധേയയാക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. […]