കെ.ബാബുവിന്റെ ലോക്കര്‍ കാലിയാക്കിയ ദൃശ്യങ്ങള്‍ കണ്ടെത്തി

കെ.ബാബുവിന്റെ ലോക്കര്‍ കാലിയാക്കിയ ദൃശ്യങ്ങള്‍ കണ്ടെത്തി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണം നേരിടുന്ന കെ. ബാബുവിന്റേയും ഭാര്യയുടേയും ബാങ്ക് ലോക്കറുകള്‍ നേരത്തെ തുറന്ന് സാധനങ്ങള്‍ മാറ്റിയതായി വിജിലന്‍സിന് തെളിവ് ലഭിച്ചു. തൃപ്പൂണിത്തുറയിലെ എസ്ബിടി ശാഖയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് വിജിലന്‍സ് ഇക്കാര്യം മനസിലാക്കിയത്. ബാബുവിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതിന് ഒരു മാസം മുമ്പ് ബാബുവിന്റെ ഭാര്യ ലോക്കര്‍ തുറന്ന് സാധനങ്ങള്‍ മാറ്റുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ നിന്ന് വിജിലന്‍സ് കണ്ടെത്തിയത്. നേരത്തെകെ. ബാബുവിന്റെയും ഭാര്യ ഗീതയുടെയും പേരിലുള്ള ലോക്കറുകള്‍ പരിശോധിച്ചപ്പോള്‍ ഒന്നും കണ്ടെത്തിയിരുന്നില്ല. […]

ഡല്‍ഹി ഉപമുഖ്യമന്ത്രി സിസോദിയക്ക് നേരെ മഷിയേറ്

ഡല്‍ഹി ഉപമുഖ്യമന്ത്രി സിസോദിയക്ക് നേരെ മഷിയേറ്

ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ്? സിസോദിയക്കു നേരെ മഷിയേറ്. ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം രാജ്ഭവന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് സിസോദിയക്കുെേനര മഷിപ്രയോഗമുണ്ടായത്. ബ്രജേഷ് ശുക്ല എന്നയാളാണ് സിസോദിയക്കു നേരെ മഷിയൊഴിച്ചത്. തനിക്ക് ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും ബന്ധമില്ല, ഡല്‍ഹിയിലെ ജനങ്ങള്‍ ചിക്കുന്‍ ഗുനിയയും ഡെങ്കിപ്പനിയും മൂലം ബുദ്ധിമുട്ടുേമ്പാള്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും മന്ത്രിമാരടക്കമുള്ളവര്‍ സ്ഥലത്ത് ഇല്ലാത്തതിലുമുള്ള പ്രതിഷേധം അറിയിക്കാനാണ് മഷിയൊഴിച്ചതെന്നും ബ്രജേഷ് പറഞ്ഞു. അതേസമയം മഷി ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയോ കോണ്‍ഗ്രസോ ആകാമെന്ന് […]

ലൈംഗിക ആരോപണം: ആം ആദ്മി എംഎല്‍എ കീഴടങ്ങി; അറസ്റ്റ് ചെയ്യാതെ പൊലീസ്

ലൈംഗിക ആരോപണം: ആം ആദ്മി എംഎല്‍എ കീഴടങ്ങി; അറസ്റ്റ് ചെയ്യാതെ പൊലീസ്

ന്യൂഡല്‍ഹി: ലൈംഗിക ആരോപണം നേരിടുന്ന ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന്‍ ജാമിയ നഗര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. എന്നാല്‍ ഖാന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ പൊലീസ് തയാറായില്ല. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇപ്പോള്‍ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്നും പൊലീസ് വ്യക്തമാക്കി. പൊതുജനങ്ങളുടെ സമ്മര്‍ദം മൂലമാണ് പോലീസ് തന്നെ അറസ്റ്റ് ചെയ്യാത്തതെന്ന് ഖാന്‍ പറഞ്ഞു. വ്യാജമായ കേസാണിതെന്നും അദ്ദേഹം ആരോപിച്ചു. അനുയായികള്‍ക്ക് ഒപ്പമാണ് ഖാന്‍ സ്റ്റേഷനില്‍ എത്തിയത്. കഴിഞ്ഞാഴ്ചയാണ് ഭാര്യസഹോദരന്റെ ഭാര്യ ഖാനെക്കെതിരെ ലൈംഗിക പീഡനത്തിന് പരാതി നല്‍കിയത്.

രാഷ്ട്രീയം മാറ്റിവെച്ച് പകര്‍ച്ചവ്യാധിയെ നേരിടാന്‍ ഒരുമിച്ച് നില്‍ക്കണമെന്ന് കെജ്‌രിവാള്‍

രാഷ്ട്രീയം മാറ്റിവെച്ച് പകര്‍ച്ചവ്യാധിയെ നേരിടാന്‍ ഒരുമിച്ച് നില്‍ക്കണമെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: രാഷ്ട്രീയം മാറ്റിവച്ച് പകര്‍ച്ചവ്യാധിയെ നേരിടാന്‍ ഒരുമിച്ചു നില്‍ക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആഹ്വാനം. ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയും മൂലം 33 പേരാണ് ഇതുവരെ മരിച്ചത്. 2,800 ഓളം പേര്‍ക്ക് അസുഖം സ്ഥിരീകരിക്കുകയും ചെയ്തു. കഴുത്തിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ഡല്‍ഹിയില്‍ തിരിച്ചെത്തിയ മുഖ്യമന്ത്രി വീഡിയോ സന്ദേശത്തിലൂടെയാണ് രാഷ്ട്രീയം മാറ്റിവച്ച് കൊതുകിനെതിരെ ഒരുമിച്ച് പൊരുതാം എന്ന് അറിയിച്ചത്. ആര് ഏത് പാര്‍ട്ടിയില്‍പെടുന്നതാണെന്ന് കൊതുകുകള്‍ക്ക് അറിയില്ല. രാഷ്ട്രീയം മാറ്റി വയ്ക്കാം. ഈ ഉപദ്രവത്തിനെതിരെ പോരാടാന്‍ എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും കെജ്‌രിവാള്‍ പറഞ്ഞു. […]

ലോക്കറുകൾ കാലിയായി; ബാബുവിനെതിരായ കേസിൽ ദൃശ്യങ്ങൾ തേടി വിജിലൻസ്

ലോക്കറുകൾ കാലിയായി; ബാബുവിനെതിരായ കേസിൽ ദൃശ്യങ്ങൾ തേടി വിജിലൻസ്

  കൊച്ചി∙ മുൻ മന്ത്രി കെ.ബാബുവിനെതിരായ അനധികൃത സ്വത്തുസമ്പാദനക്കേസിൽ ബാങ്കുകളിലെ സിസിടിവി ദൃശ്യങ്ങൾ തേടി വിജിലൻസ്. ബാബുവിന്റെ പേരിലുള്ളതും അദ്ദേഹവുമായി അടുത്തയാളുകളുടെയും ലോക്കറുകൾ കാലിയായി കണ്ടതിലെ സംശയം നീക്കാനാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള നടപടി. ഇതുമായി ബന്ധപ്പെട്ടു രണ്ടു ബാങ്കുകളിൽ നിന്നുള്ള ദൃശ്യങ്ങൾ അന്വേഷണസംഘം ആവശ്യപ്പെട്ടു. ഇതു ലഭിക്കുന്ന മുറയ്ക്ക് അന്വേഷണം പുരോഗമിക്കും. കെ.ബാബുവും അദ്ദേഹവുമായി ബന്ധപ്പെട്ടവരുടെയും ഭൂമിയിടപാടുകളും സ്വത്തുക്കളും വിജിലൻസ് അന്വേഷിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു ബാങ്ക് ലോക്കറുകളിൽ നടത്തിയ പരിശോധനയിൽ കണക്കുകൂട്ടിയ അത്രയും ആസ്ഥികൾ കണ്ടെത്താൻ […]

കാരാട്ടിന്റെ ബിജെപി പരാമര്‍ശം: പ്രമേയം പാസാക്കണമെന്ന് വിഎസ്

കാരാട്ടിന്റെ ബിജെപി പരാമര്‍ശം: പ്രമേയം പാസാക്കണമെന്ന് വിഎസ്

ബിജെപിയുടെ കാര്യത്തില്‍ പ്രകാശ് കാരാട്ടിന്റെ നിലപാട് തള്ളി വി.എസ്.അച്യുതാനന്ദന്‍. ബിജെപി ഫാസിസ്റ്റ് പാര്‍ട്ടി തന്നെയെന്ന് കേന്ദ്രകമ്മിറ്റിയില്‍ വി.എസ്. പറഞ്ഞു. ബിജെപി ഹൈന്ദവ സ്വേഛാധിപത്യ പാര്‍ട്ടിയാണെന്ന് കാരാട്ട് ലേഖനമെഴുതിയിരുന്നു. ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്ന കാരാട്ടിന്റെ പ്രസ്താവനക്കെതിരെ കേന്ദ്രകമ്മിറ്റി പ്രമേയം പാസാക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു. ഇന്നലെ നടന്ന ചര്‍ച്ചയിലും കാരാട്ടിന്റെ പരാമര്‍ശത്തിനെതിരെ കേന്ദ്രക്കമ്മിറ്റിയില്‍ വിമര്‍ശമുയര്‍ന്നിരുന്നു. കേന്ദ്രകമ്മിറ്റി യോഗം ഡല്‍ഹി എകെജി ഭവനില്‍ പുരോഗമിക്കുകയാണ്. കൊല്‍ക്കത്ത പ്ലീന തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളിന്മേലുള്ള ചര്‍ച്ചയാണ് യോഗത്തിന്റെ പ്രധാന അജണ്ട. വിഎസ് അച്യുതാനന്ദനെതിരായ അച്ചടക്ക […]

എഎപി പരസ്യങ്ങള്‍ നല്‍കിയത് കോടതി നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്; കഴിഞ്ഞ വര്‍ഷം ചെലവാക്കിയത് 33.40 കോടി രൂപ

എഎപി പരസ്യങ്ങള്‍ നല്‍കിയത് കോടതി നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്; കഴിഞ്ഞ വര്‍ഷം ചെലവാക്കിയത് 33.40 കോടി രൂപ

ന്യൂഡല്‍ഹി: ഡല്‍ഹി ആം ആദ്മി സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കിയത് സുപ്രീംകോടതി നിര്‍ദേശങ്ങള്‍ ലംഘിച്ചാണെന്ന് കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്. ഡല്‍ഹിക്കു പുറമേ മറ്റ് സംസ്ഥാനങ്ങളില്‍ പരസ്യം പ്രസിദ്ധികരിച്ചതും പാര്‍ട്ടിക്ക് വിനയാകും. സര്‍ക്കാര്‍ പരസ്യങ്ങളില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍, മുഖ്യമന്ത്രി തുടങ്ങിയവരുടെ ചിത്രങ്ങള്‍ മാത്രമേ ഉള്‍പ്പെടുത്താനാവൂ. എന്നാല്‍ എഎപി സര്‍ക്കാര്‍ മറ്റ് മന്ത്രിമാരുടെയും ചിത്രങ്ങള്‍ നല്‍കി. 33.40 കോടി രൂപയാണ് പരസ്യത്തിനായി ചെലവാക്കിയത്. ഇതില്‍ 4.69 കോടി ഡല്‍ഹിയിലും ബാക്കി 28.71 കോടി മറ്റ് സംസ്ഥാനങ്ങളിലുമാണ് ചെലവാക്കിയത്. […]

ബെവ്‌കോ ഔട്ട് ലെറ്റുകള്‍ പൂട്ടില്ലെന്ന് എക്‌സൈസ് മന്ത്രി

ബെവ്‌കോ ഔട്ട് ലെറ്റുകള്‍ പൂട്ടില്ലെന്ന് എക്‌സൈസ് മന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ബെവ്‌കോ ഔട്ട് ലെറ്റുകള്‍ പൂട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ഓരോ വര്‍ഷവും 10 ശതമാനം ഔട്ട് ലെറ്റുകള്‍ പൂട്ടുക എന്ന മുന്‍ സര്‍ക്കാറിന്റെ മദ്യനയം മാറും. ഈ വിഷയത്തില്‍ ഒക്ടോബര്‍ രണ്ടിന് മുമ്പു തന്നെ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. മദ്യനയം മാറ്റുന്ന കാര്യത്തില്‍ സെപ്റ്റംബര്‍ 26ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ അന്തിമ തീരുമാനമുണ്ടാകും. ദേശീയപാതയോരത്തെ ഔട്ട് ലെറ്റുകള്‍ മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവ് കൂടി പരിഗണിച്ചാകും പുതിയ ഉത്തരവ് ഇറക്കുക. ത്രീ, ഫോര്‍ […]

സദ്ദാം ഹുസൈന്റെ മകള്‍ റഗദ് പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നു

സദ്ദാം ഹുസൈന്റെ മകള്‍ റഗദ് പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നു

ബഗ്ദാദ്: ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ മൂത്ത മകള്‍ റഗദ് സദ്ദാം ഹുസൈന്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നു. 2018ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു മുന്നോടിയായി ഒരു പുതിയ ഗോത്രസഖ്യത്തിന് രൂപംനല്‍കാനാണ് അവരുടെ തീരുമാനം. ഇപ്പോള്‍ ജോര്‍ദാനില്‍ കഴിയുന്ന 48കാരിയായ റഗദ് വൈകാതെ ഇറാഖില്‍ തിരിച്ചെത്തും. കഴിഞ്ഞ ദിവസം പാര്‍ലമെന്റ് പാസാക്കിയ പൊതുമാപ്പ് പ്രകാരമാണ് അവര്‍ നാട്ടിലേക്ക് മടങ്ങുന്നത്. റഗദിനെയും സദ്ദാം ഭരണകൂടത്തിലെ മറ്റു പ്രമുഖരെയും വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഇറാഖ് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ മേയില്‍ നല്‍കിയ […]

ആം ആദ്മി എംഎല്‍എ കൈക്കൂലി വാങ്ങിയെന്ന് പരാതി;  പൊലീസ് കേസെടുത്തു

ആം ആദ്മി എംഎല്‍എ കൈക്കൂലി വാങ്ങിയെന്ന് പരാതി;  പൊലീസ് കേസെടുത്തു

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എംഎല്‍എ സരിതാ സിംഗ് കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ ഡല്‍ഹി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. എന്നാല്‍ പരാതി വ്യാജമാണെന്ന് സരിതാ സിംഗ് ആരോപിച്ചു. തന്റെ ഓഫീസില്‍നിന്നും പാര്‍ട്ടിയില്‍നിന്നും പുറത്താക്കപ്പെട്ട ആളാണ് തനിക്കെതിരെ പരാതി നല്‍കിയിരിക്കുന്നതെന്ന് എംഎല്‍എ പറയുന്നു. തന്റെ ലെറ്റര്‍പാഡും സ്റ്റാമ്പും മോഷണം പോയതായും പരാതിക്കാരന്‍ നല്‍കിയിരിക്കുന്ന രേഖയിലെ ഒപ്പ് തന്റെയല്ലെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ നവംബറില്‍ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ സരിതാ സിംഗ് അറസ്റ്റിലായിരുന്നു.