യു.പിയില്‍ പാര്‍ട്ടിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് ലക്ഷ്യം; 2500 കിലോമീറ്റര്‍ നീളുന്ന മണ്ഡല പര്യടനത്തിനൊരുങ്ങി രാഹുല്‍ ഗാന്ധി

യു.പിയില്‍ പാര്‍ട്ടിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് ലക്ഷ്യം; 2500 കിലോമീറ്റര്‍ നീളുന്ന മണ്ഡല പര്യടനത്തിനൊരുങ്ങി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: യു.പിയില്‍ 2500 കിലോമീറ്റര്‍ നീളുന്ന മണ്ഡല പര്യടനത്തിനൊരുങ്ങി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അടുത്ത വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ സംസ്ഥാനത്ത് പാര്‍ട്ടിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് ലക്ഷ്യമിട്ടാണ് വന്‍ പ്രചാരണം ആസൂത്രണം ചെയ്യുന്നത്. സംസ്ഥാനത്തെ 403ല്‍ 223 മണ്ഡലങ്ങളിലാണ് രാഹുലിന്റെ പര്യടനം. വന്‍കിട റാലികള്‍ ഇല്ല. ഒരു മാസത്തോളം നീളുന്ന ഈ ജനസമ്പര്‍ക്ക പരിപാടിക്ക് അടുത്തയാഴ്ച തുടക്കംകുറിക്കുമെന്ന് യു.പി ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അടുത്തമാസം ആറിന് കിഴക്കന്‍ മേഖലയിലെ ദിയോറിയയിലാണ് […]

ഞാന്‍ പറഞ്ഞതെന്ത്? സിപിഐ കേട്ടതെന്ത്? മറുപടിയുമായി സ്വരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഞാന്‍ പറഞ്ഞതെന്ത്? സിപിഐ കേട്ടതെന്ത്? മറുപടിയുമായി സ്വരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കൊച്ചി: സിപിഐ മുഖപത്രമായ ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന് മറുപടിയുമായി എം. സ്വരാജ് എംഎല്‍എ. ഞാന്‍ പറഞ്ഞതെന്ത്? സിപിഐ കേട്ടതെന്ത്? എന്ന തലക്കെട്ടോടെ ഫെയ്‌സ്ബുക്ക് പേജിലാണ് സ്വരാജ് വിശദമായ മറുപടി കുറിപ്പ് എഴുതിയത്. ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ സ്വരാജിനെ കപ്പലണ്ടി കമ്യൂണിസ്റ്റെന്നായിരുന്നു വിശേഷിപ്പിച്ചിരിക്കുന്നത്. മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനത്തില്‍ നുഴഞ്ഞുകയറി ആ മഹത്തായ സന്ദേശത്തിന്റെ ശോഭകെടുത്തുന്ന കള്ളനാണയങ്ങളെ ബന്ധപ്പെട്ട നേതൃത്വങ്ങള്‍ തന്നെ തിരിച്ചറിയണമെന്നു ലേഖനം സിപിഐഎം നേതൃത്വത്തെ ഓര്‍മിപ്പിച്ചു. സ്വരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഞാന്‍ പറഞ്ഞതെന്ത്? സിപിഐ കേട്ടതെന്ത്? എം.സ്വരാജ്. […]

കാക്കി നിക്കറിന് പകരം ബ്രൗണ്‍ പാന്റ്‌സ്; ആര്‍എസ്എസ് പുതിയ യൂണിഫോം വിതരണം തുടങ്ങി

കാക്കി നിക്കറിന് പകരം ബ്രൗണ്‍ പാന്റ്‌സ്; ആര്‍എസ്എസ് പുതിയ യൂണിഫോം വിതരണം തുടങ്ങി

നാഗ്പൂര്‍: ആര്‍എസ്എസിന്റെ പുതിയ യൂണിഫോമിന്റെ ഭാഗമായ ബ്രൗണ്‍ പാന്റ്‌സിന്റെ വിതരണം ആരംഭിച്ചു. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തോടു ചേര്‍ന്നുള്ള കടയിലാണ് പുതിയ പാന്റുകള്‍ വില്‍ക്കുന്നത്. 250 രൂപയാണ് ഒരു പാന്റിന്റെ വില. ആദ്യ ഘട്ടത്തില്‍ 10,000 പാന്റുകളാണ് എത്തിച്ചിട്ടുള്ളത്. ഒക്ടോബര്‍ 11 വിജയദശമി ദിവസമാണ് പുതിയ യൂണിഫോം ഔദ്യോഗികമായി നിലവില്‍ വരിക. ഒരു നൂറ്റാണ്ടോളം മാറ്റമില്ലാതെ തുടര്‍ന്ന കാക്കി നിക്കര്‍ വേഷമാണ് ഇതോടെ ബ്രൗണ്‍ പാന്റിന് വഴിമാറിയത്. ആര്‍എസ്എസിന്റെ ഉന്നത സമിതിയായ അഖില ഭാരതീയ പ്രതിനിധി സഭയുടെ വാര്‍ഷിക […]

പെന്‍ഷന്‍ വിതരണം പാര്‍ട്ടി പരിപാടിയാക്കി മാറ്റി; ഏകീകൃത സ്വഭാവമുണ്ടാകണമെന്ന് ചെന്നിത്തല

പെന്‍ഷന്‍ വിതരണം പാര്‍ട്ടി പരിപാടിയാക്കി മാറ്റി; ഏകീകൃത സ്വഭാവമുണ്ടാകണമെന്ന് ചെന്നിത്തല

കൊച്ചി: ക്ഷേമപെന്‍ഷനുകളുടെ വിതരണം പിണറായി സര്‍ക്കാര്‍ പാര്‍ട്ടി പരിപാടിയാക്കി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെന്‍ഷന്‍ ജില്ലാ സഹകരണ ബാങ്കുകള്‍ വഴി രജിസ്ട്രാറുടെ അനുമതിയോടെ മാത്രമാണ് നല്‍കേണ്ടതെന്ന സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി സിപിഐഎം ഭരിക്കുന്ന സഹകരണ സംഘങ്ങള്‍ വഴിയാണ് നിലവില്‍ വിതരണം ചെയ്യുന്നത്. ഓണ സമ്മാനമെന്ന മട്ടില്‍ പാര്‍ട്ടി പ്രതിനിധികള്‍ വീട്ടിലെത്തി പെന്‍ഷന്‍ നല്‍കുന്നതിനൊപ്പം അവരില്‍ നിന്ന് പണം വാങ്ങുന്നതായി പരാതിയുണ്ടെന്നും ചെന്നിത്തല പറഞ്ഞു. പലയിടത്തും കൃത്യമായ വ്യവസ്ഥയില്ലാതെ ജില്ലാ ബാങ്കുകളെ നോക്കുകുത്തിയാക്കിയാണ് വിതരണം. ഇക്കാര്യത്തില്‍ […]

എം സ്വരാജിനെ പുച്ഛിച്ച് സിപിഐ മുഖപത്രം ജനയുഗം; ഘടകകക്ഷി പോര് കൊഴുക്കുന്നു

എം സ്വരാജിനെ പുച്ഛിച്ച് സിപിഐ മുഖപത്രം ജനയുഗം; ഘടകകക്ഷി പോര് കൊഴുക്കുന്നു

കൊച്ചി: സിപിഐയെ പരിഹസിച്ച എം.സ്വരാജ് എംഎല്‍എക്കെതിരെ സിപിഐ മുഖപത്രം ജനയുഗം. ദേവികയുടെ വാതില്‍പ്പഴുതിലൂടെ എന്ന എഡിറ്റ് പേജിലെ കോളത്തിലാണ് സ്വരാജിനുനേരെ കണക്കറ്റ പരിഹാസവും, വിമര്‍ശനങ്ങളും ഉണ്ടായത്. ലേഖനത്തില്‍ നിന്നും. ഇക്കഴിഞ്ഞ ദിവസം ഒരു വിദ്വാന്‍ പറയുന്നതു കേട്ടു, സിപിഐയുടെ രക്തപതാക തനിക്കു വെറുമൊരു പീറത്തുണിയാണെന്ന്! പട്‌നയിലെ കുട്ടികള്‍ കമ്മ്യൂണിസം തങ്ങളുടെ ജീവിതസിദ്ധാന്തമാക്കിയപ്പോള്‍ ഇയാള്‍ക്ക് സിപിഐയും കമ്മ്യൂണിസവും അജ്ഞാതം. നല്ല കുടുംബത്തില്‍ അസുരവിത്തും പിറക്കുമല്ലോ എന്നു സമാധാനിക്കാനൊക്കുമോ? തന്റെ കമ്മ്യൂണിസത്തെക്കുറിച്ച് ഈ അസുരവിത്ത് ഗ്വാഗ്വാ വിളിക്കുമ്പോള്‍ ‘കുങ്കുമത്തിന്റെ ഗന്ധമറിയാതെ […]

ആര്‍എസ്എസ് ശാഖ അവസാനിപ്പിക്കും; ക്ഷേത്രങ്ങളെ ആയുധശാലകളാക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍

ആര്‍എസ്എസ് ശാഖ അവസാനിപ്പിക്കും; ക്ഷേത്രങ്ങളെ ആയുധശാലകളാക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍

കൊച്ചി: ക്ഷേത്രങ്ങളെ ആയുധശാലകളാക്കാന്‍ അനുവദിക്കില്ലെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍. ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് നടത്തിവരുന്ന ശാഖയെക്കുറിച്ച് നിരവധി പരാതികളാണ് ലഭിക്കുന്നതെന്നും ഇത് അവസാനിപ്പിക്കാന്‍ വേണ്ട കര്‍ശന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള പോസ്റ്റിട്ടിരിക്കുന്നത്. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഉള്‍പ്പടെയുള്ള സംഘടനകള്‍ നടത്തി വരുന്ന അനധികൃത പ്രവര്‍ത്തനങ്ങളെ കുറിച്ച് നിരവധി പരാതികളാണ് എനിക്ക് ദിവസേന ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇത് […]

ബാര്‍കോഴക്കേസ്: വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

ബാര്‍കോഴക്കേസ്: വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് അന്വേഷിക്കാന്‍ വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. സംഘത്തില്‍ ഒരു ഡിവൈഎസ്പിയും മൂന്ന് സി.ഐമാരും ഉണ്ടാകും .അന്വേഷണ സംഘത്തക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വിജിലന്‍സ് ഡയറക്ടറുടെ നേതൃത്തില്‍ ഇന്ന് ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും .ഡിവൈഎസ്പി ഹുസൈന്റെ നേത്യത്തിലാണ് അന്വേഷണം. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ബാര്‍കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടത്. കേസുമായി ബന്ധപ്പെട്ടുള്ള എല്ലാ വശങ്ങളും പരിധോധിച്ച് അന്വേഷണ വിധേയമാക്കുന്നതിനാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരിക്കുന്നത്.വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കരറെഡ്ഡി ബാര്‍കോഴക്കേസ് അട്ടിമറിച്ചുവെന്നാരോപിച്ച് വിജിലന്‍സ് എസ്പി ആര്‍.സുകേശന്‍ […]

സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്കും പ്രാര്‍ത്ഥനയും വേണ്ടെന്ന് മന്ത്രി സുധാകരന്‍

സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്കും പ്രാര്‍ത്ഥനയും വേണ്ടെന്ന് മന്ത്രി സുധാകരന്‍

ആലപ്പുഴ: സര്‍ക്കാര്‍ പരിപാടികളില്‍ യാതൊരുവിധ പ്രാര്‍ത്ഥനകളും പാടില്ലെന്നും നിലവിളക്ക് കൊളുത്തരുതെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. ആലപ്പുഴ മുതുകുളത്ത് സംഘടിപ്പിച്ച പൊതുയോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിലവിളക്ക് കൊളുത്തരുതെന്ന് പറയുമ്പോള്‍ ചോദ്യം ചെയ്യുന്നവരിലുളളത് ബ്രാഹ്മണ മേധ്വാവിത്വമാണ്. പറയുന്നയാള്‍ ബ്രാഹ്മണന്‍ അല്ലെങ്കിലും സംസ്‌കാരം ബ്രാഹ്മണ മേധ്വാവിത്വത്തിന്റെതാണെന്നും അദ്ദേഹം വിശദമാക്കി. പൊതുയോഗത്തില്‍ നടന്ന സുധാകരന്റെ പ്രസംഗത്തില്‍ നിന്നും. ‘സര്‍ക്കാര്‍ പരിപാടികളില്‍ യാതൊരു പ്രാര്‍ത്ഥനയും പാടില്ല. കാരണം ഭരണഘടനയ്ക്ക് ജാതിയില്ല, മതമില്ല. ഗവണ്‍മെന്റ് പരിപാടിയില്‍ ഒരു മതത്തിന്റെയും ഒരു പാട്ടും പാടികൂട. […]

കേരള കോണ്‍ഗ്രസ് നിലനില്‍ക്കണമെങ്കില്‍ കെ.എം. മാണിയെ പുറത്താക്കണമെന്ന് പി.സി.ജോര്‍ജ്

കേരള കോണ്‍ഗ്രസ് നിലനില്‍ക്കണമെങ്കില്‍ കെ.എം. മാണിയെ പുറത്താക്കണമെന്ന് പി.സി.ജോര്‍ജ്

പത്തനംതിട്ട: കേരള കോണ്‍ഗ്രസ് (എം) നിലനില്‍ക്കണമെങ്കില്‍ കെ.എം. മാണിയെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നു പുറത്താക്കണമെന്നു പി.സി.ജോര്‍ജ് എംഎല്‍എ. മാണി സ്വയം രാജി വച്ചു പോകില്ല. അതുകൊണ്ടു പുറത്താക്കുകയേ നിര്‍വാഹമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഡിഎച്ച്ആര്‍എം സംഘടിപ്പിച്ച അയ്യങ്കാളി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പി.സി.ജോര്‍ജ്.

ആര്‍എസ്എസ് വിശ്വാസികളെ പരിഹസിച്ചു; ശ്രീകൃഷ്ണന് കൊക്കകോളയും ഐസ്‌ക്രീമും കൊടുത്തത് ശരിയാണോയെന്ന് പി.ജയരാജന്‍

ആര്‍എസ്എസ് വിശ്വാസികളെ പരിഹസിച്ചു; ശ്രീകൃഷ്ണന് കൊക്കകോളയും ഐസ്‌ക്രീമും കൊടുത്തത് ശരിയാണോയെന്ന് പി.ജയരാജന്‍

കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ആര്‍എസ്എസ് ശ്രീകൃഷ്ണന് കൊക്കകോളയും ഐസ്‌ക്രീമും കൊടുത്തത് ശരിയാണോ എന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍. കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സിഐടിയു ജില്ലാ പഠനക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ സിപിഐഎം ബക്കളത്ത് നടത്തിയ സാംസ്‌കാരിക ഘോഷയാത്രയില്‍ അവതരിപ്പിച്ച തിടമ്പ് നൃത്തത്തെക്കുറിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനുളള മറുപടിയായിരുന്നു ജയരാജന്റെ പ്രസംഗവും. ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകളുടെ ഉത്പന്നങ്ങള്‍ ശ്രീകൃഷ്ണന് കൊടുത്ത ആര്‍എസ്എസ് നടപടി ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു. […]