വിശ്വാസ വോട്ടിന് മുമ്പേ കീഴടങ്ങി അജിത് പവാര്‍; ഉപമുഖ്യമന്ത്രി പദം രാജിവെച്ചു

വിശ്വാസ വോട്ടിന് മുമ്പേ കീഴടങ്ങി അജിത് പവാര്‍; ഉപമുഖ്യമന്ത്രി പദം രാജിവെച്ചു

  മുംബൈ: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി പദത്തില്‍ നിന്ന് അജിത് പവാര്‍ രാജിവെച്ചു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മൂന്നാം ദിവസമാണ് രാജി വെച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ ആയിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ് നാവിസും ഉപമുഖ്യമന്ത്രിയായി അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തത്. ഇതിനെതിരെ ത്രികക്ഷി സഖ്യം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. വാദ – പ്രതിവാദങ്ങള്‍ കേട്ട സുപ്രീം കോടതി ഇന്ന് പുറപ്പെടുവിച്ച ഉത്തരവില്‍ നാളെ മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് നിര്‍ദ്ദേശിച്ചു. നാളെ വൈകുന്നേരം, അഞ്ചു […]

മഹാരാഷ്ട്ര: വിശ്വാസ വോട്ടെടുപ്പിൽ രഹസ്യ ബാലറ്റ് വേണ്ടെന്നും തത്സമയ സംപ്രേഷണം നടത്തണമെന്നും കോടതി

മഹാരാഷ്ട്ര: വിശ്വാസ വോട്ടെടുപ്പിൽ രഹസ്യ ബാലറ്റ് വേണ്ടെന്നും തത്സമയ സംപ്രേഷണം നടത്തണമെന്നും കോടതി

മഹാരാഷ്ട്ര വിശ്വാസ വോട്ടെടുപ്പിൽ രഹസ്യ ബാലറ്റ് വേണ്ടെന്നും തത്സമയ സംപ്രേഷണം നടത്തണമെന്നും സുപ്രിം കോടതി. ജനാധിപത്യത്തിന് അപകടമുണ്ടാകുന്ന അവസ്ഥയിലാണ് കോടതി ഇടപെടൽ. ഗവർണർ അനുവദിച്ച സമയം വെട്ടിച്ചുരുക്കിയാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഗവർണറുടെ നടപടി ചോദ്യം ചെയ്യാൻ കഴിയുമെന്ന് കോടതി തെളിയിച്ചിരിക്കുകയാണ് ഇന്നത്തെ വിധിയിലൂടെ. ഭരണഘടനക്ക് വെല്ലുവിളി ഉയരുന്ന സാഹചര്യത്തിൽ കോടതിക്ക് ഇടപെടാമെന്ന മുഖവുരയോട് കൂടിയാണ് വിധിയുടെ തുടക്കം. ബിജെപിയുടെ ആവശ്യങ്ങൾ കോടതി നിരാകരിച്ചു. സംസ്ഥാനത്ത് ഭരണഘടനാപരമായ വിഷയം നിലനിൽക്കുന്നുണ്ട്. ഭൂരിപക്ഷം തെളിയിക്കേണ്ടത് രാജ്ഭവനിലോ കോടതിയിലോ അല്ല […]

മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രിം കോടതി; ബിജെപിക്ക് തിരിച്ചടി

മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രിം കോടതി; ബിജെപിക്ക് തിരിച്ചടി

നാളെ മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ജസ്റ്റിസ് എംവി രമണ അധ്യക്ഷനായ സുപ്രിം കോടതി ഡിവിഷന്‍ ബെഞ്ച്  ഉത്തരവിട്ടു. ത്രികക്ഷി സഖ്യം സമർപ്പിച്ച ഹർജിയിലാണ്  സുപ്രിം കോടതി വിധി. വിശ്വാസ വോട്ടെടുപ്പിൽ രഹസ്യ ബാലറ്റ് വേണ്ടെന്നും തത്സമയ സംപ്രേഷണം നടത്തണമെന്നും കോടതി. ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് കോടതിയിൽ. ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചെയ്ത സർക്കാരിനിത് വലിയ വെല്ലുവിളിയാണ്. നാളെ വൈകുന്നേരം അഞ്ച് മണിയോട് കൂടി തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും എംഎൽഎമാരുടെ സത്യപ്രതിജ്ഞ വേഗം വേണമെന്നും […]

കോൺഗ്രസ് വിടുമെന്നത് അടിസ്ഥാനരഹിതമായ വാർത്തയെന്ന് ജ്യോതിരാദിത്യ സിന്ധ്യ

കോൺഗ്രസ് വിടുമെന്നത് അടിസ്ഥാനരഹിതമായ വാർത്തയെന്ന് ജ്യോതിരാദിത്യ സിന്ധ്യ

താൻ കോൺഗ്രസ് വിടാനൊരുങ്ങുന്നു എന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമെന്ന് ജ്യോതിരാദിത്യ സിന്ധ്യ. ട്വിറ്ററിൽ കോൺഗ്രസ് നേതാവെന്ന പദവി ഒഴിവാക്കിയതിനെത്തുടർന്ന് പ്രചരിച്ച അഭ്യൂഹങ്ങളോട് പ്രതികരിച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാകിയത്. തൻ്റെ ട്വിറ്റർ ഹാൻഡീലിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ട്വിറ്ററിലെ കോൺഗ്രസ് നേതാവെന്നുള്ള വിശേഷണം ഒഴിവാക്കിയിട്ട് മാസങ്ങളായെന്നും ആളുകൾ അത് ഇപ്പോഴാണ് ശ്രദ്ധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലെ പദവി ചുരുക്കണമെന്ന ചിലരുടെ നിർദ്ദേശം പരിഗണിച്ചാണ് ഇപ്രകാരം ചെയ്തത്. കോൺഗ്രസ് വിടുമെന്ന വാർത്തകളൊക്കെ അടിസ്ഥാന രഹിതമാണ്.- അദ്ദേഹം പിടിഐയോട് പറഞ്ഞു. ശേഷം ട്വിറ്ററിലൂടെയും […]

സ്ത്രീ എന്ന പരിഗണനപോലും തന്നില്ലെന്ന് രമ്യ ഹരിദാസ് എംപി

സ്ത്രീ എന്ന പരിഗണനപോലും തന്നില്ലെന്ന് രമ്യ ഹരിദാസ് എംപി

സ്ത്രീ എന്ന പരിഗണനപോലും മാര്‍ഷല്‍മാര്‍ തനിക്ക് തന്നില്ലെന്ന് രമ്യ ഹരിദാസ് എംപി. മഹാരാഷ്ട്ര വിഷയരമ്യ ഹരിദാസിന് നേര്‍ക്ക് ലോക്‌സഭയിലുണ്ടായ കയ്യേറ്റ ശ്രമത്തില്‍ പ്രതികരിക്കുകയായിരുന്നു രമ്യ ഹരിദാസ്. ലോക്‌സഭയിലെ പുരുഷ മാര്‍ഷല്‍മാര്‍ തന്നെ കയ്യേറ്റം ചെയ്‌തെന്ന് കാണിച്ച് ആലത്തൂര്‍ എംപിയായ രമ്യ ഹരിദാസ് സ്പീക്കര്‍ക്ക് പരാതി നല്‍കി. മഹാരാഷ്ട്ര വിഷയത്തില്‍ പ്രതിഷേധിച്ച് നടുത്തളത്തില്‍ ഇറങ്ങിയ പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധിക്കുന്നതിനിടെയാണ് സംഭവം. പ്രതിഷേധം കനത്തതോടെ സ്പീക്കര്‍ ഓം ബിര്‍ള എംപിമാരെ പുറത്താക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടയില്‍ ലോക്‌സഭയിലെ പുരുഷ മാര്‍ഷല്‍മാര്‍ തന്നെ […]

മഹാരാഷ്ട്ര വിഷയത്തിൽ പാർലമെന്റിൽ പ്രതിഷേധം; ടിഎൻ പ്രതാപനും ഹൈബി ഈഡനും സസ്‌പെൻഷൻ

മഹാരാഷ്ട്ര വിഷയത്തിൽ പാർലമെന്റിൽ പ്രതിഷേധം; ടിഎൻ പ്രതാപനും ഹൈബി ഈഡനും സസ്‌പെൻഷൻ

മഹാരാഷ്ട്ര വിഷയത്തിൽ ലോക്‌സഭയിൽ കടുത്ത പ്രതിഷേധമുയർത്തിയ കേരളാ എംപിമാരെ സഭയിൽ നിന്ന് പുറത്താക്കി. ഹൈബി ഈഡനെയും ടി.എൻ.പ്രതാപനെയുമാണ് പുറത്താക്കിയത്. മാപ്പുപറഞ്ഞശേഷം സഭയിൽ കയറിയാൽ മതിയെന്ന് ഇരുവരോടും സ്പീക്കർ നിർദേശിച്ചു. പ്ലക്കാർഡുയർത്തി നടുത്തളത്തിലിറങ്ങിയായിരുന്നു ഹൈബി ഈഡന്റേയും പ്രതാപന്റേയും പ്രതിഷേധം. ഇരുവരേയും ലോക്‌സഭയിൽ നിന്ന് നീക്കാൻ സ്പീക്കർ ഓം ബിർല മാർഷൽമാർക്ക് നിർദേശം നൽകി. വനിത എം.പിമാരെ മാർഷൽമാർ കൈയ്യേറ്റം ചെയ്തുവെന്ന് ഹൈബി ഈഡനും മനീഷ് തിവാരിയും ആരോപിച്ചു. മഹാരാഷ്ട്ര വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ലോക്‌സഭയിലും ഇടതുപാർട്ടികൾ രാജ്യസഭയിലും […]

ഷുഹൈബ് വധക്കേസ്; സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ്

ഷുഹൈബ് വധക്കേസ്; സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ്

ഷുഹൈബ് വധക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ് അയച്ചു. കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപെട്ട് നല്‍കിയ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ സുപ്രിംകോടതി ആവശ്യപ്പെട്ടത്. സര്‍ക്കാരിന്റെ നിലപാട്  കേട്ട ശേഷം കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് സുപ്രിംകോടതി അറിയിച്ചു. സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിന് എതിരെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. സംസ്ഥാന പൊലീസ് മേധാവി, സിബിഐ ഡയറക്ടര്‍ എന്നിവര്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് […]

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: സുപ്രിംകോടതിയില്‍ വാദം തുടങ്ങി

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: സുപ്രിംകോടതിയില്‍ വാദം തുടങ്ങി

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ത്രികക്ഷി സഖ്യം നല്‍കിയ ഹര്‍ജിയില്‍ സുപ്രിംകോടതിയില്‍ വാദം തുടങ്ങി. രാവിലെ 10.30നാണ് ഹര്‍ജി പരിഗണിച്ചത്. ബിജെപിയെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചു കൊണ്ട് ഗവര്‍ണര്‍ നല്‍കിയ കത്തും, ഭൂരിപക്ഷം ഉണ്ടെന്ന് ദേവേന്ദ്ര ഫഡ്നാവിസ് നല്‍കിയ കത്തുമാണ് കോടതി പരിശോധിക്കുന്നത്. 10.30ന് കോടതി ചേരുന്നതിന് മുമ്പ് കത്തുകള്‍ ഹാജരാക്കണം എന്ന് സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. ജസ്റ്റിസുമാരായ എന്‍ വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഗവര്‍ണറുടെ നടപടിക്കെതിരെ ശിവസേന, […]

അജിത് പവാറിനൊപ്പം പോയ നാല് എംഎൽഎമാർ എൻസിപിയിൽ മടങ്ങിയെത്തി

അജിത് പവാറിനൊപ്പം പോയ നാല് എംഎൽഎമാർ എൻസിപിയിൽ മടങ്ങിയെത്തി

അജിത് പവാറിനൊപ്പം പോയ നാല് എംഎൽഎമാർ കൂടി ഡൽഹിയിൽ നിന്ന് മുംബൈയിൽ മടങ്ങിയെത്തി. എൻസിപി യുവജനവിഭാഗം നേതാക്കളാണ് ഇവരെ മടക്കിക്കൊണ്ടുവന്നത്. നർഹരി സിർവാൾ, വിനായക് ദറോഡ, വിനായക് ദൗലത്ത്, അനിൽ പാട്ടീൽ എന്നീ എംഎൽഎമാരാണ് എൻസിപി ക്യാംപിൽ മടങ്ങിയെത്തിയത്. ശനിയാഴ്ച സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത തങ്ങളുടെ മൂന്ന് എംഎൽഎമാരെ ബിജെപി അന്നുതന്നെ ചാർട്ടേഡ് വിമാനത്തിൽ ഡൽഹിയിലേക്ക് കൊണ്ടുപോയെന്ന് എൻസിപി ആരോപിച്ചിരുന്നു. ദൗലത്ത് ദരോദ, നിതിൻ പവാർ, നർഹരി സിർവാൾ എന്നിവരെ കാണാതായെന്നായിരുന്നു ആരോപണം. തുടർന്ന് പാർട്ടിയുടെ യുവജന […]

അജിത് പവാറിനെ എന്‍സിപി നിയമസഭാകക്ഷി നേതാവ് സ്ഥാനത്ത് നിന്ന് നീക്കി

അജിത് പവാറിനെ എന്‍സിപി നിയമസഭാകക്ഷി നേതാവ് സ്ഥാനത്ത് നിന്ന് നീക്കി

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെ എന്‍സിപി നിയമസഭാകക്ഷി നേതാവ് സ്ഥാനത്ത് നിന്ന് നീക്കി. ശരദ് പവാര്‍ വിളിച്ചു ചേര്‍ത്ത എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. ജയന്ത് പാട്ടിലാണ് പുതിയ നിയമസഭാകക്ഷി നേതാവ്. ഉപമുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ യോഗം അജിത് പവാറിനോട് ആവശ്യപ്പെട്ടു. അജിത് പവാറിനെ പിന്തുണയ്ക്കുന്ന എന്‍സിപി എംഎല്‍എമാരില്‍ ഏഴ് എംഎല്‍എമാരും ശരദ് പവാര്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്തു. ഒമ്പത് എംഎല്‍എമാരാണ് അജിത്തിനെ പിന്തുണച്ചിരുന്നത്. മൊത്തം 44 എംഎല്‍എമാരാണ് യോഗത്തില്‍ പങ്കെടുത്തത്. […]

1 3 4 5 6 7 507