കേരളത്തിൽ ലൗ ജിഹാദുണ്ടെന്ന് ആവർത്തിച്ച് സിറോ മലബാർ സഭ

കേരളത്തിൽ ലൗ ജിഹാദുണ്ടെന്ന് ആവർത്തിച്ച് സിറോ മലബാർ സഭ

കേരളത്തിൽ ലൗ ജിഹാദുണ്ടെന്ന് ആവർത്തിച്ച് സിറോ മലബാർ സഭ. ഞായറാഴ്ച പള്ളികളിൽ വായിച്ച ഇടയലേഖനത്തിലാണ് സഭ ലൗ ജിഹാദിനെ കുറിച്ച് പരാമർശിക്കുന്നത്. സംസ്ഥാനത്ത് വർധിച്ചുവരുന്ന ലൗജിഹാദ് മതസൗഹാർദത്തെ തകർക്കുകയാണെന്നും ഐഎസ് ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യൻ പെൺകുട്ടികൾ റിക്രൂട്ട് ചെയ്യപ്പെടുകയാണെന്നും ഇടയലേഖനത്തിൽ പറയുന്നു. ഇത് സംബന്ധിച്ച് അധികൃതർ അടിയന്തര നടപടിയെടുക്കണമെന്നും ലൗ ജിഹാദിനെക്കുറിച്ച് രക്ഷകർത്താക്കളെയും കുട്ടികളെയും സഭ ബോധവൽകരിക്കുമെന്നും ഇടയലേഖനത്തിൽ പറയുന്നുണ്ട്. ജനുവരി 14നാണ് ഇത് സംബന്ധിച്ച് സഭ ആദ്യമായി പ്രസ്താവന പുറത്തിറക്കുന്നത്. കേരളത്തിൽ ലൗ ജിഹാദ് യാഥാർത്ഥ്യമെന്ന് […]

സര്‍ക്കാരിനെ അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവര്‍ണര്‍ പദവിയെന്ന് കോടിയേരി

സര്‍ക്കാരിനെ അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവര്‍ണര്‍ പദവിയെന്ന് കോടിയേരി

കോട്ടയം: സര്‍ക്കാരിനെ അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവര്‍ണര്‍ പദവിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്രസര്‍ക്കാരിന്റെ പ്രീതിക്കുവേണ്ടി ഗവര്‍ണര്‍ അനുചിതമായ അഭിപ്രായപ്രകടനങ്ങളും അനാവശ്യ ഇടപെടലുകളും നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശാഭിമാനി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ഗവര്‍ണറെ വിമര്‍ശിച്ച് കോടിയേരി രംഗത്തെത്തിയത്. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെയും നിയമസഭയേയും അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവര്‍ണര്‍ പദവി. അത് ഇപ്പോഴത്തെ ഗവര്‍ണര്‍ മറക്കുകയാണ്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളേയും ഹിന്ദുത്വത്തിന് കീഴ്‌പ്പെടുത്താനുള്ള പ്രവണത അപകടകരമായി വളര്‍ന്നിരിക്കുകയാണെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.

കേരളത്തിലും ഇസ്‌ലാമോഫോബിയ ഉണ്ടെന്ന് നടി പാര്‍വതി

കേരളത്തിലും ഇസ്‌ലാമോഫോബിയ ഉണ്ടെന്ന് നടി പാര്‍വതി

കൊച്ചി: മലയാളികള്‍ സമ്മതിച്ചില്ലെങ്കിലും കേരളത്തില്‍ ഇസ്‌ലാമോഫോബിയ ഉണ്ടെന്ന് വ്യക്തമാക്കി പ്രശസ്ത സിനിമാതാരം പാര്‍വതി തെരുവോത്ത്. ഇസ്‌ലാമോഫോബിയ കേരളത്തിലും ഉണ്ടെന്ന കാര്യം പലരും സമ്മതിക്കില്ല. പക്ഷേ കേരളത്തിലും ഉണ്ട്, അത് കൂടുതലുമാണെന്ന് പാര്‍വതി തിരുവോത്ത് പറയുന്നു. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ‘വര്‍ത്തമാനം’ എന്ന സിനിമയെക്കുറിച്ച് ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തില്‍ നടക്കുന്ന രാഷ്ടീയ സംവാദങ്ങളില്‍ ഇവയെല്ലാം മൂടുപടം അണിഞ്ഞാണ് പ്രത്യക്ഷപ്പെടുന്നതെന്നും അവര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ പ്രതികരിക്കുമ്പോള്‍ നിരവധി സന്ദേശങ്ങള്‍ […]

സുപ്രീം കോടതിയെ സമീപിച്ചത് ചട്ടങ്ങള്‍ പാലിച്ച് തന്നെ; ഗവര്‍ണര്‍ക്ക് മറുപടിയുമായി സര്‍ക്കാര്‍

സുപ്രീം കോടതിയെ സമീപിച്ചത് ചട്ടങ്ങള്‍ പാലിച്ച് തന്നെ; ഗവര്‍ണര്‍ക്ക് മറുപടിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത് ചട്ടങ്ങള്‍ പാലിക്കാതെയാണെന്നുള്ള ഗവര്‍ണറുടെ വിമര്‍ശനത്തിന് മറുപടിയുമായി സര്‍ക്കാര്‍. സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത് റൂള്‍സ് ഓഫ് ബിസിനസ് അനുസരിച്ചാണ്. കേസ് കൊടുക്കുന്നതിന് ഗവര്‍ണറുടെ അനുമതി വേണ്ടെന്നും ഗവര്‍ണറെ അറിയിക്കണമെന്ന് മാത്രമാണ് ചട്ടത്തിലുള്ളതെന്നും മന്ത്രി എ.കെ. ബാലന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ നിയമ വിദഗ്ധരുമായി ആലോചിച്ച് ഗവര്‍ണര്‍ക്ക് മറുപടി നല്‍കും. ഗവര്‍ണറുടെ അധികാരത്തെ സര്‍ക്കാര്‍ ചോദ്യം ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കാന്‍ […]

അലന്‍ മാവോയിസത്തിലേക്ക് ആകര്‍ഷിച്ച ഒരു എസ്എഫ് ഐക്കാരനെ കാണിച്ചുതരാമോ…?; പി ജയരാജനെതിരേ അലന്റെ മാതാവ്

അലന്‍ മാവോയിസത്തിലേക്ക് ആകര്‍ഷിച്ച ഒരു എസ്എഫ് ഐക്കാരനെ കാണിച്ചുതരാമോ…?; പി ജയരാജനെതിരേ അലന്റെ മാതാവ്

കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച് പന്തീരാങ്കാവ് പോലിസ് അറസ്റ്റ് ചെയ്ത് യുഎപിഎ ഉള്‍പ്പെടുത്തി ജയിലിലടച്ച സിപിഎം പ്രവര്‍ത്തകന്‍ അലന്റെ മാതാവ് സിപിഎം നേതാവ് പി ജയരാജനെതിരേ രംഗത്ത്. കഴിഞ്ഞ ദിവസം കോഴിക്കോട് കടപ്പുറത്ത് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിന്റെ സംവാദത്തിനിടെ പി ജയരാജന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായാണ് സബിത ശേഖര്‍ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. അലന്‍ എസ്എഫ് ഐയില്‍ ഒരിക്കലും സജീവമായിരുന്നില്ലെന്നും അലന്‍ മാവോയിസത്തിലേക്ക് ആകര്‍ഷിച്ച ഒരു എസ്എഫ് ഐക്കാരനെ കാണിച്ചുതരാമോന്നുമാണ് സബിതയുടെ ചോദ്യം. സഖാവ് പി ജയരാജന്‍ […]

ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം മുഖ്യപത്രം ദേശാഭിമാനി

ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം മുഖ്യപത്രം ദേശാഭിമാനി

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം മുഖ്യപത്രം ദേശാഭിമാനി. ഇന്നത്തെ എഡിറ്റോറിയല്‍ പേജിലാണ് ഗവര്‍ണറെ സിപിഎം വിമര്‍ശിച്ചിരിക്കുന്നത്. പദവിയുടെ വലുപ്പം തിരിച്ചറിയാത്തവിധമാണ് ഗവര്‍ണര്‍ രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തിയതെന്ന് സിപിഎം മുഖപത്രം കുറ്റപ്പെടുത്തി. തിരുവനന്തപുരത്തും ഡല്‍ഹിയിലും മാധ്യമങ്ങളെ കണ്ട് സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ നടത്തിയ പരാമര്‍ശങ്ങളെ മുഖപത്രം രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ഗവര്‍ണര്‍ സംസ്ഥാനത്തിനെതിരെ കടുത്ത ഭാഷയില്‍ ഭീഷണി മുഴക്കുകയാണ്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കുപരി ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് ഭരണഘടന വിഭാവനം ചെയ്യുംവിധമാണ്. രാഷ്ട്രീയ നിയമനമായ ഗവര്‍ണര്‍ സ്ഥാനവും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും തമ്മിലുള്ള […]

ഗവര്‍ണര്‍ പെരുമാറുന്നത് ബിജെപി പ്രസിഡന്റിനെ പോലെയെന്ന് രമേശ് ചെന്നിത്തല

ഗവര്‍ണര്‍ പെരുമാറുന്നത് ബിജെപി പ്രസിഡന്റിനെ പോലെയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബിജെപി പ്രസിഡന്റിനെ പോലെ പെരുമാറുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ ഭേദഗതി നിയമത്തെ സുപ്രീം കോടതി ചവറ്റുകൊട്ടയില്‍ തള്ളുമെന്നും ചെന്നിത്തല പറഞ്ഞു. കൂടാതെ ഭരണ പ്രതിപക്ഷങ്ങള്‍ ഒന്നിച്ച സംയുക്ത സമരത്തിന്റെ കടയ്ക്കല്‍ കത്തിവച്ചത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അതേസമയം, സര്‍ക്കാരിന്റെയോ ഏതെങ്കിലും വ്യക്തികളുടെയോ അവകാശങ്ങളെ വെല്ലുവിളിക്കാന്‍ താനില്ലെന്നും എന്നാല്‍ ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ തലവന്‍ ഞാനാണെന്നിരിക്കെ പ്രോട്ടോകോള്‍ പ്രകാരം തന്നെ അറിയിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ […]

കളിയിക്കാവിള കൊലപാതകം: തുടർ ആക്രമണങ്ങൾക്ക് സാധ്യതയെന്ന് തമിഴ്നാട് ക്യു ബ്രാഞ്ച് റിപ്പോർട്ട്‌

കളിയിക്കാവിള കൊലപാതകം: തുടർ ആക്രമണങ്ങൾക്ക് സാധ്യതയെന്ന് തമിഴ്നാട് ക്യു ബ്രാഞ്ച് റിപ്പോർട്ട്‌

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതകവുമായി ബന്ധപ്പെട്ട് തുടര്‍ ആക്രമണങ്ങൾക്ക് സാധ്യതയെന്ന് ക്യൂ ബ്രാഞ്ച് റിപ്പോർട്ട്. സംഘടനയിലെ അംഗങ്ങൾ ഡൽഹിയിലും ബെംഗളൂരിലും പിടിയിലായതിന് പിന്നാലെയായിരുന്നു കളിയിക്കാവിളയിലെ കൊലപാതകം. അതിനാൽ കളിയിക്കാവിള കേസിലെ മുഖ്യ സൂത്രധാരൻ മെഹ്ബൂബ പാഷ അടക്കമുള്ള  പ്രതികൾ പിടിയിലായ സാഹചര്യത്തിൽ ഇവർ പ്രവർത്തിച്ചിരുന്ന തീവ്രവാദ സംഘടനയിലെ മറ്റ് അംഗങ്ങൾ ഭക്ഷിണേന്ത്യൻ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നാണ് തമിഴ്നാട് ക്യു ബ്രാഞ്ചിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഭക്ഷിണേന്ത്യയിൽ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. പ്രതികൾ പ്രവർത്തിച്ചിരുന്ന  തീവ്രവാദസംഘടനയിൽ എത്ര അംഗങ്ങളാണുള്ളതെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ അന്വേഷണ സംഘത്തിന് […]

നിർഭയ കേസ്; തൂക്കിലേറ്റാനുള്ള ഡമ്മി പരീക്ഷണം വീണ്ടും നടത്തും

നിർഭയ കേസ്; തൂക്കിലേറ്റാനുള്ള ഡമ്മി പരീക്ഷണം വീണ്ടും നടത്തും

നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കലിനു മുന്നോടിയായുള്ള ഡമ്മി പരീക്ഷണം വീണ്ടും നടത്തും. ഫെബ്രുവരി 22 ന് വധശിക്ഷ നടക്കാത്ത സാഹചര്യത്തിലാണ് ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങൾ വീണ്ടും അവലോകനം ചെയ്യാൻ തീരുമാനിച്ചത്. അടുത്ത ബുധനാഴ്ചയാണ് ഡമ്മി പരീക്ഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കേസിൽ കുറ്റവാളികളായ നാല് പേരുടെയും വധശിക്ഷ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ മരണവാറണ്ട് ഇന്നലെ പുറപ്പെടുവിച്ചു. ഫെബ്രുവരി ഒന്നിന് രാവിലെ ആറുമണിക്ക് വധശിക്ഷ നടപ്പാക്കണമെന്നാണ് പുതിയ മരണവാറണ്ടിലെ നിർദേശം നേരത്തെ ഈ മാസം 22 ന് വധശിക്ഷ നടത്താനായിരുന്നു […]

1 2 3 1,518