ഹരിയാന മുന്‍മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡയുടെ വസതിയില്‍ സി.ബി.ഐ റെയ്ഡ്

ഹരിയാന മുന്‍മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡയുടെ വസതിയില്‍ സി.ബി.ഐ റെയ്ഡ്

ചണ്ഡിഗഢ്: ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡയുടെ വസതിയില്‍ സി.ബി.ഐ റെയ്ഡ്. ഡല്‍ഹിയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയുള്ള മനേസറിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്. ഡല്‍ഹി, ചണ്ഡിഗഢ്, റോത്തക്ക്, എന്നിവടങ്ങളിലായി 20 ഇടങ്ങളിലാണ് ഒരേ സമയം റെയ്ഡ് നടക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിലും സി.ബി.ഐ സംഘം റെയ്ഡ് നടത്തി. 2004നും 2009നും ഇടക്ക് മനേസറില്‍ 400 ഏക്കര്‍ ഭൂമി സ്വകാര്യ ബില്‍ഡിംഗ് സ്ഥാപനത്തിന് പതിച്ച് കൊടുത്തത് വഴി സര്‍ക്കാരിന് വന്‍ നഷ്ടമുണ്ടായി എന്നതാണ് കേസ്. പത്ത് […]

യുഎസ് ഓപ്പണ്‍: മൊവാക് ജോക്കോവിച്ച് നാലാം റൗണ്ടില്‍

യുഎസ് ഓപ്പണ്‍: മൊവാക് ജോക്കോവിച്ച് നാലാം റൗണ്ടില്‍

യുഎസ് ഓപ്പണ്‍ ലോക നമ്പര്‍ മൊവാക് ജോക്കോവിച്ച് നാലാം റൗണ്ടില്‍ കടന്നു റഷ്യന്‍ താരം മിഖായേല്‍ യൂസ്‌നി പരിക്ക് മൂലം പിന്മാറിയതിനെത്തുടര്‍ന്നാണ് ജോക്കോവിച്ചിന്റെ നാലാം റൗണ്ട് പ്രവേശനം . ഒളിമ്പിക് ചാമ്പ്യന്‍ ആംഡി മറൈ മൂന്നാം റൗണ്ടില്‍ കടന്നു. സ്‌പെയിനിന്റെ മാഴ്‌സല്‍ഗ്രനോളേഴ്‌സിനെ തോല്‍പ്പിച്ചാണ് മറെയുടെ മുന്നേറ്റം. സ്‌കോര്‍ 6-4,6-1,6-4 .വനിത സിംഗിള്‍ സില്‍ അമേരിക്കയുടെ സെറീന വില്യംസും മൂന്നാം റൗണ്ടിലെത്തി.അമേരിക്കയുടെ തന്നെ വാനിയ കിംഗിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സെറീനയുടെ മൂന്നാം റൗണ്ട് പ്രവേശനം. സ്‌കോര്‍ 63, […]

കശ്മീരില്‍ നിയന്ത്രണരേഖ കടന്നൊരു കല്യാണം

കശ്മീരില്‍ നിയന്ത്രണരേഖ കടന്നൊരു കല്യാണം

ശ്രീനഗര്‍: സംഘര്‍ഷഭരിതമായ കശ്മീരില്‍ നിയന്ത്രണരേഖ മറികടന്ന് ഒരു വിവാഹം. കശ്മീര്‍ താഴ്‌വയില്‍ നാളുകളായി തുടരുന്ന സംഘര്‍ഷങ്ങളെ നേരിടാന്‍ പോലീസ് കിണഞ്ഞു പരിശ്രമിക്കുമ്പോഴാണ് പോലീസുകാരിലൊരാള്‍ പാക് അധീന കാശ്മീരിലെ പെണ്‍കുട്ടിയെ വധുവാക്കിയിരിക്കുന്നത്. ജമ്മുകശ്മീര്‍ പോലീസിലെ സബ് ഇന്‍സ്‌പെക്ടറായ ഒവൈസ് ഗീലാനിയും പാക് അധീന കാശ്മീരിലെ മുസഫറാബാദ് സ്വദേശിയായ ഫൈസ ഗീലാനിയും തമ്മിലുള്ള വിവാഹമാണ് കഴിഞ്ഞ ദിവസം ശ്രീനഗറില്‍ നടന്നത്. നിയന്ത്രണരേഖയില്‍ നിലനില്‍ക്കുന്ന കടുത്ത അസ്വസ്ഥത മൂലം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ജൂലായില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ […]

പ്രധാനമന്ത്രിക്ക് വിയറ്റ്‌നാമില്‍ വന്‍ വരവേല്‍പ്പ് 

പ്രധാനമന്ത്രിക്ക് വിയറ്റ്‌നാമില്‍ വന്‍ വരവേല്‍പ്പ് 

ഹാന: ജി 20 ഉച്ചകോടിക്ക് മുന്നോടിയായി ഉഭയകക്ഷി സന്ദര്‍ശനത്തിന് വിയറ്റ്‌നാമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വന്‍ വരവേല്‍പ്പ്. ഹാനയില്‍ വിമാനമിറങ്ങിയ മോദിയെ വിയറ്റ്‌നാം അധികൃതര്‍ രാജ്യത്തേക്ക് സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനം കൊണ്ട് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 15 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി വിയറ്റ്‌നാം സന്ദര്‍ശിക്കുന്നത്. പ്രധാനമന്ത്രി എന്‍ഗ്യുയെന്‍ ഹുവാന്‍ ഫുക്കുമായി മോദി കൂടിക്കാഴ്ച നടത്തി. വിയറ്റ്‌നാം പ്രസിഡന്റ് ട്രാന്‍ ഡെയ് കുവാങ്, വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് […]

നെഹ്‌റുവിനെ പുകഴ്ത്തി വരുണ്‍ ഗാന്ധി

നെഹ്‌റുവിനെ പുകഴ്ത്തി വരുണ്‍ ഗാന്ധി

ലക്‌നൗ: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സംഭാവനകളെ താഴ്ത്തിക്കെട്ടാന്‍ ചില ബി.ജെ.പി നേതാക്കള്‍ ശ്രമിക്കുമ്പോള്‍ നെഹ്‌റുവിനെ വാനോളം പുകഴ്ത്തി വരുണ്‍ ഗാന്ധി രംഗത്ത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി നെഹ്‌റു രാജാവിനെ പോലെ ആര്‍ഭാട ജീവിതമാണ് നയിച്ചതെന്നാണ് ചിലര്‍ കരുതുന്നത്. എന്നാല്‍ അവര്‍ക്ക് അറിയാത്തത് ചിലതുണ്ട് 15 വര്‍ഷത്തിലധികം ജയില്‍വാസം അനുഭവിച്ചാണ് അദ്ദേഹം പ്രധാനമന്ത്രി പദത്തില്‍ വരെ എത്തിയത് എന്നുകൂടി ഓര്‍ക്കണം. ഇന്ന് ആരെങ്കിലും എന്നോട് ചോദിക്കുകയാണ് നിങ്ങള്‍ ജയിലില്‍ കിടക്കൂ, 15 വര്‍ഷം കഴിഞ്ഞ് നിങ്ങളെ […]

മുന്‍ മന്ത്രി കെ.ബാബുവിന്റെയും മക്കളുടെയും വീട്ടില്‍ വിജിലന്‍സ് റെയ്ഡ്‌

മുന്‍ മന്ത്രി കെ.ബാബുവിന്റെയും മക്കളുടെയും വീട്ടില്‍ വിജിലന്‍സ് റെയ്ഡ്‌

കൊച്ചി: മുന്‍ മന്ത്രി കെ ബാബുവിന്റെ വീട്ടില്‍ വിജലന്‍സ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനത്തിന് വിജിലന്‍സ് കേസെടുത്തു. ബാബുവിന്റെ രണ്ട് മക്കളുടെ വീടുകളിലും ബിനാമികളെന്ന് കരുതുന്നവരുടെ വീടുകളിലും വിജിലന്‍സ് സംഘം റെയ്ഡ് തുടരുകയാണ്. ഏഴോളം കേന്ദ്രങ്ങളിലാണ് പരിശോധന നടത്തുന്നത്. വിവിധ കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. ബാര്‍ കോഴക്കേസില്‍ ബാബുവിനെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ നല്‍കിയിരുന്നു. ഇതില്‍ അന്വേഷണത്തിന്റെ ഭാഗമായി സ്വത്തുവകകളും ആസ്തിയും പരിശോധിക്കാനാണ് റെയ്ഡ്. അതിരാവിലെ തന്നെ വിജിലന്‍സ് സംഘം ബാബുവിന്റെ തൃപ്പൂണിത്തുറയിലുള്ള വസതിയിലടക്കം […]

ഇ-മെയില്‍ വിവാദം: ഹിലരിക്കെതിരായ അന്വേഷണ രേഖകള്‍ പുറത്ത്

ഇ-മെയില്‍ വിവാദം: ഹിലരിക്കെതിരായ അന്വേഷണ രേഖകള്‍ പുറത്ത്

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ് എതിരായ അന്വേഷണ രേഖകള്‍ പുറത്ത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി പദം വഹിച്ചിരുന്ന അവസരത്തില്‍ ഔദ്യോഗിക സന്ദേശങ്ങള്‍ അയയ്ക്കാന്‍ ഹിലരി സ്വകാര്യ ഇ-മെയില്‍ സര്‍വര്‍ ഉപയോഗിച്ച സംഭവത്തെക്കുറിച്ച് നടത്തിയ അന്വേഷണ രേഖകളാണ് പുറത്തായത്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്ബിഐ ആണ് 58 പേജുള്ള രേഖകള്‍ പുറത്തുവിട്ടത്. അന്വേഷണത്തിന്റെ ഭാഗമായി ഹിലരിയുമായി നടത്തിയ അഭിമുഖത്തിന്റെയും ന്യൂയോര്‍ക്കിലെ വസതിയിലുള്ള സ്വകാര്യ സര്‍വറിന്റേയും വിവരങ്ങളാണ് പുറത്തായത്. കഴിഞ്ഞ ജൂലൈയില്‍ സ്വകാര്യ ഇ-മെയില്‍ സര്‍വര്‍ ഉപയോഗിച്ച […]

ഭരണ പരിഷ്‌കാര കമ്മീഷന്‍: 14 പരിഗണനാ വിഷയങ്ങള്‍; തസ്തികകള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി; ശമ്പളത്തിന് മാസം 15 ലക്ഷം

ഭരണ പരിഷ്‌കാര കമ്മീഷന്‍: 14 പരിഗണനാ വിഷയങ്ങള്‍; തസ്തികകള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി; ശമ്പളത്തിന് മാസം 15 ലക്ഷം

തിരുവനന്തപുരം: നാലാം ഭരണപരിഷ്‌കാര കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ അഴിമതി, സ്വജനപക്ഷപാതം എന്നിവ ഇല്ലാതാക്കല്‍, ഭരണം ഫലപ്രദമാക്കല്‍ തുടങ്ങി 14 വിഷയങ്ങള്‍. ഭരണസംവിധാനത്തിന്റെ പ്രവര്‍ത്തനവും ഘടനയും അവലോകനം ചെയ്യല്‍, ക്ഷേമ സംസ്ഥാനമെന്ന ലക്ഷ്യം നേടാന്‍ ജീവനക്കാരുടെ ഉത്തരവാദിത്തം, കാര്യക്ഷമത, ഫലപ്രാപ്തി എന്നിവ മെച്ചപ്പെടുത്തല്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പ്രധാന ഏജന്‍സികള്‍ എന്നിവയുടെ പങ്ക് പുനര്‍നിര്‍ണയിക്കല്‍, അധികാര വികേന്ദ്രീകരണം വ്യാപിപ്പിക്കാനുള്ള നടപടികള്‍, റിക്രൂട്ട്‌മെന്റ്, നിയമനം, സ്ഥാനക്കയറ്റം എന്നിവയിലെ നയം അവലോകനം ചെയ്യല്‍, ജീവനക്കാരുടെ പ്രവര്‍ത്തന മികവ് മെച്ചപ്പെടുത്തല്‍, സര്‍ക്കാര്‍ കൂടുതല്‍ സുതാര്യവും […]

സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയ നിറം നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് മോദി

സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയ നിറം നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് മോദി

ന്യൂഡല്‍ഹി: സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയത്തിന്റെ നിറം നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദലിതര്‍ക്കെതിരായ നിരുത്തരവാദിത്തപരമായ പ്രസ്താവനകളില്‍ നിന്ന് തന്റെ പാര്‍ട്ടിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദലിതരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ക്ഷേമത്തിനായാണ് തന്റെ പ്രവര്‍ത്തനം. മോദി ദലിതരെ പിന്തുണയ്ക്കുന്ന ആളാണെന്ന വസ്തുത ചില ‘സ്വയം പ്രഖ്യാപിത രക്ഷകര്‍ക്ക്’ ദഹിക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ദലിതര്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളില്‍ ദുഃഖം രേഖപ്പെടുത്തുന്നു. ഇത്തരം കാര്യങ്ങള്‍ സംസ്‌ക്കാരമുള്ള സമൂഹത്തിന് ചേരുന്നതല്ലെന്നും പ്രധാനമന്ത്രി ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. […]

ഹിന്ദു സ്വയം സേവക് സംഘിന് ബ്രിട്ടനില്‍ താക്കീത്

ഹിന്ദു സ്വയം സേവക് സംഘിന് ബ്രിട്ടനില്‍ താക്കീത്

  ലണ്ടന്‍: ആര്‍.എസ്.എസിന്റെ ആഗോള സംഘടനയായ ഹിന്ദു സ്വയം സേവക് സംഘ് ബ്രിട്ടനില്‍ താക്കീത്. ചാരിറ്റി സംഘടനകളെ നിയന്ത്രിക്കുന്ന സമിതിയാണ് എച്ച്.എസ്.എസിനെ താക്കീത് ചെയ്തത്. എച്ച്്.എസ്.എസിന്റെ ക്യാംപില്‍ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നതായി ഒരു ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷനിലൂടെ പുറത്ത് വന്നിരുന്നു. ഇതേതുടര്‍ന്നാണ് നടപടി. 1966 മുതല്‍ ബ്രിട്ടനില്‍ പ്രവര്‍ത്തിച്ചു വരുന്ന സംഘടനയാണ് ഹിന്ദു സ്വയം സേവക് സംഘ്. ആര്‍.എസ്.എസിന്റെ ആദര്‍ശങ്ങള്‍ പിന്തുടരുന്ന എച്ച്.എസ്.എസ് ആര്‍.എസ്.എസിന്റെ അതേ ശൈലിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഓഗസ്റ്റില്‍ ലൂട്ടനില്‍ നടന്ന എച്ച്.എസ്.എസിന്റെ മഹാശിബിരത്തില്‍ […]