നികുതി കുടിശ്ശിക: ബിഹാറില്‍ ഹനുമാനെതിരെ നോട്ടീസ്

നികുതി കുടിശ്ശിക: ബിഹാറില്‍ ഹനുമാനെതിരെ നോട്ടീസ്

പറ്റ്‌ന: നികുതിയടവില്‍ പിഴവ് വരുത്തിയെന്ന പേരില്‍ ബിഹാറില്‍ ഹനുമാന്‍ ദേവനെതിര ലീഗല്‍ നോട്ടീസ്. 4.33 ലക്ഷം രൂപ നികുതി കുടിശ്ശിക വരുത്തിയെന്ന പേരിലാണ് മുന്‍സിപ്പാലിറ്റി അധികൃതര്‍ നടപടിക്കൊരുങ്ങുന്നത്. രേഖകള്‍ പ്രകാരം മൂന്നിടത്താണ് ഹനുമാന്റെ പേരില്‍ വസ്തുവകകള്‍ ഉള്ളത്. നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് രണ്ടു തവണ ക്ഷേത്രം അധികൃതരെ സമീപിച്ചെങ്കിലും പ്രതികരണമൊന്നുമുണ്ാകാത്ത സാഹചര്യത്തിലാണ് നികുതിയടക്കാന്‍ വീഴ്ച വരുത്തിയാല്‍ ഉടമസ്ഥനെതിരെ നോട്ടീസ് അയയ്ക്കാമെന്നുള്ള വകുപ്പു പ്രകാരം ഹനുമാന്റെ പേരില്‍ നഗരസഭ അധികൃതര്‍ നോട്ടീസ് അയച്ചത്. ഇതിനു മുന്‍പും ഹനുമാനെതിരെ നിയമനടപടികള്‍ക്കായി അധികൃതര്‍ […]

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിസി ജോസഫിനു പിന്തുണയുമായി മമ്മൂട്ടി പൂഞ്ഞാറില്‍

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിസി ജോസഫിനു  പിന്തുണയുമായി മമ്മൂട്ടി പൂഞ്ഞാറില്‍

കോട്ടയം: സിനിമ ലോകത്തെ തിരക്കില്‍ നിന്ന് വെള്ളിത്തിരയിലെ സൂപ്പര്‍ സ്റ്റാര്‍ മമ്മുട്ടി രാഷ്ട്രീയം തിളച്ചുമറിയുന്ന തെരഞ്ഞെടുപ്പ് ഗോദായിലെത്തി, പഴയ സൗഹൃദത്തിന്റെ ഊഷ്മളമായ ഓര്‍മ്മകളുമായി ആരുമറിയാതെ. പൂഞ്ഞാര്‍ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ പി.സി. ജോസഫിനെ കണ്ട് പിന്തുണ അറിയിക്കാനാണ് പഴയ ലോ കോളേജ് സതീര്‍ത്ഥ്യന്‍ മമ്മൂട്ടി പൂഞ്ഞാറിലെത്തിയത്. എറണാകുളത്ത് ലോ കോളേജ് പഠനകാലത്തെ വിദ്യാര്‍ത്ഥി സമരങ്ങളില്‍ ആവേശം വിതറുന്ന മുദ്രാവാക്യം വിളിച്ചുകൊടുത്തിരുന്ന സഹപാഠി പി.സി. ജോസഫ് പൊന്നാട്ട് ഈ തെരഞ്ഞെടുപ്പില്‍ കേരളം ശ്രദ്ധിക്കുന്ന മണ്ഡലമായ പൂഞ്ഞാറില്‍ നിന്ന് നിയമസഭയിലേയ്ക്ക് […]

ഏഴരപ്പൊന്നാനയുടെ നാട് നില നിര്‍ത്താന്‍ സുരേഷ് കുറുപ്പ്; തിരിച്ചുപിടിക്കാന്‍ തോമസ് ചാഴികാടന്‍

ഏഴരപ്പൊന്നാനയുടെ നാട് നില നിര്‍ത്താന്‍ സുരേഷ് കുറുപ്പ്; തിരിച്ചുപിടിക്കാന്‍ തോമസ് ചാഴികാടന്‍

എല്‍ഡിഎഫിലെ കെ. സുരേഷ്‌കുറുപ്പും യുഡിഎഫിലെ തോമസ് ചാഴിക്കാടനും എന്‍ഡിഎ-ബിഡി ജെഎസ് സഖ്യത്തിലെ എ.ജി. തങ്കപ്പനുമാണ് മണ്ഡലത്തിലെ മത്സരാര്‍ഥികള്‍. നിലവില്‍ എല്‍ഡിഎഫിലെ കെ.സുരേഷ് കുറുപ്പാണ് ഇവിടെ ജനപ്രതിനിധി. ദീപു മറ്റപ്പള്ളി ഏറ്റുമാനൂര്‍: ഏഴരപ്പൊന്നാനയുടെ നാടിന്റെ ശബ്ദം നിയമസഭയില്‍ ഉയര്‍ത്താന്‍ ഏറ്റുമാനൂരില്‍ ഇത്തവണ കരുത്തുറ്റ പോരാട്ടം. കോട്ടയം മെഡിക്കല്‍ കോളേജും എം.ജി സര്‍വകലാശാലയും ഉള്‍പ്പെടുന്ന പ്രദേശം അതിരിടുന്ന നിയമസഭാ മണ്ഡലമാണ് ഏറ്റുമാനൂര്‍. ഇടത്തോട്ടും വലത്തോട്ടും ചാഞ്ഞിട്ടുണ്ട് ഈ മണ്ഡലം. നിയമസഭയിലേക്ക് യു.ഡി.എഫിനെ വിജയിപ്പിച്ചപ്പോള്‍ത്തന്നെ പാര്‍ലമെന്റിലേയ്ക്ക് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ഭൂരിപക്ഷം നല്‍കിയ […]

ബി.ജെ.ഡി.എസ് വോട്ട് യു.ഡി.എഫിന് മറിക്കുന്നു: വൈക്കം വിശ്വന്‍

ബി.ജെ.ഡി.എസ് വോട്ട് യു.ഡി.എഫിന് മറിക്കുന്നു: വൈക്കം വിശ്വന്‍

കോട്ടയം: യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍ മിക്ക മണ്ഡലങ്ങളില്‍ രഹസ്യധാരണയാണന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. കോട്ടയം പ്രസ് കഌ് സംഘടിപ്പിച്ച നിലപാട് 2016 എന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന് ഉദാഹരണങ്ങളാണ് കോട്ടയം ജില്ലയിലെ ഏറ്റൂമാനൂരും പാലയുമെന്നും അദേഹം പറഞ്ഞു. കേരളത്തില്‍ ബി.ജെ.പി സംഖ്യത്തിന് നേരിയ സാധ്യത ഉണ്ടെന്ന് കണക്കുകൂട്ടപ്പെടുന്ന് അഞ്ച് മണ്ഡലങ്ങളില്‍ ഒഴികെ എല്ലായിടത്തും ധാരണയാണ് ഉണ്ടാക്കിയിരിക്കുന്നത്. വെള്ളാപ്പള്ളിയും മാണിയും തമ്മിലുള്ള ബന്ധം മുന്‍ തെരഞ്ഞെടുപ്പുകളിലുമുണ്ടായിട്ടുണ്ട്. ഇത്തവണ ബി.ജെ.പി ബി.ജെ.ഡി.എസ് കൂട്ടുകെട്ട് ഉണ്ടാകുന്നതിന മുന്‍പ് […]

ഇവര്‍ അഴിമതി നടത്തിയെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ?; കെ.എം മാണിക്കും തിരുവഞ്ചൂരിനും സ്വത്തില്‍ മാറ്റമില്ല

ഇവര്‍ അഴിമതി നടത്തിയെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ?; കെ.എം മാണിക്കും തിരുവഞ്ചൂരിനും സ്വത്തില്‍ മാറ്റമില്ല

ഇരുവരുടെയും സ്വത്തിലോ കൈവശമുളള കാശിലോ മാറ്റമില്ല. അഞ്ചുവര്‍ഷം മുമ്പും അതേ വരുമാന കണക്കാണ് ഇക്കുറിയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുളളത്. ബാര്‍ കോഴയില്‍ മന്ത്രി സ്ഥാനം വരെ ഉപേക്ഷിക്കേണ്ടി വന്ന കെ.എം മാണിക്ക് ഉണ്ടായിരുന്ന സമ്പാദ്യത്തില്‍ കുറവാണ് സംഭവിച്ചത്. ദീപു മറ്റപ്പള്ളി കോട്ടയം: സംസ്ഥാനത്ത് ഈ ഭരണ കാലത്ത് അഴിമതി ആരോപണങ്ങള്‍ ഏറെ കേട്ടവരാണ് മുന്‍ മന്ത്രി കെ.എം മാണിയും മന്ത്രി തിരുവഞ്ചൂര്‍ രാധാക്യഷ്ണനും, എന്നാല്‍ അവര്‍ നയാ പൈസ പോലും ഉണ്ടാക്കിയിട്ടില്ലന്ന് അവരുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. […]

ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി

ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി

ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയതായി ദക്ഷിണ കൊറിയ. സിന്‍പോ തുറമുഖത്തിനടുത്ത് അന്തര്‍വാഹിനിയില്‍ നിന്നായിരുന്നു മിസൈല്‍ പരീക്ഷണം എന്നാണ് റിപ്പോര്‍ട്ടുകള്‍. 300 കിലോമീറ്റര്‍ ദൂരം വരെ പ്രഹരശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ 30 കിലോമീറ്റര്‍ ദൂരമാണ് പരീക്ഷിച്ചത്. അന്തര്‍വാഹിനിയില്‍ നിന്ന് നിക്ഷേപിക്കുന്ന മിസൈലിന്റെ സാന്നിദ്ധ്യം മുന്‍കൂട്ടി കാണാനാവില്ലെന്നതും ഭീഷണിക്ക് വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഭരണകക്ഷിയുടെ സമ്പൂര്‍ണ വാര്‍ഷിക സമ്മേളനം അടുത്തമാസം നടക്കാനിരിക്കെയാണ് ഉത്തരകൊറിയയുടെ ഏകാധിപതിയായ കിം ജോങ് ഉന്‍ മിസൈല്‍ പരീക്ഷണത്തിലൂടെ വീണ്ടും ശക്തിപ്രകടനത്തിന് തയ്യാറായത്. നേരത്തേ, ആണവ മിസൈല്‍ […]

വാഷിംഗ്ടണില്‍ മെട്രോസ്‌റ്റേഷനില്‍ സ്‌ഫോടനവും തീപിടുത്തവും

വാഷിംഗ്ടണില്‍ മെട്രോസ്‌റ്റേഷനില്‍ സ്‌ഫോടനവും തീപിടുത്തവും

വാഷിംഗ്ടണില്‍ മെട്രോ സ്‌റ്റേഷനില്‍ സ്‌ഫോടനവും തീപിടിത്തവും. ടെന്‍ലി ടൗണ്‍ മെട്രോ സ്‌റ്റേഷനിലാണ് സ്‌ഫോടനം. യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി സ്‌ഫോടനശബ്ദങ്ങള്‍ കേട്ടെന്ന് യാത്രക്കാര്‍ പറഞ്ഞു. സുരക്ഷാസേന മെട്രോ സ്‌റ്റേഷനില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. മെട്രോ സ്‌റ്റേഷനില്‍ നിന്ന് ഉയര്‍ന്ന തോതില്‍ തീയും പുകയും ഉയരുന്നുണ്ടെന്നാണ് യാത്രക്കാരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍. അതേസമയം മെട്രോ സ്‌റ്റേഷന്റെ മെക്കാനിക്കല്‍ റൂമിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വളാഞ്ചേരിയില്‍ നിയന്ത്രണം വിട്ട ലോറി ഇടിച്ച് മൂന്ന് പേര്‍ മരിച്ചു

വളാഞ്ചേരിയില്‍ നിയന്ത്രണം വിട്ട ലോറി ഇടിച്ച് മൂന്ന് പേര്‍ മരിച്ചു

മലപ്പുറം: വളാഞ്ചേരി കോട്ടപ്പുറത്ത് നിയന്ത്രണം വിട്ട ലോറി ആള്‍ക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു . വളാഞ്ചേരി സ്വദേശികളായ ഫാസില്‍,മുഹമ്മദ് നൗഷാദ്,റംസീഖ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 4.30 നാണ് സംഭവമുണ്ടായത്. റോഡരികില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്ന ഇവരുടെ ഇടയിലേക്കു ലോറി പാഞ്ഞു കയറുകയായിരുന്നു. മൂന്ന് പേര്‍ അപകടസ്ഥലത്ത് തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ തൊട്ടടുത്തുള്ള ഇലക്ട്രിക് പോസ്റ്റും പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

പട്ടികജാതി, പട്ടിക വര്‍ഗം; അതിക്രമങ്ങള്‍ തടയുന്നതിനായുള്ള നിയമങ്ങളില്‍ ഭേദഗതി

പട്ടികജാതി, പട്ടിക വര്‍ഗം; അതിക്രമങ്ങള്‍ തടയുന്നതിനായുള്ള നിയമങ്ങളില്‍ ഭേദഗതി

ന്യൂഡല്‍ഹി: പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായുള്ള നിയമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തി. അംബേദ്കര്‍ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് സാമൂഹിക നീതി മന്ത്രാലയമാണ് പട്ടിക ജാതി പട്ടി വര്‍ഗ(അതിക്രമങ്ങള്‍ തടയല്‍) ആക്ട് നവീകരിച്ചു കൊണ്ട് വിജ്ഞാപനം പുറത്തിറക്കിയത്. ബലാത്സംഗം, കൂട്ടബലാത്സംഗം എന്നിവയ്ക്ക് ഇരയാകുന്നവര്‍ക്കു നഷ്ട പരിഹാരത്തിനുള്ള വ്യവസ്ഥയും ആക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാവുന്ന സ്ത്രീകള്‍ക്കു നഷ്ടപരിഹാരം ലഭിക്കുന്നതിനായി വൈദ്യപരിശോധനയുടെ പിന്തുണ ആവശ്യമില്ലെന്നും ഇതാദ്യമായി വ്യവസ്ഥചെയ്തു. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് […]

കാഞ്ഞിരപ്പള്ളിയില്‍ തീ പാറും; ശക്തമായ ത്രികോണ മത്സരം

കാഞ്ഞിരപ്പള്ളിയില്‍ തീ പാറും; ശക്തമായ ത്രികോണ മത്സരം

മണ്ഡലത്തിലെ 9 പഞ്ചായത്തുകളില്‍ 6 എണ്ണം എല്‍.ഡി.എഫിനാണെന്നുള്ളത് യു.ഡി.എഫ് പാളയത്തില്‍ ആശങ്കയ്ക്കിട നല്‍കുന്നുണ്ട്. ഹിന്ദു സമൂഹത്തിന് ഏറെ മുന്‍തൂക്കമുള്ള ചിറക്കടവ്, പള്ളിക്കത്തോട് പഞ്ചായത്തുകളില്‍ ബി.ജെ.പിയുടെ മുന്നേറ്റവും ശക്തമായ ത്രികോണ മത്സരത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ദീപു മറ്റപ്പള്ളി ജാതീയ വോട്ടുകള്‍ ഗതിവിഗതികള്‍ നിര്‍ണയിക്കുന്ന കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ ഇത്തവണ പോരാട്ടം കടുക്കും. 2011 ലെ തെരഞ്ഞെടുപ്പോടെ ഇല്ലാതായ വാഴൂര്‍ മണ്ഡലത്തിന്റെ സിംഹഭാഗവും ഉള്‍പ്പെടുത്തി പുനര്‍നിര്‍ണയിച്ചാണ് നിലവിലെ കാഞ്ഞിരപ്പള്ളി മണ്ഡലം രൂപവത്ക്കരിച്ചത്. ഇതോടെ പഴയ കാഞ്ഞിരപ്പള്ളി മണ്ഡലം പൂഞ്ഞാറിന് വഴിമാറി. […]