കണ്ണൂര്‍ ജയിലില്‍ റെയ്ഡ് തുടരുന്നു; ഇന്ന് പിടിച്ചെടുത്തത് പത്തു ഫോണുകള്‍, അഞ്ചെണ്ണം സ്മാര്‍ട് ഫോണുകള്‍

കണ്ണൂര്‍ ജയിലില്‍ റെയ്ഡ് തുടരുന്നു; ഇന്ന് പിടിച്ചെടുത്തത് പത്തു ഫോണുകള്‍, അഞ്ചെണ്ണം സ്മാര്‍ട് ഫോണുകള്‍

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പൊലീസ് നടത്തിവരുന്ന റെയ്ഡ് തുടരുന്നു. ഇന്നും മൊബൈല്‍ ഫോണുകളും മറ്റു സാധനങ്ങളും പിടിച്ചെടുത്തു. ഇന്ന് പത്തു മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്. ഇതില്‍ അഞ്ചെണ്ണം സ്മാര്‍ട് ഫോണുകളാണ്. സൂപ്രണ്ട് ടി ബാബുരാജിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. കഴിഞ്ഞ ദിവസം  നടന്ന റെയ്ഡില്‍ മൊബൈല്‍ ഫോണുകളും കഞ്ചാവ് പൊതികളും പിടിച്ചെടുത്തിരുന്നു. അഞ്ചാം ബ്ലോക്കില്‍ കുമാരന്‍ എന്ന തടവുകാരനില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഫോണുകള്‍ മണ്ണിലും ചുമരിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു. കുമാരനെ ജയില്‍ മാറ്റാന്‍ ശുപാര്‍ശ […]

വീണ്ടും ചാട്ടം; എപി അബ്ദുള്ളക്കുട്ടി ഇന്ന് ബിജെപിയില്‍ ചേരും

വീണ്ടും ചാട്ടം; എപി അബ്ദുള്ളക്കുട്ടി ഇന്ന് ബിജെപിയില്‍ ചേരും

  ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ എപി അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക്. ചൊവ്വാഴ്ച രാവിലെ ഔദ്യോഗികമായി അബ്ദുള്ളക്കുട്ടി ബിജെപി അംഗത്വം സ്വീകരിക്കും. ന്യൂഡല്‍ഹിയിലെ ബിജെപിയുടെ പാർലമെന്‍ററി പാർട്ടി ഓഫീസിലെത്തിയാണ് അബ്ദുള്ളക്കുട്ടി ബിജെപി അംഗത്വം സ്വീകരിക്കുകയെന്നാണ് വിവരം. അതേസമയം അബ്ദുള്ളക്കുട്ടി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപിയിൽ ചേരാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായും അബ്ദുള്ളക്കുട്ടി വെളിപ്പെടുത്തി. പ്രധാനമന്ത്രിയെ കണ്ട ശേഷം അമിത് ഷായുമായും അബ്ദുള്ളക്കുട്ടി ആശയവിനിമയം നടത്തിയിരുന്നു. കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട അദുള്ളക്കുട്ടി ബിജെപിയിൽ ചേർന്നേക്കുമെന്ന് മുമ്പ് […]

ഞാനും കുടുംബവും പാര്‍ട്ടിയ്‌ക്കെതിരെ മത്സരിയ്ക്കില്ല,ബി.ജെ.പിയുമായി കൂട്ടുകൂടില്ല,പാറഖനനത്തിനായി സംരംഭകന്‍ സി.പി.എമ്മിന് രേഖാ മൂലം നല്‍കിയ ഉറപ്പുകള്‍ ഇങ്ങനെ

ഞാനും കുടുംബവും പാര്‍ട്ടിയ്‌ക്കെതിരെ മത്സരിയ്ക്കില്ല,ബി.ജെ.പിയുമായി കൂട്ടുകൂടില്ല,പാറഖനനത്തിനായി സംരംഭകന്‍ സി.പി.എമ്മിന് രേഖാ മൂലം നല്‍കിയ ഉറപ്പുകള്‍ ഇങ്ങനെ

പാലക്കാട്: സ്വന്തം പാറമടയില്‍ ഖനനം നടത്താന്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായ സംരംഭകന്‍ പ്രാദേശിക സി.പി.എം നേതൃത്വത്തിന് എഴുതികൊടുത്ത കത്ത് പുറത്ത്. തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കില്ല എന്നും ആര്‍.എസ്.എസും ബി.ജെ.പിയുമായും സൗഹ്യദം സ്ഥാപിയ്ക്കില്ല എന്നും രേഖാമൂലം ഉറപ്പു വാങ്ങിയ ശേഷമാണ് ഖനനത്തില്‍ വിട്ടു വീഴ്ച ചെയ്തത്. പാലക്കാട് ലക്കിടി പേരൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും മുസ്ലീം ലീഗ് ഒറ്റപ്പാലം മണ്ഡലം ജനറല്‍ സെക്രട്ടറുയുമായ പി.എ ഷൗക്കത്തലിയില്‍ നിന്നാണ് വിചിത്രമായ ഉറപ്പുകള്‍ എഴുതി വാങ്ങിയത്.കഴിഞ്ഞ ജൂലൈ 26 നാണ് സി.പി.എം ലോക്കല്‍ […]

യുവതിയുമായുള്ള ബന്ധം കോടിയേരിക്ക് അറിയാമായിരുന്നെന്ന് വെളിപ്പെടുത്തൽ

യുവതിയുമായുള്ള ബന്ധം കോടിയേരിക്ക് അറിയാമായിരുന്നെന്ന് വെളിപ്പെടുത്തൽ

മുംബൈ: കോടിയേരി ബാലകൃഷണൻ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ തെറ്റെന്ന് വെളിപ്പെടുത്തി അഭിഭാഷകനായ കെ.പി ശ്രീജിത്ത്. കോടിയേരിയുടെ ഭാര്യ വിനോദിനിയും ബിനോയിയും മുൻപ് യുവതിയുമായി മധ്യസ്ഥ ചർച്ച നടത്താൻ മുംബൈയിൽ എത്തിയിരുന്നു. അന്ന് കെ.പി ശ്രീജിത്താണ് മധ്യസ്ഥ ചർച്ചക്ക് നേതൃത്വം നൽകിയത്. കോടിയേരിക്ക് നേരത്തെ തന്നെ ബിനോയിയും യുവതിയും തമ്മിലുള്ള ബന്ധം അറിയാമായിരുന്നു. എഫ്‌ഐആർ ഇട്ട് ഇങ്ങനെയൊരു കേസ് ബിനോയിക്കെതിരെ ഉണ്ടായപ്പോഴാണ് ആദ്യമായി ഈ വിഷയത്തെ കുറിച്ച് അറിയുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ […]

പി കെ ശ്യാമളയെ ചോദ്യം ചെയ്യും; അന്വേഷണ സംഘം ഇന്ന് നോട്ടീസ് നൽകും

പി കെ ശ്യാമളയെ ചോദ്യം ചെയ്യും; അന്വേഷണ സംഘം ഇന്ന് നോട്ടീസ് നൽകും

  കണ്ണൂര്‍: പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സൺ പി കെ ശ്യാമളയെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം ശ്യാമളക്ക് ഇന്ന് നോട്ടീസ് നൽകും. അതേസമയം ഇന്ന് അവസാനിക്കുന്ന സിപിഎം സംസ്ഥാന സമിതിയിൽ ആന്തൂര്‍ വിവാദവും ചര്‍ച്ചയാകും. അന്വേഷണം സംഘം സാജൻ്റെ ഭാര്യയുടേത് അടക്കം നാല് മൊഴികള്‍ എടുത്തിരുന്നു. ഇത് വിശദമായി പരിശോധിച്ച ശേഷമാണ് പി കെ ശ്യാമളയെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. നാർക്കോട്ടിക് ഡിവൈഎസ്പി […]

സത്യാവസ്ഥ അറിയണമെന്ന് കോടിയേരി പറഞ്ഞു; പരാതി നല്‍കുന്നതിന് മുമ്പ് ബിനോയിയും അമ്മയും യുവതിയുമായി ചര്‍ച്ച നടത്തി, മധ്യസ്ഥത വഹിച്ച അഭിഭാഷകന്റെ വെളിപ്പെടുത്തല്‍

സത്യാവസ്ഥ അറിയണമെന്ന് കോടിയേരി പറഞ്ഞു; പരാതി നല്‍കുന്നതിന് മുമ്പ് ബിനോയിയും അമ്മയും യുവതിയുമായി ചര്‍ച്ച നടത്തി, മധ്യസ്ഥത വഹിച്ച അഭിഭാഷകന്റെ വെളിപ്പെടുത്തല്‍

മുംബൈ: ബിനോയി കോടിയേരിക്ക് എതിരായ പീഡനക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മധ്യസ്ഥ ചര്‍ച്ച നടത്തിയ അഭിഭാഷകന്‍ കെപി ശ്രീജിത്ത്. വിഷയം നേരത്തെ അറിയില്ലായിരുന്നു എന്ന കോടിയേരി ബാലകൃഷ്ണന്റെ വാദം തെറ്റായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചര്‍ച്ച നടത്തിയത് തന്റെ ഓഫീസിലായിരുന്നുവെന്നും അഭിഭാഷകന്‍ വെളിപ്പെടുത്തി. കോടിയേരിയോട് സംസാരിച്ചപ്പോള്‍ സത്യാവസ്ഥ അറിയണമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നു എന്ന തോന്നല്‍ കോടിയേരിക്കും ഭാര്യയ്ക്കും ഉണ്ടായിരുന്നു. ഓഷിവാര പൊലീസില്‍ യുവതി പരാതി നല്‍കുന്നതിന് മുന്നേ ഏപ്രില്‍ […]

റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവച്ചു

റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവച്ചു

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവച്ചു. കാലാവധി തികയന്‍ ആറുമാസംകൂടി ശേഷിക്കെയാണ് അദ്ദേഹത്തിന്റെ രാജി. 2017ലാണ് റിസര്‍വ് ബാങ്കിന്റെ നാല് ഡപ്യൂട്ടി ഗവര്‍ണര്‍മാരിലൊരാളായി വിരാല്‍ ആചാര്യയെ നിയമിച്ചത്. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി ബിസിനസ് സ്‌കൂളില്‍ പ്രൊഫസറായിരുന്ന അദ്ദേഹം അവിടേക്ക് തന്നെ മടങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍ബിഐയുടെ ധനനയ രൂപീകരണത്തിന്റെ ചുമതലയായിരുന്നു വിരാല്‍ ആചാര്യക്ക്. വളര്‍ച്ച, പണപ്പെരുപ്പം തുടങ്ങിയ കാര്യങ്ങളില്‍ ഗവര്‍ണര്‍ ശശികാന്ത ദാസുമായി അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മുന്‍ […]

‘പൂച്ചെണ്ടും മൊമൻ്റോയും വേണ്ട, സ്നേഹത്തോടെ ഒരു പുസ്തകം തന്നാൽ മതി

‘പൂച്ചെണ്ടും മൊമൻ്റോയും വേണ്ട, സ്നേഹത്തോടെ ഒരു പുസ്തകം തന്നാൽ മതി

  തൃശൂര്‍: പൊതുചടങ്ങുകളിൽ മോമെൻ്റോകളും ബൊക്കകളും ഷാളുകളും സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചുവെന്ന് ടി എൻ പ്രതാപൻ എംപി. പകരം സ്നേഹത്തോടെ ഒരു പുസ്തകം തന്നാൽ മതിയെന്നും ടി എൻ പ്രതാപൻ തൻ്റെ ഫേസ്ബുക്കിലൂടെ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണരൂപം: പാർലമെൻറ് അംഗമെന്ന നിലയിൽ ഞാൻ പങ്കെടുക്കുന്ന പൊതു-സ്വകാര്യ ചടങ്ങുകളിൽ നിന്ന് മോമെന്റോകളോ ബൊക്കകളോ ഷാളുകളോ ഒന്നും സ്വീകരിക്കേണ്ട എന്ന് തീരുമാനിച്ചു. പകരം, സ്നേഹത്തോടെ എനിക്ക് ഒരു പുസ്തകം തന്നാൽ മതി. വളരെ കുറഞ്ഞ സമയം മാത്രം ‘ആയുസ്സുള്ള’ പൂച്ചെണ്ടുകൾക്കും […]

വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ജപ്തിക്ക് വിലക്കില്ല ; നടപടിയുമായി മുന്നോട്ടുപോകാന്‍ ആര്‍ബിഐ അംഗീകാരമെന്ന് ബാങ്കേഴ്‌സ് സമിതി

വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ജപ്തിക്ക് വിലക്കില്ല ; നടപടിയുമായി മുന്നോട്ടുപോകാന്‍ ആര്‍ബിഐ അംഗീകാരമെന്ന് ബാങ്കേഴ്‌സ് സമിതി

തിരുവനന്തപുരം : ജപ്തി ഭീഷണിയുമായി ബാങ്കേഴ്‌സ് സമിതി. വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ജപ്തിക്ക് തടസ്സമില്ലെന്ന് ബാങ്കേഴ്‌സ് സമിതി വ്യക്തമാക്കി. പത്രങ്ങളില്‍ നല്‍കിയ പരസ്യത്തിലാണ് സമിതി ഇക്കാര്യം വ്യക്തമാക്കുന്നത്. കാര്‍ഷിക വായ്പയ്ക്ക് മോറട്ടോറിയം നീട്ടാനാകില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചതിന് പിന്നാലെയാണ് ബാങ്കേഴ്‌സ് സമിതിയുടെ പരസ്യം. കര്‍ഷക വായ്പക്കുള്ള മൊറട്ടോറിയം നീട്ടാനാകില്ലെന്ന് കഴിഞ്ഞ ദിവസമാണ് ആര്‍ബിഐ ീരുമാനിച്ചത്. കേരളത്തിന് ഒരു തവണ തന്നെ മൊറട്ടോറിയം  ഏര്‍പ്പെടുത്തിയത് അസാധാരണ നടപടിയാണ്. മറ്റൊരു സംസ്ഥാനത്തിനും ഇത്തരം ഇളവ് നല്‍കിയിട്ടില്ലെന്നും, തുടര്‍ന്നും മൊറട്ടോറിയം നീട്ടാനാകില്ലെന്നും […]

ഇനിയും തെരഞ്ഞടുപ്പു വരുമെന്ന് യു.ഡി.എഫ് മറക്കരുത്: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ശക്തമായ താക്കീതുമായി എന്‍.എസ്.എസ്

ഇനിയും തെരഞ്ഞടുപ്പു വരുമെന്ന് യു.ഡി.എഫ് മറക്കരുത്: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ശക്തമായ താക്കീതുമായി എന്‍.എസ്.എസ്

  ചങ്ങനാശേരി:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിനുണ്ടായ വിജയം മതന്യൂനപക്ഷങ്ങളുടെ ഏകീകരണമാണെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവന വിശ്വാസികളെ കളിയാക്കുന്നതിന് തുല്യമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എന്‍എസ്എസ് ബജറ്റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് വിജയത്തിന് കാരണം ന്യൂനപക്ഷ ഏകീകരണമല്ല, വിശ്വാസികളുടെ ഏകീകരണമാണെന്ന് സുകുമാരാന്‍ നായര്‍. പറഞ്ഞു. ആറു നിയമസഭ മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലവും ഈ നിലയിലായിരിക്കുമോയെന്ന് പറയാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ ഏകീകരണമുണ്ടായിട്ടുണ്ടെങ്കില്‍ ന്യൂനപക്ഷത്തിന് നല്ല സ്വാധീനമുള്ള […]