ബിനോയിക്കായി തിരച്ചിൽ തുടരുന്നു: കേരളം വിട്ടതായി സൂചന

ബിനോയിക്കായി തിരച്ചിൽ തുടരുന്നു: കേരളം വിട്ടതായി സൂചന

  തിരുവനന്തപുരം: ബിഹാർ സ്വദേശിയായ യുവതി നൽകിയ പീഡന പരാതിയിന്മേൽ ബിനോയ് കൊടിയേറിക്കയുള്ള തെരച്ചിൽ ഊർജിതമാക്കി മുംബൈ പോലീസ്. കണ്ണൂരിലെ വീട്ടിൽ ബിനോയിയെ അന്വേഷിച്ച് പോലീസ് എത്തിയെങ്കിലും കണ്ടെത്താൻ കഴിയാഞ്ഞതിനെ തുടർന്ന് തിരുവനന്തപുരത്തും അന്വേഷണ സംഘം എത്തിയിരുന്നു. മുടവൻമുകളിലെ വീട്ടിൽ തെരച്ചിൽ നടത്തിയ ശേഷം മുംബൈ പോലീസ് കഴിഞ്ഞ ദിവസം എകെജി സെന്ററിന് സമീപത്തുള്ള ഫ്ലാറ്റിലും എത്തിയിരുന്നു. എന്നാൽ, ഇത് പാർട്ടിയുടെ അധികാര പെരിധിയിൽ വരുന്ന സ്ഥലമാണെന്ന് കേരള പോലീസ് അറിയിച്ചതോടെ അവർ മടങ്ങി പോകുകയായിരുന്നു. ബിനോയ് […]

സിപിഎം സംസ്ഥാന സമിതിയോഗത്തിന് ഇന്ന് തുടക്കം ; ബിനോയി, ആന്തൂര്‍ വിഷയങ്ങളില്‍ വിമര്‍ശനത്തിന് സാധ്യത ; പി കെ ശ്യാമളക്കെതിരായ നടപടിയും ചര്‍ച്ചയാകും

സിപിഎം സംസ്ഥാന സമിതിയോഗത്തിന് ഇന്ന് തുടക്കം ; ബിനോയി, ആന്തൂര്‍ വിഷയങ്ങളില്‍ വിമര്‍ശനത്തിന് സാധ്യത ; പി കെ ശ്യാമളക്കെതിരായ നടപടിയും ചര്‍ച്ചയാകും

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് തുടങ്ങും. ലോക്‌സഭ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് അന്തിമമാക്കലാണ് സംസ്ഥാന സമിതിയുടെ പ്രധാന അജണ്ട. ബിനോയ് കോടിയേരിക്കെതിരായ ബലാല്‍സംഗക്കേസുമായി ബന്ധപ്പെട്ട വിവാദം സംസ്ഥാന സമിതിയില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് ചെയ്യും. ആന്തൂരിലെ വ്യവസായി സാജന്റെ ആത്മഹത്യയും, നഗരസഭാധ്യക്ഷ പി കെ ശ്യാമളക്കെതിരായ നടപടിയും യോഗത്തില്‍ ചര്‍ച്ചയാകും. ലൈംഗികാരോപണം നേരിടുന്ന ബിനോയ് കോടിയേരിയെ താനോ പാര്‍ട്ടിയോ സംരക്ഷിക്കില്ലെന്നാണ് ഇന്നലെ കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ആരോപണങ്ങളും കേസും […]

കോടിയേരിയെ പലതവണ കണ്ടു ; ഒത്തുതീര്‍പ്പിനായി ബിനോയിയും അമ്മയും മുംബൈയിലെത്തി ; വെളിപ്പെടുത്തലുമായി യുവതിയുടെ കുടുംബം

കോടിയേരിയെ പലതവണ കണ്ടു ; ഒത്തുതീര്‍പ്പിനായി ബിനോയിയും അമ്മയും മുംബൈയിലെത്തി ; വെളിപ്പെടുത്തലുമായി യുവതിയുടെ കുടുംബം

മുംബൈ : ബിനോയി കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി യുവതിയുടെ ബന്ധുക്കള്‍. പ്രശ്‌നപരിഹാരത്തിനായി ബിനോയിയുടെ അച്ഛന്‍ കോടിയേരി ബാലകൃഷ്ണനെ നേരില്‍ കണ്ടുവെന്നാണ് പരാതിക്കാരിയും കുടുംബവും വ്യക്തമാക്കുന്നത്. വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചതും, ബിനോയി ഭീഷണിപ്പെടുത്തുന്നതും അടക്കം എല്ലാ കാര്യങ്ങളും കോടിയേരിയോട് പറഞ്ഞു. സുഹൃത്തുക്കളെക്കൊണ്ടും പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചു. എന്നാല്‍ ഒരു ഫലവും ഉണ്ടായില്ല. നിങ്ങള്‍ എന്തുവേണമെങ്കിലും ആയിക്കൊള്ളൂ എന്നായിരുന്നു കോടിയേരിയുടെ ഭാഗത്തുനിന്നുണ്ടായ മറുപടിയെന്ന് യുവതിയുടെ കുടുംബം പറയുന്നു. ഇതിന് ശേഷം ബിനോയി തന്നെയും കുടുംബത്തെയും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി […]

പാലായിൽ യുഡിഎഫ് നിർദേശിക്കുന്ന സ്ഥാനാർത്ഥിക്ക് പിന്തുണ; പാർട്ടി ചിഹ്നം മറ്റാർക്കും കിട്ടില്ലെന്നും പി.ജെ ജോസഫ്

പാലായിൽ യുഡിഎഫ് നിർദേശിക്കുന്ന സ്ഥാനാർത്ഥിക്ക് പിന്തുണ; പാർട്ടി ചിഹ്നം മറ്റാർക്കും കിട്ടില്ലെന്നും പി.ജെ ജോസഫ്

പാലാ നിയമസഭാ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് നിർദേശിക്കുന്ന സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന് പി.ജെ ജോസഫ്. ജോസ് കെ മാണി വിഭാഗത്തിന് പാർട്ടി ചിഹ്നത്തിൽ മത്സരിക്കാനാകില്ല. തനിക്കെതിരെ ജോസ് കെ മാണി വിഭാഗം നൽകിയ മനുഷ്യാവകാശ ലംഘന പരാതി അനാവശ്യമാണെന്നും വിദ്വേഷം വളർത്താനാണ് ഇത്തരം നീക്കങ്ങളെന്നും ജോസഫ് പറഞ്ഞു. കെ.എം മാണിയുടെ പാരമ്പര്യം അറിയാത്തവർ ആണ് ആരോപണങ്ങൾ ഉയർത്തുന്നത്. ആൾമാറാട്ടം നടത്തിയും കൃത്രിമ നടപടിക്രമങ്ങൾ ഉണ്ടാക്കിയും ജോസ് കെ മാണി വിഭാഗമാണ് പാർട്ടി പിളർത്തിയതെന്നും പി.ജെ ജോസഫ് പറഞ്ഞു. […]

നഗരസഭാധ്യക്ഷ പി.കെ ശ്യാമള രാജിവെച്ചു ; വ്യക്തിഹത്യയില്‍ മനംനൊന്താണ് രാജിയെന്ന് ശ്യാമള

നഗരസഭാധ്യക്ഷ പി.കെ ശ്യാമള രാജിവെച്ചു ; വ്യക്തിഹത്യയില്‍ മനംനൊന്താണ് രാജിയെന്ന് ശ്യാമള

കണ്ണൂര്‍: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ആരോപണവിധേയയായ നഗരസഭാധ്യക്ഷ പി.കെ ശ്യാമള രാജിവെച്ചു. രാജി സന്നദ്ധത അറിയിച്ച് ശ്യാമള ജില്ലാ സെക്രട്ടറിയേറ്റിന് കത്ത് നല്‍കുകയായിരുന്നു. സ്ഥാനമൊഴിയുന്നതാണ് ഉചിതമെന്ന് സെക്രട്ടറിയേറ്റില്‍ പൊതുവികാരമുണ്ടായി. വ്യക്തിഹത്യയില്‍ മനംനൊന്താണ് രാജിയെന്നും താന്‍ പറയാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്നും പാര്‍ട്ടിയെ ആക്രമിക്കുകയാണ് ഇവരുടെ ഉദ്ദേശ്യമെന്നും പി.കെ ശ്യാമള പ്രതികരിച്ചു. പ്രവാസി വ്യവസായിയുടെ ആത്മഹത്യ ചര്‍ച്ച ചെയ്യാന്‍ കണ്ണൂരില്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം തുടരുകയാണ്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. […]

പാർട്ടി ആവശ്യപ്പെട്ടാൽ രാജിയെന്ന് പി കെ ശ്യാമള

പാർട്ടി ആവശ്യപ്പെട്ടാൽ രാജിയെന്ന് പി കെ ശ്യാമള

  കണ്ണൂര്‍: പ്രവാസി വ്യവസായി ആത്മഹത്യ സംഭവത്തിൽ പാ‍ര്‍ട്ടി ആവശ്യപ്പെട്ടാൽ രാജിവയ്‍ക്കുമെന്ന് ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സൺ പി കെ ശ്യാമള. കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റിൽ പികെ ശ്യാമള രാജിസന്നദ്ധത അറിയിച്ചെന്ന സൂചനകൾ പുറത്തുവന്നിരുന്നു. എന്നാൽ രാജിസന്നദ്ധത വാർത്ത പി കെ ശ്യാമള തള്ളി. അതേസമയം സംഭവത്തിലെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നൽകുമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ പറഞ്ഞു. ഇന്ന് വൈകിട്ട് ധര്‍മ്മശാലയിൽ നടക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ മറുപടി നൽകുമെന്നാണ് പി ജയരാജൻ […]

വാദങ്ങള്‍ക്കിടെ സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം ; ബിനോയിയും ആന്തൂറും ചര്‍ച്ചയാകും

വാദങ്ങള്‍ക്കിടെ സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം ; ബിനോയിയും ആന്തൂറും ചര്‍ച്ചയാകും

തിരുവനന്തപുരം : വിവാദങ്ങള്‍ക്കിടെ സിപിഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരായ ബലാല്‍സംഗക്കേസ്, ആന്തൂരില്‍ സിപിഎം അനുഭാവിയായ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം തുടങ്ങിയ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരും. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും നാളെയും മറ്റന്നാളും സംസ്ഥാന സമിതിയുമാണ് ചേരുക. തുടരെ സിപിഎം നേതാക്കളോ ബന്ധുക്കളോ വിവാദങ്ങളില്‍ അകപ്പെടുന്നത് പൊതുജനമധ്യത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാക്കുന്നതായി പ്രവര്‍ത്തകര്‍ക്കിടയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച സിഒടി നസീറിനെ […]

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഋഷിരാജ് സിംഗിന്റെ മിന്നല്‍ പരിശോധന; ആയുധങ്ങളും മൊബൈല്‍ ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഋഷിരാജ് സിംഗിന്റെ മിന്നല്‍ പരിശോധന; ആയുധങ്ങളും മൊബൈല്‍ ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ ആയുധങ്ങളും മൊബൈല്‍ ഫോണുകളും കഞ്ചാവും ഉള്‍പ്പെടെ നിരവധി സാധനങ്ങള്‍ പിടിച്ചെടുത്തു. പുലര്‍ച്ചെ നാലുമുതലായിരുന്നു പരിശോധന. മൂന്ന് കത്തി, മൂന്ന് മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡ്, മദ്യക്കുപ്പികള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി ഷാഫിയില്‍ നിന്നാണ് രണ്ട് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. ഇയാളില്‍ നിന്ന് നേരത്തേയും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സിപിഎമ്മിന്റെ നിയന്ത്രണത്തിലാണെന്നും ഒരു […]

അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്

അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് കാസർഗോഡും കണ്ണൂരും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. നാളെ കണ്ണൂര്‍ ജില്ലയിൽ മാത്രം ഓറഞ്ച് അലേര്‍ട്ട് തുടരും. ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും നാളെ കോഴിക്കോട്, കാസർഗോഡ് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm […]

ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസിന് സാധ്യത

ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസിന് സാധ്യത

  തിരുവനന്തപുരം: പീഡന കേസിൽ പ്രതിയായ ബിനോട് കോടിയേരിക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ സാധ്യത. ദിവസങ്ങളോളം അന്വേഷണം നടത്തിയിട്ടും ബിനോയിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഇത്. കേരളാ പോലീസുമായി ചർച്ച ചെയ്ത ശേഷമായിരിക്കും മുംബൈ പോലീസ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ബിനോയ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച കോടതി വിധി പറയുമെന്നതിനാൽ അതുവരെ അറസ്റ്റ് ഉണ്ടാവില്ലെന്നാണ് സൂചന. ബിനോയിയെ അന്വേഷിച്ച് കണ്ണൂരിലും തിരുവനന്തപുരത്തും മുംബൈ പോലീസ് എത്തിയിരുന്നു. ബിനോയി ഒളിവിലാണെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം, […]