കോഹ്‌ലി സച്ചിനും ദ്രാവിഡും സേവാഗും ചേര്‍ന്ന സങ്കരയിനം: ക്രോ

കോഹ്‌ലി സച്ചിനും ദ്രാവിഡും സേവാഗും ചേര്‍ന്ന സങ്കരയിനം:  ക്രോ

വിരാട് കോഹ്‌ലിയെ പ്രശംസകള്‍ക്കൊണ്ടുമൂടി മുന്‍ ന്യൂസിലന്‍ഡ് നായകന്‍ മാര്‍ട്ടിന്‍ ക്രോ. കോഹ്‌ലി സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും രാഹുല്‍ ദ്രാവിഡിന്റെയും വീരേന്ദര്‍ സെവാഗിന്റെയും സമന്വയമാണെന്നാണ് ക്രോ പറഞ്ഞത്. സച്ചിന്റെ വൈവിധ്യവും ദ്രാവിഡിന്റെ ബാറ്റിംഗിലെ ആഴവും സെവാഗിന്റെയും സാഹസികതയും കൊഹ്‌ലിയില്‍ സമന്വയിക്കുന്നുവെന്നും ക്രോ പറയുന്നു. പ്രശസ്ത ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക് ഇന്‍ഫോയിലെഴുതിയ കോളത്തിലാണ് ഇന്ത്യന്‍ യുവതാരത്തെ പ്രശംസകള്‍ കൊണ്ട് ക്രോ മൂടിയത്. ഇന്ത്യന്‍ ക്രിക്കറ്റിലെ അതികായന്‍മാരായ മൂന്നു താരങ്ങളുടെയും കളത്തിലെ പോരാട്ടങ്ങളില്‍ നിന്നും ആവശ്യമായ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് തനതായ ശൈലി രൂപപ്പെടുത്തിയെടുത്തു […]

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഭാരതരത്‌ന സമ്മാനിച്ചു

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഭാരതരത്‌ന സമ്മാനിച്ചു

ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഭാരതരത്‌ന പുരസ്‌ക്കാരം സമ്മാനിച്ചു.രാഷ്ട്രപതി ഭവനില്‍നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ്യത്തിന്റെ   പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന സച്ചിന് സമ്മാനിച്ചു.സച്ചിനൊപ്പം പ്രമുഖ ശാസ്ത്രജ്ഞന്‍ സി.എന്‍.ആര്‍. റാവുവും ഭാരതരത്‌ന ഏറ്റുവാങ്ങി. നിറഞ്ഞ കൈയ്യടിയോടെയാണ് സച്ചിനെ വേദിയും സദസും വരവേറ്റത്. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഭാര്യ അഞ്ജലിയും മകളും എത്തിയിരുന്നു.ഭാരതരത്‌ന ലഭിക്കുന്ന ആദ്യ കായികതാരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് സച്ചിന്‍.കഴിഞ്ഞ നവംബറിലാണ് സച്ചിന്‍ 24 വര്‍ഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് കരിയറിനോട് […]

ഇന്ത്യ തോറ്റാലും ധോണിക്ക് റെക്കോര്‍ഡ്

ഇന്ത്യ തോറ്റാലും ധോണിക്ക് റെക്കോര്‍ഡ്

ഇന്ത്യയെ തുടര്‍ച്ചയായി നാലു ഏകദിനത്തിലും തോല്‍വിയിലേക്ക് നയിച്ചെങ്കിലും ക്യാപ്റ്റന്‍ ധോണിക്ക് സന്തോഷിക്കാം. ടീമിന്റെ നാണകെട്ട തോല്‍വിക്കിടയിലും ധോണി റെക്കോര്‍ഡിട്ടു. ഏകദിനത്തില്‍ വേഗത്തില്‍ 8000 റണ്‍സ് പൂര്‍ത്തിയാക്കുന്ന നാലാമത്തെ താരമെന്ന റെക്കോര്‍ഡാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്വന്തമാക്കിയത്. വെല്ലിംഗ്ടണില്‍ ആദ്യ പന്ത് നേരിട്ടപ്പോള്‍ തന്നെ ധോണി 8000 ക്ലബില്‍ അംഗമായിയിരുന്നു. ധോണിയുടെ 243-ാം ഏകദിനമായിരുന്നു ഇന്നലെ വെല്ലിംഗ്ടണില്‍ നടന്നത്. 208 മത്സരങ്ങളില്‍നിന്ന് 8000 റണ്‍സ് നേടിയ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗാംഗുലിയാണ് ഈ റെക്കോര്‍ഡ് തികച്ച മറ്റൊരു ഇന്ത്യന്‍ താരം.

വെല്ലിങ്ടണ്‍ ഏകദിനവും ഇന്ത്യ തോറ്റു

വെല്ലിങ്ടണ്‍ ഏകദിനവും ഇന്ത്യ തോറ്റു

ആശ്വാസ ജയം തേടിയിറങ്ങിയ ഇന്ത്യയെ വിധി ഇത്തവണയും കൈവിട്ടു. വെല്ലിങ്ടണ്‍ ഏകദിനത്തിലും ലോക ചാംപ്യന്‍മാര്‍ക്ക് സമ്പൂര്‍ണ്ണ തോല്‍വി. 304 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 216 റണ്‍സ് എടുക്കാനേ സാധിച്ചുളളൂ. 250ന്റെ പടി കടക്കും മുന്‍പ് തന്നെ 87 റണ്‍സിന്റെ തോല്‍വി ഏറ്റു വാങ്ങി ടീമിലെ കളിക്കാരെല്ലാം പുറത്തായി. ജയത്തോടെ 4-0ത്തിന്  ന്യൂസീലന്‍ഡ് പരമ്പര സ്വന്തമാക്കി. ഒരു മല്‍സരം ടൈയില്‍ എത്തിക്കാന്‍ കഴിഞ്ഞതു മാത്രമാണ്  ഇന്ത്യയുടെ നേട്ടം. ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. […]

ടെയ്‌ലര്‍ക്ക് സെഞ്ചുറി; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 304 റണ്‍സ് വിജയ ലക്ഷ്യം

ടെയ്‌ലര്‍ക്ക് സെഞ്ചുറി; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 304 റണ്‍സ് വിജയ ലക്ഷ്യം

അവസാന ഏകദിനത്തില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യക്ക് 304 റണ്‍സ് വിജയലക്ഷ്യം. തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി നേടിയ റോസ് ടെയ്‌ലറുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്‌യക്കെതിരെ കൂറ്റന്‍ വിജയലക്ഷ്യം പടുത്തുയര്‍ത്താന്‍ ന്യൂസിലന്‍ഡിനെ സഹായിച്ചത.് 106 പന്തില്‍ നിന്ന് നാലു ഫോറും ഒരു സിക്‌സറുമടക്കം 102 റണ്‍സെടുത്താണ് ടെയ്‌ലര്‍ പുറത്തായത്. ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യാന്‍ കിവീസിനെ പറഞ്ഞയയ്ക്കുകയായിരുന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ജെയിംസ് നീഷമാണ് കിവീസിന്റെ സ്‌കോര്‍ മുന്നൂറ് കടത്തിയത്. 19 പന്തില്‍ നിന്ന് മൂന്നു ഫോറുകളും രണ്ട് സിക്‌സറും […]

വെള്ളക്കരം നല്‍കാത്ത ക്രിക്കറ്റ് ദൈവം…

വെള്ളക്കരം നല്‍കാത്ത ക്രിക്കറ്റ് ദൈവം…

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ആരാധ്യപുരുഷനായ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെതിരേ വിവാദങ്ങളുമായി സച്ചിന്റെ സ്വന്തം മുംബൈ നഗരം. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ താമസിക്കുന്ന ബൃഹന്‍ മുംബൈ നഗരസഭയാണ് വെള്ള കരം നല്‍കുന്നില്ലെന്ന് പരാതിപ്പെട്ടത്. സച്ചിന്‍ അടക്കം വെള്ളക്കരം അടക്കാത്ത രണ്ടു ലക്ഷത്തോളം ആളുകളുടെ പേരു വിവരം നഗര സഭ പുറത്തു വിട്ടു. കുടിശ്ശികക്കാരുടെ പട്ടികയില്‍ ടെന്‍ഡുല്‍ക്കറെ കൂടാതെ മുന്‍ മുഖ്യമന്ത്രി ഏ. ആര്‍ ആന്തുലേ, അന്തരിച്ച ശിവസേനാ നേതാവ് ബാല്‍ താക്കറെ, സമാജ്വാദി പാര്‍ട്ടി നേതാവ് അബു അസ്മി തുടങ്ങി നിരവധി പ്രമുഖരുടെ […]

2 കോടിക്കിലുക്കത്തില്‍ യുവിയും വീരുവും

2 കോടിക്കിലുക്കത്തില്‍ യുവിയും വീരുവും

ടീമിനു പുറത്താണെങ്കിലും കുട്ടിക്രിക്കറ്റില്‍ വീരേന്ദര്‍ സേവാഗ് തന്നെ മിന്നും താരം. ഐ.പി.എല്‍ താരലേലത്തിനുള്ള പട്ടിക പുറത്തിറക്കിയപ്പോള്‍ സെവാഗിന്റെ അടിസ്ഥാന വില രണ്ടു കോടിയാണ്. ഏറ്റവുമൊടുവില്‍ കഴിഞ്ഞ രഞ്ജി ട്രോഫിയിലും സമ്പൂര്‍ണ പരാജയമായിരുന്ന സെവാഗിനെ ഏതു ടീം പിടിക്കുമെന്ന് കണ്ടറിയണം.  താരലേലത്തിനുള്ള പട്ടിക തയാറാക്കി എട്ട് ഫ്രാഞ്ചൈസികള്‍ക്കുമായി വിതരണം ചെയ്തു കഴിഞ്ഞു. 2 കോടി രൂപയാണ് ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വില. ആകെ 31 താരങ്ങള്‍ക്കാണ് 2 കോടി രൂപ അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്. ആകെ 233 ദേശീയ […]

കാല്‍പ്പന്തുകളിക്ക് മാസ്മരികതയൊരുക്കാന്‍ വീ ആര്‍ വണ്‍ എത്തുന്നു

കാല്‍പ്പന്തുകളിക്ക് മാസ്മരികതയൊരുക്കാന്‍ വീ ആര്‍ വണ്‍ എത്തുന്നു

റിയോ ഡി ജനീറോ: വകാ… വകാ…’ യുടെ താളം കളിയാരാധകരുടെ ഓര്‍മയില്‍നിന്ന് മായുംമുമ്പേ കാതില്‍ മുഴങ്ങാന്‍ കാത്തിരിക്കുകയാണ് ജെന്നിഫര്‍ ലോപസും സംഘവും തകര്‍ത്താടുന്ന ‘വീ ആര്‍ വണ്‍… ഒലെ ഓല…’ ബ്രസീല്‍ ലോകകപ്പ് ഫുട്‌ബോളിന്റെ തീം സോങായ വീ ആര്‍ വണ്‍ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ട്രാക്ക് പുറത്തിറക്കി. അമേരിക്കന്‍ പോപ്പ് രാജകുമാരി ജെന്നിഫറിനൊപ്പം ക്യൂബാ അമേരിക്കനായ പിറ്റ്ബുള്‍, ബ്രസീലിയന്‍ വാനമ്പാടി ക്‌ളോഡിയ ലീറ്റെ എന്നിവരാണ് ഗാനം ഒരുക്കുന്നത്. ബ്രസീലിന്‍െറ സംഗീതവും ഫുട്ബാളും താളവും വരിയുമാവുന്നതാണ് ലോകകപ്പ് […]

ഇന്ത്യക്കെതിരായ എകദിന പരമ്പര ന്യൂസിലാന്റ് സ്വന്തമാക്കി

ഇന്ത്യക്കെതിരായ എകദിന പരമ്പര ന്യൂസിലാന്റ് സ്വന്തമാക്കി

ഇന്ത്യക്കെതിരായ എകദിന പരമ്പര ന്യൂസിലാന്റ് സ്വന്തമാക്കി. ഹാമില്‍ട്ടണില്‍ നടന്ന നാലാം എകദിനത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യയെ ന്യൂസിലാന്റ് തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 279 വിജയലക്ഷ്യം 48.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ന്യുസിലാന്റ് മറികടന്നു. സെഞ്ചുറി നേടിയ ടൈലറുടെ പ്രകടനമാണ് ന്യൂസിലാന്റിന് വിജയം സമ്മാനിച്ചത്. ടൈലര്‍ 152 പന്തില്‍ 112 റണ്‍സാണ് നേടിയത്. വില്യംസണ്‍ അര്‍ദ്ധസെഞ്ച്വറി നേടി. നേരത്തെ നിശ്ചിത 50 ഓവറില്‍ 278 റണ്‍സാണ് ഇന്ത്യ നേടിയത്. മോശം തുടക്കത്തിന് ശേഷമാണ് ഇന്ത്യ കരകയറിയത്. സുരേഷ് […]

നാലാം ഏകദിനത്തില്‍ ഇന്ത്യ നില മെച്ചപ്പെടുത്തി

നാലാം ഏകദിനത്തില്‍ ഇന്ത്യ നില മെച്ചപ്പെടുത്തി

ന്യുസീലന്‍ഡിനെതിരായ നിര്‍ണായക നാലാം ഏകദിനത്തില്‍ തുടക്കത്തിലുണ്ടായിരുന്ന ഇഴച്ചിലില്‍ നിന്ന് ഇന്ത്യ നില മെച്ചപ്പെടുത്തി. നിശ്ചിത 50 ഓവറില്‍ 278 റണ്‍സാണ് ഇന്ത്യ നേടിയത്. 73 പന്തില്‍ നിന്നും 79 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ ധോണി. 54 പന്തില്‍ നിന്നും 62 റണ്‍സ് എടുത്ത രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയെ കരകയറ്റിയത്. നേരത്തെ ഓപ്പണര്‍ രോഹിത്ത് ശര്‍മ്മ 94 പന്തില്‍ 79 റണ്‍സ് നേടിയിരുന്നു. ന്യൂസിലാന്റിനായി ടിം സ്ലോത്തി 2 വിക്കറ്റ് നേടി. സുരേഷ് റെയ്‌നയേയും ശിഖര്‍ധവാനെയും ഒഴിവാക്കിയാണ് ഇന്ത്യ […]