മഹേന്ദ്രസിംഗ് ധോനിയുടെ പുതിയ ഹെയര്‍സ്‌റ്റൈല്‍ വാര്‍ത്തകളില്‍ നിറയുന്നു

മഹേന്ദ്രസിംഗ് ധോനിയുടെ  പുതിയ ഹെയര്‍സ്‌റ്റൈല്‍ വാര്‍ത്തകളില്‍ നിറയുന്നു

ഇന്ത്യ നായകന്‍ മഹേന്ദ്രസിംഗ് ധോനിയുടെ പുതിയ ഹെയര്‍സ്‌റ്റൈല്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ചാമ്പ്യന്‍സ് ലീഗ് ട്വന്റി20യില്‍ ടൈറ്റന്‍സിനെതിരായ മത്സരത്തിലാണ് ധോനി പുതിയ ഹെയര്‍സ്‌റ്റൈല്‍ പരീക്ഷിച്ചത്. ബാള്‍ഡ് ബസ് ഹോക്ക് എറിയപ്പെടുന്ന ഈ സ്‌റ്റൈല്‍ ഇറ്റാലിയന്‍ ഫുട്‌ബോളര്‍ മരിയോ ബല്ലോട്ടെല്ലിയുടെ ഹെയര്‍സ്‌റ്റൈലിനോട് സാമ്യമുള്ളതാണ്. മുടിയില്‍ പരീക്ഷണം നടത്തുതില്‍ ഇന്ത്യന്‍ എപ്പോഴും വ്യാപൃതനാണ്. നീളന്‍ മുടിയുമായി ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് കടന്നു വന്ന മഹേന്ദ്രസിംഗ് ധോനിയെന്ന ചെറുപ്പക്കാരന്‍ അന്ന് തന്റെ മുടിയുടെ സ്‌റ്റൈലിലൂടെ ശ്രദ്ധേയനായിരുന്നു. ധോനിയുടെ തകര്‍പ്പന്‍ ഷോട്ടുകള്‍ക്കൊപ്പം മുടിയുടെ സ്‌റ്റൈലും ആരാധകരുടെ […]

ഐപിഎല്‍ വാതുവെപ്പ് : സണ്‍റൈസേഴ്‌സിലെ നാലു കളിക്കാര്‍ ഒത്തുകളിച്ചതായി മൊഴി

ഐപിഎല്‍ വാതുവെപ്പ് :  സണ്‍റൈസേഴ്‌സിലെ നാലു കളിക്കാര്‍ ഒത്തുകളിച്ചതായി മൊഴി

ഹൈദരാബാദ് സണ്‍ റൈസേഴ്‌സിലെ നാല് കളിക്കാര്‍ ഐപിഎലില്‍ ഒത്തുകളിച്ചതായി മൊഴി. ഐപിഎല്‍ വാതുവെപ്പ് കേസില്‍ മുംബൈ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്. ഇതോടെ ഐപിഎലിലെ പുതുമുഖങ്ങളായ ഹൈദരാബാദ് സണ്‍റൈസേഴ്‌സും ഒത്തുകളി ആരോപണത്തിന്റെ നിഴലിലായി. ഏപ്രില്‍ 17ന് പൂണെയില്‍ നടന്ന ഹൈദരാബാദ് സണ്‍റൈസേഴ്‌സ്പൂണെ വാരിയേഴ്‌സ് മത്സരം ഒത്തുകളിച്ചതായാണ് മുംബൈ ക്രൈംബ്രാഞ്ചിന് മൊഴി ലഭിച്ചിരിക്കുന്നത്. ഒത്തുകളിക്കേസില്‍ ഡല്‍ഹി പൊലീസ് പിടികൂടിയ മുംബൈ അന്ധേരിയിലെ വാതുവെപ്പ് സംഘാംഗം ചന്ദ്രേഷ് ശിവലാല്‍ പട്ടേലാണ് മുംബൈ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരിക്കുന്നത്. ഹൈദരാബാദ് […]

ചാന്ദിലക്ക് ബിസിസിഐ സമന്‍സ്; ആജീവനാന്ത വിലക്ക് വന്നേക്കും

ചാന്ദിലക്ക് ബിസിസിഐ സമന്‍സ്; ആജീവനാന്ത വിലക്ക് വന്നേക്കും

ഐ.പി.എല്‍ ഒത്തുകളിക്കേസില്‍ ആരോപണ വിധേയനായ രാജസ്ഥാന്‍ റോയല്‍സ് താരം അജിത് ചാന്ദിലയ്ക്ക് ബി.സി.സി.ഐ സമന്‍സ് അയച്ചു. ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ യൂണിറ്റ് മേധാവി രവി സവാനിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ടാണ് സമന്‍സ്. ഈ മാസം 29 ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്നാണ് നിര്‍ദേശം. ചാന്ദിലയ്ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. കൂടിക്കാഴ്ചയുടെ റിപ്പോര്‍ട്ട് സവാനി ബി.സി.സി.ഐയ്ക്ക് സമര്‍പ്പിക്കും.   ബി.സി.സി.ഐയുടെ അച്ചടക്ക സമിതിയായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. നേരത്തെ മലയാളി താരം ശ്രീശാന്ത് ഉള്‍പ്പെടെ നാലു കളിക്കാര്‍ക്ക് ബി.സി.സി.ഐ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ […]

ഗാംഗുലിയ്ക്ക് ബംഗാള്‍ സര്‍ക്കാര്‍ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കും

ഗാംഗുലിയ്ക്ക് ബംഗാള്‍ സര്‍ക്കാര്‍ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കും

കൊല്‍ക്കത്ത:  മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ സൗരവ് ഗാംഗുലി, ടെന്നീസ് താരം ലിയാന്‍ഡര്‍ പെയ്‌സ് എന്നിവരെ ബംഗാള്‍ സര്‍ക്കാര്‍ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിക്കും. അതേസമയം ബംഗാളിന്‍ നിന്നുള്ള ഫുട്‌ബോള്‍ കോച്ചായ സുബാസ് ബോമികിന് ഗുരുരത്‌ന പുരസ്‌കാരം നല്‍കും. സെപ്തംബര്‍ 28 നു നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.     പുരസ്‌കാരം ലഭിച്ചതില്‍ അഭിമാനമുണ്ടന്നും ഇതൊരു വന്‍ നേട്ടമാണെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ്വ് ഗാംഗുലി പ്രതികരിച്ചു. കഴിഞ്ഞ ദിവസം തന്റെ […]

ഐ പി എല്‍ ഒത്തുകളി: മെയ്യപ്പനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.

ഐ പി എല്‍ ഒത്തുകളി: മെയ്യപ്പനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.

മൂബൈ: ഐപിഎല്‍ വാതുവെപ്പുകേസില്‍ ഗുരുനാഥ് മെയ്യപ്പനെതിരെ മുബൈ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മുബൈ ചീഫ് മെട്രോപൊളിറ്റന്‍ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വാതുവെപ്പില്‍ നിര്‍ണായക പങ്കുവഹിച്ചെന്നും വാതുവയ്പ്പുകാര്‍ക്കു ടീം ഘടന കൈമാറി തുടങ്ങിയവയാണ് മെയ്യപ്പനെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍. സിസിടിവി ചിത്രങ്ങള്‍, ടെലിഫോണ്‍ സംഭാഷണങ്ങള്‍ തുടങ്ങിയവയാണ് മെയ്യപ്പനെതിരായ തെളിവുകളായി പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംങ്‌സ് ഉടമയും ബിസിസി ഐ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്റെ മരുമകനുമാണ് മെയ്യപ്പന്‍. എന്നാല്‍ മെയയ്പ്പനും ജാമ്യം അനുവദിച്ചു ഉത്തരവിട്ടപ്പോള്‍ മെയ്യപ്പനും നടന്‍ വിന്ദു രണ്‍ധാവയ്ക്കുമെതിരെ […]

ശ്രീശാന്തിനെതിരായ നടപടിയില്‍ ബിസിസിയില്‍ ഭിന്നത

ശ്രീശാന്തിനെതിരായ നടപടിയില്‍ ബിസിസിയില്‍ ഭിന്നത

ന്യൂഡല്‍ഹി:  ഒത്തുകളി വിവാദത്തിന്റെ പേരില്‍ മലയാളി താരം ശ്രീശാന്തിനെതിരായ ശിക്ഷണനടപടിയില്‍ ബിസിസി ഐയില്‍ കടുത്ത ഭിന്നത. വിവിധ ക്രിക്കറ്റ് അസോസിയേഷനുകളും, ബിസിസി ഐ അംഗങ്ങളില്‍ ഒരു വിഭാദവുമാണ് ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്തവിലക്ക് എന്ന നടപടിയ്‌ക്കെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. ശ്രീശാന്തിന് ആജീവനാന്ത വിലക്ക് നല്‍കിയ ബിസിസി ഐ നടപടിയ്‌ക്കെതിരെ ബീഹാര്‍,ഛാര്‍ഖണ്ഡ്, പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് എതിര്‍പ്പാണുള്ളത്. ശ്രാശാന്തിനെപ്പോലെ അന്താരാഷ്ടതലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു താരത്തിനെതിരെ ഇത്രയു കടുത്ത നടപടി സ്വീകരിച്ചത്. ഒരുതരത്തിലും ന്യായികരിക്കാവുന്നതല്ല എന്ന നിലപാടാണ് ഇവര്‍ക്കുള്ളത്.   ശ്രീശാന്തിനെതിരായ […]

നാട്ടില്‍ മത്സരങ്ങള്‍ നടക്കാത്തത് പാക് ക്രിക്കറ്റിനെ തകര്‍ക്കുന്നു: മിസ്ബാ ഉള്‍ഹഖ്

നാട്ടില്‍ മത്സരങ്ങള്‍ നടക്കാത്തത് പാക് ക്രിക്കറ്റിനെ തകര്‍ക്കുന്നു: മിസ്ബാ ഉള്‍ഹഖ്

രാജ്യാന്തര മല്‍സരങ്ങള്‍ക്ക് പാക്കിസ്ഥാന്‍ വേദിയാകുന്നില്ല എന്നത് നാടിന്റെ ക്രിക്കറ്റ് സംസ്‌കാരത്തെ തന്നെ തകര്‍ക്കുകയാണെന്ന് ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ഹഖ് പറഞ്ഞു. ദുര്‍ബലരായ സിംബാബ്‌വേക്കെതിരേ ടെസ്റ്റില്‍ തോറ്റതിനു പിന്നാലെ മിസ്ബ നയിക്കുന്ന ഫൈസലാബാദ് വോള്‍വ്‌സ് ചാംമ്പ്യന്‍സ് ട്രോഫിയിലെ യോഗ്യതാ മല്‍സരത്തില്‍ നിന്നും പുറത്തായിരുന്നു. ഇതിനു പിന്നാലെയാണ് മിസ്ബായുടെ പ്രതികരണം     രാജ്യാന്തര മത്സരങ്ങള്‍ നാട്ടില്‍ കളിക്കാതെ ഒരു ടീമിനും കരുത്താര്‍ജ്ജിക്കാന്‍ കഴിയില്ലെന്ന് മിസ്ബ പറഞ്ഞു. ഒരു മല്‍സരം പോലും കളിക്കാതിരിക്കുകയും മികച്ച കളിക്കാരെ കാണാതിരിക്കുകയും ചെയ്യുന്ന യുവതലമുറയില്‍ നിന്നു […]

ഇന്ത്യന്‍ പര്യടനം:ക്ലാര്‍ക്ക് ഓസീസ് ക്യാപ്റ്റന്‍

ഇന്ത്യന്‍ പര്യടനം:ക്ലാര്‍ക്ക് ഓസീസ് ക്യാപ്റ്റന്‍

ഇന്ത്യക്കെതിരേയുള്ള ഏകദിന പരമ്പരയില്‍ ഓസ്‌ട്രേലിയയെ മൈക്കല്‍ ക്ലാര്‍ക്ക് നയിക്കും. ഏഴ് ഏക ദിനങ്ങളും ഒരു ട്വന്റി 20 മത്സരവും അടങ്ങുന്നതാണ് ഓസീസിന്റെ ഇന്ത്യന്‍ പര്യടനം. ഒക്ടോബര്‍ പത്തിന് ആരംഭിക്കുന്ന ഇന്ത്യ  ഓസ്‌ട്രേലിയ പരമ്പര രാജ്‌കോട്ടിലെ ട്വന്റി 20 മത്സരത്തോടെ തുടങ്ങും. എന്നാല്‍ മത്സരത്തിനു മുമ്പ് ഫിറ്റ്‌നെസ് തെളിയിക്കാനായെങ്കില്‍ മാത്രമെ ക്ലാര്‍ക്ക് അവസാന ഇലവനില്‍ സ്ഥാനം പിടിക്കൂ. പരിക്കിനെത്തുടര്‍ന്ന് മത്സരങ്ങളില്‍ നിന്നു വിട്ടു നിന്നിരുന്ന ക്ലാര്‍ക്ക് ഉടനെ തിരിച്ചുവരുമെന്നും ഓസ്‌ട്രേലിയന്‍  ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

ബി.സി.സി.ഐ മുന്‍ സെക്രട്ടറി ജയവന്ത് ലെലെ അന്തരിച്ചു

ബി.സി.സി.ഐ മുന്‍ സെക്രട്ടറി ജയവന്ത് ലെലെ അന്തരിച്ചു

ബി.സി.സി.ഐ മുന്‍ സെക്രട്ടറി ജയ്‌വന്ത് ലെലെ(75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. ബി.സി.സി.ഐ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന ലെലെ 1996 ലില്‍ ജഗ്‌മോഹന്‍ ഡാല്‍മിയ ഐ.സി.സി പ്രസിഡന്റായി സ്ഥാനമേറ്റതോടെയാണ് സെക്രട്ടറി സ്ഥാനത്തെത്തുന്നത്. ഒത്തുകളി വിവാദം ശക്തിയാര്‍ജ്ജിക്കുന്നത് അദ്ദേഹം സെക്രട്ടറിയായിരിക്കുമ്പോഴാണ്.ഇക്കഴിഞ്ഞ 13ന് സുഹൃത്തുക്കള്‍ക്കൊപ്പം ലെലെ തന്റെ 75-പിറന്നാള്‍ ആഘോഷിച്ചിരുന്നു.

ഏകദിന ബൗളിങ് റാങ്കിംഗില്‍ രവീന്ദ്ര ജഡേജ ഒന്നാമത്

ഏകദിന ബൗളിങ് റാങ്കിംഗില്‍ രവീന്ദ്ര ജഡേജ ഒന്നാമത്

ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന ബൗളിങ് റാങ്കിംഗില്‍ രവീന്ദ്ര ജഡേജ ഒന്നാമതെത്തി. വിന്‍ഡീസിന്റെ സുനില്‍ നരെയ്‌നും ജഡേജയ്‌ക്കൊപ്പം ഒന്നാംസ്ഥാനത്തുണ്ട്. അതേസമയം, ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ജഡേജ ഒരു സ്ഥാനം താഴോട്ടിറങ്ങി നാലാമനായി.   ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ താരം വീരാട് കോഹ്‌ലി നാലാം സ്ഥാനത്തെത്തി. ടീം ഇന്ത്യ നായകന്‍ മഹേന്ദ്രസിംഗ് ധോനി ഏഴാം സ്ഥാനവും സുരേഷ് റെയ്‌ന പതിനാറാം സ്ഥാനവും നേടി. ബാറ്റിംഗില്‍ ഒന്നാംസ്ഥാനത്ത് ദക്ഷിണാഫ്രിക്കയുടെ ഹാഷിം ആംലയും രണ്ടാം സ്ഥാനത്ത് ബി ഡിവില്ലിയേഴ്‌സുമാണ്. ഓള്‍റൗണ്ടര്‍മാരില്‍ പാക്കിസ്ഥാന്റെ മുഹമ്മദ് […]