തന്റെ ജീവിതം മാറ്റിമറിച്ചത് സച്ചിന്റെ വിക്കെറ്റെന്ന് പീയുഷ് ചൗള

തന്റെ ജീവിതം മാറ്റിമറിച്ചത് സച്ചിന്റെ വിക്കെറ്റെന്ന് പീയുഷ് ചൗള

പതിനാറാം വയസ്സില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിക്കറ്റ് നേടിയതാണ് തന്റെ കരിയറില്‍ വഴിത്തിരുവായതെന്ന്  സ്പിന്നര്‍ പിയൂസ് ചൗള. വിസ്ഡണ്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ചൗള ഇക്കാര്യം വെളിപ്പെടുത്തിയത്.   പതിനാറാം വയസ്സില്‍ ഇന്ത്യ ബി ടീമിന് വേണ്ടി കളിക്കുമ്പോഴാണ് സച്ചിന്റെ വിക്കറ്റ് വീഴാത്താന്‍ അവസരം ലഭിച്ചത്. ഈ വിക്കറ്റ് തന്നെയാണ് തന്റെ കരിയറിലെ ഏറ്റവും മികച്ച, ഓര്‍മ്മിക്കപ്പെടുന്ന വിക്കറ്റെന്നും പിയൂഷ് ചൗള പറഞ്ഞു. 2006ല്‍ ഇന്ത്യന്‍ ബി ടീമും സീനിയര്‍ ടീമും കളിച്ചപ്പോള്‍ 10 ഓവറര്‍ […]

ബുച്ചിബാബു ക്രിക്കറ്റ്: കേരളം പുറത്ത്

ബുച്ചിബാബു ക്രിക്കറ്റ്: കേരളം പുറത്ത്

ചെന്നൈ: ബുച്ചിബാബു ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളം ഫൈനല്‍ കാണാതെ പുറത്ത്. സെമിയില്‍ ഉത്തര്‍ പ്രദേശിനെതിരെ ആറുവിക്കറ്റിനാണ് കേരളം പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത കേരളം 188 റണ്‍സിന് പുറത്തായി. ഒരു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് എന്ന നിലയില്‍ നിന്നാണ് കേരളം തകര്‍ച്ചയിലേക്കു കൂപ്പുകുത്തിയത്. അഞ്ചുവിക്കറ്റ് വീഴ്ത്തിയ ഉത്തര്‍പ്രദേശ് ബൗളര്‍ സൗരവ് കുമാറാണ് കേരളത്തിന്റെ നടുവൊടിച്ചത്. കേരളത്തിന്റെ പ്രമുഖതാരങ്ങള്‍ക്കാര്‍ക്കും നിര്‍ണായക മത്സരത്തില്‍ താളം കണ്ടെത്താനായില്ല. സഞ്ജു സാംസണും സച്ചിന്‍ ബേബിയും പത്തു വീതം റണ്‍സെടുത്തു പുറത്തായത് കേരളത്തിന് […]

ബുച്ചി ബാബു ക്രിക്കറ്റ് ടൂര്‍ണമെന്റ് : കേരളം സെമിയില്‍

ബുച്ചി ബാബു ക്രിക്കറ്റ് ടൂര്‍ണമെന്റ് : കേരളം സെമിയില്‍

ചെന്നൈ:  നിഖിലേഷ് സുരേന്ദ്രന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ ബലത്തില്‍ ഹരിയാനയെ ഏഴു വിക്കറ്റിനു കീഴടക്കിയ കേരളം, ബുച്ചി ബാബു ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സെമിഫൈനലില്‍ കടന്നു. നാളെ നടക്കുന്ന സെമിയില്‍ യുപിയാണു കേരളത്തിന്റെ എതിരാളി.   നിഖിലേഷ് 226 പന്തു നേരിട്ട് 134 റണ്‍സ് നേടിയപ്പോള്‍ റോബര്‍ട്ട് ഫെര്‍ണാണ്ടസും (85 നോട്ട് ഔട്ട്), സച്ചിന്‍ ബേബിയും (60 നോട്ട് ഔട്ട്) മികച്ച പിന്തുണ നല്‍കി. കരുതലോടെയായിരുന്നു ഓപ്പണര്‍മാരായ നിഖിലേഷിന്റെയും അഭിഷേക് ഹെഗ്‌ഡേ (42)യുടെയും തുടക്കം. മികച്ച ലൈനില്‍ പന്തെറിഞ്ഞ ഹരിയാന […]

വിജയാഘോഷം പിച്ചില്‍ മൂത്രമൊഴിച്ച്

വിജയാഘോഷം പിച്ചില്‍ മൂത്രമൊഴിച്ച്

ഓരോ ആഷസ് പരമ്പരയും അവസാനിക്കുന്നത് ക്രിക്കറ്റ് ലോകത്തെ ചൂടുള്ള വാര്‍ത്തകള്‍ സമ്മാനിച്ചാണ്. ഇക്കുറിയും സ്ഥിതി വ്യത്യസ്ഥമായില്ല. അവസാന ടെസ്റ്റ് സമനിലയായതിനെ തുടര്‍ന്ന് 30ത്തിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. പരമ്പരവിജയം ഓവലിലെ പിച്ചില്‍ മൂത്രമൊഴിച്ച് ചില ഇംഗ്ലീഷ് താരങ്ങള്‍ ആഘോഷിച്ചതാണ് പുതിയ വിവാദം.   വിജയാഘോഷത്തിനിടെ പിച്ചില്‍ വട്ടംകൂടിനിന്ന് ഇംഗ്ലീഷ് താരങ്ങള്‍ മൂത്രമൊഴിച്ച വാര്‍ത്ത ഹെറാള്‍ഡ് സണ്‍ ആണ് റിപ്പോര്‍ട്ടു ചെയ്തത്. സ്റ്റുവര്‍ട്ട് ബോര്‍ഡ്, കെവിന്‍ പീറ്റേഴ്‌സണ്‍, ജിമ്മി ആന്‍ഡേഴ്‌സണ്‍ തുടങ്ങിയ താരങ്ങളാണ് സഹതാരങ്ങളുടെ ആഘോഷങ്ങള്‍ക്കിടെ അതിരുവിട്ട പ്രയോഗം നടത്തിയത്. […]

ഗംഗുലി ബംഗാള്‍ കോച്ചിംഗ് കമ്മിറ്റി ചെയര്‍മാന്‍

ഗംഗുലി ബംഗാള്‍ കോച്ചിംഗ് കമ്മിറ്റി ചെയര്‍മാന്‍

സൗരവ്വ് ഗംഗുലിയെ ബംഗാളിന്റെ കോച്ചിംഗ് കമ്മിറ്റി ചെയര്‍മാനായി നിയമിച്ചു. ഹിരണ്‍മയ് ചാറ്റര്‍ജി, സമീര്‍ ദാസ്ഗുപ്ത, ദീബാബ്രത ദാസ്, രുപനാഥ് റോയ് ചൌധരി എന്നിവരടങ്ങുന്ന സംഘത്തെയാണ് ഗാംഗുലി നയിക്കുക. ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാള്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. ഇതിനുമുമ്പ് ക്രിക്കറ്റ് ഡെവലപ്പ്‌മെന്റ് കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനവും സൗരവ് ഗാംഗുലി വഹിച്ചിട്ടുണ്ട്.   ബംഗാളില്‍ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പുകള്‍ നടത്തുകയും അതിനോടൊപ്പം തന്നെ ക്രിക്കറ്റ് രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്യുക എന്നതാണ് ഈ […]

സച്ചിന്‍ കളി നിര്‍ത്തിയത് അജ്മലിനെ പേടിച്ചോ?

സച്ചിന്‍ കളി നിര്‍ത്തിയത് അജ്മലിനെ പേടിച്ചോ?

സോഷ്യല്‍ മീഡിയകളില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കളി നിര്‍ത്തിയത് തന്നെ പേടിച്ചിട്ടെന്ന പാക് ബൗളിങ് താരം സയിദ് അജ്മലിന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അജ്മലിന്റെ തമാശ എന്ന രീതിയിലാണ് ദേശീയ മാധ്യമങ്ങള്‍ സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്. വിസ്ഡന്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അജ്മലിന്റെ വിവാദ പരാമര്‍ശം.   സച്ചിന്‍ ഏകദിനത്തില്‍ നിന്നും വിരമിച്ചത് തന്നെ പേടിച്ചാണെന്നായിരുന്നു അഭിമുഖത്തില്‍ അജ്മല്‍ പറഞ്ഞത്. 2012 ഏഷ്യ കപ്പില്‍ താന്‍ വിക്കറ്റെടുത്തതോടെ സച്ചിന്‍ ഏകദിനം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു എന്നാണ് അജ്മല്‍ പറഞ്ഞത്. […]

ശ്രീശാന്ത് ഇനി കേരളം വിട്ടു കളിക്കാനില്ല

ശ്രീശാന്ത് ഇനി കേരളം വിട്ടു കളിക്കാനില്ല

കൊച്ചി: ശ്രീശാന്ത് ഇനി കേരളം വിട്ടു കളിക്കാനില്ല. കേരളത്തില്‍ തന്നെ ഉറച്ചു നില്‍ക്കാനാണ് ശ്രീശാന്തിന്റെ തീരുമാനം. ശ്രീശാന്ത് കേരളത്തില്‍ തന്നെയുണ്ടാകുമെന്ന് സഹോദരന്‍ ദീപുശാന്താണ് ഒരു ഇംഗ്ലീഷ് മാധ്യമത്തോട് വ്യക്തമാക്കിയത്. വളരെക്കാലമായി ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയിരുന്ന ശ്രീശാന്ത് കേരളത്തിലേക്ക് മാറുമെന്നാണ് സഹോദരന്‍ വ്യക്തമാക്കിയത്. ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശ്രീശാന്ത് ഏതാനും മാസങ്ങളായി കേരളത്തിലുണ്ട്. വിവാദങ്ങളെത്തുടര്‍ന്ന് നാട്ടില്‍ തന്നെ നില്‍ക്കാനുള്ള കുടുംബത്തിന്റെ ഉപദേശമല്ല. മറിച്ച് പരിശീലന സൗകര്യങ്ങള്‍ കേരളത്തില്‍ മുന്‍പത്തേതിനേക്കാള്‍ കൂടുതലാണ് എന്നതാണ് ശ്രീശാന്തിനെ കേരളത്തില്‍ തന്നെ നില്‍ക്കാന്‍ […]

വസിം അക്രം വിവാഹിതാനായി

വസിം അക്രം വിവാഹിതാനായി

പാക് ക്രിക്കറ്റ് താരം വസിം അക്രം വിവാഹിതനായി. ആസ്‌ട്രേലിയക്കാരിയായ ഷാനിയെറ തോംസനെ വിവാഹം കഴിച്ച വിവരം വസിം അക്രം തന്നെയാണ് അറിയിച്ചത്. ലാഹോറില്‍ കഴിഞ്ഞ ആഴ്ച നടന്ന ലളിതമായ ചടങ്ങോടെയാണ് വിവാഹം നടന്നത്. ഇത് തന്റെ പുതിയ ജീവിതമാണെന്ന് വസിം അക്രം പ്രതികരിച്ചു. 47കാരനായ വസിം അക്രമിന്റെ ആദ്യ ഭാര്യ ഹുമ 2009ല്‍ അന്തരിച്ചിരുന്നു. അസുഖബാധിതനായ അക്രമിന്റെ പിതാവിനെ കാണുന്നതിന് ഷാനിയെറ തോംസന്‍ ഈ മാസം ആദ്യം പാകിസ്ഥാനിലെത്തിയിരുന്നു. കുടുംബാംഗങ്ങളുടേയും അടുത്ത സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം. 30കാരിയായ […]

ഞാന്‍ കോടീശ്വരന്‍

ഞാന്‍ കോടീശ്വരന്‍

ന്യൂഡല്‍ഹി : ഉസൈന്‍ ബോള്‍ട്ടിനെക്കാളും റാഫേല്‍ നദാലിനെക്കാളും സമ്പന്നന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി. ഫോബ്‌സ് മാസിക പുറത്തിറക്കിയ സമ്പന്നരായ കായിക താരങ്ങളുടെ ഏറ്റവും പുതിയ പട്ടികയിലാണ് ധോണിയുടെ മുന്നേറ്റം. 200 കോടി രൂപയോളമാണ് ധോണിയുടെ സമ്പാദ്യം. 2012 ജൂണ്‍ മുതല്‍ 2013 ജൂണ്‍ വരെയുളള വരുമാനക്കണക്ക് പ്രകാരമാണിത്. ഫോബ്‌സിന്റെ കണക്ക് പ്രകാരം ലോകത്തിലെ സമ്പന്നരായ കളിക്കാരില്‍ പതിനാറാം സ്ഥാനത്താണ് ധോണി. ധോണിക്ക് പിന്നില്‍ പ്രമുഖരുടെ ഒരു നിരതന്നെയുണ്ട്. ഫോര്‍മുല വണ്‍ താരങ്ങളായ ഫെര്‍ണാണ്ടോ അലോണ്‍സയും […]

ഉത്തേജക മരുന്ന് ഉപയോഗം: റൈഡര്‍ക്ക് വിലക്ക്

ഉത്തേജക മരുന്ന് ഉപയോഗം: റൈഡര്‍ക്ക്  വിലക്ക്

വെല്ലിംഗ്ടണ്‍: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാന്‍ ജെസി റൈഡര്‍ക്ക് ആറ് മാസത്തെ വിലക്ക്. ന്യൂസിലന്‍ഡ് സ്‌പോര്‍ട്‌സ് ട്രിബ്യൂണലാണ് ആറ് മാസത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്.  ഭാരം കുറയ്ക്കാനുള്ള മരുന്നിലാണ് ഉത്തേജകത്തിന്റെ അംശം കണ്ടെത്തിയത്. 2012 ഫെബ്രുവരി മുതല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും മാറിനില്‍ക്കുന്ന റൈഡര്‍ ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന ആഭ്യന്തര മത്സരത്തിനിടെയാണ് ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടത്. അതിനാല്‍ ഏപ്രില്‍ മുതല്‍ റൈഡറുടെ ശിക്ഷാ കാലാവധി പരിഗണിക്കും. ഓക്‌ടോബറില്‍ റൈഡര്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തും. സംഭവത്തെക്കുറിച്ച് […]