വെസ്റ്റിന്‍ഡീസിന് 289 റണ്‍സ് വിജയലക്ഷ്യം

വെസ്റ്റിന്‍ഡീസിന് 289 റണ്‍സ് വിജയലക്ഷ്യം

രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ വെസ്റ്റിന്‍ഡീസിന് 289 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സ് നേടുകയായിരുന്നു. ഏകദിന പരമ്പരയില്‍ 1 0ത്തിന് ഇന്ത്യ മുന്നിലാണ്.99 റണ്‍സെടുത്ത കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സെഞ്ച്വറിക്ക് ഒരുറണ്‍സ് അകലെ നില്‍ക്കെ വമ്പന്‍ അടിക്ക് മുതിര്‍ന്ന കോഹ്ലിയെ തേര്‍ഡ്മാനില്‍ ഹോള്‍ഡര്‍ പറന്ന് പിടിക്കുകയായിരുന്നു. കോഹ്ലിയുടെ വിക്കറ്റ് അടക്കം മത്സരത്തില്‍ നാല് വിക്കറ്റ് നേടിയ രവി രാംപോളാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. […]

വിശാഖപട്ടണം ഏകദിനം; വിരാട് കോഹ്‌ലിക്ക് സെഞ്ച്വറി നഷ്ടം

വിശാഖപട്ടണം ഏകദിനം;  വിരാട് കോഹ്‌ലിക്ക് സെഞ്ച്വറി നഷ്ടം

വിശാഖപട്ടണത്ത് നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ വിരാട് കോഹ്‌ലിക്ക് സെഞ്ച്വറി നഷ്ടമായി. 99 റണ്‍സിന് കോഹ്‌ലി പുറത്തായി. ഇന്ത്യക്ക് 39 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് എടുത്തിട്ടുണ്ട്. 100 ബോളില്‍ 99 റണ്‍സെടുത്ത കോഹ്‌ലിയെ രാംപോള്‍ ആണ് പുറത്താക്കിയത്.

കൊച്ചിയില്‍ ഇന്ത്യക്ക് വിരാട് വിജയം

കൊച്ചിയില്‍ ഇന്ത്യക്ക് വിരാട് വിജയം

കരിബീയന്‍ കൊടുങ്കാറ്റിനു കൊച്ചിയില്‍ വീശിയടിക്കാനായില്ല. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗ്യഗ്രൗണ്ടാണെന്നുകൊച്ചി ഒരുവട്ടം കൂടി തെളിയിച്ചു. ബാറ്റിലും ബോളിലും കളിക്കളം അടക്കി വാണ ഇന്ത്യ ആറ് വിക്കറ്റിന് വെസ്റ്റ് ഇന്‍ഡിസീനെ തകര്‍ത്തുകൊണ്ട് ഏകദിന പരമ്പരയ്ക്ക് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിന്നും തുടക്കം കുറിച്ചു. ഇന്ത്യയുടെ സമഗ്രാധിപത്യമായിരുന്നു കളിയിലുടനീളം. ആദ്യം ബാറ്റ്‌ചെയ്ത വെസ്റ്റ് ഇന്‍ഡീസിനെ 48.5 ഓവറില്‍ ഒതുക്കിയ ഇന്ത്യ 14.4 ഓവറും ആറ് വിക്കറ്റുകളും ബാക്കി നിര്‍ത്തിയാണ് വിജയത്തിലെത്തിയത്. ഇന്ത്യക്കുവേണ്ടി ഒന്‍പതു ബൗണ്ടറികളും രണ്ട് സിക്‌സറും അടക്കം 84 […]

ക്രിസ് ഗെയില്‍ ആശുപത്രിയില്‍

ക്രിസ് ഗെയില്‍ ആശുപത്രിയില്‍

കൊച്ചി ഏകദിന മത്സരത്തിനിടെ വെസ്റ്റിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയിലിന് പരിക്കേറ്റു. മത്സരത്തിന്റെ രണ്ടാം പന്തിലാണ് റണ്‍സെടുക്കുന്നതിന് മുമ്പ് ക്രിസ് ഗെയില്‍ പുറത്തായത്. റണ്‍സിന് വേണ്ടി ഓടിയ ക്രിസ് ഗെയിലിനെ ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ റണ്ണൗട്ടാക്കുകയായിരുന്നു. ഓട്ടത്തിനൊടുവില്‍ സംഭവിച്ച വീഴ്ച്ചയിലാണ് ക്രിസ് ഗെയിലിന് പരിക്കേറ്റത്.   വിശദമായ പരിശോധനക്കായി സ്‌കാനിംഗിന് ഗെയിലിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭുവേനേശ്വര്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ റണ്ണിനായി ഓടിയ ഗെയിലിനെ റണ്ണൗട്ടാക്കുകയായിരുന്നു. വെസ്റ്റ് ഇന്‍ഡിസിന്റെ സ്‌കോര്‍ ബോര്‍ഡില്‍ […]

കൊച്ചി ഏകദിനം: ഗെയില്‍ റണ്ണൗട്ട്

കൊച്ചി ഏകദിനം: ഗെയില്‍ റണ്ണൗട്ട്

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച വെസ്റ്റ് ഇന്‍ഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. വിന്‍ഡീസിലെ വന്‍മരമായ ക്രിസ് ഗെയിലാണ് പുറത്തായത്. ഭുവേനേശ്വര്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ റണ്ണിനായി ഓടിയ ഗെയിലിനെ റണ്ണൗട്ടാക്കുകയായിരുന്നു. വെസ്റ്റ് ഇന്‍ഡിസിന്റെ സ്‌കോര്‍ ബോര്‍ഡില്‍ ആദ്യ റണ്‍ പിറക്കുംമുമ്പായിരുന്നു ഗെയിലിന്റെ മടക്കം. വിന്‍ഡീസ് എട്ട് ഓവറില്‍  ഒരു വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സ് നേടിയിട്ടുണ്ട്. കൊച്ചി ആതിഥ്യം വഹിക്കുന്ന ഒന്‍പതാമത് ഏകദിന […]

പുതുയുഗത്തിന് ഇന്ന് ആരംഭം

പുതുയുഗത്തിന് ഇന്ന്  ആരംഭം

സച്ചിന്‍ തെണ്ടുല്‍ക്കറില്ലാത്ത ഇന്ത്യന്‍ ക്രിക്കറ്റിലെ പുതുയുഗത്തിന് ഇന്ന് ആരംഭം. സച്ചിനില്ലെങ്കിലും ആവേശത്തിലാണ് കൊച്ചി. ഏകദിന പൂരത്തിനായി ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടീമുകള്‍ ഒരുങ്ങിക്കഴിഞ്ഞു. ജയിക്കാനായി ഇന്ത്യയും തോല്‍ക്കാതിരിക്കാനായി വിന്‍ഡീസും പോരടിക്കുമ്പോള്‍ മല്‍സരത്തില്‍ തീപാറും. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗ്യവേദിയാണ് കൊച്ചി. കരീബിയന്‍ കൊടുങ്കാറ്റില്‍ ലോക ക്രിക്കറ്റ് ആടിയുലഞ്ഞ നാളുകളുണ്ടായിരുന്നു. എന്നാല്‍ ഇന്ന് വിന്‍ഡീസ് ക്രിക്കറ്റ് ഇളം കാറ്റായി മാറിയിരിക്കുന്നു. സ്വന്തം തട്ടകത്തില്‍ കളിക്കുക എന്ന അനുകൂല ഘടകം മാത്രമല്ല, ഇന്ത്യ ഇന്ന് ക്രിക്കറ്റിലെ മുടി ചൂടാമന്നന്മാരായിരിക്കുന്നു. തൊടുന്നതെല്ലാം പൊന്നാക്കുന്ന ധോണിക്കും കൂട്ടര്‍ക്കും […]

ഫ്രാന്‍സ് ബ്രസീലില്‍ പന്തുതട്ടും

ഫ്രാന്‍സ് ബ്രസീലില്‍ പന്തുതട്ടും

ആശങ്കകള്‍ക്ക് അവസാന വിസിലൂതി ഫ്രാന്‍സും പോര്‍ച്ചുഗലും ലോകകപ്പ് ഫൈനല്‍ റൗണ്ടിന് യോഗ്യത നേടി. ആദ്യ പാദ പ്ലേ ഓഫില്‍ ഉക്രെയ്‌നിനോട് രണ്ടു ഗോളിന് തോറ്റ് നിലനില്‍പ് ഭീഷണിയിലായ ഫ്രാന്‍സ് രണ്ടാംപാദത്തില്‍ മടക്കമില്ലാത്ത മൂന്ന് ഗോളിന് ജയിച്ചാണ് നാടകീയമായി ബ്രസീലിലേയ്ക്കുള്ള ടിക്കറ്റെടുത്തത്. ആദ്യപാദത്തില്‍ സ്വീഡനോട് ഗോള്‍രഹിത സമനില കൊണ്ട് തൃപ്തിയടയേണ്ടിവന്ന പോര്‍ച്ചുഗല്‍ കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഹാട്രിക്കിന്റെ ബലത്തില്‍ രണ്ടാംപാദത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് വിജയിച്ചത്. പോര്‍ച്ചുഗല്‍ കടമ്പ കടന്നപ്പോള്‍ സ്വീഡന്റെ സ്വപ്‌നങ്ങള്‍ക്ക് വിരാമമായി. ഐസ്‌ലന്‍ഡിന്റെ […]

മക്കോക്ക: സുപ്രീം കോടതി വിധി നിരാശകരമെന്ന് ശ്രീയുടെ മുന്‍പരിശീലകന്‍

മക്കോക്ക: സുപ്രീം കോടതി വിധി നിരാശകരമെന്ന് ശ്രീയുടെ മുന്‍പരിശീലകന്‍

വാതുവെപ്പ് വിവാദങ്ങളുടെ പിടിയില്‍ നിന്നും ശ്രീശാന്ത് മോചിതനാകുമെന്നും വിലക്ക് നീക്കം ചെയ്യുമെന്നും പ്രതീക്ഷിച്ചിരിക്കേ ഇന്നലെ പുറത്തുവന്ന സുപ്രിം കോടതി വിധി  നിരാശകരമാണെന്ന് ശ്രീശാന്തിന്റെ മുന്‍ പരിശീലകന്‍  ശിവകുമാര്‍. ക്രിക്കറ്റിനു വേണ്ടി ആത്മാര്‍ഥതയോടെ അധ്വാനിക്കുന്ന ശ്രീ യുടെ തിരിച്ചുവരവ് കേരളത്തിലെ ക്രിക്കറ്റ് പ്രേമികളുടെ ആഗ്രഹമാണെന്നും മുന്‍ പരിശീലകന്‍ പറഞ്ഞു. പ്രത്യേകിച്ച് ശ്രീയുടെ വിവാഹം നിശ്ചയിച്ചിരിക്കുന്ന സന്ദര്‍ഭത്തില്‍.   ശ്രീശാന്ത് അടക്കമുള്ളവര്‍ക്കെതിരെ മക്കോക്ക നിയമം ചുമത്തിയത് റദ്ദാക്കിയ  ഡല്‍ഹി കോടതി വിധി തടഞ്ഞുകൊണ്ട് ഇന്നലെ സുപ്രീം കോടതി വിധി വന്നു. […]

വാതുവയ്പ്: താരങ്ങള്‍ക്കെതിരെ മകോക്ക നിലനില്‍ക്കില്ലെന്ന വാദത്തിന് സ്റ്റേ

വാതുവയ്പ്: താരങ്ങള്‍ക്കെതിരെ മകോക്ക നിലനില്‍ക്കില്ലെന്ന വാദത്തിന് സ്റ്റേ

മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് ഉള്‍പ്പെട്ട ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഒത്തുകളി കേസില്‍ പ്രതികള്‍ക്കെതിരെ മകോക്ക( മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിരോധിത നിയമം) നിലനില്‍ക്കില്ലെന്ന ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. മകോക്ക നിയമം അനുസരിച്ചു കുറ്റം ചുമത്തണമെന്ന ഡല്‍ഹി പൊലീസിന്റെ വാദം അംഗീകരിച്ചു കൊണ്ടാണു സുപ്രീംകോടതി വിധി. ഇതോടെ ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവര്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കെതിരെ മകോക്ക ചുമത്തുമെന്ന് ഉറപ്പായി. കഴിഞ്ഞ മേയ് ഒന്‍പതിനു മൊഹാലിയില്‍ കിങ്‌സ് ഇലവന്‍ […]

കൊച്ചി ക്രിക്കറ്റ് ലഹരിയില്‍

കൊച്ചി ക്രിക്കറ്റ് ലഹരിയില്‍

ക്രിക്കറ്റ് ആവേശം വാനോളം ഉയര്‍ത്തി ഇന്ത്യയുടേയും വെസ്റ്റ്ഇന്‍ഡീസിന്റെയും താരങ്ങള്‍ കൊച്ചിയിലെത്തി.നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ കളിക്കാര്‍ക്ക് ക്രിക്കറ്റ് ഭാരവാഹികളും ക്രിക്കറ്റ് പ്രേമികളും ചേര്‍ന്നു ഉജ്ജ്വല വരവേല്‍പ്പ് നല്‍കി. ക്രിക്കറ്റ് താരങ്ങളെ കാണുവാന്‍ വിമാനത്താവളത്തിനകത്തും പുറത്തുമായി  നൂറുകണക്കിനു ക്രിക്കറ്റ് പ്രേമികളാണ് എത്തിയത്.  21-നാണു ഏകദിന മത്സരം.   മുംബൈയില്‍ നിന്നും ചാര്‍ട്ടര്‍ ചെയ്ത സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ഉച്ചയ്ക്ക് 1.10ഓടെ എത്തിച്ചേര്‍ന്ന കളിക്കാരെ കെസിഎ ഭാരവാഹികളും ബെന്നി ബഹന്നാന്‍ എംഎല്‍എയും ചേര്‍ന്ന് സ്വീകരിച്ചു. പാരമ്പര്യ കലാരൂപങ്ങളും കഥകളി വേഷങ്ങളും പഞ്ചവാദ്യവും താലപ്പൊലിയും […]