പന്ത് നെഞ്ചില്‍കൊണ്ട് പാക് ക്രിക്കറ്റ്താരം മരിച്ചു

പന്ത് നെഞ്ചില്‍കൊണ്ട് പാക് ക്രിക്കറ്റ്താരം മരിച്ചു

കളിക്കിടെ ക്രിക്കറ്റ് പന്ത് നെഞ്ചില്‍ കൊണ്ട് പാകിസ്താന്റെ ആഭ്യന്തര കളിക്കാരന്‍ മരിച്ചു. പാക് ക്രിക്കറ്റ് ടീമില്‍ നാളെത്ത പ്രതീക്ഷയായ താരം സുല്‍ഫിക്കര്‍ ഭട്ടിയാണ് കൊല്ലപ്പെട്ടത്. 20 വയസ്സായിരുന്നു. ബീഗം ഖുര്‍ഷീദ് മെമ്മോറിയല്‍ ട്വന്റി 20 ടൂര്‍ണമെന്റിനിടെയാണ അപകടം. സിന്ധ് പ്രശ്യയുലെ സുക്കൂറില്‍ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. സിന്ധ് ക്രിക്കറ്റ് ക്ലബ്ബും സൂപ്പര്‍സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ്ബും തമ്മില്‍ സുക്കൂറിലെ ജിന്ന മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തിലായിരുന്നു ടൂര്‍ണമെന്റ്. പന്ത് നെഞ്ചില്‍കൊണ്ട് പാക് ക്രിക്കറ്റ്താരം മരിച്ചു മൂന്നാം നമ്പറിലാണ് സുല്‍ഫിക്കാര്‍ ബാറ്റിംഗിനിറങ്ങിയത്. പന്ത് […]

കാറ്റിന്റെ ഗതി എങ്ങോട്ട്…?

കാറ്റിന്റെ ഗതി എങ്ങോട്ട്…?

ദക്ഷിണാഫ്രിക്ക ഇന്ത്യ ഒന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. 458 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് എന്ന നിലയിലാണ്. 44 റണ്‍സെടുത്ത സ്മിത്തിനെയും നാലു റണ്‍സെടുത്ത ഹാഷിം അംലയെയുമാണ് അവര്‍ക്ക് നഷ്ടമായത്. സ്മിത്തിനെ രഹാനെ റണ്ണൗട്ടാക്കുകയായിരുന്നു. ഷാമിയുടെ ബോളിന്റെ ഗതി മനസിലാക്കാന്‍ സാധിക്കാതെ അംല കീഴടങ്ങുകയായിരുന്നു. 68 റണ്‍സുമായി പീറ്റേഴ്‌സണും റണ്ണൊന്നുമെടുക്കാതെ ഡുപ്ലസിയുമാണ് ക്രീസില്‍. നാലാം ദിനം ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് 421 റണ്‍സിന് […]

ആഷസ് കിരീടം ഓസീസിന്

ആഷസ് കിരീടം ഓസീസിന്

തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ആഷസ് കിരീടം ഓസ്‌ട്രേലിയയ്ക്ക്. 150 റണ്‍സിന്റെ തകര്‍പ്പന്‍ ജയത്തോടെയാണ് എതിരാളികളായ ഇംഗ്ലണ്ടിനെ തോല്പിച്ച് കിരീടം തിരിച്ചു പിടിച്ചത്. കളിയുടെ അഞ്ചാം ദിനമായ ഇന്ന് അഞ്ചിന് 251 എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ട് 353 റണ്‍സിന് എല്ലാവരും പുറത്തായി. സ്‌കോര്‍ ഓസ്‌ട്രേലിയ: 385, ആറിന് 389. ഇംഗ്ലണ്ട്: 251, 353. ടെസ്റ്റില്‍ ആദ്യ സെഞ്ചുറി കുറിച്ച ബെന്‍ സ്‌റ്റോക്‌സാണ് ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചത്.  195 പന്തില്‍ 18 ഫോറുകളും […]

സൗരവ് ഗാംഗുലിക്ക് രാജ്യസഭാസീറ്റ് വാഗ്ദാനവുമായി കോണ്‍ഗ്രസ്

സൗരവ് ഗാംഗുലിക്ക് രാജ്യസഭാസീറ്റ് വാഗ്ദാനവുമായി കോണ്‍ഗ്രസ്

ബിജെപിക്ക് പിന്നാലെ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിക്ക് സീറ്റ് വാഗ്ദാനവുമായി കോണ്‍ഗ്രസും രംഗത്ത്. രാജ്യസഭാ സീറ്റാണ് കോണ്‍ഗ്രസ് നേതൃത്വം ഗാംഗുലിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ബിജെപി ലോക്‌സഭാ സീറ്റ് വാഗ്ദാനം ചെയ്തപ്പോഴും അടുത്ത കായിക മന്ത്രിയാക്കാമെന്നു ഉറപ്പ് നല്‍കിയപ്പോഴും തല്ക്കാലം രാഷ്ട്രീയത്തിലേക്കില്ലെന്ന് ഗാംഗുലി വ്യക്തമാക്കിയിരുന്നു. ബംഗാളിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇതു സംബന്ധിച്ച ചര്‍ച്ചയ്ക്കായി ഗാംഗുലിയുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹത്തെ കൊല്‍ക്കത്തയില്‍നിന്ന് രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിപ്പിക്കാനുള്ള സന്നദ്ധതയാണ് നേതാക്കള്‍ മുന്നോട്ടുവെച്ചതെന്നറിയുന്നു. എന്നാല്‍ സന്ദര്‍ശനം തികച്ചും വ്യക്തിപരം മാത്രമാണെന്നാണ് അവര്‍ […]

ധോണിയുടെ സഹോദരന്‍ സമാജ് വാദി പാര്‍ട്ടിയില്‍

സച്ചിന്‍ തെണ്ടുല്‍ക്കര്‍ കോണ്‍ഗ്രസിലേക്ക്, സൗരവ് ഗാംഗുലിക്ക് മന്ത്രിയാകാന്‍ ബി ജെ പി നേതാവ് നരേന്ദ്രമോഡിയില്‍ നിന്നും ക്ഷണം. അത് നിരസിച്ച ഗാംഗുലിയെത്തേടി കോണ്‍ഗ്രസ് നേതാക്കളുടെ പരക്കം പാച്ചില്‍… ഇതിനിടയിലാണ് ധോണി സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നതായ വാര്‍ത്ത പുറത്തുവന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയല്ല, ജ്യേഷ്ഠന്‍ നരേന്ദ്ര സിംഗ് ധോണിയാണ് ഉത്തര്‍ പ്രദേശിലെ ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിനെ നേരിട്ടുകണ്ടാണ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം […]

മത്സരിക്കാനില്ലെന്ന് ഗാംഗുലി

മത്സരിക്കാനില്ലെന്ന് ഗാംഗുലി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള ക്ഷണം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി നിരസിച്ചു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ തന്നെ ക്ഷണിച്ചിരുന്നുവെന്ന് ഗാംഗുലി സ്ഥിരീകരിച്ചു. എന്നാല്‍ ക്ഷണം നിരസിച്ചു. മത്സരിക്കാന്‍ ഇല്ലെന്ന് അദ്ദേഹം ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തന്റെ മേഖല ക്രിക്കറ്റാണെന്നും പാര്‍ലമെന്റ് അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗാംഗുലിയെ അടുത്ത കായിക മന്ത്രിയാക്കാമെന്നു മോഡിയുടെ വാഗ്ദാനം

ഗാംഗുലിയെ അടുത്ത കായിക മന്ത്രിയാക്കാമെന്നു മോഡിയുടെ വാഗ്ദാനം

വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ സൗരവ് ഗാംഗുലിക്ക് ബിജെപി ടിക്കറ്റ് വാഗ്ദാനം ചെയ്തു. പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ ഗാംഗുലിയെ കേന്ദ്ര കായിക മന്ത്രിയാക്കാമെന്നും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി വാഗ്ദാനം ചെയ്തുവെന്നാണ് അറിയുന്നത്. തനിക്ക് ഇങ്ങനെയൊരു ക്ഷണം ലഭിച്ച കാര്യം ഗാംഗുലിയും സ്ഥിരീകരിച്ചിട്ടുണ്ട്. തിരക്കുളളതിനാല്‍ ഭാവി കാര്യങ്ങള്‍ പിന്നാലെ അറിയിക്കാമെന്നും ഗാംഗുലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബിജെപി നേതാവ് വരുണ്‍ ഗാന്ധി നവംബറില്‍ ഒരു പൊതു സുഹൃത്തുമൊത്ത് ഗാംഗുലിയെ കണ്ടതു മുതല്‍ […]

മൈക്കല്‍ ക്ലാര്‍ക്ക് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍; പൂജാര മികച്ച ഭാവിതാരം

മൈക്കല്‍ ക്ലാര്‍ക്ക് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍; പൂജാര മികച്ച ഭാവിതാരം

2013 ഐസിസി പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിനാണ് മികച്ച ക്രിക്കറ്റര്‍ക്കുള്ള ഗാരിഫീല്‍ഡ് സോബേഴ്‌സ് പുരസ്‌ക്കാരം ലഭിച്ചത്. ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരവും ക്ലാര്‍ക്കിനാണ്. ശ്രീലങ്കന്‍ താരം കുമാര്‍ സംഗകാരയാണ് ഈ വര്‍ഷത്തെ മികച്ച ഏകദിനതാരം. ഭാവിവാഗ്ദാനത്തിനുള്ള പുരസ്‌ക്കാരം ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയ്ക്കാണ്. ജനപ്രിയ താരത്തിനുള്ള പുരസ്‌ക്കാരം നേരത്തെ തന്നെ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിക്ക് ലഭിച്ചിരുന്നു. പൂജാരയും ധോണിയും മാത്രമാണ് ഇത്തവണ ഐസിസി പുരസ്‌ക്കാര പട്ടികയില്‍ ഇടംനേടിയ ഇന്ത്യന്‍ […]

ശ്രീശാന്ത് വിവാഹിതനായി

ശ്രീശാന്ത് വിവാഹിതനായി

ക്രിക്കറ്റ് താരം ശ്രീശാന്ത് വിവാഹിതനായി. വ്യാഴാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വെച്ച് ദീര്‍ഘനാളത്തെ പ്രണയിനിയായ ഭുവനേശ്വരിയെ ശ്രീ താലിചാര്‍ത്തി. ജയ്പുര്‍ രാജകുടുംബാംഗമാണ് നയന്‍ എന്ന ഭുവനേശ്വരി. രാവിലെ ഏഴരക്കും എട്ടുമണിക്കും ഇടയിലുള്ള ശുഭ മുഹൂര്‍ത്തത്തിലായിരുന്നു താലിചാര്‍ത്തല്‍. ചടങ്ങുകള്‍ക്ക് ശേഷം ശ്രീശാന്തിന്റെ ജന്മാനാടായ കോതമംഗലത്തേക്കാണ് ഇരുവരും പോയത്. അവിടെ അടുത്തബന്ധുക്കള്‍ക്കൊപ്പം വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കും. വിവാഹസദ്യ എറണാകുളം ക്രൗണ്‍ പ്ലാസയിലായിരുന്നു. രാത്രി ഏഴിന് കൊച്ചി ലേ മെറിഡിയനില്‍ വിവാഹസല്‍ക്കാരം നടക്കും. 2006 മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു.

1 ന്റെ മാനം കാക്കാന്‍ ടീം ഇന്ത്യ

1 ന്റെ മാനം കാക്കാന്‍ ടീം ഇന്ത്യ

ആശ്വാസജയം ലക്ഷ്യം കണ്ട് ടീം ഇന്ത്യ ഇന്നിറങ്ങും. തുടര്‍ച്ചയായ രണ്ടു പരാജയങ്ങളോടെ പരമ്പര നഷ്ടമായെങ്കിലും ഒരു കളിയിലെങ്കിലും ജയിച്ച് മാനം രക്ഷിക്കാനാകും ഇന്ത്യയുടെ ശ്രമം. കൊട്ടിഘോഷിച്ച് ദക്ഷിണാഫ്രിക്കയിലെത്തിയ ലോക ഒന്നാം നമ്പര്‍ ടീമിന്റെ ഇത്തരത്തിലുള്ള ദയയീയ പ്രകടനം ടീമിന്റെ കടുത്ത വിരോധികള്‍ പോലും കരുതിയിട്ടുണ്ടാവില്ല. ദക്ഷിണാഫ്രിക്കന്‍ പേസ് ബോളര്‍മാരുടെ തീപാറുന്ന ബോളുകര്‍ക്കുമുന്നില്‍ ഇന്ത്യയുടെ സൂപ്പര്‍മാന്‍മാരുടെ മുട്ടിടിച്ചു. ഒന്നാം ഏകദിനത്തില്‍ 141 റണ്‍സിനും രണ്ടാം ഏകദിനത്തില്‍ 136 റണ്‍സിനുമാണ് ഇന്ത്യന്‍ ടീം തോറ്റമ്പിയത്. തരംതാണ ബോളിംഗ് പ്രകടനത്തിന്റെ പേരില്‍ […]