ചാമ്പ്യന്‍സ് ലീഗ് ട്വന്റി20: ചെന്നൈയ്ക്ക് ജയം

ചാമ്പ്യന്‍സ് ലീഗ് ട്വന്റി20: ചെന്നൈയ്ക്ക് ജയം

ചാംപ്യന്‍സ് ലീഗ് ട്വന്റി 20യില്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 12 റണ്‍സ് ജയം. 203 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ സണ്‍റൈസേഴ്‌സിന് 50 റണ്‍സെടുത്ത ഡാരന്‍ സമിയും 48 റണ്‍സെടുത്ത ശിഖര്‍ ധവാനും പ്രതീക്ഷ നല്‍കിയെങ്കിലും 7 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനെ ഹൈദരാബാദിന് സാധിച്ചുള്ളൂ. 19 പന്തില്‍ 63 റണ്‍സെടുത്ത മഹേന്ദ്രസിംഗ് ധോണിയാണ് സൂപ്പര്‍ കിംഗ്‌സിന് കൂറ്റന്‍ സ്‌കോര്‍ നല്‍കിയത്. 84 റണ്‍സെടുത്ത് സുരേഷ് റെയ്‌നയും ബാറ്റിംഗില്‍ തിളങ്ങി.    

ശ്രീശാന്തിന്റെ വിലക്കിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന്‍

ശ്രീശാന്തിന്റെ വിലക്കിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന്‍

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്കിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ രംഗത്തെത്തി. ആജീവനാന്തവിലക്ക് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബിസിസിഐയ്ക്ക് അപ്പീല്‍നല്‍കാന്‍ കെസിഎ തീരുമാനിച്ചു.ബിസിസിഐയുടെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും എല്ലാ നിയമ നടപടികള്‍ക്കും കെസിഎ ശ്രീശാന്തിന് പിന്തുണ നല്‍കുമെന്നും കെസിഎ പ്രസിഡന്റ് ടി.സി. മാത്യു പറഞ്ഞു. ഐപിഎല്‍ ഒത്തുകളി ശ്രീശാന്തിനെ ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എസ്. ശ്രീശാന്തിനെക്കൂടാതെ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ സഹതാരമായിരുന്ന അങ്കിത് ചവാനെയും ആജീവനാന്ത കാലത്തേയ്ക്ക് വിലക്കിയിരുന്നു.   മറ്റൊരു റോയല്‍സ് താരം സിദ്ധാര്‍ഥ് ത്രിവേദിയെ […]

പെരേരയുടെ മികവില്‍ സണ്‍റൈസേഴ്‌സിന് ജയം

പെരേരയുടെ മികവില്‍ സണ്‍റൈസേഴ്‌സിന് ജയം

ചാമ്പ്യന്‍സ് ലീഗ് ട്വന്റി20യില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം. വിന്‍ഡീസ് ടീം ട്രിനിഡാഡ് ആന്റ് ടുബാഗോയെ നാല് വിക്കറ്റിനാണ് സണ്‍റൈസേഴ്‌സ് തോല്‍പ്പിച്ചത്. 161 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്‌സ് 19.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സ്‌കോര്‍: ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ: 20 ഓവറില്‍ 160/8. സണ്‍റൈസേഴ്‌സ്: 19.3 ഓവറില്‍ 164/6. 32 പന്തില്‍ നാല് ഫോറും നാല് സിക്‌സും അടക്കം 57 റണ്‍സെടുത്ത് പുറത്താകാതെ നിന്ന തിസാരാ പെരേരയുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് സണ്‍റൈസേഴ്‌സിന് വിജയം […]

ലളിത് മോഡിക്ക് ആജീവനാന്ത വിലക്ക്

ലളിത് മോഡിക്ക് ആജീവനാന്ത വിലക്ക്

സാമ്പിത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടു മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡിക്കു ആജീവനാന്ചവിലക്ക്. ചെന്നൈയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. മോഡിക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുന്നതു സ്റ്റേ ചെയ്ത പട്യാല കോടതിയുടെ വിധി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയതോടെയാണ് ഇക്കാര്യത്തില്‍ അടിയന്തരമായി തീരുമാനമെടുക്കാന്‍ ചെന്നൈയില്‍ ബിസിസിഐ  പ്രത്യേക യോഗം ചേര്‍ന്നത്. അരുണ്‍ ജയ്റ്റ്‌ലി, ജ്യോതിരാദിത്യ സിന്ധു എന്നിവരടങ്ങിയ അച്ചടക്കസമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് തീരുമാനം. വാതുവെപ്പു വിവാദത്തെ തുടര്‍ന്ന് ബിസിസിഐ ചുമതലയില്‍ നിന്നു തല്‍ക്കാലത്തേക്കു മാറിനില്‍ക്കുന്ന എന്‍. ശ്രീനിവാസന്റെ അധ്യക്ഷതയിലായിരുന്നു  യോഗം. 2008 […]

ബിസിസിഐ യോഗം തടണമെന്നാവശ്യപ്പെട്ട് ലളിത് മോഡി സുപ്രീംകോടതിയില്‍

ബിസിസിഐ യോഗം തടണമെന്നാവശ്യപ്പെട്ട് ലളിത് മോഡി സുപ്രീംകോടതിയില്‍

അച്ചടക്കനടപടിയെടുക്കാനായി ചേരുന്ന ബിസിസിഐ യോഗത്തിന് സ്‌റ്റേ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മുന്‍ ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത് മോഡി സുപ്രീംകോടതിയെ സമീപിച്ചു. ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് മുമ്പായി കേസ് പരിഗണിക്കുമെന്നാണ് സൂചന. വാത് വെപ്പ് വിവാദത്തെ തുടര്‍ന്ന് ബിസിസിഐ ചുമതലയില്‍ നിന്നും തല്‍ക്കാലത്തേക്ക് മാറി നില്‍ക്കുന്ന എന്‍. ശ്രീനിവാസന്റെ അധ്യക്ഷതയിലാണ് യോഗം. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ലളിത് മോഡിക്കെതിരെ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുന്നത് സ്‌റ്റേ ചെയ്ത പട്യാല കോടതി വിധി ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു.

ശ്രീനിവാസനെ വിലക്കണം; ഹര്‍ജി പരിഗണിക്കാമെന്ന് കോടതി

ശ്രീനിവാസനെ വിലക്കണം; ഹര്‍ജി പരിഗണിക്കാമെന്ന് കോടതി

ന്യൂഡല്‍ഹി: ബിസിസിഐ പ്രസിഡന്റായി എന്‍. ശ്രീനിവാസന്‍ മത്സരിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിഹാര്‍ ക്രിക്കറ്റ്  അസോസിയേഷന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീം കോടതി. 29-ാം തീയതി ചെന്നൈയില്‍ നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ശ്രീനിവാസന്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതായും അതുകൊണ്ട് ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.   വെള്ളിയാഴ്ചതന്നെ ഇക്കാര്യം പരിഗിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഐപിഎല്‍ വാതുവെപ്പ് വിവാദം അന്വേഷിക്കാന്‍ കമ്മീഷന്‍ രൂപികരിച്ചത് നിയമവിരുദ്ധമാണെന്ന ബോംബെ ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയില്‍ […]

പനേസര്‍ വീണ്ടു ഇംഗ്ലണ്ട് ടീമില്‍

പനേസര്‍ വീണ്ടു ഇംഗ്ലണ്ട് ടീമില്‍

ആസ്‌ട്രേലിയന്‍ പര്യടനത്തിലെ ആഷസ് ടെസ്റ്റ് പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. വിവാദതാരം മോണ്ടി പനേസര്‍ ടീമില്‍ തിരിച്ചെത്തി. സമീപകാലത്ത് മദ്യലഹരിയില്‍ ബാറില്‍ ബഹളം വെച്ചതിനും പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിനും പൊലീസ് കേസെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് പനേസറിനെ കൗണ്ടി ടീമായ സസക്‌സ് ഒഴിവാക്കിയിരുന്നു. ഇതിനു ശേഷം പനേസര്‍ ഇംഗ്ലണ്ട് ടീമില്‍ കളിച്ചിട്ടില്ല. ഗ്രെയിം സ്വാനിനൊപ്പം ബൗളിങ് നിരയിലെ മികച്ച സ്!പിന്നറായാണ് പനേസറെ പരിഗണിച്ചിരുന്നത്.     ഇംഗ്ലണ്ട് ടീമിന്റെ നായകനായി അലിസ്റ്റര്‍ കുക് തുടരും. 17 അംഗ […]

വിന്‍ഡീസ് എ ടീമിനെതിരായ ടെസ്റ്റ് പരമ്പര: പൂജാര ക്യാപ്റ്റന്‍

വിന്‍ഡീസ് എ ടീമിനെതിരായ ടെസ്റ്റ് പരമ്പര: പൂജാര ക്യാപ്റ്റന്‍

മൈസൂര്‍: വെസ്റ്റിന്‍ഡീസ് എ ടീമിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമിനെ ചേതേശ്വര്‍ പൂജാര നയിക്കും. മൂന്ന് മത്സരങ്ങളുടെ പരമ്പര ബുധനാഴ്ച തുടങ്ങും. സൗരാഷ്ട്രയുടെ താരമായ പൂജാര ദക്ഷിണാഫ്രിക്കന്‍ എ ടീമിനെതിരായ പരമ്പരയിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ആഭ്യന്തര മത്സരങ്ങളില്‍ മികച്ച പ്രകടനം തുടരുന്ന മന്‍പ്രീത് ജുനേജയും ടീമില്‍ സ്ഥാനം നേടി. ജമ്മു കാഷ്മീര്‍ സ്പിന്നര്‍ പര്‍വേസ് റസൂല്‍, ഫാസ്റ്റ് ബൗളര്‍മാരായ ഈശ്വര്‍ പാണ്ഡെ, ഷാമി അഹമ്മദ്, അശോക് ദിന്‍ഡ, ധാവല്‍ കുല്‍ക്കര്‍ണി എന്നിവരും ടീമിലുണ്ട്.   […]

വിരാട് ഇനി അതിര്‍ത്തി സേന പ്രതിനിധി

വിരാട് ഇനി അതിര്‍ത്തി സേന പ്രതിനിധി

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലിയെ അതിര്‍ത്തി രക്ഷാ സേനയുടെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചു. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ തൊപ്പി അണിയിച്ചാണ് കൊഹ്‌ലിയെ ബ്രാന്‍ഡ് അംബാസിഡറായി അവരോധിച്ചത്.അതിര്‍ത്തി രക്ഷാസേനയേയും അതിന്റെ പ്രവര്‍ത്തനങ്ങളെയും കുറിച്ച് പൊതുജനങ്ങളുടെ ഇടയില്‍ ബോധമുണ്ടാക്കുകയെന്നതാണ് കൊഹ്‌ലിയുടെ പ്രധാന ചുമതല. വിരാട് കൊഹ് ലിയിലൂടെ യുവാക്കളെ അതിര്‍ത്തി രക്ഷാസേനയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് ബിഎസ്എഫിന്റെ പ്രതീക്ഷ. നേരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കറെ വ്യോമസേനയുടേയും,കപില്‍ ദേവിനേയും,ധോണിയേയും ടെറിട്ടോറിയല്‍ ആര്‍മിയുടേയും പ്രചാരകരായി തെരഞ്ഞെടുത്തിരുന്നു

കൊച്ചി സ്‌റ്റേഡിയം കേരള ക്രിക്കറ്റ് അസോസിയേഷന് പാട്ടത്തിന് നല്‍കിയേക്കും

കൊച്ചി സ്‌റ്റേഡിയം കേരള ക്രിക്കറ്റ് അസോസിയേഷന് പാട്ടത്തിന് നല്‍കിയേക്കും

കൊച്ചി അന്താരാഷ്ട്ര സ്‌റ്റേഡിയം 30 വര്‍ഷത്തേക്ക് കേരള ക്രിക്കറ്റ് അസോസിയേഷന് പാട്ടത്തിന് നല്‍കാന്‍ ജിസിഡിഎ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട് . ഇതു സംബന്ധിച്ച കെ.സി.എയുടെ അപേക്ഷ ജി.സി.ഡി.എ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഉടന്‍ പരിഗണിക്കും. 2010 മുതല്‍ കൊച്ചി അന്താരാഷ്ട്ര സ്‌റ്റേഡിയം അഞ്ച് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 10 ലക്ഷം രൂപ എന്ന നിരക്കില്‍ ജിസിഡിഎ കേരള ക്രിക്കറ്റ് അസോസിയേഷന് പാട്ടത്തിന് നല്‍കിയിരുന്നു. ഈ കാലാവധി തീരും മുന്‍പാണ് പുതിയ തീരുമാനം. 2010ല്‍ തുടങ്ങിയ കരാര്‍ അവസാനിക്കാന്‍  അവസാനിക്കാന് 2015 വരെ […]