ഇന്ത്യന്‍ പര്യടനം:ക്ലാര്‍ക്ക് ഓസീസ് ക്യാപ്റ്റന്‍

ഇന്ത്യന്‍ പര്യടനം:ക്ലാര്‍ക്ക് ഓസീസ് ക്യാപ്റ്റന്‍

ഇന്ത്യക്കെതിരേയുള്ള ഏകദിന പരമ്പരയില്‍ ഓസ്‌ട്രേലിയയെ മൈക്കല്‍ ക്ലാര്‍ക്ക് നയിക്കും. ഏഴ് ഏക ദിനങ്ങളും ഒരു ട്വന്റി 20 മത്സരവും അടങ്ങുന്നതാണ് ഓസീസിന്റെ ഇന്ത്യന്‍ പര്യടനം. ഒക്ടോബര്‍ പത്തിന് ആരംഭിക്കുന്ന ഇന്ത്യ  ഓസ്‌ട്രേലിയ പരമ്പര രാജ്‌കോട്ടിലെ ട്വന്റി 20 മത്സരത്തോടെ തുടങ്ങും. എന്നാല്‍ മത്സരത്തിനു മുമ്പ് ഫിറ്റ്‌നെസ് തെളിയിക്കാനായെങ്കില്‍ മാത്രമെ ക്ലാര്‍ക്ക് അവസാന ഇലവനില്‍ സ്ഥാനം പിടിക്കൂ. പരിക്കിനെത്തുടര്‍ന്ന് മത്സരങ്ങളില്‍ നിന്നു വിട്ടു നിന്നിരുന്ന ക്ലാര്‍ക്ക് ഉടനെ തിരിച്ചുവരുമെന്നും ഓസ്‌ട്രേലിയന്‍  ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

ബി.സി.സി.ഐ മുന്‍ സെക്രട്ടറി ജയവന്ത് ലെലെ അന്തരിച്ചു

ബി.സി.സി.ഐ മുന്‍ സെക്രട്ടറി ജയവന്ത് ലെലെ അന്തരിച്ചു

ബി.സി.സി.ഐ മുന്‍ സെക്രട്ടറി ജയ്‌വന്ത് ലെലെ(75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. ബി.സി.സി.ഐ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന ലെലെ 1996 ലില്‍ ജഗ്‌മോഹന്‍ ഡാല്‍മിയ ഐ.സി.സി പ്രസിഡന്റായി സ്ഥാനമേറ്റതോടെയാണ് സെക്രട്ടറി സ്ഥാനത്തെത്തുന്നത്. ഒത്തുകളി വിവാദം ശക്തിയാര്‍ജ്ജിക്കുന്നത് അദ്ദേഹം സെക്രട്ടറിയായിരിക്കുമ്പോഴാണ്.ഇക്കഴിഞ്ഞ 13ന് സുഹൃത്തുക്കള്‍ക്കൊപ്പം ലെലെ തന്റെ 75-പിറന്നാള്‍ ആഘോഷിച്ചിരുന്നു.

ഏകദിന ബൗളിങ് റാങ്കിംഗില്‍ രവീന്ദ്ര ജഡേജ ഒന്നാമത്

ഏകദിന ബൗളിങ് റാങ്കിംഗില്‍ രവീന്ദ്ര ജഡേജ ഒന്നാമത്

ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന ബൗളിങ് റാങ്കിംഗില്‍ രവീന്ദ്ര ജഡേജ ഒന്നാമതെത്തി. വിന്‍ഡീസിന്റെ സുനില്‍ നരെയ്‌നും ജഡേജയ്‌ക്കൊപ്പം ഒന്നാംസ്ഥാനത്തുണ്ട്. അതേസമയം, ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ജഡേജ ഒരു സ്ഥാനം താഴോട്ടിറങ്ങി നാലാമനായി.   ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ താരം വീരാട് കോഹ്‌ലി നാലാം സ്ഥാനത്തെത്തി. ടീം ഇന്ത്യ നായകന്‍ മഹേന്ദ്രസിംഗ് ധോനി ഏഴാം സ്ഥാനവും സുരേഷ് റെയ്‌ന പതിനാറാം സ്ഥാനവും നേടി. ബാറ്റിംഗില്‍ ഒന്നാംസ്ഥാനത്ത് ദക്ഷിണാഫ്രിക്കയുടെ ഹാഷിം ആംലയും രണ്ടാം സ്ഥാനത്ത് ബി ഡിവില്ലിയേഴ്‌സുമാണ്. ഓള്‍റൗണ്ടര്‍മാരില്‍ പാക്കിസ്ഥാന്റെ മുഹമ്മദ് […]

ഒത്തുകളി: കുറ്റപത്രത്തില്‍ ശ്രീശാന്തിന്റെ പേരില്ല; ഗുരുനാഥ് മെയ്യപ്പനെതിരെ വ്യക്തമായ തെളിവ്

ഒത്തുകളി: കുറ്റപത്രത്തില്‍ ശ്രീശാന്തിന്റെ പേരില്ല; ഗുരുനാഥ് മെയ്യപ്പനെതിരെ വ്യക്തമായ തെളിവ്

ഒത്തുകളി കേസുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തില്‍ ശ്രീശാന്തിന്റെ പേരില്ല. അതേസമയം, ഗുരുനാഥ് മെയ്യപ്പന്റെ പങ്കിനെക്കുറിച്ച് വ്യക്തമായ തെളിവുകളും പൊലീസിന്റെ കുറ്റപത്രത്തിലുണ്ട്.ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തലവന്‍ ഗുരുനാഥ് മെയ്യപ്പന്‍,ബോളിവുഡ് താരം വിന്ധു ധാരാസിംഗ്, പാക്കിസ്ഥാന് അംപയര്‍ അസദ് റൌഫ് തുടങ്ങി 21 പേര്‍ക്കെതിരെയാണ മുംബൈ പൊലീസിന്റെ കുറ്റപത്രം. ഒരാഴ്ച്ചക്കകം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും. ഡല്‍ഹി  പൊലീസ് ശ്രീശാന്തിനെ അറസ്‌റ് ചെയ്ത ഉടനെ ശ്രീശാന്ത് താമസിച്ചിരുന്ന മുംബൈയിലെ ഹോട്ടല്‍മുറിയില്‍ നിന്നും ശ്രീശാന്തിന്റെ ലാപ് ടോപ്,മൊബൈല്‍ ഫോണ്‍ തുടങ്ങിയവ […]

റയലിന് ജയം; റൊണാള്‍ഡോയുടെ ഹാട്രിക്കില്‍

റയലിന് ജയം; റൊണാള്‍ഡോയുടെ ഹാട്രിക്കില്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് മികവില്‍ റയല്‍ മാഡ്രിഡിന് ജയം. ഗലാറ്റ്‌സരെയെ 61 നാണ് റയല്‍ തകര്‍ത്തത്. രണ്ട് തവണ സ്‌കോര്‍ ചെയ്ത് കരീം ബെന്‍സീമയും റയലിന് വേണ്ടി തിളങ്ങി. വിക്ടോറിയ പ്ലെസനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ സിറ്റിയും ചാംപ്യന്‍സ് ലീഗ് സീസണില്‍ ജയത്തോടെ തുടങ്ങി.     ഭീമന്‍ തുകക്ക് കരാര്‍ പുതുക്കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുര്‍ക്കി ക്ലബ്ബായ ഗലാറ്റ്‌സരെയെ നാട്ടുകാരുടെ മുന്നില്‍ നാണം കെടുത്തിയാണ് തിരികെ കയറിയത്. വേഗതയും കൃത്യതയും റൊണാള്‍ഡോയുടെ ബൂട്ടില്‍ […]

ഇരുനൂറാം ടെസ്‌റ്റോടെ സച്ചിന്‍ വിരമിക്കും;വിരമിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് സന്ദീപ് പാട്ടീല്‍

ഇരുനൂറാം ടെസ്‌റ്റോടെ സച്ചിന്‍ വിരമിക്കും;വിരമിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് സന്ദീപ് പാട്ടീല്‍

വെസ്റ്റിന്‍ഡീസിനെതിരെ സ്വന്തം നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയോടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിരമിച്ചേക്കുമെന്ന് സൂചന. ഇരുനൂറാം ടെസ്റ്റ് എന്ന ചരിത്ര നേട്ടത്തിനരികെ എത്തി നില്‍ക്കുന്ന സച്ചിനുമായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സന്ദീപ് പാട്ടീല്‍ സംസാരിച്ചതിനു തൊട്ടുപുറകെയാണ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ വിരമിക്കല്‍ വാര്‍ത്ത വീണ്ടും ശക്തമായത്. അതേസമയം, ഇരുനൂറാമത്തെ ടെസ്റ്റിനു ശേഷം വിരമിക്കണമെന്ന് സച്ചിന് അന്ത്യശാസനം നല്‍കിയിട്ടില്ലെന്ന് ബി.സി.സി.ഐ സെലക്ഷന്‍ കമ്മിറ്റി തലവന്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കഴിഞ്ഞ മാര്‍ച്ചില്‍ ഓസീസിനെതിരെ നടന്ന […]

ചാലഞ്ചര്‍ ട്രോഫി: സന്ദീപ് വാര്യര്‍ ഇന്ത്യ റെഡ്ഡില്‍

ചാലഞ്ചര്‍ ട്രോഫി: സന്ദീപ് വാര്യര്‍ ഇന്ത്യ റെഡ്ഡില്‍

മലയാളി ബൗളര്‍ സന്ദീപ് വാര്യര്‍ ചാലഞ്ചര്‍ ട്രോഫി ക്രിക്കറ്റിനുവേണ്ടിയുള്ള ഇന്ത്യ റെഡ് ടീമില്‍ ഇടം നേടി. പരിക്കേറ്റ ക്യാപ്റ്റന്‍ ഇര്‍ഫന്‍ പഠാന് പകരക്കാരനായാണ് സന്ദീപ് ടീമിലെത്തിയത്. ഇര്‍ഫന്റെ സഹോദരന്‍ യൂസഫ് പഠാനാണ് ടീം നായകന്‍. രഞ്ജി ട്രോഫിയില്‍ കേരളത്തിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച സന്ദീപ് കഴിഞ്ഞ മാസം സിംഗപ്പൂരില്‍ നടന്ന എമര്‍ജിങ് ടീംസ് കപ്പില്‍ ഇന്ത്യ അണ്ടര്‍ 23 ടീമിനുവേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. പാകിസ്താനും നേപ്പാളിനുമെതിരായ മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത് സന്ദീപിന്റെ ബൗളിങ്ങാണ്. […]

കുറ്റം സമ്മതിക്കാന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ശ്രീശാന്ത്

കുറ്റം സമ്മതിക്കാന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ശ്രീശാന്ത്

ഐപിഎല്‍ കോഴക്കേസില്‍ ആരോപണവിധേയനായ തന്നെ ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചുമാണ് കുറ്റസമ്മതം നടത്തിയതെന്ന് ശ്രീശാന്ത്.താന്‍ സ്വമേധയാ കുറ്റസമ്മതം നടത്തിയതല്ല.പീഡനം സഹിക്കവയ്യാതെ സമ്മതിച്ചു പോയതാണ്.ബിസിസിഐയ്ക്ക് അയച്ച കത്തിലാണ് ശ്രീശാന്ത് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്ത ബന്ധുക്കളെ വരെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.തനിക്കെതിരായ നടപടി അപൂര്‍ണ്ണമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ശ്രീശാന്ത് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശ്രീശാന്തിനെതിരെ ബിസിസിഐ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയിരുന്നു.ശ്രീശാന്തിനെതിരെയുളള നടപടി സ്വാഭാവിക നീതിനിഷേധമാണെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ശ്രീയുടെ അഭിഭാഷക റബേക്ക ഉതുപ്പ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.ഡല്‍ഹി പോലീസിന്റെ റിപ്പോര്‍ട്ട് മാത്രം പരിഗണിച്ചാണ് ബിസിസിഐ ശ്രീശാന്തിനെതിരെ […]

ന്യൂസിലാന്‍ഡ് എയ്ക്ക് എതിരായ പരമ്പര ഇന്ത്യ തൂത്തുവാരി

ന്യൂസിലാന്‍ഡ് എയ്ക്ക് എതിരായ പരമ്പര ഇന്ത്യ തൂത്തുവാരി

വിശാഖപട്ടണം: അത്യന്തം ആവേശകരമായ മല്‍സരത്തില്‍ ഇന്ത്യ എ രണ്ടു വിക്കറ്റിന് ന്യൂസിലാന്‍ഡ് എയെ പരാജയപ്പെടുത്തി. ഇതോടെ മൂന്നു മല്‍സരങ്ങള്‍ ഉള്‍പ്പെട്ട ഏകദിന പരമ്പര ഇന്ത്യ എ തൂത്തുവാരി. 291 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റുചെയ്ത ഇന്ത്യ നാലു പന്ത് ബാക്കിനില്‍ക്കെ എട്ടുവിക്കറ്റ് നഷ്ടത്തില്‍ വിജയതീരത്ത് എത്തി. അശോക് മെനേരിയ(69), കേദാര്‍ യാദവ്(57), റോബിന്‍ ഉത്തപ്പ(46) എന്നിവരാണ് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. മലയാളി താരങ്ങളായ സഞ്ജു വി സാംസനും(5), സച്ചിന്‍ ബേബിക്കും(16) അവസരത്തിനൊത്ത് ഉയരാനായില്ല.     ടോസ് […]

സിംബാബ്‌വേക്കെതിരെയുള്ള തോല്‍വി നാണം കെടുത്തിയെന്ന് മിസ്ബ ഉള്‍ ഹഖ്

സിംബാബ്‌വേക്കെതിരെയുള്ള തോല്‍വി നാണം കെടുത്തിയെന്ന്  മിസ്ബ ഉള്‍ ഹഖ്

ഹരാരെ: സിംബാബ്‌വേക്കെതിരെയുള്ള പരാജയം ഏറ്റവും വലിയ നാണക്കേടാണെന്ന് പാക് ക്രിക്കറ്റ് ടീം നായകന്‍ മിസ്ബ ഉള്‍ ഹഖ്. മികച്ച പ്രകടനം കാഴ്ചവെക്കുന്നതില്‍ ടീം ഒന്നടങ്കം പരാജയപ്പെട്ടു. പ്രത്യേകിച്ചും ബാറ്റിംഗിലെ പരാജയമാണ് ടീമിനെ തോല്‍വിയിലേക്കു നയിച്ചതെന്നും നായകന്‍ പറഞ്ഞു.   എന്നാല്‍ ടീമിന്റെ ബാറ്റിംഗില്‍ തനിക്ക് നിരാശയുണ്ട്. എല്ലാ ബാറ്റ്‌സ്മാന്‍മാരും തെറ്റുകളില്‍നിന്ന് പാഠം പഠിക്കേണ്ടതുണ്ട്. ഇരുപതും മുപ്പതും റണ്‍സുകളെടുത്ത് മത്സരം വിജയിക്കാന്‍ കഴിയില്ല, പകരം വിജയിക്കാന്‍ വേണ്ടത് വലിയ ഇന്നിംഗ്‌സുകളാണെന്നും മിസ്ബ പറഞ്ഞു.