ഇന്ത്യയ്ക്ക് പരമ്പര ; സച്ചിന് ജയത്തോടെ മടക്കം

ഇന്ത്യയ്ക്ക് പരമ്പര ; സച്ചിന് ജയത്തോടെ മടക്കം

വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് ജയം.ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ കൊണ്ട് ശ്രദ്ധേയമായ മത്സരത്തില്‍ ഇന്ത്യയ്ക്ക് അഭിമാനം. ക്രിക്കറ്റ് ഇതിഹാസം അര്‍ഹിക്കുന്നതു പോലൊരു വിടവാങ്ങല്‍ നല്‍കി, വിജയത്തോടെ അദ്ദേഹത്തെ മടക്കിയയ്ക്കാം. ഇന്നിംഗ്‌സിനും 126 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം. രണ്ടാം ഇന്നിംഗ്‌സ് ദിവസമായ ഇന്ന് 187 റണ്‍സിനാണ് വിന്‍ഡീസ് പുറത്തായത്. ഇതോടെ രണ്ട് ടെസ്റ്റുകളിലും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. പ്രഗ്യാന്‍ ഓജയാണ് മാന്‍ ഓഫ് ദ മാച്ച്. രോഹിത് ശര്‍മ്മയാണ് മാന്‍ ഓഫ് ദ സീരിസ്. […]

സച്ചിന്‍ ക്രീസ് ഔട്ട്; ആരാധകഹൃദയങ്ങളില്‍ നോട്ടൗട്ട്

സച്ചിന്‍ ക്രീസ് ഔട്ട്; ആരാധകഹൃദയങ്ങളില്‍ നോട്ടൗട്ട്

ഇത് സച്ചിനൊരു മധുര പ്രതികാരമാണ്. ഇത്തരമൊരു യാത്രയയപ്പ് മുംബൈയില്‍നിന്നും സച്ചിന്‍ ചോദിച്ചു വാങ്ങിയതാണ്. 2006 മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരം ഒരോര്‍മ്മപ്പെടുത്തലാകും മുംബൈക്ക്. ചാപ്പല്‍-ഗാംഗുലി-ദ്രാവിഡ് നാടകീയത ടീമിനുള്ളില്‍ അരങ്ങേറുന്ന കാലം. 21 പന്തുകള്‍ നേരിട്ട് ഒരു റണ്‍സ് മാത്രമെടുത്തായിരുന്നു സച്ചിനെ പുറത്താകുന്നു. ഷോണിന്റെ പന്തില്‍ ഇയാന്‍ ബെല്ലിന് എഡ്ജായി സച്ചിന്‍ പുറത്തായപ്പോള്‍ ഹോംഗ്രൗണ്ടില്‍ നിന്ന് കൂവല്‍ ഉയര്‍ന്നു. കരിയറിലൊരിക്കലും സച്ചിന് ഇതുപോലൊരു അവഹേളനം സഹിക്കേണ്ടി വന്നിട്ടില്ല. ഇതു മാത്രമാണ് സച്ചിന് വാങ്കഡെയിലെ കറുത്ത ഓര്‍മ.  ഇത്തരം പല ഓര്‍മകളെ […]

പ്രാര്‍ഥനയോടെ കാത്തിരിപ്പ്; അവസാന ഇന്നിംഗ്‌സിനായി

പ്രാര്‍ഥനയോടെ കാത്തിരിപ്പ്; അവസാന ഇന്നിംഗ്‌സിനായി

ക്രിക്കറ്റിന്റെ ഇതിഹാസം എഴുപത്തിനാലില്‍ ക്രീസ് വിട്ടു. പക്ഷേ 118 പന്തുകള്‍ നീണ്ട ആ ഇന്നിംഗ്‌സിനു സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന കുറിയ മനുഷ്യന്‍ ഇതുവരെ നേടിയ ആയിരക്കണക്കിന് സെഞ്ചുറികളെക്കാള്‍ മനോഹാരിത ഉണ്ടായിരുന്നു. ക്രീസില്‍ സച്ചിന്‍ ചെലവഴിച്ച സമയം ആരാധകഹൃദയങ്ങളുടെ താളമിടിപ്പ് അളക്കാവുന്നതായിരുന്നില്ല. സച്ചിന്‍ നേരിട്ട ഓരോ ബോളും ശ്വാസമടക്കിപ്പിടിച്ചിരുന്നാണ് അവര്‍ ആസ്വദിച്ചത്. ആരവങ്ങളുയര്‍ന്നത് സച്ചിന്‍…സച്ചിന്‍ എന്ന പേരുച്ചരിക്കാനായി മാത്രം. ഒടുവില്‍ ദൈവത്തിന് ഒന്നു പിഴച്ചപ്പോള്‍ പന്ത് സമിയുടെ കൈയില്‍. ഡിയോനരൈന് ആശങ്ക. പിഴച്ചത് ദൈവത്തിനോ സമിക്കോ…? അമ്പയറുടെ തീരുമാനത്തിനു […]

വാങ്കഡെ സ്‌റ്റേഡിയം സ്തംഭിച്ചു; ആരാധകര്‍ പൊട്ടിക്കരഞ്ഞു, പലരും ഗാലറി വിട്ടു പോയി

വാങ്കഡെ സ്‌റ്റേഡിയം സ്തംഭിച്ചു; ആരാധകര്‍ പൊട്ടിക്കരഞ്ഞു, പലരും ഗാലറി വിട്ടു പോയി

ആര്‍ത്തിരമ്പുകയായിരുന്ന വാങ്കഡെ സ്‌റ്റേഡിയം ഒരു നിമിഷം സ്തംഭിച്ചു. പലരും പൊട്ടിക്കരയുന്നുണ്ടായിരുന്നു. സംഭവിച്ചതെന്താണെന്ന് അറിയാമെങ്കിലും, വിശ്വസിക്കാനാകാതെ സ്തംഭിച്ചു നില്‍ക്കുകയായിരുന്നു ഗാലറിയിലെ ജനസാഗരം. നരെയ്‌ന്റെ പന്തില്‍ അപ്പര്‍ കട്ടിന് ശ്രമിച്ച്, ക്രിക്കറ്റ് ഇതിഹാസത്തിന്റെ അവസാന ഇന്നിംഗ്‌സ് സമിയുടെ കൈയില്‍ അവസാനിച്ചു എന്ന സത്യം അവര്‍ മനസിലാക്കി. ദുഃഖം തളംകെട്ടി നിന്നപ്പോഴും, 24 വര്‍ഷം ഒരു രാജ്യത്തെ മുഴുവന്‍ തന്നിലേക്ക് ചുരുക്കിയ ആ മനുഷ്യന് കൈയടികളോടെ അവര്‍ യാത്രയയപ്പ് നല്‍കി. തുടര്‍ന്ന് നിരാശയടക്കാനാകാതെ പലരും ഗാലറി വിട്ടുപോകുന്ന കാഴ്ച്ചയും കാണാമായിരുന്നു. ഏതാനും […]

‘ഇതിഹാസ’ത്തിന് 74ല്‍ വിട!

‘ഇതിഹാസ’ത്തിന് 74ല്‍ വിട!

ക്രിക്കറ്റിനോട് വിട പറയുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ വിടവാങ്ങല്‍ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ പുറത്തായി. 74 റണ്‍സെടുത്തു നില്‍ക്കെ വെസ്റ്റിന്‍ഡീസിന്റെ ഡിയോ നരൈന്റെ പന്തില്‍ സാമിയുടെ ക്യാച്ചിലാണ് സച്ചിന്‍ പുറത്തായത്. 118 പന്തുകള്‍ നേരിട്ട സച്ചിന്‍ 12 ബൗണ്ടറികള്‍ നേടി. അര്‍ധശതകം നേടി ശതകത്തിലേക്ക് അടുക്കുമെന്ന പ്രതീക്ഷയുയര്‍ത്തിയാണ് സച്ചിന്‍ മടങ്ങുന്നത്. സച്ചിനൊപ്പം ക്രീസിലുണ്ടായിരുന്ന ചേതേശ്വര്‍ പൂജാരയും അര്‍ദ്ധസെഞ്ച്വറി നേടി. 77 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പടെയാണ് പൂജാര അര്‍ദ്ധസെഞ്ച്വറി നേടിയത്.  248/3 എന്ന നിലയിലാണ് […]

സച്ചിന് അര്‍ദ്ധസെഞ്ച്വറി

സച്ചിന് അര്‍ദ്ധസെഞ്ച്വറി

വിടവാങ്ങല്‍ മല്‍സരത്തിന്റെ രണ്ടാം ദിവസം അര്‍ദ്ധസെഞ്ച്വറിയോടെ സച്ചിന്‍ കളിയിലെ താരമാകുന്നു. ടിനോ ബെസ്റ്റിന്റെ പന്ത് അതിര്‍ത്തിയിലേക്ക് പായിച്ചാണ് സച്ചിന്‍ അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 91 പന്തില്‍ നിന്ന് 52 റണ്‍സെടുത്ത സച്ചിന്‍ ഇതുവരെ ഒമ്പതു ബൗണ്ടറി നേടിയിട്ടുണ്ട്. ചേതേശ്വര്‍ പൂജാരയാണ് സച്ചിനൊപ്പം ക്രീസില്‍. രണ്ടിന് 176 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യയിപ്പോള്‍. ബാറ്റിംഗ് ഇതാഹസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വലിയ സ്‌ക്കോര്‍ നേടുമെന്ന പ്രതീക്ഷയില്‍ വന്‍ജനക്കൂട്ടമാണ് സ്‌റ്റേഡിയത്തില്‍ എത്തിയിട്ടുള്ളത്. ഇന്നലെ കളിയവസാനിപ്പിക്കുമ്പോള്‍ 48 റണ്‍സുമായാണ് സച്ചിന്‍ കളം വിട്ടത്.  ടോസ് […]

മടക്കയാത്രയില്‍ സച്ചിന്‍ തകര്‍ക്കുന്നു; ഇന്ത്യ രണ്ടിന് 157

മടക്കയാത്രയില്‍ സച്ചിന്‍ തകര്‍ക്കുന്നു; ഇന്ത്യ രണ്ടിന് 157

 വിടവാങ്ങല്‍ ടെസ്റ്റില്‍ സച്ചിന് തകര്‍പ്പന്‍ തുടക്കം. ഒന്നാം ഇന്നിംഗ്‌സില്‍ വെസ്റ്റിന്‍ഡീസിനെ 182 റണ്‍സിന് പുറത്താക്കിയ ഇന്ത്യ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടിന് 157 എന്ന നിലയിലാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിടവാങ്ങുന്ന ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറും(38)!, ചേതേശ്വര്‍ പൂജാരയുമാണ്(34) ക്രീസില്‍. സച്ചിന്‍ ബാറ്റിംഗിനായി ക്രീസില്‍ എത്തിയപ്പോള്‍ കാണികള്‍ എഴുന്നേറ്റ് നിന്നാണ് സ്വീകരിച്ചത്. വെസ്റ്റിന്‍ഡീസ് കളിക്കാര്‍ സച്ചിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയതും വ്യത്യസ്തമായ കാഴ്ചയായി. 73 പന്തില്‍ ആറു ബൗണ്ടറി ഉള്‍പ്പടെയാണ് സച്ചിന്‍ 38 റണ്‍സിലെത്തിയത്. പതിവു […]

വിന്‍ഡീസ് 182 ന് പുറത്ത്; അശ്വിന്‍ 100 വിക്കറ്റ് തികച്ചു

വിന്‍ഡീസ് 182 ന് പുറത്ത്; അശ്വിന്‍ 100 വിക്കറ്റ് തികച്ചു

വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന സച്ചിന്റെ വിടവാങ്ങല്‍ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഇന്നിങ്‌സില്‍ 182 റണ്‍സിന് പുറത്തായി. സ്പിന്നര്‍മാരായ ഓജയും അശ്വിനും ചേര്‍ന്നെടുത്ത വിക്കറ്റുകളാണ് വെസ്റ്റിന്‍ഡീസിന്റെ നാണം കെട്ട തോല്‍വിക്ക് കാരണമായത്. പ്രഗ്യാന്‍ ഓജ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അശ്വിന്‍ നാലു വിക്കറ്റെടുത്തു. ഇതോടെ 18 ടെസ്റ്റുകളില്‍ നിന്ന് അശ്വിന് 100 വിക്കറ്റ് തികച്ചു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സെന്ന നിലയിലായിരുന്നു വിന്‍ഡീസ്. 11 റണ്‍സെടുത്ത വെടിക്കെട്ട് താരം ക്രിസ് ഗെയിലും 29 […]

ലോകം കാത്തിരിക്കുന്നു;200ല്‍ എത്ര ?

ലോകം കാത്തിരിക്കുന്നു;200ല്‍ എത്ര ?

മുംബൈ അങ്കലാപ്പിലാണ്. സന്തോഷിക്കണോ സങ്കടപ്പെടണോ എന്നവര്‍ക്ക് അറിഞ്ഞുകൂടാ. മുംബൈയുടെ മണ്ണില്‍ കളിച്ചുതുുടങ്ങി, പിന്നീട് ലോകം കീഴടക്കി, ആരാധകര്‍ക്ക് ദൈവമായി മാറിയ സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന കൊച്ചു മനുഷ്യന്‍ ഇന്ന് കളിക്കളത്തിനു പുറത്തേക്കു നടന്നു തുടങ്ങുകയാണ്. ഇനി വെറും അഞ്ചുനാള്‍ മാത്രമാണ് അവര്‍ക്ക് ആ കുറിയ മനുഷ്യനെ ഗ്രൗണ്ടില്‍ കാണാന്‍ സാധിക്കുക. എങ്കിലും അവര്‍ക്ക് സന്തോഷിക്കാം. സച്ചിന് ഇനി കീഴടക്കാന്‍ റെക്കോഡുകള്‍ വളരെ കുറച്ച് മാത്രമാണ് ബാക്കി. ആ റെക്കോഡുകള്‍ തിരുത്താന്‍ ആരെങ്കിലും ഉദയം ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ കളിച്ചു […]

വാങ്കഡെ കാത്തിരിക്കുന്നു , സച്ചിന്റെ അവസാന മത്സരത്തിനായി…

വാങ്കഡെ കാത്തിരിക്കുന്നു , സച്ചിന്റെ അവസാന മത്സരത്തിനായി…

സച്ചിന്റെ വിടവാങ്ങല്‍ ടെസ്റ്റിന് നാളെ വാങ്കഡെയില്‍ തുടക്കമാകും. ക്രിക്കറ്റ് ഇതിഹാസത്തിന്റെ അവസാന ടെസ്റ്റിനായി ഗംഭീര ഒരുക്കങ്ങളാണ് മുംബയ് ക്രിക്കറ്റ് അസോസിയേഷന്‍ ഒരുക്കിയിരിക്കുന്നത്. സച്ചിന്റെ ചിത്രമുള്ള ടിക്കറ്റാണ് മത്സരത്തിനായി അച്ചടിച്ചിരിക്കുന്നത്. ടിക്കറ്റിന്റെ മറുവശത്ത് സച്ചിന്റെ കരിയറിന്റെ രേഖാചിത്രം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 22 ജോര്‍ഴ്‌സികള്‍ കളത്തിലിറങ്ങും, പക്ഷേ എല്ലാ കണ്ണുകളും ഉറ്റു നോക്കുന്നത് സച്ചിന്‍ എന്ന മഹാ വിസ്മയത്തെ കാണുവാനായി മാത്രമായിരിക്കും കാത്തിരിക്കുക. സച്ചിന് വേണ്ടി മാത്രം ആര്‍പ്പുവിളിക്കാനാണ് വാങ്കഡെയില്‍ ഓരോ ആരാധകനും എത്തുന്നത്.     സച്ചിന്റെ അവസാന […]