കൊച്ചിയില്‍ കളിച്ചാല്‍ തോല്‍ക്കില്ല

കൊച്ചിയില്‍ കളിച്ചാല്‍ തോല്‍ക്കില്ല

മോശമായ കാലവസ്ഥയെ തുടര്‍ന്ന് ദൂലിപ് ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിച്ചു. ഇരുടീമുകളുടെയും ക്യാപ്ടന്മാര്‍ സംയുക്തമായി മത്സരം ഉപേക്ഷിക്കാന്‍ തിരുമാനിക്കുകയായിരുന്നു. ഇതോടെ ഉത്തര-ദക്ഷിണ മേഖലകള്‍ സംയുക്ത ജേതാക്കളായി. ഗ്രണ്ടില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനെ തുടര്‍ന്നാണ് മത്സരം ഉപേക്ഷിക്കേണ്ടിവന്നത്. ഇതോടെ  കൊച്ചിയില്‍ മത്സരങ്ങള്‍ നടത്തിയാല്‍ ഇരു ടീമുകളും വിജയിക്കുമെന്ന ഖ്യാതിയും കൊച്ചി കലൂര്‍ രാജ്യാന്തരസ്‌റ്റേഡിയത്തിന് സ്വന്തം. തുടര്‍ച്ചയായി കളിമുടങ്ങുന്നത് കേരള ക്രിക്കറ്റ് അസോസിയേഷനു കൂടുതല്‍ പ്രതിസന്ധിസൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം  കേരള ക്രിക്കറ്റ് അസോസിയേഷന്‍ നാടിന് നാണക്കേടാണെന്ന് ശശി തരൂര്‍ ട്വറ്റിറില്‍ കുറിച്ചതിന് പിന്നാലെ […]

ദുലീപ് ട്രോഫി; ഇന്നലെയും കളി നടന്നില്ല

ദുലീപ് ട്രോഫി; ഇന്നലെയും കളി നടന്നില്ല

 ഗ്രൗണ്ടില്‍ വെള്ളം കെട്ടിക്കിടക്കുന്നതു മൂലം ദുലീപ് ട്രോഫിയുടെ നാലാം ദിവസമായ ഇന്നലെയും കളി നടന്നില്ല. ഇന്നു രാവിലെ പിച്ച് പരിശോധിച്ച ശേഷം കളി നടത്തുന്ന കാര്യം തീരുമാനിക്കും. രണ്ടാം ദിവസം പത്ത് ഓവര്‍ മാത്രമാണ് കളി നടന്നത്. സൗത്ത് സോണ്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 33 രണ്‍സെടുത്തിട്ടുണ്ട്. നോര്‍ത്ത് സോണിന് വേണ്ടി രോഹിത് ശര്‍മ്മയാണ് രണ്ട് വിക്കറ്റും നേടിയത്.

ധോണിക്ക് സെഞ്ച്വറി: ഇന്ത്യ 303/9

ധോണിക്ക് സെഞ്ച്വറി:  ഇന്ത്യ 303/9

മുന്‍നിര തകര്‍ന്ന ഇന്ത്യ ധോണിയുടെ സെഞ്ച്വറിയുടെ മികവില്‍ ഓസ്‌ട്രേലിയക്കെതിരെ 303 റണ്‍സ് നേടി. ധോണിക്ക് പുറമേ കൊഹ്ലി(68) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.   മികച്ച രീതിയില്‍ പന്തെറിഞ്ഞ ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ക്കുമുമ്പില്‍ പിടിച്ചു നില്‍ക്കാനാകാതെ ഇന്ത്യന്‍ മുന്‍നിര തകര്‍ന്നു. രോഹിത് ശര്‍മ്മ(11), ശിഖര്‍ധവാന്‍(8), സുരേഷ് റെയ്‌ന(17), യുവരാജ് സിംഗ് (0) എന്നിവര്‍ ഒന്നിനുപിറകെ മറ്റൊന്നായി പവലിയനിലേക്ക് മാര്‍ച്ച് ചെയ്തപ്പോള്‍ 476 ആയിരുന്നു ഇന്ത്യന്‍ സ്‌കോര്‍. മിച്ചല്‍ ജോണ്‍സണായിരുന്നു […]

ഇന്ത്യയ്ക്ക് തകര്‍ച്ചയോടെ തുടക്കം

ഇന്ത്യയ്ക്ക് തകര്‍ച്ചയോടെ തുടക്കം

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍ച്ചയോടെ തുടക്കം.രണ്ടാം ഏകദിനത്തില്‍ ചരിത്രം കുറിച്ച വിജയത്തിനു ശേഷം പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ മൂന്നാം അങ്കത്തിനിറങ്ങിയ ഇന്ത്യയ്ക്ക് തകര്‍ച്ചയാണ് നേരിടുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യയ്ക്ക് 15 ഓവര്‍ തികയുന്നതിനു മുന്‍പ് നാലു വിക്കറ്റ് നഷ്ടപ്പെട്ടുകഴിഞ്ഞു.   83 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ എത്തിയത്. മിച്ചല്‍ ജോണ്‍സണ്‍ നയിക്കുന്ന ആസ്‌ത്രേലിയന്‍ ബൗളിങ്ങ് നിരയ്ക്കു മുന്നില്‍ കഴിഞ്ഞ കളിയിലെ വീര്യം അല്‍പ്പമെങ്കിലും പ്രദര്‍ശിപ്പിച്ചത് പുറത്താകാതെ നില്‍ക്കുന്ന വിരാട് കോലിയാണ്. 33 […]

ഗ്രെഗ് ചാപ്പല്‍ ശ്രീലങ്കന്‍ ടീമിന്റെ പരിശീലകനായേക്കും

ഗ്രെഗ് ചാപ്പല്‍ ശ്രീലങ്കന്‍ ടീമിന്റെ പരിശീലകനായേക്കും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ പരിശീലകനും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകനുമായ ഗ്രെഗ് ചാപ്പല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായേക്കും.   മധ്യ എഴുപതുകളിലെ മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായിരുന്ന ചാപ്പലിനെയാണ് സെലക്ഷന്‍ കമ്മിറ്റിയില്‍ ഭൂരിപക്ഷവും പിന്തുണയ്ക്കുന്നത്. എന്നാല്‍ അന്തിമ തീരുമാനം ആയിട്ടില്ല. തിരഞ്ഞെടുപ്പു തിയതി ഈ മാസം അവസാനം വരെ നീട്ടി. ചാപ്പലിനെ കൂടാതെ ഓസ്‌ട്രേലിയന്‍ കളിക്കാരായ ഷെയ്ന്‍ ഡഫ്, മൈക്കല്‍ ഒ സള്ളിവന്‍, ഇന്ത്യാക്കാരായ വെങ്കടേഷ് പ്രസാദ്, ലാല്‍ചന്ദ്, രജ്പുത്ത്, മോഹിത് സോണി, ഇംഗ്ലീഷുകാരനായ […]

സച്ചിനെ ഉപദേശകനാക്കാന്‍ കായിക മന്ത്രാലയം

സച്ചിനെ ഉപദേശകനാക്കാന്‍ കായിക മന്ത്രാലയം

സജീവ ക്രിക്കറ്റിനോട് വിടപറയുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറെ വെറുതെ വിടാന്‍ കായിക മന്ത്രാലയം തയ്യാറായിട്ടില്ല. കായിക ലോകത്ത് സച്ചിന്റെ ഉപദേശവും അനുഭവ പരിചയവും ഇന്ത്യയ്ക്ക് വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്താനാണ് കായിക മന്ത്രാലയം ആലോചിക്കുന്നത്.അതിനുള്ള വിവിധ പദ്ധതികളാണ് ഇപ്പോള്‍ കൗണ്‍സില്‍ ഒഫ് സ്‌പോര്‍ട്‌സ് ആലോചിക്കുന്നത്. പ്രധാമന്ത്രിയുടെ ഉപദേഷ്ടാവ് സാംപിത്രോതയാണ് ഉന്നതതല ഉപദേശക സമിതി എന്ന ആശയത്തിന് പിന്നില്‍. കായികരംഗത്തെ പ്രതിഭകള്‍ക്ക് പുറമേ പരിശീലകരും കോര്‍പറേറ്റുകളും മാധ്യമപ്രവര്‍ത്തകരും അടങ്ങുന്നതാണ് ഉന്നതതല ഉപദേശക സംഘം. രണ്ട് മാസം മുമ്പാണ് പ്രധാനമന്ത്രിയുടെ മന്ത്രാലയത്തിന് മുമ്പാകെ ഈ […]

വീണ്ടുമൊരു വിജയം തേടി ഇന്ത്യ

വീണ്ടുമൊരു വിജയം തേടി ഇന്ത്യ

ആസ്‌ട്രേലിയക്കെതിരെയായ പരമ്പരയില്‍ വീണ്ടുമൊരു വിജയം തേടി ഇന്ത്യ ഇന്ന് മൊഹാലിയില്‍ മൂന്നാം മത്സരത്തിനിറങ്ങും. പി.സി.എ സ്‌റ്റേഡിയത്തില്‍ പകലും രാത്രിയുമായി നടക്കുന്ന മത്സരം ഉച്ചക്ക് 1.30ന് ആരംഭിക്കും.കരുത്തരായ യുവനിരയുടെ പിന്‍ബലത്തില്‍ മത്സരത്തിനിറങ്ങുന്ന  ഇന്ത്യ ശനിയാഴ്ചത്തെ മത്സരത്തിലും വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. ഓസീസ് ബൗളിങ്ങിനെ കഴിഞ്ഞ മത്സരങ്ങളില്‍ പ്രതിരോധിച്ച  ശിഖര്‍ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവരടങ്ങുന്ന ബാറ്റിങ് ത്രയങ്ങളില്‍ തന്നെയാണ് ഇക്കുറിയും ഇന്ത്യന്‍ പ്രതീക്ഷ. ഏഴ് മത്സരങ്ങളുള്ള പരമ്പരയില്‍ ഓരോ കളി വീതം ജയിച്ച് ഇരുടീമും തുല്യതയിലാണ്.അതുകൊണ്ട് തന്നെ […]

ദൂലീപ് ട്രോഫി: അമ്പയര്‍മാര്‍ക്കെതിരെ കെസിഎ പരാതി നല്‍കും

ദൂലീപ് ട്രോഫി: അമ്പയര്‍മാര്‍ക്കെതിരെ കെസിഎ പരാതി നല്‍കും

ദൂലീപ് ക്രിക്കറ്റ് ട്രോഫി മത്സരത്തിന്റെ ഫൈനല്‍ നടത്താന്‍ വിസ്സമതിക്കുന്ന അമ്പയര്‍മാരുടെ നടപടിക്കെതിരെ പ്രതിഷേധസ്വരം ഉയര്‍ത്തി കേരള ക്രിക്കറ്റ് അസോസിയേഷന്‍ രംഗത്ത്. അമ്പയര്‍മാരുടെ നടപടിക്കെതിരെ ബിസിസി ഐക്ക് പരാതി നല്‍കുമെന്ന് കെസിഎ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കേണ്ട ഇരു ടീമുകളും മത്സരത്തിന് തയ്യാറായിട്ടും മത്സരം ആരംഭിക്കാന്‍ അമ്പയര്‍മാര്‍ കൂട്ടാക്കുന്നില്ലന്ന് കെസിഎ അരോപിച്ചു. എന്ത് കൊണ്ടാണ് മത്സരം തുടങ്ങാത്തത് എന്നതിന് വ്യക്തതയില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ബുധനാഴ്ച രാത്രി പെയ്ത കനത്ത മഴയെ തുടര്‍ന്ന് അമ്പയര്‍മാര്‍ മത്സരം ആരംഭിക്കാന്‍ […]

കുരങ്ങ് വിവാദത്തില്‍ സച്ചിന്‍ നുണപറഞ്ഞു: റിക്കി പോണ്ടിംഗ്

കുരങ്ങ് വിവാദത്തില്‍ സച്ചിന്‍ നുണപറഞ്ഞു: റിക്കി പോണ്ടിംഗ്

രാജ്യാന്തക്രിക്കറ്റില്‍ രണ്ടര പതിറ്റാണ്ട് നീണ്ട കരിയറില്‍ ആദ്യമായി സച്ചിന്റെ മാന്യത ചോദ്യം ചെയ്യപ്പെടുകയാണ്. ഇന്ത്യന്‍ താരം ഹര്‍ഭജന്‍സിംഗും ഓസീസ് താരം ആന്‍ഡ്രൂ സൈമണ്‍സും ഉള്‍പ്പെട്ട മങ്കിഗേറ്റ് വിവാദവുമായി ബന്ധപ്പെട്ട് സച്ചിനെതിരേ ചെളിവാരിയെറിയുന്നത് ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിംഗാണ്.   തന്റെ പുസ്തകമായ ‘ ദി ക്‌ളോസ് ഓഫ് പ്‌ളേ’ യിലാണ് പോണ്ടിംഗ് വിവാദത്തില്‍ സച്ചിന്റെ പങ്കെന്താണെന്ന ചോദ്യം ഉയര്‍ത്തിയിരിക്കുന്നത്. രാജ്യാന്തക്രിക്കറ്റില്‍ രണ്ടര പതിറ്റാണ്ട് നീണ്ട കരിയറില്‍ ആദ്യമായി സച്ചിന്റെ മാന്യത ചോദ്യം ചെയ്യപ്പെടുന്നു. ഇന്ത്യന്‍ താരം […]

ജയ്പൂര്‍ ഏകദിനം: രോഹിത് -വിരാട് മികവില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

ജയ്പൂര്‍ ഏകദിനം: രോഹിത് -വിരാട് മികവില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ജയ്പ്പൂരില്‍ നടന്ന മത്സരത്തില്‍ 9 വിക്കറ്റിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത്. 359 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 43.3 ഓവറില്‍ ലക്ഷ്യം മറികടന്നു. സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയുടേയും,വിരാട് കൊഹ് ലിയുടേയും പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 52 പന്തില്‍ നിന്നും സെഞ്ച്വറി തികച്ച കൊഹ് ലി ഏകദിനത്തിലെ ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറിക്കുടമയായി. ന്യൂസിലാന്റിനെതിരെ 60 പന്തില്‍ നിന്നും സെഞ്ച്വറി നേടിയ വീരേന്ദര്‍ സെവാഗിന്റെ റെക്കോര്‍ഡാണ് ഇതോടെ […]