സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് സീസണ്‍ 4 ന് ജനുവരി 25 ന് തുടക്കം; ഉദ്ഘാടനമത്സരം കാണാന്‍ സച്ചിനും; കേരള സ്‌ട്രൈക്കേഴ്‌സ് നായകന്‍ മോഹന്‍ലാല്‍

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് സീസണ്‍ 4 ന്  ജനുവരി 25 ന് തുടക്കം; ഉദ്ഘാടനമത്സരം കാണാന്‍ സച്ചിനും; കേരള സ്‌ട്രൈക്കേഴ്‌സ് നായകന്‍ മോഹന്‍ലാല്‍

താര നക്ഷത്രങ്ങള്‍ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണിനു ഈ മാസം 25നു തുടക്കമാകും. മുംബൈയില്‍ സുനില്‍ ഷെട്ടിയടങ്ങുന്ന മുംബൈ ഹീറോസും ചെന്നൈ റിയോണ്‍സും തമ്മിലാണ് ഉദ്ഘാടനമത്സരം. സച്ചിന്‍ തെണ്ടുല്‍ക്കറടക്കമുള്ള പ്രമുഖര്‍ ഉദ്ഘാടനമത്സരം കാണുവാന്‍ പവലിയനില്‍ ഉണ്ടാകും. 26നു ഹൈദരാബാദില്‍ തെലുങ്കു വാരിയേഴ്‌സുമായിട്ടാണ് മോഹന്‍ലാല്‍ നയിക്കുന്ന അമ്മ കേരള സ്‌െ്രെടക്കേഴ്‌സിന്റെ ആദ്യമത്സരം. കൊച്ചിയിലെ കളി ഫെബ്രുവരി ഒമ്പതിനാണ്. ഫെബ്രുവരി 22,23 തിയതികളിലാണ് സെമിയും ഫൈനലും. ഹൈദരാബാദാണ് കലാശപ്പോരാട്ടത്തിന്റെ വേദി. കൊച്ചിയ്ക്കു പുറമെ ഹൈദരാബാദ്, ദുബായ്, റാഞ്ചി, […]

ക്രിക്കറ്റിന്റെ ഏതെങ്കിലുമൊരു രൂപത്തില്‍ തിരിച്ചു വരാന്‍ ആഗ്രഹമുണ്ട്; സൗരവ് ഗാംഗുലി.

ക്രിക്കറ്റിന്റെ ഏതെങ്കിലുമൊരു രൂപത്തില്‍ തിരിച്ചു വരാന്‍ ആഗ്രഹമുണ്ട്; സൗരവ് ഗാംഗുലി.

ക്രിക്കറ്റിന്റെ ഏതെങ്കിലുമൊരു രൂപത്തില്‍ തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നതായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി വ്യക്തമാക്കി. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി സീറ്റ് വച്ചു നീട്ടിയിരുന്നെങ്കിലും രാഷ്ട്രീയം തൊട്ടാല്‍ പൊള്ളുന്ന മേഖലയാണെന്ന നിലപാടിലായിരുന്നു ഗാംഗുലി. രാഷ്ട്രീയത്തെക്കുറിച്ച് മാധ്യമങ്ങളോടു പ്രതികരിക്കാന്‍ താനില്ലെന്നാണ് ഗാംഗുലി പറയുന്നത്. ബംഗാള്‍ ക്രിക്കറ്റ് അഡ്മിനിസ്‌ട്രേഷനില്‍ കയറിക്കൂടാനുള്ള ശ്രമങ്ങളെയും ഗാംഗുലി തള്ളിക്കളഞ്ഞില്ല. എന്നാല്‍ മറ്റുള്ളവരുടെ നിലപാട് അനുസരിച്ചായിരിക്കും തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

36 പന്തില്‍ സെഞ്ച്വറി, ആന്‍ഡേഴ്‌സന്‍ ഇതിഹാസതാരം

36 പന്തില്‍ സെഞ്ച്വറി, ആന്‍ഡേഴ്‌സന്‍ ഇതിഹാസതാരം

ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി ഇനി ന്യൂസിലന്‍ഡിന്റെ കോറി ആന്‍ഡേഴ്‌സന് സ്വന്തം. 36 പന്തിലാണ് ആന്‍ഡേഴ്‌സന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.വെസ്റ്റ് ഇന്‍ഡീസിനെതിരായി ക്വീന്‍സ്ടൗണിലെ മൂന്നാം ഏകദിനത്തിലാണ് മാസ്മരിക പ്രകടനം. ആറും ഫോറും 14 സിക്‌സറുകളും പറത്തിയ ആന്‍ഡേഴ്‌സന്‍ 47 പന്തില്‍ നിന്ന് 131 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 37 പന്തില്‍ സെഞ്ച്വറി നേടിയ പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രീഡിയുടെ റെക്കോഡാണ് ആന്‍ഡേഴ്‌സന്‍ പഴങ്കഥയാക്കിയത്.

യുവരാജ് സിംഗിനെ ഒഴിവാക്കി

യുവരാജ് സിംഗിനെ ഒഴിവാക്കി

ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന, ടെസ്റ്റ് ടീമുകളെ പ്രഖ്യാപിച്ചു. സീനിയര്‍ ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗിന് സ്ഥാനം നഷ്ടമായപ്പോള്‍ സ്റ്റുവര്‍ട്ട് ബിന്നിയും പേസര്‍ ഈശ്വര്‍ പാണ്ഡേയും ടീമിലെത്തി.  മുന്‍ ഇന്ത്യന്‍ താരം റോജര്‍ ബിന്നിയുടെ മകനായ സ്റ്റുവര്‍ട്ട് ബിന്നി രാജസ്ഥാന്‍ റോയല്‍സ് താരമാണ്. പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിന്റെ മാനേജരായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.സി. മാത്യുവിനെ തിരഞ്ഞെടുത്തു. ന്യൂസിലന്‍ഡ് പര്യടനത്തില്‍ അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമാണുള്ളത്. ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തിയ ടീമില്‍ അംഗമായിരുന്ന പ്രഗ്യാന്‍ ഓജയ്ക്കും […]

രണ്ടാം ടെസ്റ്റ്: ഇന്ത്യക്ക് ബാറ്റിംഗ്

രണ്ടാം ടെസ്റ്റ്: ഇന്ത്യക്ക് ബാറ്റിംഗ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ ടെസ്റ്റ് കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. അശ്വിന് പകരം രവീന്ദ്ര ജഡേജ സ്പിന്നറായി ടീമിലെത്തി. ആദ്യ ടെസ്റ്റില്‍ വിക്കറ്റൊന്നും നേടാനാവാതെ പോയതാണ് അശ്വിന് തിരിച്ചടിയായത്. ദക്ഷിണാഫ്രിക്കയും ടീമില്‍  മാറ്റം വരുത്തി. ലെഗ്‌സ്പിന്നര്‍ ഇമ്രാന്‍ താഹിറിന് പകരം ഇടംകൈയന്‍ സ്പിന്നര്‍ റോബിന്‍ പീറ്റേഴ്‌സണ്‍ ടീമിലെത്തി. ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ മോണി മോര്‍ക്കലിനെ ദക്ഷിണാഫ്രിക്ക ടീമില്‍ നിലനിര്‍ത്തി. ജാക് കാലിസിന്റെ വിടവാങ്ങല്‍ ടെസ്റ്റാണിത്. […]

ജാക് കാലിസ് ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നു

ജാക് കാലിസ് ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നു

ഒന്നര പതിറ്റാണ്ടു കാലം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന് വേണ്ടി ശക്തനായി നിലകൊണ്ട ഓള്‍റൗണ്ടര്‍ ജാക് കാലിസ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ഇന്ത്യയ്‌ക്കെതിരെ ഡര്‍ബനില്‍ ഇരുപത്തിയാറിന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുശേഷം കളിയോട് വിടപറയുമെന്ന് കാലിസ് പറഞ്ഞു. എന്നാല്‍ , 2015ല്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കണമെന്ന് ആഗ്രഹമുണ്ടെന്നും കാലിസ് പറഞ്ഞു. ഇത് വിരമിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണ്. എന്നാല്‍ , അത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. പ്രത്യേകിച്ച് ടീം മികച്ച ഫോം പുലര്‍ത്തുകയും ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് അടുത്തെത്തുകയും ചെയ്ത […]

ഗാംഗുലിയുടെ ക്രിക്കറ്റ് അക്കാദമിക്ക് ഒരുവര്‍ഷം വിലക്ക്

ഗാംഗുലിയുടെ ക്രിക്കറ്റ് അക്കാദമിക്ക് ഒരുവര്‍ഷം വിലക്ക്

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ ഉടമസ്ഥതയിലുള്ള ക്രിക്കറ്റ് അക്കാദമിക്ക് ഒരു വര്‍ഷത്തേക്ക് വിലക്ക്. പ്രായത്തട്ടിപ്പ് നടത്തിയന്ന് ചൂണ്ടിക്കാട്ടി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനാണ് വിലക്കേര്‍പ്പെടുത്തിയത്. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയ ടൂര്‍ണമെന്റുകളില്‍ വിവിധ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നുള്ള താരങ്ങള്‍ പ്രായത്തില്‍ കൃത്രിമം കാണിച്ചെന്ന് കണ്ടത്തിയതിനെ തുടര്‍ന്നാണ് നടപടി. ഗാംഗുലിയുടേതുള്‍പ്പടെ പതിമൂന്ന് കോച്ചിംഗ് സെന്ററുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഗാംഗുലിയുടെ ക്രിക്കറ്റ് അക്കാദമിക്ക് ഒരുവര്‍ഷം വിലക്ക് 42 ക്രിക്കറ്റ് താരങ്ങള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി. അടുത്ത തവണ മുതല്‍ […]

പന്ത് നെഞ്ചില്‍കൊണ്ട് പാക് ക്രിക്കറ്റ്താരം മരിച്ചു

പന്ത് നെഞ്ചില്‍കൊണ്ട് പാക് ക്രിക്കറ്റ്താരം മരിച്ചു

കളിക്കിടെ ക്രിക്കറ്റ് പന്ത് നെഞ്ചില്‍ കൊണ്ട് പാകിസ്താന്റെ ആഭ്യന്തര കളിക്കാരന്‍ മരിച്ചു. പാക് ക്രിക്കറ്റ് ടീമില്‍ നാളെത്ത പ്രതീക്ഷയായ താരം സുല്‍ഫിക്കര്‍ ഭട്ടിയാണ് കൊല്ലപ്പെട്ടത്. 20 വയസ്സായിരുന്നു. ബീഗം ഖുര്‍ഷീദ് മെമ്മോറിയല്‍ ട്വന്റി 20 ടൂര്‍ണമെന്റിനിടെയാണ അപകടം. സിന്ധ് പ്രശ്യയുലെ സുക്കൂറില്‍ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. സിന്ധ് ക്രിക്കറ്റ് ക്ലബ്ബും സൂപ്പര്‍സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ്ബും തമ്മില്‍ സുക്കൂറിലെ ജിന്ന മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തിലായിരുന്നു ടൂര്‍ണമെന്റ്. പന്ത് നെഞ്ചില്‍കൊണ്ട് പാക് ക്രിക്കറ്റ്താരം മരിച്ചു മൂന്നാം നമ്പറിലാണ് സുല്‍ഫിക്കാര്‍ ബാറ്റിംഗിനിറങ്ങിയത്. പന്ത് […]

കാറ്റിന്റെ ഗതി എങ്ങോട്ട്…?

കാറ്റിന്റെ ഗതി എങ്ങോട്ട്…?

ദക്ഷിണാഫ്രിക്ക ഇന്ത്യ ഒന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. 458 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് എന്ന നിലയിലാണ്. 44 റണ്‍സെടുത്ത സ്മിത്തിനെയും നാലു റണ്‍സെടുത്ത ഹാഷിം അംലയെയുമാണ് അവര്‍ക്ക് നഷ്ടമായത്. സ്മിത്തിനെ രഹാനെ റണ്ണൗട്ടാക്കുകയായിരുന്നു. ഷാമിയുടെ ബോളിന്റെ ഗതി മനസിലാക്കാന്‍ സാധിക്കാതെ അംല കീഴടങ്ങുകയായിരുന്നു. 68 റണ്‍സുമായി പീറ്റേഴ്‌സണും റണ്ണൊന്നുമെടുക്കാതെ ഡുപ്ലസിയുമാണ് ക്രീസില്‍. നാലാം ദിനം ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് 421 റണ്‍സിന് […]

ആഷസ് കിരീടം ഓസീസിന്

ആഷസ് കിരീടം ഓസീസിന്

തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ആഷസ് കിരീടം ഓസ്‌ട്രേലിയയ്ക്ക്. 150 റണ്‍സിന്റെ തകര്‍പ്പന്‍ ജയത്തോടെയാണ് എതിരാളികളായ ഇംഗ്ലണ്ടിനെ തോല്പിച്ച് കിരീടം തിരിച്ചു പിടിച്ചത്. കളിയുടെ അഞ്ചാം ദിനമായ ഇന്ന് അഞ്ചിന് 251 എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ട് 353 റണ്‍സിന് എല്ലാവരും പുറത്തായി. സ്‌കോര്‍ ഓസ്‌ട്രേലിയ: 385, ആറിന് 389. ഇംഗ്ലണ്ട്: 251, 353. ടെസ്റ്റില്‍ ആദ്യ സെഞ്ചുറി കുറിച്ച ബെന്‍ സ്‌റ്റോക്‌സാണ് ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചത്.  195 പന്തില്‍ 18 ഫോറുകളും […]