വിരാട് കോഹ് ലിക്കെതിരായ നൈക്കിയുടെ പരാതി കര്‍ണാടക ഹൈക്കോടതി തള്ളി

വിരാട് കോഹ് ലിക്കെതിരായ നൈക്കിയുടെ പരാതി കര്‍ണാടക ഹൈക്കോടതി തള്ളി

ബംഗളുരു: അഡിഡാസുമായി കരാറിലേര്‍പ്പെട്ടതിന് ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്കെതിരെ നൈക്കി ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡ് നല്‍കിയ പരാതി കര്‍ണാടക ഹൈക്കോടതി തള്ളി. തങ്ങളുടെ കരാര്‍ നിലനില്‍ക്കെ മറ്റൊരു കമ്പനിയുമായി കരാറുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി കോഹ് ലിക്കെതിരെ നൈക്കി, ബാംഗ്ലൂര്‍ സിറ്റി സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.   തല്‍സ്ഥിതി തുടരാന്‍ കഴിഞ്ഞമാസം സിവില്‍കോര്‍ട്ട് ഉത്തരവുണ്ടായിരിക്കെ അഡിഡാസിന്റെ ടീഷര്‍ട്ടും ലോഗോയും ധരിച്ചതിനെതിരെയാണ് നൈക്കി വിരാട് കോഹ്‌ലിക്കെതിരെ ഹൈക്കോടതിയിലെത്തിയത്. എന്നാല്‍ കഴിഞ്ഞമാസം ഇരുപതിനാണ് ബാംഗ്ലൂര്‍ സിറ്റി സിവില്‍കോര്‍ട്ട് ഉത്തരവിറക്കിയതെന്നും ഓഗസ്‌റ് […]

ക്രിക്കറ്റ് ലോകത്തിന് തീരാ നഷ്ടവുമായി പ്രതിഭാസം പടിയിറങ്ങുമ്പോള്‍

ക്രിക്കറ്റ് ലോകത്തിന് തീരാ നഷ്ടവുമായി പ്രതിഭാസം പടിയിറങ്ങുമ്പോള്‍

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന് നാട്ടില്‍ വച്ച് വിരമിക്കാന്‍ ബി സി സി ഐ അവസരം ഒരുക്കുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനം വരെ കാത്തിരിക്കാതെ ഇരുന്നൂറാം ടെസ്റ്റ് നാട്ടില്‍ കളിച്ച് വിരമിക്കാനാണ് ബോര്‍ഡ് സച്ചിന് അവസരം സൃഷ്ടിക്കുന്നത്. ഇരുന്നൂറാം ടെസ്‌റ്റോടെ സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കും എന്ന അഭ്യൂഹങ്ങള്‍ ശക്തമായി തുടരുന്നതിനിടെയാണ് ബോര്‍ഡിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പായി ഇന്ത്യയിലേക്ക് വെസ്റ്റ് ഇന്‍ഡീസിനെ ക്ഷണിക്കാനാണ് ബി സി സി ഐയുടെ തീരുമാനം. നവംബറില്‍ ഇന്ത്യയിലെത്തുന്ന വെസ്റ്റ് […]

ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനം 2014ല്‍

ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനം 2014ല്‍

ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനം അടുത്ത വര്‍ഷം ജൂണില്‍.അഞ്ച് ടെസ്റ്റ് മത്സരങ്ങളും അഞ്ച് ഏകദിങ്ങളും ഒരു ട്വെന്റി മത്സരവുമാണ് പര്യടനത്തിലുള്ളത്. ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം അിറയിച്ചത്. 1959ന് ശേഷം ആദ്യമായാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ അഞ്ചു ടെസ്റ്റ് മത്സരങ്ങളുള്ള പര്യടത്തിനെത്തുന്നത്. ജൂണ്‍ 23ന് ഇംഗ്ലണ്ടിലെത്തുന്ന ഇന്ത്യ രണ്ട് പരിശീലന മത്സരങ്ങളും കളിക്കും. ജൂലൈ ഒമ്പതിന് ട്രെന്റ്ബ്രിഡ്ജിലാണ് ആദ്യ ടെസ്റ്റ് മത്സരം.    

ഇരുന്നൂറാം ടെസ്‌റ്റോടെ വിരമിക്കും! സച്ചിന്‍ നിരാശപ്പെടുത്തുമോ?

ഇരുന്നൂറാം ടെസ്‌റ്റോടെ വിരമിക്കും!  സച്ചിന്‍ നിരാശപ്പെടുത്തുമോ?

ഇരുന്നൂറാം ടെസ്റ്റ് മത്സരത്തോടെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ വിരമിച്ചേക്കുമെന്ന് സൂചന.200 ടെസ്റ്റുകള്‍ എന്ന മാന്ത്രിക സംഖ്യ പൂര്‍ത്തിയാക്കുന്നതോടെ ഫുട്‌ബോള്‍ ദൈവം ക്രീസ് വിടുമെന്നാണ്് റിപ്പോര്‍ട്ട്. സ്വന്തം ജന്മനാടിന്റെ ഊഷ്മളതയില്‍ വിരമിക്കാനാണ് സച്ചിനു താല്‍പര്യമെന്നറിയുന്നു.നവംബറില്‍ ഇന്ത്യന്‍ പര്യടനത്തിനായി വെസ്റ്റിന്‍ഡീസ് ഇന്ത്യയിലേക്ക് വരുന്നതോടെ അദ്ദേഹത്തിന്റെ വിരമിക്കലുമുണ്ടാകാനാണ് സാധ്യത.കൊല്‍ക്കത്തയിലും മുംബൈയിലുമായിരിക്കും ടെസ്റ്റ് മത്സരങ്ങളുടെ വേദികള്‍. വെസ്റ്റിന്‍ഡീസ് പര്യടനത്തിനെത്തുമെന്ന് ബി.സി.സി.ഐ ഇടക്കാല സെക്രട്ടറി സഞ്ജയ് പട്ടേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അടങ്ങിയ പരമ്പരക്കാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയിലേക്ക് വരുന്നത്.സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 2011ലാണ് അവസാനമായി […]

സച്ചിന്റെ ഇരുന്നൂറാം ടെസ്റ്റ് മുബൈയില്‍ ?

സച്ചിന്റെ ഇരുന്നൂറാം ടെസ്റ്റ് മുബൈയില്‍ ?

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇരുന്നൂറാം ടെസ്റ്റ് മുംബൈയില്‍ കളിക്കുമെന്ന് സൂചന. വെസ്റ്റിന്‍ഡീസിന്റെ ഇന്ത്യന്‍ പര്യേടനത്തിലായിരിക്കും ക്രിക്കറ്റ് ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ പോകുന്ന സച്ചിന്റെ ഇരുന്നൂറാം ടെസ്റ്റ് നടക്കുക. ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ രണ്ട് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളുമാണുണ്ടാവുക. ഇത് സംബന്ധിച്ചും മത്സര വേദി സംബന്ധിച്ചും അന്തിമതീരുമാനം ആയിട്ടില്ല. അതേസമയം മുംബൈയിലും കൊല്‍ക്കത്തയിലുമായിരിക്കും ടെസ്റ്റ് വേദികളെന്നാണ് റിപ്പോര്‍ട്ട്.   അങ്ങനെയെങ്കില്‍ ജന്മനഗരത്തില്‍ ഇരുന്നൂറാം ടെസ്റ്റ് കളിക്കാനാവുക എന്ന അസുലഭ ഭാഗ്യമായിരിക്കും സച്ചിനെ തേടിയെത്തുക. ഇതുവരെ 198 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള […]

ഗംഭീര തിരിച്ചുവരവുമായി ഗൗതം

ഗംഭീര തിരിച്ചുവരവുമായി ഗൗതം

ഇംഗ്ലീഷ് കൌണ്ടിക്രിക്കറ്റിലും മോശം ഫോമിന്റെ തുടര്‍ക്കഥയുമായി പാഡണിഞ്ഞ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൌതം ഗംഭീറിന് ഒടുവില്‍ ആശ്വാസ ശതകം. എസക്‌സിനായി കളത്തിലിറങ്ങിയ ഗംഭീര്‍ ഗ്ലോസെസ്റ്റര്‍ഷെയറിനെതിരെയുള്ള രണ്ടാം ഡിവിഷന്‍ കൌണ്ടി ചാമ്പ്യന്‍ഷിപ്പ് മത്സരത്തിലെ രണ്ടാം ഇന്നിംഗ്‌സിലാണ് സെഞ്ച്വറി തികച്ചത്.   ഒന്നാം ഇന്നിംഗ്‌സില്‍ പൂജ്യനായി കൂടാരം കയറിയ ഇന്ത്യന്‍ താരം തന്റെ പ്രതാപകാലത്തെ അനുസ്മരിക്കുന്ന പ്രകടനമാണ് രണ്ടാം ഇന്നിംഗ്‌സില്‍ പുറത്തെടുത്തത്.      141 പന്തുകളില്‍ 11 ബൌണ്ടറികളുടെയും ഒരു പടുകൂറ്റന്‍ സിക്‌സറിന്റെയും അകമ്പടിയോടെയാണ് ഗംഭീര്‍ ഇംഗ്ലീഷ് കൌണ്ടിയിലെ തന്റെ പ്രഥമ […]

സച്ചിനല്ലെ ഭാരത രത്‌നമെന്ന് ഗാംഗുലി

സച്ചിനല്ലെ ഭാരത രത്‌നമെന്ന് ഗാംഗുലി

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഭാരതരത്‌നമാണെന്ന് സൗരവ് ഗാംഗുലി. സച്ചിന് ഭാരത രത്‌ന നല്‍കണോ എന്ന ചോദ്യത്തോടാണ് സച്ചിന്‍ തന്നെ ഇന്ത്യയുടെ രത്‌നമാണെന്ന് ഗാംഗുലി പ്രതികരിച്ചത്. വരുന്ന ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ വിദേശ മണ്ണില്‍ തങ്ങളുടെ കരുത്ത് തെളിയിക്കുമെന്നും ഗാംഗുലി പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റ് പോലെയല്ല, ഏകദിനം അതിനാല്‍ തന്നെ ഇപ്പോഴത്തെ ഇന്ത്യയുടെ ഏകദിവന ഫോം ഈ പരമ്പരയില്‍ ഒരു മാനദണ്ഡമാകുന്നില്ല. എന്നാല്‍ ധോണിക്കും സംഘത്തിനും ദക്ഷിണാഫ്രിക്കന്‍ ആക്രമണത്തെ പ്രതിരോധിക്കുവാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

പിച്ചില്‍ മൂത്രം ഒഴിച്ചതിന് ഇംഗ്ലണ്ട് ടീം ക്ഷമ ചോദിച്ചു

പിച്ചില്‍ മൂത്രം ഒഴിച്ചതിന് ഇംഗ്ലണ്ട് ടീം ക്ഷമ ചോദിച്ചു

പിച്ചില്‍ മൂത്രം ഒഴിച്ച് ആഷസ് പരമ്പര നേട്ടം ആഘോഷിച്ച സംഭവത്തില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്ഷമ ചോദിച്ചു. ആഞ്ചാം ടെസ്റ്റ് നടന്ന ലണ്ടനിലെ ഓവല്‍ സ്‌റ്റേഡിയം പിച്ചിലാണ് ഇംഗ്ലണ്ട് ടീം അംഗങ്ങള്‍ പ്രതിഷേധ സൂചകമായി മൂത്രം ഒഴിച്ചത്.ആഷസില്‍ വിജയാഹ്ലാദം പ്രകടിപ്പിച്ച് ഞങ്ങള്‍ നടത്തിയ ആഹ്ലാദ പ്രകടനങ്ങള്‍ അതിരുകടന്നതായി ഞങ്ങള്‍ മനസ്സിലാക്കുന്നു.’ഇതില്‍ ആര്‍ക്കെങ്കിലും വേദന തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു’വെന്ന്  ഇംഗ്ലണ്ട് ടീമിന്റെ പേരില്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഞായറാഴ്ച്ച അവസാനിച്ച ആഷസ് പരമ്പരയുടെ അവസാന മത്സരം വിവാദത്തിലാണ് അവസാനിച്ചത്. […]

തന്റെ ജീവിതം മാറ്റിമറിച്ചത് സച്ചിന്റെ വിക്കെറ്റെന്ന് പീയുഷ് ചൗള

തന്റെ ജീവിതം മാറ്റിമറിച്ചത് സച്ചിന്റെ വിക്കെറ്റെന്ന് പീയുഷ് ചൗള

പതിനാറാം വയസ്സില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിക്കറ്റ് നേടിയതാണ് തന്റെ കരിയറില്‍ വഴിത്തിരുവായതെന്ന്  സ്പിന്നര്‍ പിയൂസ് ചൗള. വിസ്ഡണ്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ചൗള ഇക്കാര്യം വെളിപ്പെടുത്തിയത്.   പതിനാറാം വയസ്സില്‍ ഇന്ത്യ ബി ടീമിന് വേണ്ടി കളിക്കുമ്പോഴാണ് സച്ചിന്റെ വിക്കറ്റ് വീഴാത്താന്‍ അവസരം ലഭിച്ചത്. ഈ വിക്കറ്റ് തന്നെയാണ് തന്റെ കരിയറിലെ ഏറ്റവും മികച്ച, ഓര്‍മ്മിക്കപ്പെടുന്ന വിക്കറ്റെന്നും പിയൂഷ് ചൗള പറഞ്ഞു. 2006ല്‍ ഇന്ത്യന്‍ ബി ടീമും സീനിയര്‍ ടീമും കളിച്ചപ്പോള്‍ 10 ഓവറര്‍ […]

ബുച്ചിബാബു ക്രിക്കറ്റ്: കേരളം പുറത്ത്

ബുച്ചിബാബു ക്രിക്കറ്റ്: കേരളം പുറത്ത്

ചെന്നൈ: ബുച്ചിബാബു ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളം ഫൈനല്‍ കാണാതെ പുറത്ത്. സെമിയില്‍ ഉത്തര്‍ പ്രദേശിനെതിരെ ആറുവിക്കറ്റിനാണ് കേരളം പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത കേരളം 188 റണ്‍സിന് പുറത്തായി. ഒരു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് എന്ന നിലയില്‍ നിന്നാണ് കേരളം തകര്‍ച്ചയിലേക്കു കൂപ്പുകുത്തിയത്. അഞ്ചുവിക്കറ്റ് വീഴ്ത്തിയ ഉത്തര്‍പ്രദേശ് ബൗളര്‍ സൗരവ് കുമാറാണ് കേരളത്തിന്റെ നടുവൊടിച്ചത്. കേരളത്തിന്റെ പ്രമുഖതാരങ്ങള്‍ക്കാര്‍ക്കും നിര്‍ണായക മത്സരത്തില്‍ താളം കണ്ടെത്താനായില്ല. സഞ്ജു സാംസണും സച്ചിന്‍ ബേബിയും പത്തു വീതം റണ്‍സെടുത്തു പുറത്തായത് കേരളത്തിന് […]