സെയ്നിയെ തഴഞ്ഞെന്ന ആരോപണം; ഗംഭീറിനു മറുപടിയുമായി മുൻ ഇന്ത്യൻ താരങ്ങൾ

സെയ്നിയെ തഴഞ്ഞെന്ന ആരോപണം; ഗംഭീറിനു മറുപടിയുമായി മുൻ ഇന്ത്യൻ താരങ്ങൾ

ഇ​​ന്ത്യ​​ൻ മു​​ൻ ക്രി​​ക്ക​​റ്റ് താ​​ര​​വും ഇ​​പ്പോ​​ൾ ഡ​​ൽ​​ഹി​​യി​​ൽനി​​ന്നു​​ള്ള ലോ​​ക്സ​​ഭാം​​ഗ​​വു​​മാ​​യ ഗൗ​​തം ഗം​​ഭി​​റി​​ന്‍റെ പ്ര​​സ്താ​​വ​​ന​​യ്ക്കെ​​തി​​രേ ബി​​ഷ​​ൻ സിം​​ഗ് ബേ​​ദി​​യും ചേ​​ത​​ൻ ചൗ​​ഹാ​​നും രം​​ഗ​​ത്തെ​​ത്തി. കഴിവില്ലാത്തതു കൊണ്ടല്ല, നിയമപരമായ ചില കാരണങ്ങൾ കൊണ്ടാണ് സെയ്നിയെ ടീമിൽ ഉൾപ്പെടുത്താൻ വിസമ്മതിച്ചതെന്നാണ് ഇരുവരുടെയും വിശദീകരണം. ഗം​​ഭീ​​റി​​ന്‍റെ ആ​​രോ​​പ​​ണ​​ത്തോ​​ട് ബേ​​ദി​​യും ചൗ​​ഹാ​​നും രൂ​​ക്ഷ​​മാ​​യാ​​ണ് പ്ര​​തി​​ക​​രി​​ച്ച​​ത്. എ​​തി​​ർ​​ത്തു എ​​ന്ന​​ത് സ​​ത്യ​​മാ​​ണ് പ​​ക്ഷേ അ​​ത് സെ​​യ്നി​​ക്കു ക​​ഴി​​വി​​ല്ല എ​​ന്നു പ​​റ​​ഞ്ഞ​​ല്ല. മ​​റി​​ച്ച് നി​​യ​​മ​​പ​​ര​​മാ​​യ കാ​​ര​​ണ​​ങ്ങ​​ളാ​​ലാ​​ണ്. ഡ​​ൽ​​ഹി​​ക്കു പു​​റ​​ത്തു​​ള്ള ഒ​​രു താ​​രം ഡ​​ൽ​​ഹി​​ക്കുവേ​​ണ്ടി ക​​ളി​​ക്കു​​മ്പോൾ ഒ​​രു വ​​ർ​​ഷ​​ത്തെ കൂ​​ളിം​​ഗ് […]

സർഫറാസ് അഹ്മദിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് പരിശീലകൻ മിക്കി ആർതർ

സർഫറാസ് അഹ്മദിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് പരിശീലകൻ മിക്കി ആർതർ

പാക്കിസ്ഥാൻ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് വിക്കറ്റ് കീപ്പർ സർഫറാസ് അഹ്മദിനെ മാറ്റണമെന്ന് പരിശീലകൻ മിക്കി ആർതർ. പാക്ക് മാധ്യമമായ ദി ന്യൂസ് ഡോട്ട് കോമിൻ്റെ റിപ്പോർട്ട് അനുസരിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോട് മിക്കി ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. സർഫറാസിനു പകരം കളിയുടെ മൂന്ന് ഫോർമാറ്റുകളിലും മൂന്ന് ക്യാപ്റ്റന്മാരെ പരീക്ഷിക്കാനാണ് പിസിബിയുടെ ഉദ്ദേശം. ലോകകപ്പിലെ പുറത്താവലിനെപ്പറ്റി ചർച്ച ചെയ്യാൻ ഈ മാസം രണ്ടാം തിയതി ചേർന്ന റിവ്യൂ മീറ്റിംഗിൽ മിക്കി ഈ നിർദ്ദേശം മുന്നോട്ടു വെച്ചുവെന്നാണ് റിപ്പോർട്ട്. സർഫറാസിനു പകരം […]

ട്വന്റി 20; വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് ജയം

ട്വന്റി 20; വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് ജയം

വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിൽ ഇന്ത്യയ്ക്ക് ജയത്തോടെ തുടക്കം. ആദ്യ മത്സരത്തിൽ വിൻഡീസിനെ നാല് വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 96 റൺസിന്റെ വിജയലക്ഷ്യം 17.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു. 24 റൺസെടുത്ത രോഹിത് ശർമ്മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. BCCI ✔@BCCI A six from Sundar to finish the proceedings. We win the 1st T20I by 4 wickets in 17.2 […]

ആഷസ്: സ്മിത്തിന്റെ അവിസ്മരണീയ സെഞ്ചുറി; തകർച്ച മറികടന്ന് ഓസ്ട്രേലിയ

ആഷസ്: സ്മിത്തിന്റെ അവിസ്മരണീയ സെഞ്ചുറി; തകർച്ച മറികടന്ന് ഓസ്ട്രേലിയ

ആഷസ് പരമ്പരയുടെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്ക് ഭേദപ്പെട്ട ഒന്നാം ഇന്നിംഗ്സ് സ്കോർ. വിക്കറ്റുകൾ തുടർച്ചയായി നിലം പൊത്തുമ്പോഴും ടെസ്റ്റ് ബാറ്റിംഗിൻ്റെ തുല്യതയില്ലാത്ത എക്സിബിഷൻ കാഴ്ച വെച്ച സ്റ്റീവ് സ്മിത്തിൻ്റെ അവിസ്മരണീയ സെഞ്ചുറിയാണ് ഓസീസിനെ വലിയ നാണക്കേണ്ടിൽ നിന്നു രക്ഷിച്ചത്. 144 റൺസെടുത്ത സ്മിത്ത് അവസാന വിക്കറ്റായാണ് മടങ്ങിയത്. ടെസ്റ്റ് കരിയറിൽ 24ആമത്തേതും ആഷസിലെ 9ആമത്തേതും സെഞ്ചുറിയാണ് സ്മിത്ത് ഇന്നലെ കുറിച്ചത്. ഇംഗ്ലണ്ടിനായി സ്റ്റുവർട്ട് ബ്രോഡ് അഞ്ചും ക്രിസ് വോക്സ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി. ഏകദിന ലോക ചാമ്പ്യന്മാർ […]

നിങ്ങൾക്ക് ഉത്തേജകമരുന്ന് പരിശോധന നടത്താൻ അവകാശമില്ല’; ബിസിസിഐക്കെതിരെ കേന്ദ്രം

നിങ്ങൾക്ക് ഉത്തേജകമരുന്ന് പരിശോധന നടത്താൻ അവകാശമില്ല’; ബിസിസിഐക്കെതിരെ കേന്ദ്രം

ബിസിസിഐയുടെ ഉത്തേജകമരുന്ന് പരിശോധനയ്ക്കെതിരെ കായിക മന്ത്രാലയം. മുംബൈ കൗമാര താരം പൃഥ്വി ഷായെ വിലക്കിയതുമായി ബന്ധപ്പെട്ടാണ് ഈ വിഷയം ഇപ്പോൾ പുറത്തു വന്നതെങ്കിലും നടപടിക്ക് ദിവസങ്ങൾ മുൻപു തന്നെ കായിക മന്ത്രാലയം ബിസിസിഐക്ക് കത്തയച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. പരിശോധന കാര്യക്ഷമമല്ലെന്നു കാട്ടിയായിരുന്നു കത്ത്. ഉത്തേജക മരുന്നു പരിശോധന നടത്താനുള്ള നിയമപരമായ അവകാശം ബിസിസിഐയ്ക്ക് ഇല്ലെന്നും കത്തില്‍ സൂചിപ്പിച്ചിരുന്നു. സിഇഒ രാഹുല്‍ ജോഹ്‌റിക്കയച്ച കത്തില്‍ വളരെ രൂക്ഷമായാണ് ബിസിസിഐയുടെ ഉത്തേജകമരുന്നു പരിശോധനാ സംവിധാനത്തെ കേന്ദ്ര ഗവണ്‍മെന്റ് വിമര്‍ശിച്ചിരിക്കുന്നത്. ബോര്‍ഡിന് ഉത്തേജക […]

ഇതെന്റെ വിധി’; ബിസിസിഐ വിലക്കിൽ പ്രതികരണവുമായി പൃഥ്വി ഷാ

ഇതെന്റെ വിധി’; ബിസിസിഐ വിലക്കിൽ പ്രതികരണവുമായി പൃഥ്വി ഷാ

വിലക്കിൽ പ്രതികരിച്ച് ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട കൗമാര താരം പൃഥ്വി ഷാ. ഇത് തൻ്റെ വിധിയാണെന്നും വിലക്കിനു ശേഷം താൻ തിരികെ വരുമെന്നുമാണ് ഷായുടെ വെളിപ്പെടുത്തൽ. ചുമയ്ക്കുള്ള മരുന്നിലാണ് നിരോധിക്കപ്പെട്ട മരുന്നിൻ്റെ അംശമുണ്ടായിരുന്നതെന്നായിരുതെന്ന് ഷാ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു താരത്തിൻ്റെ പ്രതിഹികരണം. നിരോധിത ഘടകം ഉള്‍പ്പെട്ട കഫ് സിറപ്പ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കായി കളിക്കുന്നതിനിടെ കടുത്ത ചുമയും ജലദോഷവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിച്ചതാണെന്ന് ഷാ വിശദീകരിച്ചു. ” ഓസീസിനെതിരായ പരമ്പരയ്ക്കിടെ കാലിനേറ്റ പരിക്കില്‍ നിന്ന് […]

പൃഥ്വി ഷായ്ക്ക് ക്രിക്കറ്റിൽ നിന്ന് വിലക്ക് പ്രഖ്യാപിച്ച് ബിസിസിഐ

പൃഥ്വി ഷായ്ക്ക് ക്രിക്കറ്റിൽ നിന്ന് വിലക്ക് പ്രഖ്യാപിച്ച് ബിസിസിഐ

ന്യൂഡൽഹി: ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ത്യയുടെ യുവ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്ക് ക്രിക്കറ്റിൽ നിന്ന് സസ്പെൻഷൻ. ബിസിസിഐയാണ് ഷായെ സസ്പെൻറ് ചെയ്തിരിക്കുന്നത്. എട്ട് മാസത്തേക്കാണ് മുൻകാല പ്രാബല്യത്തോടെ താരത്തിന് സസ്പെൻഷൻ നൽകിയിരിക്കുന്നത്. മാർച്ച് 16 മുതൽ നവംബർ 15 വരെയാണ് താരത്തെ വിലക്കിയിരിക്കുന്നത്. ഇതോടെ അടുത്ത് വരുന്ന പരമ്പരകളിൽ താരത്തെ ഇന്ത്യൻ ടീമിൽ പരിഗണിക്കില്ല. ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കക്കും എതിരെ നടക്കുന്ന പരമ്പരകളിൽ താരത്തിന് കളിക്കാൻ സാധിക്കില്ലെന്ന് ഉറപ്പാണ്. ഇന്ത്യയുടെ യുവതാരങ്ങളിൽ ഏറ്റവും ശ്രദ്ധേയനായ […]

ബാറ്റെടുത്തും പന്തെടുത്തും തിളങ്ങി യുവി; എന്നിട്ടും ടീമിനു തോൽവി

ബാറ്റെടുത്തും പന്തെടുത്തും തിളങ്ങി യുവി; എന്നിട്ടും ടീമിനു തോൽവി

നായകൻ യുവരാജ് സിംഗ് ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങിയിട്ടും കാനഡ ടി-20 ലീഗ് മത്സരത്തിൽ ടൊറൊന്റോ നാഷണൽസിന് തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ 3 വിക്കറ്റിന് വിന്നിപെഗ് ഹോക്സാണ് ടൊറൊന്റോയെ കീഴടക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ടൊറൊന്റോ നിശ്ചിത 20 ഓവറിൽ 216/7 എന്ന കൂറ്റൻ സ്കോർ നേടിയെങ്കിലും അവസാന പന്തിൽ വിന്നിപെഗ് വിജയം പിടിച്ചെടുക്കുകയായിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങേണ്ടി വന്ന ടൊറൊന്റോയ്ക്ക് വേണ്ടി 65 റൺസെടുത്ത ഓപ്പണർ റൊഡ്രീഗോ തോമസ് തകർപ്പൻ […]

ഗെയിലിന്റെ വിസ്ഫോടന സെഞ്ചുറി; ടീം ടോട്ടൽ 276 റൺസ്

ഗെയിലിന്റെ വിസ്ഫോടന സെഞ്ചുറി; ടീം ടോട്ടൽ 276 റൺസ്

കാനഡ ടി-20 ലീഗിൽ യൂണിവേഴ്സ് ബോസ് ക്രിസ് ഗെയിലിൻ്റെ ബാറ്റിംഗ് വിരുന്ന്. വാൻ കൂവർ നൈറ്റ്സിന്റെ താരമായ ഗെയിൽ കഴിഞ്ഞ ദിവസം മോൺ ട്രിയോൾ ടൈഗേഴ്സിനെതിരെ നടന്ന മത്സരത്തിൽ 54 പന്തിൽ 122 റൺസ് നേടി പുറത്താകാതെ നിന്നു. ഗെയിലിൻ്റെ സെഞ്ചുറിക്കരുത്തിൽ ടീം നേടിയത് 20 ഓവറിൽ 276 റൺസ്. എങ്കിലും രണ്ടാം ഇന്നിംഗ്സിനു പിന്നാലെയെത്തിയ മഴ മൂലം മത്സരത്തിന് ഫലമുണ്ടായില്ല. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങേണ്ടി വന്ന വാൻ കൂവർ നൈറ്റ്സിന് വേണ്ടി ഓപ്പണർമാരായ ടൊബിയാസ് […]

അനുഷ്‌കയെ അണ്‍ഫോളോ ചെയ്ത് രോഹിത് ശര്‍മ്മ; ഇന്ത്യന്‍ ടീമിലെ ഗ്രൂപ്പ് പോര് മറനീക്കി പുറത്ത് വരുന്നു

അനുഷ്‌കയെ അണ്‍ഫോളോ ചെയ്ത് രോഹിത് ശര്‍മ്മ; ഇന്ത്യന്‍ ടീമിലെ ഗ്രൂപ്പ് പോര് മറനീക്കി പുറത്ത് വരുന്നു

ഇന്ത്യന്‍ ടീമില്‍ താരങ്ങള്‍ തമ്മിലടിയാണെന്ന വാര്‍ത്തകള്‍ കുറച്ചുദിവസമായി പ്രചരിക്കുന്നുണ്ട്. അതിന് പിന്നാലെയാണ് പുതിയ വിവാദം ഉയര്‍ന്നിരിക്കുന്നത്. ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയെ രോഹിത് ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതാണ് സംഭവം. കോഹ്‌ലിയെ നേരത്തെ തന്നെ രോഹിത് അണ്‍ഫോളോ ചെയ്തിരുന്നു. എങ്കിലും രോഹിത് ശര്‍മയെ കോലി ഇപ്പോഴും ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നുണ്ട്. ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലിലെ തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ താരങ്ങള്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ രൂപപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ ശരിവക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. […]