രോഹിത്തിന്റെ ‘ദീപാവലി വെടിക്കെട്ടില്‍’ ഇന്ത്യയ്ക്ക് പരമ്പര

രോഹിത്തിന്റെ ‘ദീപാവലി വെടിക്കെട്ടില്‍’ ഇന്ത്യയ്ക്ക് പരമ്പര

ദീപാവലി ദിനത്തില്‍ രോഹിത് ശര്‍മ്മ കത്തിപടര്‍ന്നപ്പോള്‍ ഓസീസിനെതിരെ ഇന്ത്യയ്ക്ക് ഏകദിന പരമ്പര. ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസീസിനെ 57 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ പരമ്പര നേട്ടം. രോഹിതിന്റെ ഇരട്ടസെഞ്ച്വറി(209) പ്രകടനത്തില്‍ ഇന്ത്യ പടുത്തുയര്‍ത്തിയ 384 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 45.1 ഓവറില്‍ 326 റണ്‍സിന് ഓള്‍ ഔട്ടായി. രോഹിത്തിന്റെ ബാറ്റിംഗ് പ്രകടനത്തിന് ജെയിംസ് ഫോല്‍ക്കനറുടെ സെഞ്ച്വറി(117) പ്രകടനത്തിലൂടെ ഓസീസ് മറുപടി നല്‍കിയെങ്കിലും വിജയം അവരില്‍ നിന്നും അകലുകയായിരുന്നു. 32നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഏഴ് […]

ഇന്ത്യ ഓസ്‌ട്രേലിയ അവസാന ഏകദിനം: രോഹിത് ശര്‍മയ്ക്ക് ഡബിള്‍ സെഞ്ച്വറി

ഇന്ത്യ ഓസ്‌ട്രേലിയ അവസാന ഏകദിനം:  രോഹിത് ശര്‍മയ്ക്ക് ഡബിള്‍ സെഞ്ച്വറി

ഇന്ത്യ ഓസ്‌ട്രേലിയ അവസാന ഏകദിനത്തില്‍ ഇന്ത്യന്‍ ബറ്റ്‌സ്മാന്‍ മാരുടെ വെടിക്കെട്ട്. ഇന്ത്യയ്ക്കുവേണ്ടി രോഹിത് ശര്‍മ ഡബിള്‍ സെഞ്ച്വറി നേടി. നിശ്ചിത 50 ഓവറില്‍ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 383 റണ്‍സെടുത്തു.   158 പന്തില്‍ 12 ഫോറും 16 സിക്‌സറും പറത്തിയാണ് രോഹിത് ഇരട്ട സെഞ്ച്വറിയിലെത്തിയത്. വെറും 41 പന്തിലാണ് രോഹിത് തന്റെ രണ്ടാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമാണ് രോഹിത് ശര്‍മ. സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗുമാണ് ഇതിനു […]

ശ്രീനിവാസനും മരുമകനുമെതിരെ പുതിയ എഫ്‌ഐആര്‍

ശ്രീനിവാസനും മരുമകനുമെതിരെ പുതിയ എഫ്‌ഐആര്‍

ജയ്പൂര്‍: ഐ.പി.എല്‍ ഒത്തുകളി വിവാദത്തില്‍ ബിസിസിഐ തലവന്‍ എന്‍. ശ്രീനിവാസനും മരുമകന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമ മെയ്യപ്പനുമെതിരെ ഐപിഎല്‍ മുന്‍ കമ്മീഷണര്‍ ലളിത്‌മോഡിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ജ്യോതിനഗര്‍ പോലീസ് സ്റ്റേഷനിലാണ് പുതിയ കേസ് സമര്‍പ്പിച്ചത്. വഞ്ചന, ചൂതാട്ടം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ടീം രഹസ്യങ്ങള്‍ വാതുവെപ്പുകാര്‍ക്ക് ഗുരുനാഥ് മെയ്യപ്പന്‍ ചോര്‍ത്തി നല്‍കി. മെയ്യപ്പന്റെ ഇടപാടുകള്‍ക്ക് ശ്രീനിവാസന്‍ ബി.ബി.സിയെ ദുരുപയോഗം ചെയ്തു തുടങ്ങിയ ആരോപണങ്ങളാണുന്നയിച്ചിരിക്കുന്നത്. ബിസിസിഐ […]

കടുവാക്കൂട്ടവും കങ്കാരുകൂട്ടവും ഇന്ന് അവസാന അങ്കത്തിന്

കടുവാക്കൂട്ടവും കങ്കാരുകൂട്ടവും  ഇന്ന് അവസാന അങ്കത്തിന്

ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പരയുടെ അവസാന പോരാട്ടം ഇന്ന്. ഇന്ത്യന്‍ നായകന്‍ ധോണി നയിക്കുന്ന കടുവാക്കൂട്ടവും ഓസീസ് നായകന്‍ ബെയ്‌ലി നയിക്കുന്ന കങ്കാരുക്കൂട്ടവും തമ്മിലുള്ള അവസാന അങ്കം വളരെ വാശിയേറിയതാകുമെന്ന് തീര്‍ച്ച. ഇത് കാണികള്‍ക്കും ആവേശമാണ്. ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്ക്കു മുന്നോടിയായി രാജ്‌കോട്ടില്‍ നടന്ന ട്വന്റി 20യില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 202 റണ്‍സിന്റെ ഭീമന്‍ വിജയലക്ഷ്യം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ യുവരാജ് സിംഗിന്റെ മിന്നുന്ന പ്രകടനത്തോടെ രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കേ ഇന്ത്യ വിജയം കണ്ടു. […]

സമ്പന്നരായ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പട്ടികയില്‍ സച്ചിന്‍ മുന്നില്‍

സമ്പന്നരായ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പട്ടികയില്‍ സച്ചിന്‍ മുന്നില്‍

സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കര്‍ രാജ്യാന്തര ക്രിക്കറ്റ് വേദിയില്‍ നിന്ന് പടിയിറങ്ങാന്‍ ഒരുങ്ങിക്കഴിഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന രണ്ട് ടെസ്റ്റുകളോടെ സച്ചിന്‍ പാഡഴിക്കും. എങ്കിലും ഏറ്റവും സമ്പന്നരായ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പട്ടികയില്‍ സച്ചിന്‍ തന്നെ മുന്നില്‍. നാല്‍പതുകാരനായ സച്ചിന് 16 കോടി ഡോളറാണ് സച്ചിന്റെ ആസ്ഥി. രണ്ടാം സ്ഥാനക്കാരനായ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയെക്കാള്‍ ബഹുദൂരം മുന്നിലാണ് സച്ചിന്‍. അഞ്ച് കോടി ഡോളറാണ് ധോണിയുടെ സമ്പാദ്യം. മൂന്നാം സ്ഥാനത്തുളള യുവരാജ് സിംഗിന് മൂന്ന് കോടി ഡോളറിന്റെ […]

ലക്ഷ്യം സച്ചിനല്ല, ജയമാണ്: സമി

ലക്ഷ്യം സച്ചിനല്ല, ജയമാണ്: സമി

സച്ചിന്‍ തെണ്ടുല്‍ക്കറുടെ അവസാന മത്സരത്തില്‍ ജയംതന്നെയാണു ലക്ഷ്യമെന്ന് വെസ്റ്റീന്‍ഡീസ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഡാരന്‍ സാമി. രണ്ടു ടെസ്‌റ് മത്സരങ്ങള്‍ക്കായാണു ഞങ്ങള്‍ ഇന്ത്യയിലെത്തുന്നത്. ഞങ്ങള്‍ കളിക്കാനിറങ്ങുന്നത് ഇന്ത്യക്കെതിരേയാണ്. ജയം മാത്രമാണു ലക്ഷ്യം. സച്ചിനെന്ന താരത്തിന്റെ അവസാന മത്സരമാണെന്നതു ഞങ്ങളെ ബാധിക്കുന്നില്ല. സച്ചിനെ കുറഞ്ഞ സ്‌കോറിനു പുറത്താക്കാന്‍ ശ്രമിക്കും. താളം കണ്ടെത്തിയാല്‍ അദ്ദേഹത്തെ പുറത്താക്കുക ദുഷ്‌കരമാണ്‌സാമി പറഞ്ഞു. സച്ചിന്റെ വിരമിക്കലിലൂടെ ടെസ്‌റു പരമ്പര ചരിത്രത്തില്‍ സ്ഥാനം നേടിക്കഴിഞ്ഞു. ഈ പരമ്പര ആഘോഷിക്കാന്‍ ആരാധകര്‍ക്കും കാണികള്‍ക്കും ധാരാളം കാരണങ്ങളുണ്ട്. പക്ഷേ, […]

ഇന്ത്യന്‍ ശിക്കാര്‍

ഇന്ത്യന്‍ ശിക്കാര്‍

റണ്‍ വേട്ടയുടെ കാര്യത്തില്‍ ശിഖര്‍ ധവാന്‍ ഒരു ശിക്കാരിയുടെ വേഗതയാണ് പിന്തുടരുന്നത് അതു കൊണ്ട് തന്നെ ധവാന് ഇന്ത്യന്‍ ശിക്കാര്‍ എന്ന വിശേഷണം അനുയോജ്യമായി തീര്‍ന്നതും. ബാറ്റീംഗ് നിരയിന്‍ ഇന്ത്യയുടെ പരാക്രമിയാണ് ധവാന്‍. അതു കൊണ്ട് തന്നയാവണം ക്രിക്കറ്റ് ദൈവത്തിന്റെ വിടവാങ്ങല്‍ മത്സരത്തിലും ഇന്ത്യന്‍ നായകന്‍ ധോണി, അക്രമണോത്സുകനായ ഈ ഇടം കൈയ്യനു  സ്ഥാനം ഉറപ്പിച്ചു നല്‍കിയത്. കഴിഞ്ഞ ദിവസം നടന്ന ആറാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് അത്ഭുതകരമാം വിജയം സമ്മാനിച്ച താരമാണ് ശിഖര്‍. ഇന്ത്യന്‍ വൈസ് ക്യാപ്റ്റല്‍ […]

അവസാന അങ്കത്തിനായി… ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു : സഹീറും സെവാഗും പുറത്ത്

മുംബൈ : ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുക്കറുടെ വിടവാങ്ങല്‍ പരമ്പരയെന്ന നിലയില്‍ ശ്രദ്ധനേടിയ കഴിഞ്ഞ വെസ്റ്റിന്‍ഡീസിനെതിരായ രണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്‌യന്‍ ടീമില്‍ മീഡിയം പേസര്‍മാരായ ഉമേഷ് യാദവ്, ഷാമി അഹമ്മദ്, ലെഗ് സ്പിന്നര്‍ അമിത് മിശ്ര, ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ എന്നിവരെ ഉള്‍പ്പെടുത്തി. ഇന്നലെ ചേര്‍ന്ന സെലക്ഷന്‍ കമ്മറ്റിയിലാണ് വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ നിറം മങ്ങിയെങ്കിലും ഇശാന്ത് ശര്‍മയെയും ടീമില്‍ നിലനിര്‍ത്തി. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ കരിയറിലെ 200-ാമത്തേതും അവസാനത്തേതുമായ […]

ഇന്ത്യക്കു തകര്‍പ്പന്‍ ജയം

ഇന്ത്യക്കു തകര്‍പ്പന്‍ ജയം

ഇന്ത്യയുടെ കരുത്തു തെളിയിച്ചു കൊണ്ട് നാഗ്പൂരില്‍ നടന്ന ആറാം ഏകദിന മത്സരത്തില്‍ മഞ്ഞപ്പടയെ മുട്ടുകുത്തിച്ച് ഇന്ത്യയ്ക്ക് ജയം. ആറാം ഏകദിനത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. 351 റണ്‍സ് വിജയലക്ഷ്യത്തില്‍ ഇന്ത്യ വിജയത്തില്‍ എത്തിയത് മൂന്ന് റണ്‍സ് ബാക്കി നില്‍ക്കേ. ഇന്ത്യയുടെ പരാക്രമശാലിയായ വീരാട്  കൊഹ് ലിയും ശിഖര്‍ ധവാനും സെഞ്ച്വറി നേടിയത് ടീം ഇന്ത്യ വിജയത്തിലെത്തിച്ചു. കോഹ് ലി 66 പന്തില്‍ പുറത്താകാതെ 115 റെണ്‍സെടുത്തു. ഇന്ത്യയുടെ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജ തന്റെ കരിയറിയില്‍ 100 […]

ശ്രീശാന്ത് പുസ്തകമെഴുതുന്നു

ശ്രീശാന്ത് പുസ്തകമെഴുതുന്നു

ശ്രീശാന്ത് പുസ്തകമെഴുതാന്‍ ഒരുങ്ങുന്നു. തന്റെ ജീവിതാനുഭവങ്ങളെയാണ് ശ്രീ പുസ്തകത്തിലേക്ക് പകര്‍ത്തുന്നത്. ക്രിക്കറ്റിലൂടെ കിട്ടിയ താരപരിവേഷത്തിന്റെ നന്‍മയും തിന്‍മയും ഒക്കെ അനുഭവിച്ചയാളാണ് ശ്രീശാന്ത്. അതുക്കൊണ്ട് തന്നെ നല്ലതും ചീത്തയുമായി തന്റെ അനുഭവങ്ങളെയാണ് ശ്രീശാന്ത് വായനക്കാരോട് പങ്കുവയ്ക്കാന്‍ തയ്യാറെടുക്കുന്നതും. കോഴ ആരോപണത്തിലൂടെ ക്രിക്കറ്റില്‍ നിന്ന് പുറത്ത് പോകേണ്ടി വന്ന ശ്രീശാന്ത് ഇപ്പോഴും പ്രതീക്ഷയിലാണ്. ക്രിക്കറ്റിലേക്കുള്ള ഒരു മടങ്ങിവരവ് ശ്രീശാന്ത് ലക്ഷ്യം വയ്ക്കുന്നു. ഭൂതകാലം കുത്തിനിറച്ച പുസ്തകം ആയിരിക്കില്ല ശ്രീശാന്തിന്റേത്. പകരം തനിക്കുണ്ടായ അനുഭവങ്ങളും അവയുടെ കാരണങ്ങളുമാണ് എഴുതുക. ക്രിക്കറ്റില്‍ നിന്ന് […]