ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം മഴയില്‍ ഒലിച്ച് പോയി

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം മഴയില്‍ ഒലിച്ച് പോയി

  ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം മഴ കൊണ്ടുപോയി. ഇന്ത്യന്‍ സമയം വൈകീട്ട് 3.30ന് തുടങ്ങേണ്ടിയിരുന്ന മത്സരത്തിന്റെ ആദ്യ ദിനം ടോസ് ഇടാന്‍പോലും സാധിച്ചില്ല. ഉച്ചഭക്ഷണത്തിനുശേഷവും മഴ ശമിക്കാത്തതിനെ തുടര്‍ന്നാണ് ആദ്യ ദിനത്തെ കളി ഉപേക്ഷിക്കാന്‍ അമ്പയര്‍മാര്‍ തീരുമാനിച്ചത്.ആദ്യ മത്സരത്തില്‍ 31 റണ്‍സിന് പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പരയില്‍ തിരിച്ചുവരാന്‍ ജയം അനിവാര്യമാണ്. ഫോം ഔട്ടായ ശിഖര്‍ ധവാനെ പുറത്തിരുത്തി ബര്‍മിംഗ്ഹാമില്‍ പരാജയപ്പെട്ട ബാറ്റിംഗ് നിരയെ പുനരുജ്ജീവിപ്പിക്കാന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാരയെ ടീമില്‍ കളിപ്പിക്കാന്‍ സാധ്യതയുണ്ട്. […]

മത്സരത്തിനിടെ കളത്തില്‍ ഓട്ടോറിക്ഷ; ബിസിസിഐ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടോ

മത്സരത്തിനിടെ കളത്തില്‍ ഓട്ടോറിക്ഷ; ബിസിസിഐ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടോ

  മത്സരത്തിനിടയില്‍ കളിക്കളത്തില്‍ താരങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നത് സാധാരണ കാഴ്ചയാണ്. ടീമിലെ മറ്റു താരങ്ങളോ അല്ലെങഅകില്‍ സാഹായികളോ ആയിരിക്കും ഇങ്ങനെ വെള്ളം എത്തിച്ച് നല്‍കുക. ക്രിക്കറ്റ് ഇതാഹാസം സച്ചിന്‍ മുതല്‍ മുന്‍നായകന്‍ ധോണിവരെ കളത്തിലേക്ക് വെള്ളുമായി എത്തുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ വെള്ളം വിതരണം ചെയ്യുന്നതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. പുതിയ മാര്‍ഗം സ്വീകരിച്ച് വെള്ളം വിതരണം ചെയ്യുകയാണ് ഇംഗ്ലണ്ടിലെ ഭാരത് ആര്‍മി അംഗങ്ങള്‍. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകക്കൂട്ടമാണ് ഭരത് ആര്‍മി. ഇംഗ്ലണ്ടിലെ ഒരു പ്രാദേശിക […]

സ്മിത്തിനേയും മറികടന്ന് ഇന്ത്യന്‍ നായകന്റെ തേരോട്ടം; ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമന്‍

സ്മിത്തിനേയും മറികടന്ന് ഇന്ത്യന്‍ നായകന്റെ തേരോട്ടം; ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമന്‍

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ മറ്റൊരു നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി.ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമനായി വിരാട് കോഹ്‌ലി. ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെ മറികടന്നാണ് കോഹ്‌ലി നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. സ്മിത്തിനേക്കാള്‍ അഞ്ച് പോയിന്റിന് മുന്നിലാണ് ഇന്ത്യന്‍ നായകന്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ശേഷം ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് കോഹ്‌ലി.ഇംഗ്ലണ്ട് പര്യടനത്തിനായി എത്തുമ്പോള്‍ റാങ്കിംഗില്‍ രണ്ടാമതായിരുന്നു കോഹ്‌ലി. പന്തു ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തെ സസ്‌പെന്‍ഷന്‍ […]

പരാജയപ്പെട്ടതോടെ തന്റെ സെഞ്ചുറിയ്ക്ക് വിലയില്ലാതായി; വികാരഭരിതനായി കോഹ്‌ലി

പരാജയപ്പെട്ടതോടെ തന്റെ സെഞ്ചുറിയ്ക്ക് വിലയില്ലാതായി; വികാരഭരിതനായി കോഹ്‌ലി

  എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി കാഴ്ചവെച്ചത്. ഏത് ഗ്രൗണ്ടിലും റെക്കോര്‍ഡുകള്‍ കീഴടക്കുന്ന കോഹ്‌ലി ഇംഗ്ലണ്ടിലും ചരിത്ചരം ആവര്‍ത്തിച്ചു. ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടി താരം ടീമിനെ കരകയറ്റി. എന്നാല്‍, ടെസ്റ്റില്‍ 31 റണ്‍സിന് പരാജയപ്പെട്ടതോടെ തന്റെ സെഞ്ചുറിയ്ക്ക് വിലയില്ലാതെ പോയെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പറഞ്ഞു. വലിയ ലക്ഷ്യങ്ങളുണ്ടാകുമ്പോള്‍ ഇതുപോലെയുള്ള ചെറിയ കാര്യങ്ങളില്‍ ശ്രദ്ധിക്കാറില്ലെന്നായിരുന്നു ഒന്നാം ഇന്നിംഗ്‌സിലെ 149 റണ്‍സിനെ കുറിച്ച് അദ്ദേഹം പറഞ്ഞത്. ‘പണ്ടൊക്കെ, […]

ആവേശ പ്രകടനങ്ങള്‍ കെട്ടടങ്ങി; ഒന്നാം ടെസ്റ്റില്‍ ഇംഗ്ലീഷ് നിര വിജയക്കൊടി പാറിച്ചു; ഇന്ത്യക്ക് മുപ്പത്തിയൊന്ന് റണ്‍സിന്റെ തോല്‍വി

ആവേശ പ്രകടനങ്ങള്‍ കെട്ടടങ്ങി; ഒന്നാം ടെസ്റ്റില്‍ ഇംഗ്ലീഷ് നിര വിജയക്കൊടി പാറിച്ചു; ഇന്ത്യക്ക് മുപ്പത്തിയൊന്ന് റണ്‍സിന്റെ തോല്‍വി

ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ആവേശകരമായ ജയം. ഇന്ത്യക്ക് 34 റണ്‍സിന്റെ തോല്‍വി.194 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 162 റണ്‍സിന് പുറത്തായി. ഇതോടെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ത്തിന് മുന്നില്‍. ഇന്ത്യന്‍ നിരയില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. 93 പന്തില്‍ നാല് ബൗണ്ടറികളുമായി കൊഹ്‌ലി 51 റണ്‍സെടുത്ത് പുറത്തായി. ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്‌സ് 14.2 ഓവറില്‍ 40 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ആന്‍ഡേഴ്‌സന്‍, സ്റ്റുവാര്‍ട്ട് […]

ആദ്യ ടെസ്റ്റ് വിജയിക്കാന്‍ ഇന്ത്യയ്ക്ക് മുന്നില്‍ 194 റണ്‍സ്

ആദ്യ ടെസ്റ്റ് വിജയിക്കാന്‍ ഇന്ത്യയ്ക്ക് മുന്നില്‍ 194 റണ്‍സ്

  ബെർമ്മിങ്ങാം: ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് 194 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്‍സ്‍ ബാറ്റ് ചെയ്‍ത‍ ഇംഗ്ലണ്ട് 180 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യന്‍ ഓപ്പണിങ് ബാറ്റ്സ്‍മാന്‍മാര്‍ മുരളി വിജയ്‍, ശിഖര്‍ ധവാന്‍ എന്നിവര്‍ പുറത്തായി. സ്റ്റുവര്‍ട്ട് ബ്രോഡിനാണ് രണ്ട് വിക്കറ്റുകളും. വിരാട് കോഹ്‍ലി, ലോകേഷ് രാഹുല്‍ എന്നിവരാണ് ക്രീസില്‍. ഇന്ത്യന്‍ ബൗളര്‍ ഇഷാന്ത് ശര്‍മ്മ ഒരു ഓവറില്‍ മൂന്നു വിക്കറ്റ് എടുത്തതാണ് ഇംഗ്ലണ്ട് ബാറ്റിങ് നിര തകരാന്‍ കാരണം. ഇംഗ്ലീഷ് ബൗളര്‍മാര്‍ […]

സച്ചിന്റെ ക്ലാസ്സും ദാദയുടെ മാസ്സും ചേര്‍ന്ന ഒരു അടാര്‍ ജിന്നാണ് പഹയന്‍; ഇന്ത്യന്‍ നായകനെ വാനോളം പുകഴ്ത്തി സോഷ്യല്‍ മീഡിയ

സച്ചിന്റെ ക്ലാസ്സും ദാദയുടെ മാസ്സും ചേര്‍ന്ന ഒരു അടാര്‍ ജിന്നാണ് പഹയന്‍; ഇന്ത്യന്‍ നായകനെ വാനോളം പുകഴ്ത്തി സോഷ്യല്‍ മീഡിയ

ആടിയുലഞ്ഞ കപ്പലില്‍ ഒരാള്‍ മാത്രം ഇളകാതെ നിന്നു. ഇന്ത്യന്‍ നിരയുടെ നായകന്‍ വിരാട് കോഹ്‌ലി. സാം കുറാനും ബെന്‍ സ്റ്റോക്ക്‌സും തകര്‍ത്ത ബാറ്റിംഗ് നിരയെ കോഹ്‌ലി പതറാതെ സംരക്ഷിച്ചു. രണ്ട് തവണ പുറത്താകലില്‍ നിന്ന് രക്ഷപ്പെട്ട കോഹ്‌ലിയുടെ ഉജ്ജ്വല സെഞ്ച്വറിയുടെ (149) ബലത്തില്‍ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 274 റണ്‍സ് നേടി. 13 റണ്‍സ് ലീഡുമായി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് 3.4 ഓവറില്‍ ഒന്നിന് ഒമ്പത് എന്ന നിലയിലാണ്. എന്നാല്‍, ഇതിനെല്ലാം പുറമെ മറ്റൊരു […]

274 ന് ഇന്ത്യ പുറത്ത്; ഇംഗ്ലണ്ടിന് 13 റണ്‍സ് ലീഡ്

274 ന് ഇന്ത്യ പുറത്ത്; ഇംഗ്ലണ്ടിന് 13 റണ്‍സ് ലീഡ്

ബിര്‍മിങ്ങ്ഹാം: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 13 റണ്‍സ് ലീഡ്. 287 റണ്‍സെടുത്ത ഇംഗ്ലണ്ടിന് മറുപടി നല്‍കാനെത്തിയ ഇന്ത്യ 274 ന് പുറത്തായി. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ സെഞ്ച്വുറി പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിയത്. മല്‍സരം ഇന്ത്യ കൈവിടുന്നുവെന്ന് തോന്നിയ നിമിഷം മുതലാണ് കോഹ്‌ലി മാസ്മരിക പ്രകടനവുമായി കളം നിറഞ്ഞത്. തന്റെ ടെസ്റ്റ് കരിയറിലെ 22ാം സെഞ്ചുറിയും ഇംഗ്ലണ്ടിലെ ആദ്യ സെഞ്ചുറിയുമാണ് കോഹ്‌ലി നേടിയത്. 149 റണ്‍സെടുത്ത കോഹ്‌ലിയെ റാഷിദാണ് പുറത്താക്കിയത്. […]

ഇംഗ്ലണ്ട് 287ന് പുറത്ത്, നിലയുറപ്പിക്കാന്‍ ഇന്ത്യ

ഇംഗ്ലണ്ട് 287ന് പുറത്ത്, നിലയുറപ്പിക്കാന്‍ ഇന്ത്യ

ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 287 റണ്‍സില്‍ ഒതുക്കി ഇന്ത്യ. 285 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് രണ്ട് റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. 24 റണ്‍സുമായി സാം കുറാനും റണ്‍ എടുക്കാതെ ആന്‍ഡേഴ്‌സനും ക്രീസില്‍ നില്‍ക്കവെയായിരുന്നു ആദ്യ ദിനം കളി അവസാനിച്ചത്. സ്‌കോര്‍ 300ന് മുകളില്‍ എത്തിച്ച് ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു ഇംഗ്ലണ്ടിന്റെ ലക്ഷ്യം എങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ അത് അനുവദിച്ചില്ല. ജെന്നിങ്‌സും റൂട്ടും നല്‍കിയ ഭേദപ്പെട്ട തുടക്കം മുതലെടുക്കാന്‍ സാധിക്കാതെ […]

വൃദ്ധിമന്‍ സാഹയുടെ ശസ്ത്രക്രിയ വിജയകരം

വൃദ്ധിമന്‍ സാഹയുടെ ശസ്ത്രക്രിയ വിജയകരം

  ഇന്ത്യന്‍ ക്രിക്കറ്റര്‍ വൃദ്ധിമന്‍ സാഹ ശസ്ത്രക്രിയക്ക് വിധേയനായി. തോളിനേറ്റ പരിക്കേറ്റ സാഹ മാഞ്ചസ്റ്ററില്‍ ആണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ബിസിസിഐ അറിയിച്ചു. ബിസിസിഐ വിദഗ്‍ധ മെഡിക്കല്‍ ടീമിന്‍റെ നിരീക്ഷണത്തിലായിരുന്നു ശസ്ത്രക്രിയ. ഇന്ത്യയുടെ ദക്ഷിണാഫ്രിക്ക ടൂര്‍ മുതല്‍ സാഹയെ പരിക്ക് വേട്ടയാടുകയാണ്. ഹാംസ്ട്രിങ് പരിക്കേറ്റിന് ദക്ഷിണാഫ്രിക്കയില്‍ നിന്ന് സാഹ തിരിച്ചുവന്നിരുന്നു. ഐപിഎല്‍ സമയത്ത് തള്ളവിരലിന് പരിക്കേറ്റ് മത്സരങ്ങള്‍ നഷ്‍ടമായിരുന്നു. ദിനേഷ് കാര്‍ത്തിക് ആണ് സാഹയക്ക് പകരം ഇംഗ്ലണ്ടില്‍ കളിക്കുന്നത്.