അന്നത്തെ ഇന്ത്യയല്ല ഇന്ന്; ഇംഗ്ലീഷ് പടയ്ക്ക് മുന്നറിയിപ്പുമായി പൂജാര

അന്നത്തെ ഇന്ത്യയല്ല ഇന്ന്; ഇംഗ്ലീഷ് പടയ്ക്ക് മുന്നറിയിപ്പുമായി പൂജാര

  ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലീഷ് പടയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. ഇംഗ്ലണ്ടിന്റെ മണ്ണില്‍ റണ്‍ നേടുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ് അതുകൊണ്ട് തന്നെ മുന്‍കരുതലുമായാണ് ഇന്ത്യ ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത് എന്ന് പൂജാര വ്യക്തമാക്കി. 2014ല്‍ ഇംഗ്ലണ്ടില്‍ പ്രകടനം നടത്തിയ ടീമല്ല ഇപ്പോള്‍ ഇന്ത്യ. പരിചയസമ്പന്നരായ കളിക്കാരുടെ നിരയാണ് ഇന്ത്യ. രാജ്യത്തിനകത്തും വിദേശത്തും ഒരുപാട് പരമ്പരകള്‍ കളിച്ച് തഴമ്പിച്ചവരാണ് ഇംഗ്ലണ്ടിലേക്കെത്തുന്നത് പബൂജാര പറഞ്ഞു. ഹോം വര്‍ക്ക് ചെയ്താണ് ടെസ്റ്റിനിറങ്ങുന്നതെന്നും പൂജാര പറഞ്ഞു. ഇംഗ്ലീഷ് […]

നേട്ടം ചരിത്രമാകും; ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ പാക് താരമായി ഫഖര്‍ സമാന്‍

നേട്ടം ചരിത്രമാകും; ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ പാക് താരമായി ഫഖര്‍ സമാന്‍

സിംബാബ്‌വെയെ അടിച്ച് തരിപ്പണമാക്കി പാക് ഓപ്പണര്‍ ഫഖര്‍ സമന്‍ ഏകദിനത്തില്‍ നേടിയത് ചരിത്ര വിജയം. സിംബാബ്‌വെയ്‌ക്കെതിരെ നാലാം ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി നേടിയാണ് ഫഖര്‍ സമാന്‍ ചരിത്രമെഴുതിയത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യ ഡബിള്‍ സെഞ്ച്വറി നേടുന്ന പാക് താരം എന്ന നേട്ടം ഫഖര്‍ സമാന്‍ സ്വന്തമാക്കി. 156 പന്തില്‍ 24 ഫോറും അഞ്ച് സിക്‌സും സഹിതമാണ് ഫഖര്‍ സമാന്‍ പുറത്താകാതെ ഡബിള്‍ സെഞ്ച്വറി നേടിയത്. സിംബാബ് വെ ബൗളര്‍മാരെ നിഷ്ഠൂരം പ്രഹരിച്ച സമാന്‍ അനായാസം ഡബിള്‍ […]

ധോണിക്കും റെയ്‌നക്കും പകരം കളിക്കാന്‍ മികച്ച കളിക്കാരുണ്ട്: രൂക്ഷ വിമര്‍ശനവുമായി മുന്‍ ക്യാപ്റ്റന്‍

ധോണിക്കും റെയ്‌നക്കും പകരം കളിക്കാന്‍ മികച്ച കളിക്കാരുണ്ട്: രൂക്ഷ വിമര്‍ശനവുമായി മുന്‍ ക്യാപ്റ്റന്‍

  ഇംഗ്ലണ്ടിന് എതിരായ എകദിന പരമ്പരയില്‍ നാണക്കെട്ട തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. എം.എസ്. ധോണിയെയും സുരേഷ് റെയ്‌നയെയുമാണ് താരം രൂക്ഷമായി വിമര്‍ശിച്ചത്. മുതിര്‍ന്ന കളിക്കാരായ ധോണിയും റെയ്‌നയും അവസരത്തിനൊത്ത് ഉയരുന്നില്ലെന്നും ഈസ്ഥാനത്തു കളിക്കാന്‍ വേറെ മികച്ച കളിക്കാരുണ്ടെന്നും ഗാംഗുലി തുറന്നടിച്ചു. മികച്ച ബാറ്റ്‌സ്മാന്‍മാരായ കെ.എല്‍. രാഹുലിനെയും അജിങ്ക്യ രഹാനെയെയും വേണ്ടവിധം ടീം ഉപയോഗിക്കുന്നില്ലെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ ആദ്യത്തേത് അനായാസം ജയിച്ച ഇന്ത്യ […]

ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

  ഇംഗ്ലണ്ടിനെതിരായ ആദ്യ മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.വീരാട് കോലി ക്യാപ്റ്റനായ ടീമില്‍ കരുണ്‍ നായരും, ഋഷഭ് പന്തും, ദിനേശ് കാര്‍ത്തിക്കും ഇടം പിടിച്ചു. പരിക്കേറ്റ ഭുവനേശ്വര്‍ കുമാര്‍ ടീമിലില്ല. രോഹിത് ശര്‍മ്മയെ ടീമില്‍ നിന്ന് ഒഴിവാക്കി.

ഏകദിന പരമ്പരയില്‍ ‘റൂട്ട്’ ഉറപ്പിച്ച് ഇംഗ്ലണ്ട്; ഇന്ത്യയ്ക്ക് തോല്‍വി

ഏകദിന പരമ്പരയില്‍ ‘റൂട്ട്’ ഉറപ്പിച്ച് ഇംഗ്ലണ്ട്; ഇന്ത്യയ്ക്ക് തോല്‍വി

ലോര്‍ഡ്‌സ്: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 237 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ പരമ്പര 1-1 എന്ന നിലയിലാകുകയും മൂന്നാം ഏകദിനം നിര്‍ണായകമാവുകയും ചെയ്തു. ജോ റൂട്ടിന്റെ സെഞ്ച്വറി മികവില്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയ ഇംഗ്ലണ്ട് കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കി. ഇന്ത്യയ്ക്കായി സുരേഷ് റെയ്‌ന 46 […]

ചരിത്ര നേട്ടവുമായി ധോണി; ഏകദിനത്തില്‍ 10000 റണ്‍സ്

ചരിത്ര നേട്ടവുമായി ധോണി; ഏകദിനത്തില്‍ 10000 റണ്‍സ്

ലണ്ടന്‍: ഏകദിന ക്രിക്കറ്റില്‍ 10000 റണ്‍ ക്ലബില്‍ ഇടം നേടി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ 33 റണ്‍സ് കുറിച്ചതോടെയാണ് ധോണി ചരിത്രനേട്ടത്തിലേക്ക് നടന്നുകയറിയത്. സച്ചിന്‍,ദ്രാവിഡ്, ഗാംഗുലി എന്നിവര്‍ക്കൊപ്പം 10000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ താരമായി ധോണി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ന് സജീവമായി കളിക്കുന്നവരില്‍ 10000 കടന്നത് ധോണി മാത്രമാണുള്ളത്. 319 മത്സരത്തില്‍ നിന്നാണ് ധോണിയുടെ നേട്ടം.   10000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ […]

നിറഞ്ഞാടി രോഹിത്തും കോഹ്‌ലിയും; ആദ്യ ഏകദിനം ഇന്ത്യയ്ക്ക്

നിറഞ്ഞാടി രോഹിത്തും കോഹ്‌ലിയും; ആദ്യ ഏകദിനം ഇന്ത്യയ്ക്ക്

നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. 269 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യ പത്ത് ഒാവര്‍ ബാക്കി നില്‍ക്കെ 2 വിക്കറ്റ് നഷ്ടത്തില്‍  ലക്ഷ്യം മറികടക്കുകയായിരുന്നു ഇംഗ്ലണ്ട് ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചു പറത്തിയ രോഹിത്തിന്‍റെയും ക്യാപ്റ്റന്‍ കോഹ് ലിയുടെയും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്‍റെ കരുത്തിലാണ് ഇന്ത്യന്‍ ജയം. രോഹിത് ശര്‍മ്മ 115 പന്തില്‍ 136 റണ്‍സും കോഹ്‌ലി 82 പന്തില്‍ 75 റണ്‍സുമെടുത്തു. 27 ബോളില്‍ നിന്ന് 40 […]

ഏകദിന പരമ്പര: ഇംഗ്ലണ്ടിന് തിരിച്ചടി; സൂപ്പര്‍ താരം കളത്തിലിറങ്ങില്ല

ഏകദിന പരമ്പര: ഇംഗ്ലണ്ടിന് തിരിച്ചടി; സൂപ്പര്‍ താരം കളത്തിലിറങ്ങില്ല

  ഇന്ത്യയ്‌ക്കെതിരെ ആദ്യ ഏകദിനം തുടങ്ങുമ്പോള്‍ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി. ടീമിന്റെ മുന്‍നിര ബാറ്റ്‌സ്മാന്‍ കളത്തിലിറങ്ങില്ല. പരിക്കേറ്റ അലക്‌സ് ഹെയില്‍സ് വിശ്രമത്തിലാണ്. നെറ്റില്‍ പരിശീലനം നടത്തുന്നതിനിടെയാണ് ഹെയ്ല്‍സിന് പരിക്കേറ്റത്. ഇതോടെ നോട്ടിംഗ്ഹാമില്‍ അരങ്ങേറുന്ന ഒന്നാം ഏകദിനത്തില്‍ താരം കളിക്കില്ലെന്ന് വ്യക്തമായി. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡാണ് ഹെയ്ല്‍സിന് പരിക്കേറ്റ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. View image on Twitter Test Match Special ✔@bbctms England confirm @AlexHales1 will miss the ODI today @TrentBridge with a […]

ധൈര്യ സമേതം, കരുത്തുറ്റ പ്രവചനം: ഇന്ത്യന്‍ നായകനെതിരെ വെല്ലുവിളിയുമായി ഓസ്‌ട്രേലിയന്‍ ബോളര്‍

ധൈര്യ സമേതം, കരുത്തുറ്റ പ്രവചനം: ഇന്ത്യന്‍ നായകനെതിരെ വെല്ലുവിളിയുമായി ഓസ്‌ട്രേലിയന്‍ ബോളര്‍

  ഏറ്റവും മികച്ച ക്രിക്കറ്റ് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. എതിരാളികള്‍ക്ക് എന്നും തലവേദന സൃഷ്ടിക്കുന്ന ബാറ്റ്‌സ്മാന്‍, സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ പ്രത്യേക കഴിവ്, ബോളര്‍മാരുടെ പേടിസ്വപ്‌നം അങ്ങനെ വിശേഷണങ്ങള്‍ നിരവധിയാണ് താരത്തിന്. എന്നാല്‍, താരത്തിനെതിരെ വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ബോളര്‍ പാറ്റ് കമ്മിന്‍സ്. ക്രിക്കറ്റ് ലോകം ഇപ്പോള്‍ ഇത് ചര്‍ച്ചാ വിഷയമാക്കിയിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ നായകന് സെഞ്ച്വറി നേടാന്‍ കഴിയില്ല എന്നാണ് കമ്മിന്‍സ് പറയുന്നത്.’ ധൈര്യ സമേതം, കരുത്തുറ്റ പ്രവചനം’ എന്നാണ് ഓസിസ് ബോളര്‍ […]

ബംഗ്ലാദേശിനെ എറിഞ്ഞ് വീഴ്ത്തി റോച്ച്‌; തകര്‍പ്പന്‍ ബൗളിംഗുമായി വിന്‍ഡീസ്‌; 43 റണ്‍സിന് ബംഗ്ലാദേശ് പുറത്ത്

ബംഗ്ലാദേശിനെ എറിഞ്ഞ് വീഴ്ത്തി റോച്ച്‌; തകര്‍പ്പന്‍ ബൗളിംഗുമായി വിന്‍ഡീസ്‌; 43 റണ്‍സിന് ബംഗ്ലാദേശ് പുറത്ത്

  ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ സ്വന്തമാക്കി ബംഗ്ലാദേശ്. ആന്റിഗ്വയില്‍ വെസ്റ്റ്ഇന്‍ഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ 18.4 ഓവറില്‍ വെറും 43 റണ്‍സിന് ബംഗ്ലാദേശ് പുറത്തായി. എന്നാല്‍, മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് സ്വന്തമാക്കി. മികച്ച ബൗളിംഗാണ് വിന്‍ഡീസ് കാഴ്ചവെച്ചത്. അഞ്ചു വിക്കറ്റ് നേടിയ കെമര്‍ റോച്ചിന്റെ തീ പാറും പന്തുകളാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. അഞ്ച് ഓവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങിയായിരുന്നു റോച്ച് അഞ്ച് വിക്കറ്റ് […]