പിച്ചിലൂടെയാണൊ നടക്കുന്നത്; വെള്ളവുമായെത്തിയ ഖലീല്‍ അഹമ്മദിനോട് പരസ്യമായി ദേഷ്യപ്പെട്ട് ധോണി(വീഡിയോ)

പിച്ചിലൂടെയാണൊ നടക്കുന്നത്; വെള്ളവുമായെത്തിയ ഖലീല്‍ അഹമ്മദിനോട് പരസ്യമായി ദേഷ്യപ്പെട്ട് ധോണി(വീഡിയോ)

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചത് ധോണിയുടെ ഫിനിഷിംഗായിരുന്നു. ഫിനിഷര്‍ എന്ന പേര് തനിക്കിപ്പോഴും കൈമോശം വന്നിട്ടില്ലെന്ന് തെളിയിച്ച പ്രകടനത്തിലൂടെ വിമര്‍ശകരുടെ വായടപ്പിക്കാനും ധോണിക്കായി. മത്സരത്തില്‍ ധോണി ബാറ്റ് ചെയ്യുന്നതിനിടെ രസകരമായൊരു നിമിഷത്തിനും ആരാധകര്‍ സാക്ഷ്യം വഹിച്ചു. ധോണിയും കാര്‍ത്തിക്കും ബാറ്റു ചെയ്യുന്നതിനിടെ വെള്ളവുമായി ഗ്രൗണ്ടിലെത്തിയ പന്ത്രണ്ടാമന്‍ ഖലീല്‍ അഹമ്മദിനോട് ധോണി ചൂടാവുകയായിരുന്നു. ഖലീല്‍ അഹമ്മദ് പിച്ചിലൂടെ നടന്നതാണ് ധോണിയെ ചൊടിപ്പിച്ചത്. ആ വശത്തുകൂടെയല്ലെ വരേണ്ടതെന്ന് ധോണി ഖലീലിനോട് ദേഷ്യപ്പെട്ട് ചോദിക്കുന്നതിന്റെ വീഡിയോ […]

സ്ത്രീവിരുദ്ധ പരാമര്‍ശം: ഹര്‍ദിക്കും രാഹുലും ബിസിസിഐക്ക് വിശദീകരണം നല്‍കി

സ്ത്രീവിരുദ്ധ പരാമര്‍ശം: ഹര്‍ദിക്കും രാഹുലും ബിസിസിഐക്ക് വിശദീകരണം നല്‍കി

മുംബൈ: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന് സസ്‌പെന്‍ഷന്‍ നേരിടുന്ന ഇന്ത്യന്‍ താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയും കെ എല്‍ രാഹുലും ബിസിസിഐക്ക് വിശദീകരണം നല്‍കി. താരങ്ങളുടെ മറുപടി ലഭിച്ച ശേഷം ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രി ഫോണിലൂടെ ഇരുവരുമായി സംസാരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. രാഹുല്‍ ജോഹ്രി ഇന്ന് റിപ്പോര്‍ട്ട് നല്‍കിയേക്കും. താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ ഇടക്കാല ഭരണസമിതിയില്‍ ഭിന്നാഭിപ്രായമുണ്ടായിരുന്നു. പാണ്ഡ്യയെയും രാഹുലിനെയും രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കണമെന്നാണ് ബിസിസിഐ ഇടക്കാല ഭരണസമിതി തലവന്‍ വിനോദ് റായ് ആവശ്യപ്പെട്ടത്. എന്നാല്‍ സമിതിയിലെ […]

ധോണിയുടെ സ്ഥാനത്തെക്കുറിച്ച് ഞങ്ങള്‍ക്കാര്‍ക്കും സംശയമില്ല; കാരണമിതാണ്: വിമര്‍ശകര്‍ക്ക് കോഹ്‌ലിയുടെ മറുപടി

ധോണിയുടെ സ്ഥാനത്തെക്കുറിച്ച് ഞങ്ങള്‍ക്കാര്‍ക്കും സംശയമില്ല; കാരണമിതാണ്: വിമര്‍ശകര്‍ക്ക് കോഹ്‌ലിയുടെ മറുപടി

അഡ്‌ലെയ്ഡ്: ഇന്ത്യന്‍ ടീമില്‍ ധോണിയുടെ സ്ഥാനം ചോദ്യം ചെയ്യുന്നവര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ കീഴടക്കിയശേഷം സമ്മാനദാനച്ചടങ്ങിലാണ് ധോണിയുടെ ഇന്നിംഗ്‌സിനെക്കുറിച്ച് കോലി മറുപടി പറഞ്ഞത്. ഈ ടീമില്‍ ധോണിയുടെ സ്ഥാനത്തെക്കുറിച്ച് ഞങ്ങള്‍ക്കാര്‍ക്കും സംശയമില്ല. അദ്ദേഹം ഈ ടീമിന്റെ അവിഭാജ്യ ഘടകമാണ്. ഇന്നത്തെ ധോണിയുടെ ഇന്നിംഗ്‌സ് ക്ലാസിക് ആയിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ മനസില്‍ എന്താണെന്ന് അദ്ദേഹത്തിന് മാത്രമെ അറിയൂ. കണക്കുകൂട്ടിയുള്ള കളിയാണ് അദ്ദേഹത്തിന്റെ എപ്പോഴത്തെയും സവിശേഷത. വലിയ ഷോട്ടുകള്‍ കളിക്കുന്നതും അതുപോലെ കണക്കുകൂട്ടിതന്നെയാണ്. […]

ഇന്ത്യയ്ക്ക് 299 റണ്‍സ് വിജയ ലക്ഷ്യം; ഭുവിക്ക് നാല് വിക്കറ്റ്

ഇന്ത്യയ്ക്ക് 299 റണ്‍സ് വിജയ ലക്ഷ്യം; ഭുവിക്ക് നാല് വിക്കറ്റ്

അഡ്‌ലെയ്ഡില്‍ ഇന്ത്യയ്ക്ക് 299 റണ്‍സിന്റെ വിജയ ലക്ഷ്യം. 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ 298 റണ്‍സ് എടുത്തു. ഷോണ്‍ മാര്‍ഷിന്റെ സെഞ്ചുറിയും, മാക്‌സ്വെല്ലിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങുമാണ് ഓസിസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 123 പന്തില്‍ നിന്നും 11 ഫോറും, മൂന്ന് സിക്‌സും പറത്തിയായിരുന്നു ഷോണ്‍ മാര്‍ഷിന്റെ സെഞ്ചുറി. മാര്‍ഷിന്റെ ഏഴാം ഏകദിന സെഞ്ചുറിയാണ് ഇത്. ഇന്ത്യക്കെതിരായ ട്വന്റി20, ടെസ്റ്റ് പരമ്പരകളിലൊന്നും ഒരു ഓസീസ് താരം സെഞ്ചുറി നേടിയിരുന്നില്ല. ഓസീസിന്റെ കഴിഞ്ഞ മൂന്ന് ഏകദിന പരമ്പരകളില്‍ […]

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി; പൊല്ലാപ്പിലായി കോഹ്‌ലിയും(വീഡിയോ)

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി; പൊല്ലാപ്പിലായി കോഹ്‌ലിയും(വീഡിയോ)

മുബൈ: കരണ്‍ ജോഹറിന്റെ കോഫീ വിത്ത് കരണ്‍ എന്ന പരിപാടിക്കിടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയും കെ.എല്‍ രാഹുലും നടപടി നേരിടുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മറ്റൊരു വീഡിയോയാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ വീഡിയോ. ഈ വീഡിയോ വിരാടിന് തന്നെ തലവേദനയായിരിക്കുകയാണ്. മോശം പരാമര്‍ശം നടത്തിയ ഹര്‍ദിക്കിനും കെ.എല്‍ രാഹുലിനുമെതിരെ വിരാട് വിമര്‍ശനമുന്നയിക്കുക കൂടി ചെയ്തതാണ് ഇപ്പോള്‍ ഈ വീഡിയോ ചര്‍ച്ചയാകാന്‍ കാരണം. ടി.വി താരം അനുഷ […]

ഏകദിനത്തില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ ആ നേട്ടം സ്വന്തമാക്കി ധോണി

ഏകദിനത്തില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ ആ നേട്ടം സ്വന്തമാക്കി ധോണി

  സിഡ്നി: ഏകദിന ക്രിക്കറ്റില്‍ സ്വന്തം രാജ്യത്തിന് വേണ്ടി പതിനായിരം റണ്‍സ് തികയ്ക്കുന്ന അഞ്ചാമത്തെ താരമായി മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി. സിഡ്‌നിയില്‍ നടക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ ആദ്യ ഏകദിനത്തിലാണ് ധോണി ചരിത്രം കുറിച്ചത്. ഇന്ന് ഓസ്‌ട്രേലിയക്കെതിരെ ആദ്യ റണ്‍സ് നേടിയപ്പോള്‍ തന്നെ ധോണി പതിനായിരം പിന്നിട്ടു. നേരത്തെ ധോണി ഏകദിനത്തില്‍ പതിനായിരം റണ്‍സ് തികച്ചിരുന്നുവെങ്കിലും ഇതില്‍ 173 റണ്‍സ് ഏഷ്യ ഇലവന് വേണ്ടിയായിരുന്നു. ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, […]

ചരിത്രം സൃഷ്ടിച്ച് ഓസ്‌ട്രേലിയ; ആയിരം ഏകദിന മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യത്തെ ടീം

ചരിത്രം സൃഷ്ടിച്ച് ഓസ്‌ട്രേലിയ; ആയിരം ഏകദിന മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യത്തെ ടീം

  സിഡ്‌നി: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ വിജയത്തോടെ ക്രിക്കറ്റ് ചരിത്രത്തില്‍ ആയിരം മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യ ടീമായി ഓസ്‌ട്രേലിയ . 1877 മുതല്‍ ഇതുവരെ 1851 മത്സരങ്ങള്‍ കളിച്ച ഓസ്‌ട്രേലിയ 1000 മത്സരങ്ങളില്‍ വിജയം നേടിയപ്പോള്‍ 593 മത്സരങ്ങള്‍ മാത്രമാണ് പരാജയപെട്ടത്. 209 മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചപ്പോള്‍ ഓസ്‌ട്രേലിയ കളിച്ച 36 മത്സരങ്ങള്‍ പാതിയില്‍ ഉപേക്ഷിച്ചു . 1833 മത്സരങ്ങളില്‍ നിന്നും 774 റണ്‍സ് നേടിയ ഇംഗ്ലണ്ട് 1595 മത്സരങ്ങളില്‍ നിന്നും 711 വിജയം […]

രോഹിത്തിന്റെയും ധോണിയുടെയും പോരാട്ടം പാഴായി; സിഡ്‌നി ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി

രോഹിത്തിന്റെയും ധോണിയുടെയും പോരാട്ടം പാഴായി; സിഡ്‌നി ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി

  സിഡ്‌നി:  രോഹിത് ശര്‍മയുടെയും ഉറച്ച പിന്തുണ നല്‍കിയ മഹേന്ദ്രസിങ് ധോണിയുടെയും ഐതിഹാസിക പോരാട്ടം വിഫലമാക്കി സിഡ്‌നിയില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്കു തോല്‍വി. 34 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്.  വിജയലക്ഷ്യമായ 289 റണ്‍സ് പിന്തുടരുന്ന ഇന്ത്യന്‍ ഇന്നിംഗ്സ് 254-9ന് അവസാനിച്ചു. നാല് വിക്കറ്റുമായി റിച്ചാര്‍ഡ്‌സനാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. സെഞ്ചുറി നേടിയ രോഹിത് ക്രീസിലുള്ളപ്പോള്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു. 129 പന്തില്‍ 133 റണ്‍സെടുത്ത രോഹിത് ഏഴാമനായി പുറത്തായതോടെ ഇന്ത്യ പരാജയം ഉറപ്പിച്ചിരുന്നു. ആവശ്യമായ റണ്‍നിരക്കും കൂടുതലായിരുന്നു. 110 […]

ഏകദിന ടി20: ഫെബ്രുവരിയില്‍ ഓസീസ് ടീം ഇന്ത്യയിലേക്ക്, വേദികള്‍ പ്രഖ്യാപിച്ചു

ഏകദിന ടി20: ഫെബ്രുവരിയില്‍ ഓസീസ് ടീം ഇന്ത്യയിലേക്ക്, വേദികള്‍ പ്രഖ്യാപിച്ചു

മുംബൈ: ടി20 ഏകദിന പരമ്പരയ്ക്കായി ഓസ്‌ട്രേലിയന്‍ ടീം ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തും. രണ്ട് ടി20 മത്സരങ്ങളും അഞ്ച് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്. മത്സരവേദികളും ബിസിസിഐ പ്രഖ്യാപിച്ചു. ഫെബ്രുവരി 24ന് ആരംഭിക്കുന്ന പര്യടനം മാര്‍ച്ച് 13ന് അവസാനിക്കും. ടി20 മത്സരങ്ങള്‍ വൈകിട്ട് ഏഴിനും ഏകദിന മത്സരങ്ങള്‍ ഉച്ചയ്ക്ക് 1.30നുമാണ് ആരംഭിക്കുക. 24ന് ബംഗളൂരുവിലാണ് ആദ്യ ടി20. രണ്ടാം മത്സരം 27വിശാഖപട്ടണത്ത് നടക്കും. മാര്‍ച്ച് രണ്ടിന് ആദ്യ ഏകദിന മത്സരം നടക്കും. ഹൈദരാബാദാണ് ആദ്യ ഏകദിനത്തിന്റെ വേദി. രണ്ടാം ഏകദിനം ഹൈദരാബാദിലും (മാര്‍ച്ച് […]

ഓക്‌ലന്‍ഡ് ടി20: ശ്രീലങ്കയ്‌ക്കെതിരെ കിവീസിന് മുന്നേറ്റം

ഓക്‌ലന്‍ഡ് ടി20: ശ്രീലങ്കയ്‌ക്കെതിരെ കിവീസിന് മുന്നേറ്റം

ഓക്‌ലന്‍ഡ്: ശ്രീലങ്കയ്‌ക്കെതിരായ ഏക ടി20 മത്സരത്തില്‍ ന്യൂസിലഡ് മികച്ച സ്‌കോറിലേക്ക്. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് ആതിഥേയര്‍ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച കിവീസ് ഒരു ഘട്ടത്തില്‍ 27ന് നാല് എന്ന നിലയില്‍ കൂറ്റന്‍ തകര്‍ച്ചയെ നേരിടുകയായിരുന്നു. എന്നാല്‍ സ്‌കോട്ട് കുഗല്യന്‍ (15 പന്തില്‍ 35) ഡഗ് ബ്രേസ്‌വല്‍ (26 പന്തില്‍ 44), റോസ് ടെയ്‌ലര്‍ (37 പന്തില്‍ 33) എന്നിവരുടെ പ്രകടനമാണ് കിവീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ലങ്കയ്ക്ക് വേണ്ടി […]

1 3 4 5 6 7 193