ഇന്ത്യന്‍ ഫുട്‌ബോളിലെ വമ്പന്‍മാര്‍ ഒന്നിക്കുന്നു

ഇന്ത്യന്‍ ഫുട്‌ബോളിലെ വമ്പന്‍മാര്‍ ഒന്നിക്കുന്നു

ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്‌ബോള്‍ ക്ലബ്ബായ കൊല്‍ക്കത്ത മോഹന്‍ ബഗാനും സൗരവ് ഗാംഗുലി സഹഉടമസ്ഥനായ ഐഎസ്എല്‍ ഫുട്‌ബോള്‍ ക്ലബ് എടികെയും ഇനി ഒന്ന്. എടികെയുടെ ഉടമസ്ഥരായ ആര്‍പിഎസ്ജി ഗ്രൂപ്പ് മോഹന്‍ ബഗാന്‍ ക്ലബ്ബിന്റെ 80 ശതമാനം ഓഹരികളും വാങ്ങിയതോടെയാണ് നടപടികള്‍ പൂര്‍ത്തിയായത്.ഈ സീസണ്‍ ഐഎസ്എല്‍ പൂര്‍ത്തിയാകുന്നതിനു പിന്നാലെ ജൂണില്‍ ലയനം യാഥാര്‍ഥ്യമാകും. എടികെ മോഹന്‍ ബഗാന്‍ എന്നോ മോഹന്‍ ബഗാന്‍ എടികെ എന്നോ ആയിരിക്കും ക്ലബ്ബിന്റെ പുതിയ പേരെന്ന് എടികെ ഉടമസ്ഥരിലൊരാളായ സഞ്ജീവ് ഗോയങ്ക പറഞ്ഞു. […]

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് ഗോകുലം

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് ഗോകുലം

ഐ ലീഗില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് ഗോകുലം എഫ്‌സി. ഹെന്റി കിസേക്ക, മാര്‍ക്കസ് ജോസഫ് എന്നിവരാണ് ഗോകുലത്തിനായി ഗോളുകള്‍ നേടിയത്. വിജയത്തോടെ ആറ് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി ഗോകുലം പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് എത്തി. ഗോകുലത്തിനായി 21 ാം മിനിറ്റിലായിരുന്നു ഹെന്റി കിസേക്കയുടെ ഗോള്‍ നേട്ടം. 27 ാം മിനിറ്റില്‍ കാസിം അയ്ഡാറ ഗോകുലത്തിന്റെ ഗോള്‍വല കുലുക്കി. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ ഈസ്റ്റ് ബംഗാളിന്റെ സ്പാനിഷ് താരം മാര്‍ട്ടി […]

ബാഴ്‌സലോണ കോച്ച് വാല്‍വെര്‍ഡെ പുറത്ത്; പകരം സെറ്റിയന്‍

ബാഴ്‌സലോണ കോച്ച് വാല്‍വെര്‍ഡെ പുറത്ത്; പകരം സെറ്റിയന്‍

മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ കോച്ച് ഏര്‍ണസ്‌റ്റോ വാല്‍വെര്‍ഡെയെ പുറത്താക്കി.പകരം മുന്‍ റയല്‍ ബെറ്റീസ് കോച്ച് ക്യൂകെ സെറ്റിയെനാണ് പുതിയ കോച്ച്. സ്പാനിഷ് കോപ്പാ കപ്പ് സെമിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് ബാഴ്‌സലോണ തോറ്റ് പുറത്തായിരുന്നു. ഇതിനെ തുടര്‍ന്നാണ് കോച്ചിനെ ബാഴ്‌സലോണ പുറത്താക്കിയത്. കഴിഞ്ഞ വര്‍ഷം ചാംപ്യന്‍സ് ലീഗില്‍ ടീം മോശം പ്രകടനം കാഴ്ചവച്ചതിനെ തുടര്‍ന്ന് വാല്‍വെര്‍ഡെയെ പുറത്താക്കാന്‍ ക്ലബ്ബ് തീരുമാനിച്ചിരുന്നു. 2017ലാണ് വാല്‍വെര്‍ഡെ ബാഴ്‌സയിലെത്തിയത്. ബാഴ്‌സയ്‌ക്കൊപ്പം രണ്ട് സ്പാനിഷ് ലീഗ് കിരീടവും ഒരു കോപ്പാ ഡെല്‍ റെയും […]

ഒരേയൊരു ഗോൾ; ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം ജയം

ഒരേയൊരു ഗോൾ; ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം ജയം

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം ജയം. ഇന്ന് കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ആതിഥേയരായ എടികെയെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്പിച്ചാണ് ബ്ലാസ്റ്റേഴ്സ് വിന്നിംഗ് മൊമൻ്റം തുടർന്നത്. 70ആം മിനിട്ടിൽ ഹാലിചരൻ നർസാരിയാണ് മത്സരഗതി നിർണയിച്ച ഗോൾ നേടിയത്. ഉദ്ഘാടന മത്സരത്തിൽ സ്വന്തം തട്ടകത്തിൽ വെച്ചും ബ്ലാസ്റ്റേഴ്സ് എടികെയെ തോല്പിച്ചിരുന്നു. എടികെയുടെ കൗണ്ടർ അറ്റാക്കും ബ്ലാസ്റ്റേഴ്സിൻ്റെ പൊസിഷൻ ഫുട്ബോളും തമ്മിലായിരുന്നു മത്സരം. ആദ്യ പകുതിയിൽ ആതിഥേയരെ വിഴുങ്ങിക്കളഞ്ഞ പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയത്. മികച്ച പൊസിഷനും പാസിംഗ് ആക്യുറസിയും […]

ഹൈദരാബാദ് എഫ്‌സി പരിശീലകൻ ഫിൽ ബ്രൗണിനെ പുറത്താക്കി

ഹൈദരാബാദ് എഫ്‌സി പരിശീലകൻ ഫിൽ ബ്രൗണിനെ പുറത്താക്കി

ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദരാബാദ് എഫ്‌സി പരിശീലകനെ പുറത്താക്കി. ഐഎസ്എൽ കന്നി സീസണിലെ മോശം പ്രകടനമാണ് പരിശീലകൻ ഫിൽ ബ്രൗണിനെ പുറത്താക്കാൻ കാരണം. ഈ സീസണിൽ ഇതുവരെ ഒരൊറ്റ ക്ലീൻ ഷീറ്റ് പോലുമില്ല ഹൈദരാബാദ് എഫ്‌സിക്ക്. ഇതുവരെ വഴങ്ങിയത് 29 ഗോളുകൾ. കളിച്ച 12 മത്സരങ്ങളിൽ നിന്നും ഒരൊറ്റ ജയം മാത്രമാണ് ഹൈദരാബാദ് എഫ്‌സി നേടിയിട്ടുള്ളത്. കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയോട് 31 ന് തോൽവി ഏറ്റു വാങ്ങുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഹൈദരാബാദ് എഫ്‌സി മാനേജ്‌മെന്റ് […]

മൂന്ന് റെഡ് കാർഡ്, അഞ്ചു ഗോൾ; നാടകാന്തം ഗോകുലത്തെ തോൽപിച്ച് ചെന്നൈ

മൂന്ന് റെഡ് കാർഡ്, അഞ്ചു ഗോൾ; നാടകാന്തം ഗോകുലത്തെ തോൽപിച്ച് ചെന്നൈ

ഗോകുലം കേരള എഫ്സിക്ക് ഐലീഗ് സീസണിലെ രണ്ടാം തോൽവി. ഫിനിഷിംഗിലെ പാളിച്ചകളാണ് ഗോകുലത്തിനു ജയം നിഷേധിച്ചത്. മൂന്നു ഗോളിനു പിന്നിൽ നിന്ന് ആതിഥേയർ അവസാന ഘട്ടത്തിലാണ് രണ്ട് ഗോൾ തിരിച്ചടിച്ചത്. അവസാന ഘട്ടത്തിൽ കളി കയ്യാങ്കളിയായതോടെ ഇരു ടീമുകളിലുമായി മൂന്നു പേർ ചുവപ്പു കാർഡ് കണ്ടു പുറത്തു പോയി. രണ്ട് ചുവപ്പു കാർഡും പരുക്കുമടക്കം മൂന്നു പേർ പുറത്തായതോടെ എട്ടു പേരുമായാണ് ഗോകുലം കളി പൂർത്തിയാക്കിയത്. പൊസിഷൻ ഫുട്ബോൾ ഫലപ്രദമായി കളിച്ച ഗോകുലം ചെന്നൈ ഡിഫൻഡർമാരെ പലതവണ […]

സാദിയോ മാനെ ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍

സാദിയോ മാനെ ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍

2019 ലെ ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് സെനഗല്‍ താരം സാദിയോ മാനെ അര്‍ഹനായി. ലിവര്‍പൂള്‍ താരമായ മാനെയെ തേടി ആദ്യമായാണ് ഈ പുരസ്‌കാരം തേടിയെത്തുന്നത്. കഴിഞ്ഞ വര്‍ഷം ചാംപ്യന്‍സ് ലീഗ്, ക്ലബ്ബ് ലോകകപ്പ് എന്നിവ നേടിയ ലിവര്‍പൂള്‍ ടീമിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു മാനെ. ആഫ്രിക്കന്‍ കപ്പ് ഓഫ് നാഷണല്‍സില്‍ റണ്ണേഴ്‌സ് അപ്പായിരുന്നു സെനഗല്‍. കഴിഞ്ഞ രണ്ട് തവണയും ഈജിപ്ത് താരം മുഹമ്മദ് സലാ ആയിരുന്നു ഈ പുരസ്‌കാരത്തിന് അര്‍ഹനായത്. സലായെയും അള്‍ജീരിയന്‍ താരമായ […]

മത്സരത്തിനിടെ എതിരാളിയുടെ ജനനേന്ദ്രിയത്തിൽ പിടിച്ചുഞെരിച്ചു; ഫുട്ബോൾ താരത്തിന് മൂന്ന് മത്സരം വിലക്ക്

മത്സരത്തിനിടെ എതിരാളിയുടെ ജനനേന്ദ്രിയത്തിൽ പിടിച്ചുഞെരിച്ചു; ഫുട്ബോൾ താരത്തിന് മൂന്ന് മത്സരം വിലക്ക്

News18 Malayalam Last Updated: January 7, 2020, 8:08 AM IST ഫുട്ബോൾ മത്സരത്തിനിടെ എതിർ താരത്തിന്‍റെ ജനനേന്ദ്രിയത്തിൽ പിടിച്ചുഞെരിച്ച കളിക്കാരന് വിലക്ക്. സ്കോട്ടീഷ് ലീഗിനിടെ റേഞ്ചേഴ്സ് ഫോർവേഡ് ആൽഫ്രെഡോ മോറെലോസിന്‍റെ ജനനേന്ദ്രിയത്തിൽ പിടിച്ച കെൽറ്റിക് മിഡ്ഫീൽഡർ റയാൻ ക്രിസ്റ്റിക്ക് രണ്ട് മത്സരങ്ങളിലാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ലഭിച്ച റെഡ് കാർഡ് കൂടി കണക്കിലെടുത്ത് ക്രിസ്റ്റിക്ക് ആകെ മൂന്നു മത്സരങ്ങൾ നഷ്ടമാകും. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ മോറെലോസിനെ അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. ജനനേന്ദ്രിയത്തിലേക്കുള്ള രക്തക്കുഴലിന് തകരാർ സംഭവിച്ചതോടെയാണ് […]

ഇന്നെങ്കിലും ജയിക്കുമോ?; ബ്ലാസ്റ്റേഴ്സ് ഇന്ന് ഹൈദരാബാദിനെതിരെ

ഇന്നെങ്കിലും ജയിക്കുമോ?; ബ്ലാസ്റ്റേഴ്സ് ഇന്ന് ഹൈദരാബാദിനെതിരെ

ഐഎസ്എൽ ആറാം സീസണിലെ രണ്ടാം ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഹൈദരാബാദാണ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. വൈകിട്ട് ഏഴരയ്ക്ക് കൊച്ചിയിലാണ് മത്സരം പുതുവർഷത്തിലെ ആദ്യം ജയം തേടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നത്.പത്ത് മത്സരങ്ങളിൽ നിന്ന് ഒരു ജയവും അഞ്ച് സമനിലയും നാല് തോൽവിയുമടക്കം 8 പോയിന്റ് മാത്രമാണ് ബ്ലാസ്റ്റേഴ്സിന്റെ ആകെ സമ്പാദ്യം. താരതമ്യേന ദുർബലരായ ഹൈദരാബാദിനെതിരെ വിജയം നേടി പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താനാകും ബ്ലാസ്റ്റേഴ്സിന്റെ ശ്രമം. പരിക്ക് മൂലം […]

  കേരളാ പ്രീമിയര്‍ ലീഗ്; കോവളം എഫ്‌സി ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സിനെ നേരിടും

  കേരളാ പ്രീമിയര്‍ ലീഗ്; കോവളം എഫ്‌സി ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സിനെ നേരിടും

തിരുവനന്തപുരം: കേരളാ പ്രീമിയര്‍ ലീഗില്‍ കോവളം എഫ്‌സി ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സിനെ നേരിടും. വൈകീട്ട് മൂന്നരയ്ക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റേഡിയത്തിലേക്ക് പ്രവേശനം സൗജന്യമാണ്. ലീഗില്‍ കോവളത്തിന്റെ മൂന്നാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ ത്രെഡ്സിനെ സമനിലയില്‍ കുരുക്കിയ കോവളം എഫ്‌സി രണ്ടാം മത്സരത്തില്‍ ഗോകുലം കേരളയോട് തോല്‍വി വഴങ്ങിയിരുന്നു. കേരളാ ബ്ലാസ്റ്റേഴ്സിന് ഇത് നാലാം മത്സരമാണ്. ആദ്യം നടന്ന മൂന്ന് മല്‍സരത്തില്‍ ഒരെണ്ണം മാത്രം ജയിച്ച ബ്ലാസ്റ്റേഴ്സ് രണ്ടില്‍ തോല്‍വി വഴങ്ങി. കേരളാ പ്രീമിയര്‍ […]

1 2 3 136