സ്പാനിഷ് ലാ ലിഗ:ബാഴ്‌സക്ക് കടുത്ത പരാജയം

സ്പാനിഷ് ലാ ലിഗ:ബാഴ്‌സക്ക് കടുത്ത പരാജയം

നൗക്യാമ്പ് : സ്പാനിഷ് ലാ ലിഗ ഫുഡ്‌ബോളില്‍ ബാഴ്‌സലോണയ്ക്കു വന്‍ തോല്‍വി. നൗക്യാമ്പില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ബാഴ്‌സയ്ക്കു പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്.കളിയുടെ 39 ാം മിനിട്ടിലാണ് ഡെയവേഴ്‌സും ,ഇബായി ഗോമസും അലാവ്‌സിന്റെ ഗോളുകള്‍ നേടിയത്. ഫ്രഞ്ച് താരം ജെറമി മത്തേവു 46 ാം മിനിട്ടില്‍ ബാഴ്‌സലോണയെ ഒപ്പമെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. 64 ാം മിനിട്ടില്‍ ഇബായി ഗോമസിന്റെ ഗോളില്‍ ലീഡും പിന്നാലെയുള്ള വിജയവുമുണ്ടായി. അതേസമയം ഈയൊരു തോല്‍വിയോടെ ബാര്‍സിലോണ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. എതിരാളികളെ […]

വമ്പന്മാര്‍ കളത്തിലിറങ്ങും; മാഞ്ചസ്റ്റര്‍ ഡെര്‍ബി ഇന്ന്

വമ്പന്മാര്‍ കളത്തിലിറങ്ങും; മാഞ്ചസ്റ്റര്‍ ഡെര്‍ബി ഇന്ന്

മാഞ്ചസ്റ്റര്‍ : ഇംഗ്ലിഷ് ലീഗിലെ വമ്പന്മാര്‍ ഇന്ന് കളിക്കളത്തിലറങ്ങും. മാഞ്ചസ്റ്റര്‍ ഡെര്‍ബിയാണ് പ്രീമിയര്‍ ലീഗിലെ ഗ്ലാമര്‍ പോരാട്ടം. സീസണിലെ ആദ്യ മാഞ്ചസ്റ്റര്‍ ഡെര്‍ബിക്ക് ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആധുനിക ഫുട്ബാളിലെ അതുല്യ പരിശീലകരായ ജോസ് മൗറീന്യോയും പെപ് ഗ്വാര്‍ഡിയോളയും മൂന്നുവര്‍ഷത്തെ ഇടവേളക്കുശേഷമാണ് നേര്‍ക്കുനേര്‍ അങ്കത്തിനിറങ്ങുന്നത്. നേര്‍ക്കുനേര്‍ വന്ന പതിനാറ് മത്സരങ്ങളില്‍ 7 എണ്ണത്തിലും ജയം ഗാര്‍ഡിയോളക്കൊപ്പമായിരുന്നു. മറുവശത്ത് തുടര്‍ വിജയങ്ങളിലാണ് മൌറീന്യോ ആശ്വാസം കാണുന്നത്. മൂന്നു റൗണ്ട് പോരാട്ടങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇരു മാഞ്ചസ്റ്റര്‍ നിരകളും മുഴുവന്‍ പോയന്റുമായി […]

ബ്രസീലിയന്‍ താരം റൊണാള്‍ഡീഞ്ഞോ വിരമിക്കുന്നു

ബ്രസീലിയന്‍ താരം റൊണാള്‍ഡീഞ്ഞോ വിരമിക്കുന്നു

സാവോപോളോ: ബ്രസീലില്‍ ഫുട്‌ബോള്‍ താരം റൊണാള്‍ഡീഞ്ഞോ വിരമിക്കുന്നു. അടുത്ത സീസണോടെ വിരമിക്കുമെന്ന് റൊണാള്‍ഡീഞ്ഞോ നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ റൊണാള്‍ഡീഞ്ഞോ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചുറുചുറുക്കോടെ ഇനി കളിക്കാനാകില്ലെന്നാണ് 36 കാരനായ റൊണോള്‍ഡീഞ്ഞോയുടെ അഭിപ്രായം .പ്രായമായി പരികയാണ് അതിനാല്‍ അടുത്ത സീസണോടെ ഫുഡ്‌ബോളില്‍ നിന്ന് വിടപറയുകയാണെന്നും റൊമാള്‍ഡീഞ്ഞോ പറഞ്ഞു. രണ്ട് തവണ ലോകഫുട്‌ബോളര്‍,ലോകകപ്പ്, കോപ്പ അമേരിക്ക, കോണ്‍ഫെഡറേഷന്‍ കപ്പ്കിരീടങ്ങള്‍, ചാംപ്യന്‍സ് ലീഗ് അടക്കമുള്ള ക്ലബ് കിരീടങ്ങളും നേടിയ താരമാണ് റൊണാള്‍ഡീഞ്ഞോ.  

ഐഎസ്എല്‍: പുതിയ ബ്ലാസ്റ്റേഴ്‌സിനെ അവതരിപ്പിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍

ഐഎസ്എല്‍: പുതിയ ബ്ലാസ്റ്റേഴ്‌സിനെ അവതരിപ്പിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍

കൊച്ചി: ഐഎസ്എല്‍ മൂന്നാം സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ ഉടമ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ അവതരിപ്പിച്ചു. കൊച്ചി ലുലു മാരിയറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പുതിയ ടീമിനെയും താരങ്ങളെയും സച്ചിന്‍ പരിചയപ്പെടുത്തി. സിനിമ താരം നിവിന്‍ പോളിയെ ടീമിന്റെ ബ്രാന്‍ഡ് അംബാസിഡറായും തെരഞ്ഞെടുത്തു. ടീമിന്റെ സഹ ഉടമകളായ ചിരഞ്ജീവി, നാഗാര്‍ജുന, അല്ലു അരവിന്ദ് തുടങ്ങിയവരും സച്ചിനൊപ്പം ചടങ്ങില്‍ പങ്കെടുത്തു. ഈ മാസം പത്തിനു തായ്‌ലന്‍ഡില്‍ തുടങ്ങുന്ന രണ്ടാംഘട്ട പരിശീലനത്തിനായി ടീം ഇന്നു യാത്രതിരിക്കും. ബാങ്കോക്കിലെ പ്രഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബുകളുമായി […]

വിജയത്തേരില്‍ ബ്രസീല്‍, ഉറുഗ്വായ്; സമനില വഴങ്ങി അര്‍ജന്റീന, ചിലെ

വിജയത്തേരില്‍ ബ്രസീല്‍, ഉറുഗ്വായ്; സമനില വഴങ്ങി അര്‍ജന്റീന, ചിലെ

മനൗസ് (ബ്രസീല്‍) : തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് യോഗ്യതാ മല്‍സരത്തിലും ബ്രസീല്‍ ജയിച്ചു കയറിയപ്പോള്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയേക്കൂടാതെയിറങ്ങിയ ബദ്ധവൈരികളായ അര്‍ജന്റീന വെനസ്വേലയോട് സമനിലയുമായി രക്ഷപ്പെട്ടു. അതേസമയം, കോപ്പ അമേരിക്ക ചാംപ്യന്‍മാരായ ചിലെ സ്വന്തം നാട്ടില്‍ ബൊളീവിയയോട് ഗോള്‍രഹിത സമനില വഴങ്ങി. കഴിഞ്ഞ മല്‍സരത്തില്‍ ചിലെ പാരഗ്വായോട് തോറ്റിരുന്നു. എഡിസന്‍ കവാനി ഇരട്ടഗോള്‍ (18, 54) നേടിയ മല്‍സരത്തില്‍ ഉറുഗ്വായ് പാരഗ്വായെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്തു. ക്രിസ്റ്റ്യന്‍ റോഡ്രിഗസ് (42), ലൂയി സ്വാരസ് (45) […]

‘ലോകകപ്പ് യോഗ്യത മത്സരം; എട്ടടിച്ച സ്‌പെയിന്‍ ലീച്ചെസ്റ്റനെ മുക്കി

‘ലോകകപ്പ് യോഗ്യത മത്സരം; എട്ടടിച്ച സ്‌പെയിന്‍ ലീച്ചെസ്റ്റനെ മുക്കി

ലോകകപ്പ് യോഗ്യത മത്സരത്തില്‍ യൂറോപ്പിലെ പ്രമുഖ ടീമുകള്‍ക്ക് വിജയം. ദുര്‍ബലരായ ലീച്ചെസ്റ്റനെ പരാജയപ്പെടുത്തി സ്‌പെയിനും, ഇസ്രയേലിനെ പരാജയപ്പെടുത്തി ഇറ്റലിയും യോഗ്യത റൗണ്ടില്‍ തങ്ങളുടെ ആദ്യ വിജയം കുറിച്ചു യൂറോകപ്പിലെ ആദ്യ റൗണ്ടിലെ നാണം കെട്ട തോല്‍വിക്ക് ശേഷം കളത്തില്‍ ഇറങ്ങിയ സ്‌പെയിന്‍ ദുര്‍ബലരായ ലീച്ചെസ്റ്റനെ 8 ഗോളിന് മുക്കിയാണ് വിജയം ആഘോഷിച്ചത്. സ്‌പെയിനിന്റെ ദേശീയ കുപ്പായത്തില്‍ ഗോള്‍വേട്ടയ്ക്ക് തുടക്കം കുറിച്ച ഡിയേഗോ കോസ്റ്റയായിരുന്നു സ്‌പെയിനിന്റെ ആദ്യ ഗോള്‍ നേടിയത്. ആക്രമണത്തിലും പ്രതിരോധത്തിലും മേധാവിത്വം പുലര്‍ത്തിയ സ്പാനിഷുകാര്‍ രണ്ടാം […]

ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ജര്‍മനിക്കും ഇംഗ്ലണ്ടിനും ഡെന്‍മാര്‍ക്കിനും ജയം

ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ജര്‍മനിക്കും ഇംഗ്ലണ്ടിനും ഡെന്‍മാര്‍ക്കിനും ജയം

ഓസ്‌ലോ: ലോകകപ്പ് ഫുട്‌ബോളിന്റെ യൂറോപ്യന്‍ മേഖലാ യോഗ്യത മത്സരങ്ങളില്‍ ലോകചാമ്പ്യന്മാരായ ജര്‍മനിക്കും ഇംഗ്ലണ്ടിനും ഡെന്‍മാര്‍ക്കിനും ജയം. ഗ്രൂപ്പ് സിയില്‍ നോര്‍വെയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ജര്‍മ്മനി പരാജയപ്പെടുത്തിയത്. ഓസ്‌ലോയിലെ ഉല്ലെവാല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തോമസ് മുള്ളര്‍ നേടിയ ഇരട്ട ഗോളുകളാണ് ജര്‍മ്മനിക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ജോഷ്വ കിമ്മിച്ചിന്റെ വകയാണ് മൂന്നാമത്തെ ഗോള്‍. ഗോള്‍കീപ്പര്‍ മാനുവല്‍ നൂയറാണ് ബാസ്റ്റിന്‍ ഷൈ്വന്‍സ്റ്റീഗര്‍ വിരമിച്ചതിനു ശേഷമുള്ള ആദ്യമത്സരത്തില്‍ ജര്‍മനിയെ നയിച്ചത്. സി ഗ്രൂപ്പിലെ തന്നെ മറ്റു മത്സരങ്ങളില്‍ വടക്കന്‍ […]

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത മത്സരം: തോമസ് മുള്ളറിന്റെ ഇരട്ടഗോളില്‍ ജര്‍മനിക്ക് തകര്‍പ്പന്‍ ജയം

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത മത്സരം: തോമസ് മുള്ളറിന്റെ ഇരട്ടഗോളില്‍ ജര്‍മനിക്ക് തകര്‍പ്പന്‍ ജയം

ഒസ്‌ലോ: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത മത്സരത്തില്‍ ലോകചാമ്പ്യന്മാരായ ജര്‍മനിക്ക് തകര്‍പ്പന്‍ ജയം. ഗ്രൂപ്പ് സിയില്‍ ജര്‍മനി നോര്‍വയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്തു. തോമസ് മുള്ളറിന്റെ ഇരട്ട ഗോളുകളാണ് ജര്‍മ്മനിക്ക് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. 15, 60 മിനിറ്റുകളിലാണ് മുള്ളര്‍ വല കുലുക്കിയത്. ജോഷ്വ കിമ്മിച്ച്(45) മൂന്നാമത്തെ ഗോള്‍ നേടി. വടക്കന്‍ അയര്‍ലന്‍ഡും ചെക്ക് റിപ്പബ്ലിക്കും തമ്മിലുള്ള മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചപ്പോള്‍ അസെര്‍ബെയ്ജാന്‍ സാന്‍ മരിനോയെ 1-0ന് തോല്‍പിച്ചു. ഗ്രൂപ്പ് ഇയിലെ മത്സരത്തില്‍ ഡെന്‍മാര്‍ക്ക് […]

സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തില്‍ പ്യൂര്‍ട്ടോ റിക്കോയെ തകര്‍ത്ത് ഇന്ത്യന്‍ പടയോട്ടം

സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തില്‍ പ്യൂര്‍ട്ടോ റിക്കോയെ തകര്‍ത്ത് ഇന്ത്യന്‍ പടയോട്ടം

മുംബൈ: സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തില്‍ പ്യൂര്‍ട്ടോ റിക്കോയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. ഫിഫ റാങ്കിങ്ങില്‍ 114ാം സ്ഥാനത്തുള്ള പ്യൂര്‍ട്ടോ റിക്കോ, ഇന്ത്യയേക്കാള്‍ 38 സ്ഥാനം മുന്നിലുള്ള ടീമാണ്. എട്ടാം മിനിറ്റില്‍ത്തന്നെ ഒരു ഗോളിന് പിന്നിലായ ശേഷമായിരുന്നു ഇന്ത്യയുടെ ഉജ്വല തിരിച്ചുവരവ്. ആദ്യ പകുതിയില്‍ ഇന്ത്യ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് മുന്നിലായിരുന്നു. ഇന്ത്യയ്ക്കായി നാരായണ്‍ ദാസ് (18), സുനില്‍ ഛേത്രി (26), ജെ.ജെ.ലാല്‍പെഖുലെ (34), ജാക്കിചന്ദ് സിങ് (58) എന്നിവര്‍ ഗോളുകള്‍ […]

സൗഹൃദ മത്സരം; ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഇന്ന് പ്യൂട്ടോറിക്കയെ നേരിടും

സൗഹൃദ മത്സരം; ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഇന്ന് പ്യൂട്ടോറിക്കയെ നേരിടും

മുംബൈ: സൗഹൃദ മത്സരത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഇന്ന് പ്യൂട്ടോറിക്കയെ നേരിടും. മുംബൈ അന്ധേരിയിലെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് മല്‍സരം. ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സന്ധുവാണ് ഇന്ത്യന്‍ ടീം നായകന്‍. നോര്‍വെ ഒന്നാം ഡിവിഷന്‍ ക്ലബായ സ്റ്റാബെക് എഫ് സിയുടെ ഗോളിയാണ് 24 കാരനായ സന്ധു. ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ നായകനാണ് ഈ ചണ്ഡീഗഡുകാരന്‍. മുന്‍നായകന്‍ സുനില്‍ ഛേത്രി, സന്ദേശ് ജിംഗാന്‍, അര്‍ണബ് മണ്ഡല്‍, മലയാളി താരം റിനോ ആന്റോ, ജെ ജെ ലാല്‍ […]