ബ്രസീല്‍ ലോകകപ്പ് പ്രൊമോഷണല്‍ വീഡിയോ തരംഗമാകുന്നു

ബ്രസീല്‍ ലോകകപ്പ് പ്രൊമോഷണല്‍ വീഡിയോ തരംഗമാകുന്നു

ഈ വര്‍ഷം ബ്രസീലില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന്റെ പ്രൊമോഷണല്‍ വീഡിയോ തരംഗമാകുന്നു. ലോകകപ്പ് സംപ്രേഷണം ചെയ്യുന്ന ഇ.എസ്.പി.എന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഗ്രൂപ്പാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ലോകകപ്പിന്റെ ആരവങ്ങള്‍ക്ക് ഇ.എസ്.പി.എന്‍ തുടക്കമിട്ടു കഴിഞ്ഞു. ഒരു മിനിറ്റും 42 സെക്കന്റും ദൈര്‍ഘ്യമേറിയ പ്രൊമോഷണല്‍ വീഡിയോ പുറത്തിറങ്ങിയതോടെയാണ് കാല്‍പന്താരവത്തിന് കിക്കോഫ് ആയിരിക്കുന്നത്. പെലെ, മറഡോണ, ബാജിയോ, സിദാന്‍ ലോകകപ്പ് നായകരിലൂടെയും ചരിത്രത്തിലൂടെയും വീഡിയോ സഞ്ചരിക്കുന്നു. ബ്രസീലിയന്‍ ജനതയുടെ ഫുട്‌ബോള്‍ അഭിനിവേശവും സംസ്‌കാരവും മുഴുവന്‍ ഇതിലടങ്ങിയിട്ടുണ്ട്. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം രണ്ട് ലക്ഷത്തിലേറെ പേരാണ് […]

മെസ്സി ഈ വര്‍ഷത്തെ ലോക ഫുട്‌ബോളര്‍: സാവി

മെസ്സി ഈ വര്‍ഷത്തെ ലോക ഫുട്‌ബോളര്‍: സാവി

അടുത്ത മാസം പ്രഖ്യാപിക്കുന്ന ഫുട്‌ബോളര്‍ക്കുള്ള ബാലന്‍ഡിയോര്‍ പുരസ്‌കാരം മെസ്സി സ്വന്തമാക്കുമെന്ന് സാവി ഹെര്‍ണാണ്ടസ്. എന്നാല്‍ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കുമൊപ്പം പുരസ്‌കാര സാധ്യതയില്‍ മുന്നില്‍ നില്‍ക്കുന്ന ഫ്രാങ്ക് റിബറി ബാലന്‍ഡിയോറില്‍ പ്രതീക്ഷയുണ്ടെന്ന് വ്യക്തമാക്കി. ദുബൈ സ്‌പോര്‍ട്‌സ് കോണ്‍ഫറന്‍സ് സമാപന ചടങ്ങിലാണ് താരങ്ങള്‍ ബാലന്‍ഡിയോര്‍ പ്രതീക്ഷകള്‍ പങ്കുവെച്ചത്. കഴിഞ്ഞ നാലു തവണയും മെസ്സിക്കായിരുന്നു അവാര്‍ഡ്. ഇത്തവണ റിബറിയോ റൊണാള്‍ഡോയോയായിരിക്കും പുരസ്‌കാരത്തിന് അര്‍ഹനാകുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 2008 ല്‍ പുരസ്‌കാരം നേടിയിരുന്നു. ഈ വര്‍ഷത്തെ യൂറോപ്പ്യന്‍ ഫുഡ്‌ബോളറായിരുന്നു റിബറി. ജനുവരി […]

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാമതെത്തി. ലിവര്‍പൂളിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സിറ്റി തോല്‍പ്പിച്ചത്. സിറ്റിക്കായി വിന്‍സന്‍ കമ്പനിയും ഫിലിപ് നെഗ്രെഡോയും ഗോളുകള്‍ നേടി. 18 മല്‍സരങ്ങളില്‍ നിന്ന് 38 പോയിന്റാണ് സിറ്റിക്ക് ഇപ്പോഴുള്ളത്. തോല്‍വിയോടെ ലിവര്‍പൂള്‍ നാലാം സ്ഥാനത്തായി. 18 മല്‍സരങ്ങളില്‍ നിന്ന് 36 പോയിന്റാണ് ടീമിന് ലഭിച്ചത്. മറ്റു മല്‍സരങ്ങളില്‍ ആര്‍സനലിനും ചെല്‍സിക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ജയം. വെസ്റ്റ് ഹാമിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ആര്‍സനല്‍ തോല്‍പിച്ചത്. ആര്‍സനലാണ് നിലവില്‍ […]

ലോക്‌സഭയിലേക്ക് വിജയത്തിന്റെ ഗോള്‍ പായിക്കാന്‍ ബൂട്ടിയ വരുന്നു

ലോക്‌സഭയിലേക്ക് വിജയത്തിന്റെ ഗോള്‍ പായിക്കാന്‍ ബൂട്ടിയ വരുന്നു

ഗോള്‍ വല കുലുക്കാന്‍ മാത്രമല്ല ജനകീയ നേതാവാകാനും തനിക്ക് കഴിയുമെന്ന് തെളിയിക്കാന്‍ പ്രമുഖ ഫുട്‌ബോള്‍ താരവും ഇന്ത്യന്‍ ടീമിന്റെ മുന്‍ നായകനുമായ ബൈച്ചുങ് ബൂട്ടിയ വരുന്നു. രാഷ്ട്രീയത്തിലിറങ്ങാന്‍ ബൂട്ടിയ സന്നദ്ധത പ്രകടിപ്പിച്ചതായാണ്  റിപ്പോര്‍ട്ട്. അതും തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി ലോക്‌സഭയിലേക്ക് മത്സരിക്കാനാണ് ബൂട്ടിയ വരുന്നത്. ഡാര്‍ജിലിങ്ങില്‍നിന്ന്  ‘ഗൂര്‍ഖ ജനമുക്തി മോര്‍ച്ച’യുടെ പിന്തുണയോടെ തൃണമൂല്‍ സ്ഥാനാര്‍ഥിയായി  മത്സരിക്കാനാണ് സാധ്യതയെന്നറിയുന്നു. കഴിഞ്ഞദിവസം ബൂട്ടിയ ഒരഭിമുഖത്തില്‍ മമതയെ വാനോളം പുകഴ്ത്തിയിരുന്നു. കൂടുതല്‍ കായികതാരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത് നല്ലതാണെന്നും രാജ്യത്തെ ഏറ്റവും സംശുദ്ധമായ […]

മിലാന്‍ പോരാട്ടത്തില്‍ ഇന്റര്‍

മിലാന്‍ പോരാട്ടത്തില്‍ ഇന്റര്‍

ഇറ്റാലിയന്‍ ലീഗില്‍ മിലാന്‍ ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഇന്റര്‍മിലാന് വിജയം. എസി മിലാനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അവര്‍ കീഴടക്കിയത്. സമനിലയിലേക്ക് നീങ്ങുകയെന്ന തോന്നലുളവാക്കിയ മത്സരത്തില്‍ 86-ാം മിനിറ്റില്‍ റോഡ്രിഗൊ പലാസിയോയിലൂടെയാണ് ഇന്റര്‍ വിജയഗോള്‍ നേടിയത്. പിന്‍കാല്‍ സ്‌െ്രെടക്കിലൂടെയാണ് അര്‍ജന്റൈന്‍ താരമായ റോഡ്രിഗോ വിജയഗോള്‍ വലയിലാക്കിയത്. ജയത്തോടെ 17 മത്സരങ്ങളില്‍ നിന്ന് 31 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്കുയരാന്‍ ഇന്റര്‍ മിലാന് കഴിഞ്ഞു. തോല്‍വിയോടെ എസി മിലാന്‍ 13-ാം സ്ഥാനത്തേക്ക് താഴ്ന്നു. ഇത്രയും മത്സരങ്ങളില്‍ നിന്ന് 19 പോയിന്റാണ് […]

മെസിയെ സ്വാഗതം ചെയ്ത് അഗ്യൂറോയും ടുറെയും

മെസിയെ സ്വാഗതം ചെയ്ത്  അഗ്യൂറോയും ടുറെയും

എത്തിഹാഡ് സ്‌റ്റേഡിയത്തിലേക്ക് മെസിയെ സ്വാഗതം ചെയ്ത് മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളായ സെര്‍ജിയോ അഗ്യൂറോയും യായാ ടുറെയും രംഗത്തെത്ത്ി. പരിക്കുമൂലം രണ്ടു മാസത്തോളമായി കളിക്കളത്തില്‍നിന്നു വിട്ടുനില്‍ക്കുന്ന മെസി തനിക്കുനേരെ വിമര്‍ശനം നടത്തിയ ബാഴ്‌സലോണ ക്ലബ് വൈസ് പ്രസിഡന്റ് സാവിയര്‍ ഫോസിനെതിരേ രംഗത്തെത്തിയിരുന്നു. ‘മെസിക്ക് ബാഴ്‌സ വിടാന്‍ താല്‍പര്യമുണ്ടെങ്കില്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ഞങ്ങള്‍ മെസിയെ സ്വാഗതം ചെയ്യുന്നു. ഒരു ടീമില്‍ രണ്ടു സൂപ്പര്‍ത്താരങ്ങള്‍ക്ക് അവസരങ്ങള്‍ കുറവാണ്’ മെസിയെ സ്വാഗതം ചെയ്തുകൊണ്ട് ടുറെ പറഞ്ഞു.എന്നാല്‍ മെസി ക്ലബ്ബു വിടാന്‍ താല്‍പര്യപ്പെടുന്നുവെന്ന വാദത്തെതള്ളി […]

ലോകകപ്പ് ഇന്ന് കൊല്‍ക്കത്തയില്‍

ലോകകപ്പ് ഇന്ന് കൊല്‍ക്കത്തയില്‍

മുംബൈ: ഫുട്‌ബോള്‍ ലോകകപ്പ് ട്രോഫി ഇന്ന് കോല്‍ക്കത്തയിലെത്തും. 2014 ല്‍ ബ്രസീലില്‍ നടക്കുന്ന ലോകകപ്പിന്റെ സ്‌പോണ്‍സര്‍മാരിലൊരാളായ കൊക്കകോളയുടെ ട്രോഫിയുടെ ആഗോള പര്യടനത്തിന്റെ ഭാഗമായാണ് ഈ വരവ്. 6.175 കിലോഗ്രാം ഭാരമുള്ള സ്വര്‍ണത്തില്‍ നിര്‍മിച്ച ട്രോഫി മൂന്ന് ദിവസം കോല്‍ക്കത്തയില്‍ പ്രദര്‍ശനത്തിനുണ്ടാകും. നേപ്പാളിലെ കാഠ്മണ്ഡുവില്‍ നിന്നാണ് ട്രോഫി കോല്‍ക്കത്തയിലെത്തുക. 1974 മുതല്‍ ലോകകപ്പ് ജയിച്ച എല്ലാ ടീമുകളുടെയും പേരുകള്‍ ആലേഖനം ചെയ്ത ഈ ട്രോഫി 9 മാസം നീളുന്ന ലോക പര്യടനത്തില്‍ 88 രാജ്യങ്ങളിലെത്തും.  ഇത് മൂന്നാം തവണയാണ് […]

ജാവിയര്‍ ഫോസിനെതിരെ മെസി

ജാവിയര്‍ ഫോസിനെതിരെ മെസി

ബാര്‍സിലോന വൈസ് പ്രസിഡന്റ് ജാവിയര്‍ ഫോസിനെതിരെ സൂപ്പര്‍ താരം ലയണല്‍ മെസി. ഫോസിന് ഫുട്‌ബോളിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് മെസി പറഞ്ഞു. മെസിയുമായുള്ള കരാര്‍ പുതുക്കാന്‍ തക്ക അര്‍ഹതയില്ലെന്ന് ഫോസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന്റെ പ്രതികാരമാണ് മെസിയുടെ പ്രതികരണം. 2018 ജൂണ്‍ വരെയാണ് ബാര്‍സ ഇപ്പോള്‍ മെസിയുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

ലോകകപ്പ് ഫുട്‌ബോള്‍ : സ്‌റ്റേഡിയം നിര്‍മ്മാണം കോടതി തടഞ്ഞു

ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ക്കുവേണ്ടി ബ്രസീലിലെ മനോസ് നഗരത്തില്‍ തയ്യാറാക്കുന്ന സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കോടതി താത്കാലികമായി തടഞ്ഞു. നിര്‍മ്മാണ തൊഴിലാളി സ്‌റ്റേഡിയത്തിന്റെ മുകള്‍ നിലയില്‍നിന്ന് വീണുമരിച്ചതിനെ തുടര്‍ന്നാണിത്. സ്‌റ്റേഡിയം നിര്‍മ്മാണത്തില്‍ സ്വീകരിച്ചിട്ടുള്ള സുരക്ഷാ മുന്‍കരുതല്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കരാറുകാര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാവും തുടര്‍ നടപടികള്‍ . ലോകകപ്പ് മത്സരങ്ങള്‍ക്കുവേണ്ടിയുള്ള 12 സ്‌റ്റേഡിയങ്ങളുടെ നിര്‍മ്മാണം ഇപ്പോള്‍തന്നെ ഇഴഞ്ഞുനീങ്ങുകയാണ്. അതിനിടെയാണ് നിര്‍മ്മാണം നിര്‍ത്തിവെക്കാനുള്ള കോടതി ഉത്തരവ്.

കാര്‍ലസ് പുയോള്‍ വിരമിക്കുന്നതായി റിപോര്‍ട്ട്

ആധുനിക ഫുട്ബാളിലെ മുന്‍നിര ഡിഫണ്ടറും ബാഴ്‌സലോണയുടെ തേരാളിയുമായ കാര്‍ലസ് പുയോള്‍ വിരമിക്കാന്‍ ഒരുങ്ങുന്നതായി റിപോര്‍ട്ട്. പരിക്കുകള്‍ വേട്ടയാടുന്ന ഈ സ്പാനിഷ് താരം കളിക്കളത്തോട് വിടപറയുകയാണെന്ന  വിവരം സ്‌പെയനിലെ മുണ്ടോ ഡിപോര്‍ട്ടിവോ സ്‌പോര്‍ട്‌സ് മാഗസിനാണ് പുറത്തുവിട്ടിള്ളത്. മൂന്നു തവണ ചാമ്പ്യന്‍സ് ലീഗ്,  ആറു തവണ ലാ ലിഗ് കിരീടം നേടിയ പുയോള്‍ , മധ്യ പ്രതിരോധ നിരയില്‍ എതിര്‍ ചേരിയിലെ മുന്നേറ്റക്കാരുടെ പേടി സ്വപ്നമായിരുന്നു.2008 ലെ യൂറോപ്യന്‍ കപ്പിലും  2010ലെ ലോകകപ്പിലും സ്‌പെയിനിന് കിരീടം നേടിക്കൊടുക്കുന്നതില്‍ ഖ്യ പങ്കു […]