ഇതു പിന്നെ ആരുടെ പിഴ…?

ഇതു പിന്നെ ആരുടെ പിഴ…?

ഇംഗ്ലീഷ് ഫുട്‌ബോളിലെ മുടിചൂടാമന്നന്‍മാര്‍. നൂറ്റാണ്ടിന്റെ പാരമ്പര്യം. കാല്‍പ്പന്തുകളിയെ നെഞ്ചേറ്റിയ ജനതയുടെ ഹൃദയത്തുടിപ്പ് പേറുന്ന കാല്‍പ്പന്തുകളിയുടെ കാവലന്‍മാര്‍. എന്താണ് ഇവര്‍ക്ക് സംഭവിച്ചത്…? എല്ലാം എന്റെ പിഴയാണെന്ന് കോച്ച് കാര്‍ലോ മോയസ് പരിതപിച്ചെങ്കിലും ഇതുകൊണ്ടവസാനിക്കുമോ മാഞ്ചസ്റ്ററിന്റെ കലികാലം. കഴിഞ്ഞ രണ്ടുകളികളിലും തോല്‍വി ഏറ്റുവാങ്ങിയ മാഞ്ചസ്റ്ററിന്റെ കാലക്കേടില്‍ വിങ്ങുകയാണ് ആരാധക മനസ്. കഴിഞ്ഞ 12 വര്‍ഷത്തെ ഏറ്റവും മോശം കാലഘട്ടത്തിലാണ് ടീം ഇപ്പോള്‍ കടന്നുപോകുന്നത്. അടുത്ത കളിയില്‍ ഷാക്തറിനെതിരേ എന്തു മാജിക്കാണ് മോയസ് കാത്തുവച്ചിരിക്കുന്നത്. കാത്തിരിക്കുകയാണ് കാല്‍പ്പന്തുകളിയുടെ കടുത്ത ആരാധകര്‍. സ്വന്തം […]

ഫ്രാങ്ക് റിബറി ഫ്രഞ്ച് ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍

ഫ്രാങ്ക് റിബറി ഫ്രഞ്ച് ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍

ഫ്രഞ്ച് ഫുട്‌ബോളിലെ ഈ വര്‍ഷത്തെ മികച്ച താരമായി ബയേണ്‍ മ്യൂണിക്ക് താരം ഫ്രാങ്ക് റിബറിയെ തിരഞ്ഞെടുത്തു. യുവന്റസിന്റെ പോള്‍ പോഗ്ബ, പാരിസ് സെയ്ന്റ് ജര്‍മെന്റെ ബ്ലെയ്‌സ് മറ്റൂഡി എന്നിവരെ പിന്തള്ളിയാണ് റിബറി പുരസ്‌കാരം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം ഫിഫയുുടെ ബാലന്‍ ഡി ഓര്‍ പുരസ്‌കാര ലിസ്റ്റിലെ ചുരുക്കപ്പട്ടികയിലും റിബറി സ്ഥാനം പിടിച്ചിരുന്നു. ബയേണിനായി ചാമ്പ്യന്‍സ് ലീഗ്, ബുണ്ടേസ് ലീഗ, ജര്‍മന്‍ കപ്പ് കിരീടം എന്നിവ സ്വന്തമാക്കാന്‍ റിബറിക്കായിരുന്നു.

മെസി, റിബറി, റൊണാള്‍ഡോ ബാലന്‍ ഡി ഓര്‍ ചുരുക്കപ്പട്ടികയില്‍

മെസി, റിബറി, റൊണാള്‍ഡോ ബാലന്‍ ഡി ഓര്‍ ചുരുക്കപ്പട്ടികയില്‍

ലയണല്‍ മെസി, ഫ്രാങ്ക് റിബറി, ക്രിസ്റ്റിയാനൊ റൊണാള്‍ഡോ എന്നിവര്‍ ഫിഫയുടെ ബാലന്‍ ഡി ഓര്‍ പുരസ്‌കാര ചുരുക്കപ്പട്ടികയില്‍. ബാര്‍സലോണയുടെ അര്‍ജന്റീനിയന്‍ താരമായ മെസി മൂന്നുതവണ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം കരസ്ഥമാക്കിയിരുന്നു. എന്നാല്‍ പരുക്കുമൂലം വിഷമിക്കുന്ന മെസിക്ക് ഇത്തവണ ബാലന്‍ ഡി ഓര്‍ ബാലികേറാമലയാവും. ബയേണ്‍ മ്യൂണിക്കിന്റെ ഫ്രഞ്ച് താരമായ റിബറി ചാമ്പ്യന്‍സ് ലീഗ്, ജര്‍മന്‍ കപ്പ്, യൂറോപ്യന്‍ സൂപ്പര്‍കപ്പ് എന്നിവ നേടി പുരസ്‌കാരത്തിനായി മുന്‍പന്തിയിലുണ്ട്. 2008 ലെ പുരസ്‌കാര ജേതാവായ റൊണാള്‍ഡോ മികച്ച പ്രകടനവുമായി പോരാട്ടത്തിലുണ്ട്. […]

ആഴ്‌സണലിന് സമനിലക്കുരുക്ക്

ആഴ്‌സണലിന് സമനിലക്കുരുക്ക്

ലണ്ടണ്‍: ആഴ്‌സണലിന് എവര്‍ട്ടണ്‍ വക സമനിലക്കുരുക്ക്. ഇരു ടീമുകളും കൂട്ട ആക്രമണം നടത്തിയ മല്‍സരത്തില്‍ 80 ാം മിനുട്ടിലാണ് ആദ്യത്തെ ഗോള്‍ പിറക്കുന്നത്. ഓസിലിലൂടെ ആഴ്‌സണലാണ് ആദ്യം മുന്നിലെത്തുന്നത്. ഓസിലിന്റെ ക്ലോസ് റേഞ്ചര്‍ എവര്‍ട്ടണിന്റെ വല കുലുക്കി. വിജയം ഉറപ്പിച്ച ആഴ്‌സണലിന് അടുത്ത മിനുട്ടില്‍ തന്നെ മറുപടിയെത്തി. 84 ാം മിനുട്ടില്‍ ഡുലോഫ് സമനില നേടി. ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച ഗണ്ണേഴ്‌സ് ആക്രമണങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. സമനില വഴങ്ങിയെങ്കിലും ആഴ്‌സണല്‍ തന്നെയാണ് 11 പോയിന്റുമായി […]

ക്രിക്കറ്റിനു പുറമേ കാല്‍പ്പന്തും, കൊച്ചിയുടെ കായികഭൂപടം വികസിക്കുന്നു

ക്രിക്കറ്റിനു പുറമേ കാല്‍പ്പന്തും, കൊച്ചിയുടെ കായികഭൂപടം വികസിക്കുന്നു

2017 ലെ പതിനേഴ് വയസ്സിന് താഴെയുള്ളവരുടെ ലോകകപ്പ് ഫുട്‌ബോളിന് ഇന്ത്യ വേദിയാകും. ബ്രസീലില്‍ ചേര്‍ന്ന ഫിഫ നിര്‍വാഹക സമിതി യോഗമാണ് ഇന്ത്യയ്ക്ക് വേദി അനുവദിച്ചത്. കൊച്ചി അടക്കം എട്ട് നഗരങ്ങളാണ് ടൂര്‍ണമെന്റിന് വേദിയാവുക. ക്രിക്കറ്റ് മല്‍സരങ്ങള്‍ക്കു പുറമേ ഫുട്‌ബോളിനു കൂടി വേദിയാവുന്നതോടെ കൊച്ചി അന്താരാഷ്ട്ര കായിക ഭൂപടത്തില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങും. ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍, മഡ്ഗാവ്, പുനെ, ഗുവാഹട്ടി എന്നിവയാണ് വേദിയാകാന്‍ പരിഗണിക്കുന്ന മറ്റ് സ്ഥലങ്ങള്‍. ഇന്ത്യ നിരവധി ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് വേദിയായിട്ടുണ്ടെങ്കിലും ഫിഫയുടെ ടൂര്‍ണമെന്റിന് […]

ലോകകപ്പ് മത്സരത്തിനുളള തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി; ഇംഗ്ലണ്ടും ഇറ്റലിയും മരണഗ്രൂപ്പില്‍

ലോകകപ്പ് മത്സരത്തിനുളള തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി; ഇംഗ്ലണ്ടും ഇറ്റലിയും മരണഗ്രൂപ്പില്‍

2014 ലോകകപ്പ് മത്സരത്തിനുളള ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ആരാധകരുടെ ഇഷ്ട ടീമുകളായ ബ്രസീലിനും അര്‍ജന്റീനയ്ക്കും പ്രീക്വാര്‍ട്ടര്‍ ഉറപ്പുനല്‍കുന്നതാണ് നറുക്കെടുപ്പ്. ഇംഗ്ലണ്ടും ഇറ്റലിയും മരണഗ്രൂപ്പിലാണ് ഇടംനേടിയത്. ആതിഥേയരായ ബ്രസീലും ക്രൊയേഷ്യയും തമ്മിലാണ് ലോകകപ്പിലെ ഉദ്ഘാടന മത്സരം. ഗ്രൂപ്പ് എയില്‍ മെക്‌സിക്കോയും കാമറൂണുമാണ് ബ്രസീലിന്റെ എതിരാളികള്‍. ദക്ഷിണാഫ്രിക്കയില്‍ ഫൈനല്‍ കളിച്ച സ്‌പെയിനും ഹോളണ്ടുമാണ് ഇക്കുറിയും മത്സരിക്കുന്നത്. ഗ്രൂപ്പ് ബിയിലാണ് നിലവിലെ ജേതാക്കളും റണ്ണറപ്പുകളും. ഗ്രൂപ്പ് എഫിലാണ് അര്‍ജന്റീന. ഗ്രൂപ്പ് എഫില്‍ ബോസ്‌നിയ ഹെര്‍സഗോവിനയാണ് ടീമിന്റെ പ്രധാന എതിരാളി. ഏഷ്യന്‍ ടീം […]

രഞ്ജിട്രോഫി ഇന്നു മുതല്‍ തലശേരിയില്‍

രഞ്ജിട്രോഫി ഇന്നു മുതല്‍ തലശേരിയില്‍

രഞ്ജിട്രോഫിയുടെ രണ്ടു മത്സരങ്ങള്‍ ഇന്നു മുതല്‍ തലശ്ശേരിയില്‍. ആദ്യമത്സരം  ഇന്നു രാവിലെ ഒന്‍പതിനു തലശേരി അസി. പോലീസ് സൂപ്രണ്ട് ടി. നാരായണനും രണ്ടാമത്തെ മത്സരം 14ന് രാവിലെ ഒന്‍പതിന് മന്ത്രി കെ.പി. മോഹനനും ഉദ്ഘാടനം ചെയ്യും.  ഒന്‍പതുവരെ ഹിമാചല്‍ പ്രദേശുമായും ഡിസംബര്‍ 14 മുതല്‍ 17 വരെ മഹാരാഷ്ട്രയുമായാണു മത്സരം. ആദ്യമായാണു മഹാരാഷ്ട്ര തലശേരിയില്‍ രഞ്ജി കളിക്കുന്നത്. സി ഗ്രൂപ്പില്‍ ആകെയുള്ള എട്ടു കളികളില്‍ നാലുകളി കഴിഞ്ഞപ്പോള്‍ ഒരു വിജയവും രണ്ടു സമനിലയും ഒരു പരാജയവുമായി കേരളം […]

2017ലെ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ് ഇന്ത്യയില്‍

2017ലെ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ് ഇന്ത്യയില്‍

2017ലെ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ് ഇന്ത്യയില്‍ നടക്കും. മൂന്ന് രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യയെ തെരഞ്ഞെടുത്തത്. ഫിഫ നിര്‍വ്വാഹക സമിതിയുടേതാണ് തീരുമാനം. ആതിഥേയ രാജ്യമെന്ന നിലയില്‍ ഇന്ത്യക്ക് ലോകകപ്പിന് നേരിട്ട് യോഗ്യത ലഭിക്കും. ഇന്ത്യ ആതിഥ്യം വഹിക്കുന്ന ആധ്യ പ്രധാന ടൂര്‍ണമെന്റാണിത്.

യായാ ടുറെ ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍

യായാ ടുറെ ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍

ബി.ബി.സിയുടെ ഈ വര്‍ഷത്തെ ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ഐവറി കോസ്റ്റ് മിഡ്ഫീല്‍ഡര്‍ യായാ ടുറെയ്ക്ക്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരമായ ടുറെ ഈ സീസണില്‍ ഇത് വരെ ക്ലബ്ബിനും രാജ്യത്തിനുമായി 13 ഗോളുകള്‍ നേടിക്കഴിഞ്ഞു.  കഴിഞ്ഞ അഞ്ച് വര്‍ഷവും അവാര്‍ഡിനായുള്ള അന്തിമ പട്ടികയില്‍ ഇടം പിടിച്ചിരുന്നെങ്കിലും ഇതാദ്യമായാണ് ടുറെക്ക് അവാര്‍ഡ് ലഭിക്കുന്നത്. സീസണില്‍ ക്ലബ്ബിനും രാജ്യത്തിനുമായി തുടരുന്ന മികച്ച ഫോമാണ് ടുറെയെ അവാര്‍ഡിനര്‍ഹമാക്കിയത്. നൈജീരിയയുടെ ചെല്‍സി സ്‌െ്രെടക്കര്‍ ജോണ്‍ ഒബി മൈക്കല്‍, നൈജീരിയയുടെ തന്നെ […]

തോല്‍വിയില്‍ ബാഴ്‌സയ്ക്ക് രണ്ടാമൂഴം

ലീഗ് മല്‍സങ്ങളില്‍ വമ്പന്‍മാക്ക് കാലിടറുന്നു. സ്പാനിഷ് ലീഗില്‍ ചാമ്പ്യന്‍മാരായ ബാഴ്‌സലോണക്കും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനുമാണ് അടിതെറ്റിയത്. ബാഴ്‌സലോണയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ചാംപ്യന്‍സ് ലീഗില്‍ അയാക്‌സ് ആംസ്റ്റര്‍ഡാമിനോടേറ്റ തോല്‍വിക്ക് ശേഷം സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ അത്‌ലറ്റിക് ബില്‍ബാവോയിക്കെതിരെയാണ് ബാഴ്‌സലോണയ്ക്ക് തിരിച്ചടിയേറ്റത്. സ്പാനിഷ് ലാ ലീഗയില്‍ തോല്‍വിയറിയാതെ കുതിക്കുകയായിരുന്നു ബാഴ്‌സലോണ ടീം. സൂപ്പര്‍താരം ലയണല്‍ മെസിയുടെ അഭാവം ശരിക്ക് നിഴലിച്ച മത്സരത്തില്‍ ഏകപക്ഷീയമായ ഒരുഗോളിനാണ് ബില്‍ബാവോയുടെ വിജയം. എഴുപതാം മിനിറ്റില്‍ സ്‌െ്രെടക്കര്‍ ഐകര്‍ മുന്‍ലൈന്‍ ആണ് ബാഴ്‌സ […]