പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ സെന്‍ട്രല്‍ എക്‌സൈസ് ഫൈനലില്‍

പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ സെന്‍ട്രല്‍ എക്‌സൈസ് ഫൈനലില്‍

മൂവാറ്റുപുഴ: മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മൂവാറ്റുപുഴ ഫുട്‌ബോള്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മൂന്നാമത് കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ സെന്‍ട്രല്‍ എക്‌സൈസ് കൊച്ചി- കെഎസ്.ഇ.ബി തിരുവനന്തപുരത്തിനെ 4-3നു പരാജയപ്പെടുത്തി. ഒന്നാം പകുതിയുടെ 38ാം മിനിറ്റില്‍ മുഹമ്മദ് റാഫി നേടിയ ഗോളില്‍ സെന്‍ട്രല്‍ എക്‌സൈസ് മുന്നിട്ടു നിന്നു. രണ്ടാം പകുതിയുടെ 64 ാം മിനിറ്റില്‍ നന്ദു കെ.എസ്.ഇ.ബിയുടെ സമനില ഗോള്‍ നേടി. തുടര്‍ന്നു പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ജേതാക്കളെ നിശ്ചയിച്ചപ്പോള്‍ 4-3നു സെന്‍ട്രല്‍ എക്‌സൈസ് ജയിച്ചു. ടൂര്‍ണമെന്റില്‍ ഉടനീളം […]

എസ്.ബി.ടിയെ വീഴ്ത്തി, കെ.എസ്.ഇ.ബിയ്ക്ക് രണ്ട് ഗോള്‍ ജയം

എസ്.ബി.ടിയെ വീഴ്ത്തി, കെ.എസ്.ഇ.ബിയ്ക്ക് രണ്ട് ഗോള്‍ ജയം

മൂവാറ്റുപുഴ: മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മൂന്നാമത് കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ കെ.എസ്്.ഇ.ബി രണ്ട് ഗോളുകള്‍ക്ക് എസ്.ബി.ടിയെ പരാജയപ്പെടുത്തി. കെ.എസ്.ഇ.ബിക്കു വേണ്ടി ഒന്നാം പകുതിയുടെ 40ാം മിനിറ്റില്‍ വൈശാഖ് സുകുമാരനും ഇന്‍ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ (94) മുഹമ്മദ് സര്‍ഫാനും ഗോളുകള്‍ നേടി എസ്.ബി.ടി ഇന്നലെ ടീമില്‍ ഒരു മാറ്റം വരുത്തിയാണ് ആദ്യ ഇലവനെ ഇറക്കിയത്. പരുക്കേറ്റ സാജിത്തിനു പകരം ഹാരിയെ ഇറക്കി. കെ.എസ്.ഇ.ബി കഴിഞ്ഞദിവസം തോറ്റ ടീമില്‍ നിന്നും […]

കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍; കേരള ഇലവന് അത്ഭുത ജയം

കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍; കേരള ഇലവന് അത്ഭുത ജയം

മൂവാറ്റുപുഴ: മൂന്നാമത് കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ കേരള ഇലവന്‍ ഏക ഗോളിനു കെ.എസ്.ഇ.ബി തിരുവനന്തപുരത്തിനെ പരാജയപ്പെടുത്തി. അതും ഒന്‍പത് പേരുമായി കളിക്കേണ്ട ഗതികേടില്‍ നിന്നുകൊണ്ട്. കേരള ഇലവന്റെ പരിശീലകന്‍ സോളി സേവ്യറിനാണ് ഈ വിജയത്തില്‍ ഫുള്‍മാര്‍ക്ക്. ഒപ്പം പരിശീലകന്റെ കര്‍മ്മപരിപാടി വിജയകരമായി നടപ്പാക്കിയ കേരള ഇലവന്റെ മുഴുവന്‍ കളിക്കാരും അത്ഭുതവിജയം സ്വന്തമാക്കിയ ആഹ്ലാദത്തില്‍ ആനന്ദനൃത്തം ചവിട്ടുകയായിരുന്നു. കേരള ഇലവന്‍ എന്ന ദാവീദിന്റെ മുന്നില്‍ തകര്‍ന്നു വീണ ഗോലിയാത്ത് ആയി മാറുകയായിരുന്നു പരിചയസമ്പന്നരായ കെ.എസ്.ഇ.ബി. രണ്ട് ചുവപ്പ് കാര്‍ഡ് […]

കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍; വനിതാ കിരീടം മാര്‍ത്തോമ്മ കോളേജിന്

കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍; വനിതാ കിരീടം മാര്‍ത്തോമ്മ കോളേജിന്

മൂവാറ്റുപുഴ: മൂവാറ്റുപുഴ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ വനിതാ വിഭാഗം കിരീടം മാര്‍ത്തോമ്മ കോളേജ് തിരുവല്ല കരസ്ഥമാക്കി. ഇന്നലെ നടന്ന ലീഗിലെ അവസാന മത്സരത്തില്‍ തോല്‍വി അറിയാതെ മുന്നേറിയ ക്വാര്‍ട്‌സ് വിമന്‍സ് എഫ്.സി കോഴിക്കോടിനെ മറുപടി ഇല്ലാത്ത മൂന്നു ഗോളുകള്‍ക്ക് മാര്‍ത്തോമ്മ കോളേജ് പരാജയപ്പെടുത്തി. മാര്‍ത്തോമ്മയ്ക്കു വേണ്ടി പി.കെ സുചിത്ര രണ്ടു ഗോളുകളും സുബിത ഒരു ഗോളും നേടി. റൗണ്ട് റോബിന്‍ ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ചു ആറ് പോയിന്റോടെ ഒപ്പത്തിനൊപ്പം […]

കേരള പ്രീമിയര്‍ ലീഗ്; കേരള പോലീസിന് ആശ്വാസ ജയം

കേരള പ്രീമിയര്‍ ലീഗ്; കേരള പോലീസിന് ആശ്വാസ ജയം

മൂവാറ്റുപുഴ: മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മൂന്നാമത് ഡെന്‍കെയര്‍ ഡെന്റല്‍ ലാബ് കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ പുരുഷ വിഭാഗം ഗ്രൂപ്പ് എ മത്സരത്തില്‍ കേരള പോലീസ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് എഫ്.സി കേരള,തൃശൂരിനെ പരാജയപ്പെടുത്തി. കേരള പോലീസിനു വേണ്ടി ശ്രീരാഗും (26ാം മിനിറ്റില്‍ ) രാഹുലും (81ാം മിനിറ്റില്‍), എഫ്.സി കേരളതൃശുരിനു വേണ്ടി ശ്രേയസും (7ാം മിനിറ്റില്‍ ) ഗോള്‍ നേടി. ഇതുവരെ ഒരു ജയവും സ്വന്തമാക്കാന്‍ കഴിയാത്ത ഇരു ടീമുകള്‍ക്കും ഇന്നലത്തെ മത്സരം ചടങ്ങ് […]

കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍; സെന്‍ട്രല്‍ എക്‌സൈസ് സെമിയില്‍

കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍; സെന്‍ട്രല്‍ എക്‌സൈസ് സെമിയില്‍

സെന്‍ട്രല്‍ എക്‌സൈസിനു വേണ്ടി ഹാട്രിക് ഗോള്‍ വര്‍ഷം നടത്തിയ സന്തോഷ് ട്രോഫി താരം അഷ്‌കര്‍ (6, 53,78 മിനിറ്റുകളില്‍) ഇന്നലത്തെ താരമായി. മൂവാറ്റുപുഴ: ഇന്ത്യന്‍ ഫുട്‌ബോളിലെ കറുത്ത മുത്ത് ഐ.എം വിജയനെ തന്നെ രംഗത്തിറക്കിയ കേരള പോലീസിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് കീഴടക്കി സെന്‍ട്രല്‍ എക്‌സൈസ്, കൊച്ചി മൂന്നാമത് കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് എയില്‍ നി്ന്നും സെമി ഫൈനലില്‍ പ്രവേശിച്ചു. മൂന്നു മത്സരങ്ങളും ജയിച്ച എക്‌സൈസ് ഒന്‍പതു പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി. രണ്ടു മത്സരങ്ങളും […]

ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍; റയല്‍ മഡ്രിഡിന് തോല്‍വി

ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍; റയല്‍ മഡ്രിഡിന് തോല്‍വി

വോള്‍ഫ്‌സ്ബര്‍ഗ്: ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ ജര്‍മന്‍ ക്ലബ് വോള്‍ഫ്‌സ്ബര്‍ഗിനെതിരെ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മഡ്രിഡിന് തോല്‍വി. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് വോള്‍ഫ്‌സ്ബര്‍ഗ് റയലിനെ തോല്‍പിച്ചത്. ബാര്‍സലോനയ്‌ക്കെതിരായ ഒറ്റക്കളികൊണ്ട് ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ കയറിയ റയല്‍ തൊട്ടടുത്ത കളികൊണ്ട് വീണ്ടും നിലംതൊട്ട അവസ്ഥയായി. ഏപ്രില്‍ 12ന് സാന്തിയാഗോ ബര്‍ണബ്യൂവില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ വോള്‍ഫ്‌സ്ബര്‍ഗിനെ കുറഞ്ഞത് മൂന്നു ഗോളുകള്‍ക്കെങ്കിലും തോല്‍പ്പിച്ചാലെ റയലിന് സെമി സാധ്യതയുള്ളൂ. സ്വിസ് താരം റിക്കാര്‍ഡോ റോഡ്രിഗസ് (18ാം മിനിറ്റ്, പെനല്‍റ്റി), മാക്‌സ്മില്യന്‍ ആര്‍നോള്‍ഡ് […]

ടോറസ് വില്ലനായി; സുവാരസ് പ്രഹരത്തില്‍ ബാഴ്‌സ മാനംകാത്തു; അത്‌ലറ്റിക്കോ പൊരുതി കീഴടങ്ങി

ടോറസ് വില്ലനായി; സുവാരസ് പ്രഹരത്തില്‍ ബാഴ്‌സ മാനംകാത്തു; അത്‌ലറ്റിക്കോ പൊരുതി കീഴടങ്ങി

ബാഴ്‌സലോണ: യുവേഫാ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യ പോരാട്ടത്തില്‍ അത്‌ലറ്റികോ മാഡ്രിഡിനെ ബാഴ്‌സലോണ കീഴടക്കി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു അത്‌ലറ്റികോയെ ബാഴ്‌സ വീഴ്ത്തിയത്. ലൂയി സുവാരസിന്റെ ഇരട്ട ഗോളിലാണ് ബാഴ്‌സ വിജയം കൈപ്പിടിയിലൊതുക്കിയത്. 63ാം മിനിറ്റിലും 74ാം മിനിറ്റിലുമായിരുന്നു സുവാരസ് ഗോളുകള്‍ പിറന്നത്. മത്സരം ആരംഭിച്ച് 25ാം മിനുറ്റില്‍ ഫെര്‍ണാണ്ടോ ടോറസിന്റെ തകര്‍പ്പന്‍ ഗോളിലൂടെ അത്‌ലറ്റികോ ആദ്യ ലീഡ് എടുത്തു. അലസമായി നിന്ന ബാഴ്‌സയുടെ പ്രതിരോധ താരങ്ങളെ കബളിപ്പിച്ചായിരുന്നു ടോറസിന്റെ ഗോള്‍. തുടര്‍ന്ന് ആദ്യ പകുതി […]

ബാര്‍സ വീണു; റയലിന്റെ ജയം 2-1ന്

ബാര്‍സ വീണു; റയലിന്റെ ജയം 2-1ന്

ബാര്‍സിലോന: ബാര്‍സിലോനയ്‌ക്കെതിരെ റയല്‍ മഡ്രിഡിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയലിന്റെ വിജയം. ജെറാര്‍ഡ് പിക്വെയിലൂടെ ആദ്യം മുന്നില്‍ക്കടന്ന ബാര്‍സയെ കരിം ബെന്‍സേമ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ നേടിയ ഗോളുകളിലാണ് റയല്‍ വീഴ്ത്തിയത്. തുടര്‍ച്ചയായ 39 ജയങ്ങള്‍ക്കുശേഷമാണ് ബാര്‍സിലോന വീണ്ടും തോല്‍വിയുടെ കയ്പുനീര്‍ കുടിക്കുന്നത്. തോറ്റെങ്കിലും പോയിന്റ് പട്ടികയില്‍ 76 പോയിന്റുമായി ബാര്‍സ തന്നെയാണ് ഒന്നാമത്. 70 പോയിന്റുമായി അത്‌ലറ്റിക്കോ മഡ്രിഡും, 69 പോയിന്റോടെ റയലും രണ്ടും മൂന്നും സ്ഥാനത്തുമാണുള്ളത്. ബാര്‍സിലോനയുടെ മേധാവിത്തത്തോടെയായിരുന്നു മല്‍സരത്തിന്റെ തുടക്കം. […]

ഇന്ത്യയ്‌ക്കെതിരെ തുര്‍ക്‌മെനിസ്ഥാന് 2-1ന് വിജയം

ഇന്ത്യയ്‌ക്കെതിരെ തുര്‍ക്‌മെനിസ്ഥാന് 2-1ന് വിജയം

കൊച്ചി: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട്അവസാന ഗ്രൂപ്പ് മത്സരത്തില്‍ തുര്‍ക്ക്‌മെനിസ്ഥാനെതിരേ ഇന്ത്യക്കു തോല്‍വി. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. ഇന്ത്യയുള്‍പ്പെടുന്ന ഡി ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായണ് ടീമിന്റെ മടക്കം. എട്ടു മത്സരത്തില്‍ നിന്നു ഒരു ജയം നേടി മൂന്നു പോയിന്റ് മാത്രം നേടിയാണ് ഇന്ത്യ മടങ്ങുന്നത്. തുര്‍ക്‌മെനിസ്ഥാന്‍ ഈ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഏവേ പോരാട്ടില്‍ ആദ്യ വിജയം നേടുകയും ചെയ്തു. ഒരു ഗോളിനു മുന്നിട്ടുനിന്നശേഷമായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇന്ത്യ ആദ്യ പകുതിയില്‍ ഗോള്‍ […]