ലോകകപ്പ് ഫുട്‌ബോള്‍; യോഗ്യത മത്സരത്തിനായി ഇന്ത്യന്‍ ടീം കൊച്ചിയില്‍ എത്തി

ലോകകപ്പ് ഫുട്‌ബോള്‍; യോഗ്യത മത്സരത്തിനായി ഇന്ത്യന്‍ ടീം കൊച്ചിയില്‍ എത്തി

കാച്ചി: 2018 റഷ്യ ലോകകപ്പിനും 2019ലെ ഏഷ്യ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുമുള്ള അവസാന പ്രിലിമിനറി യോഗ്യത മത്സരത്തിനായി ഇന്ത്യന്‍ ടീം കൊച്ചിയിലെത്തി. 29ന് വൈകിട്ട് ആറിന് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ തുര്‍ക്ക്‌മെനിസ്താനെതിരെയാണ് മത്സരം. കൊച്ചിയിലെത്തിയ ടീം വൈകിട്ട് കലൂര്‍ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി. പരിക്ക് കാരണം ഇറാനെതിരായ മത്സരത്തില്‍ നിന്ന് വിട്ടുനിന്ന ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ഇന്നലെ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. അരക്കെട്ടിനു പരിക്കുള്ള ഛേത്രി 29ന് കളിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. നാളെ വൈകിട്ട് ആറിനാണ് തുര്‍ക്ക്‌മെനിസ്താന്‍ ടീമെത്തുക. […]

ബാഴ്‌സ കുതിപ്പ് തുടരുന്നു; ഐബറിനെ നാല് ഗോളുകള്‍ക്ക് തകര്‍ത്തു

ബാഴ്‌സ കുതിപ്പ് തുടരുന്നു; ഐബറിനെ നാല് ഗോളുകള്‍ക്ക് തകര്‍ത്തു

ലയണല്‍ മെസ്സിയുടെ ഇരട്ട ഗോളിന്റെ ബലത്തില്‍ ഐബറിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ബാഴ്‌സ ഫൈനല്‍ സാധ്യത വര്‍ധിപ്പിച്ചു. സുവാരസിന്റെ പാസില്‍ ഹദാദിയാണ് ഐബറിന്റെ ഗോള്‍ വല ആദ്യം നിറച്ചത്. തുടര്‍ന്ന് തകര്‍പ്പന്‍ ഫോമിലുളള മെസ്സി 41, 76 മിനിറ്റുകളില്‍ ഗോളുകള്‍ നേടി. കളിയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്ത ബാഴ്‌സയ്ക്ക് വേണ്ടി സുവാരസ് 84 ആം മിനിറ്റില്‍ നാലാം ഗോളും നേടി. ജയത്തോടെ 72 പോയിന്റുമായി ലീഗില്‍ ഏറെ മുമ്പിലാണ് ബാഴ്‌സ. നെയ്മര്‍ ഇല്ലാതെയാണ് ബാഴ്‌സ ഇന്നലെയിറങ്ങിയത്. […]

ഡബിള്‍ ഹാട്രിക്ക്; മെസ്സിയുംക്രിസ്റ്റ്യാനോയും മത്സരിച്ച് വല നിറച്ചു; റയലിന് 7-1 വിജയം

ഡബിള്‍ ഹാട്രിക്ക്; മെസ്സിയുംക്രിസ്റ്റ്യാനോയും മത്സരിച്ച് വല നിറച്ചു; റയലിന് 7-1 വിജയം

മഡ്രിഡ്: മെസിയും റൊണാള്‍ഡോയും ഗോള്‍ വല നിറച്ചു. എതിരാളികള്‍ കാഴ്ചക്കാരായി. ലയണല്‍ മെസ്സിയുടെ ഹാട്രിക്കില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടാവാം സെല്‍റ്റ ഡി വിഗോയ്‌ക്കെതിരെ രണ്ടാംപകുതിയുടെ 26 മിനിറ്റില്‍ നാലു ഗോളടിച്ച് റയല്‍ മഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മിന്നല്‍ പ്രകടനം. റയലിന്റെ ഗ്രൗണ്ടില്‍ വിജയം 7-1ന്. കഴിഞ്ഞയാഴ്ച അത്‌ലറ്റിക്കോ മഡ്രിഡിനോട് തോറ്റ റയലിന് ആശ്വാസം കൂടിയായി ഈ വിജയം. പക്ഷേ, ഫോമിലേക്കുള്ള റയലിന്റ മടക്കം താമസിച്ചെന്നു മാത്രം. ബാര്‍സിലോനയുമായുള്ള വ്യത്യാസം ഇപ്പോള്‍ ഒന്‍പതു പോയിന്റ്. റൊണാള്‍ഡോ 50 […]

തുടര്‍ച്ചയായ 35 വിജയം, മെസിക്ക് 35ാം ഹാട്രിക്; ചരിത്രം തിരുത്തി ബാര്‍സ

തുടര്‍ച്ചയായ 35 വിജയം, മെസിക്ക് 35ാം ഹാട്രിക്; ചരിത്രം തിരുത്തി ബാര്‍സ

1988-89 സീസണില്‍ റയല്‍ കുറിച്ച റെക്കോര്‍ഡാണ് എന്റിക്വയുടെ കുട്ടികള്‍ മറികടന്നത്. ഈ ജയത്തോടെ ബാര്‍സ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനേക്കാള്‍ എട്ടു പോയിന്റ് മുന്നിലായി. മഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ ബാര്‍സയ്ക്കു ചരിത്ര നേട്ടം. ലീഗില്‍ തോല്‍വിയറിയാതെ തുടര്‍ച്ചയായ 35 മല്‍സരങ്ങള്‍ പിന്നിട്ട ബാര്‍സ, റയല്‍ മാഡ്രിഡിന്റെ ചരിത്രം തിരുത്തി എഴുതി. മെസ്സിയുടെ ഹാട്രിക്കിന്റെ മികവില്‍ റയോ വയ്യെക്കാനോയെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ബാര്‍സയുടെ ചരിത്രനേട്ടം. ചിരവൈരികളായ റയലിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഇറങ്ങിയ മെസ്സിയും […]

റെക്കോര്‍ഡ് കാത്ത് ബാഴ്‌സ!

റെക്കോര്‍ഡ് കാത്ത് ബാഴ്‌സ!

1988-89 സീസണില്‍ കോച്ച് ബീന്‍ഹക്കെറിന്റെ കീഴില്‍ റയല്‍ മാഡ്രിഡ് സ്ഥാപിച്ച 35 തുടര്‍ ജയങ്ങളുടെ റെക്കോര്‍ഡാണ് മെസ്സിയും കൂട്ടരും തകര്‍ക്കുവാന്‍ പോകുന്നത്. മാഡ്രിഡ്: സ്പാനിഷ് ലീഗിലെ ഏറ്റവും അവിസ്മരണിയമായ നിമിഷം നാളെ വല്ലെകാസില്‍ പിറക്കുമെന്ന പ്രതീക്ഷയിലാണ് ഫുഡ്‌ബോള്‍ ലോകം. നാളെ നടക്കുന്ന ബാഴ്‌സലോണറയോ വല്ലെകാനൊ മത്സരത്തില്‍ ബാഴ്‌സ ജയിച്ചാല്‍ 14 വര്‍ഷം പഴക്കമുള്ള ഒരു റെക്കോര്‍ഡ് കൂടി പഴങ്കഥയാകും. 1988-89 സീസണില്‍ കോച്ച് ബീന്‍ഹക്കെറിന്റെ കീഴില്‍ റയല്‍ മാഡ്രിഡ് സ്ഥാപിച്ച 35 തുടര്‍ ജയങ്ങളുടെ റെക്കോര്‍ഡാണ് മെസ്സിയും […]

ഇംഗ്ലീഷ് ലീഗ് കപ്പ്; ലിവര്‍പൂളിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടം

ഇംഗ്ലീഷ് ലീഗ് കപ്പ്; ലിവര്‍പൂളിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടം

ഇംഗ്ലീഷ് ലീഗ് കപ്പ് മാഞ്ചസ്റ്റര്‍ സിറ്റിക്ക്. ഫൈനലില്‍ ലിവര്‍പൂളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്താണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ കിരീട നേട്ടം. നിശ്ചിത സമയത്ത് സമനില ഗോളിലിത്തെയതിനെ തുടര്‍ന്ന് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. മികച്ച അവസരങ്ങള്‍ ഉണ്ടായെങ്കിലും നിശ്ചിത സമയത്ത് ഓരോ ഗോള്‍ വീതമാണ് ഇരു ടീമുകളും നേടിയത്. സിറ്റിക്കായി ഫെര്‍ണാണ്ടിന്യോയുടെ വകയായിരുന്നു ഗോള്‍. ഫിലിപ്പ് കുട്ടീന്യോയിലൂടെ ലിവര്‍പൂള്‍ തിരിച്ചടിച്ചു. മത്സരം സമനിലയായതോടെ അധിക സമയത്തേക്കും തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും കടക്കുകയായിരുന്നു. ലിവര്‍പൂളിനായി എംറെ കാന്‍, ലൂക്കാസ്, ഫിലിപ്പ് […]

ജിയാനി ഇന്‍ഫന്റിനോ ഫിഫ പ്രസിഡന്റ്

ജിയാനി ഇന്‍ഫന്റിനോ ഫിഫ പ്രസിഡന്റ്

205 രാജ്യങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. 1974നു ശേഷം ആദ്യമായാണ് വോട്ടെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നത്. സൂറിച്ച്: ഫിഫ പ്രസിഡന്റായി ജിയാനി ഇന്‍ഫന്റിനോ തെരഞ്ഞെടുക്കപ്പെട്ടു. 115 വോട്ട് നേടിയാണ് ഇന്‍ഫന്റിനോയെ തെരഞ്ഞെടുത്തത്. നിലവില്‍ ഇന്‍ഫന്റിനോ യുവേഫ ജനറല്‍ സെക്രട്ടറിയാണ്. മിഷേല്‍ പ്ലാറ്റിനി പിന്‍മാറിയതിനെ തുടര്‍ന്നാണ് നിലവില്‍ യുവേഫ ജനറല്‍ സെക്രട്ടറിയായ ഇന്‍ഫന്റിനോ വന്നത്. കടുത്ത മത്സരത്തിനു ശേഷമാണ് ഇന്‍ഫന്റിനോ ജയിച്ചത്. 205 രാജ്യങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. 1974നു ശേഷം ആദ്യമായാണ് വോട്ടെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നത്. 138 വോട്ടായിരുന്നു […]

ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ, അഴിമതിക്കേസില്‍ മുന്‍ പ്രസിഡന്റ് സെപ് ബ്‌ളാറ്റര്‍ക്കും യുവേഫ മുന്‍ പ്രസിഡന്റ് മിഷേല്‍ പ്‌ളാറ്റിനിക്കുമെതിരായ വിലക്കിന് ഇളവ് നല്‍കി. സൂറിച്ച്: ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഏഷ്യന്‍ വന്‍കരയുടെ പ്രതിനിധികളായി അലി ബിന്‍ അല്‍ ഹുസൈന്‍ രാജകുമാരനും ബഹ്‌റൈനില്‍നിന്നുള്ള ശൈഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫയും (ഏഷ്യന്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ്) ആഫ്രിക്കന്‍ പ്രതിനിധിയായി ടോക്യോ സെക്‌സ്വാലും അങ്കത്തിനിറങ്ങുന്നു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ, അഴിമതിക്കേസില്‍ മുന്‍ പ്രസിഡന്റ് സെപ് ബ്‌ളാറ്റര്‍ക്കും യുവേഫ മുന്‍ പ്രസിഡന്റ് മിഷേല്‍ […]

തുര്‍ക്കി സൂപ്പര്‍ ലീഗ്; റഫറിക്കെതിരെ താരത്തിന്റെ ചുവപ്പുകാര്‍ഡ്

തുര്‍ക്കി സൂപ്പര്‍ ലീഗ്; റഫറിക്കെതിരെ താരത്തിന്റെ ചുവപ്പുകാര്‍ഡ്

ട്രാബ്‌സോന്‍സ്‌പോറിന്റെ സാലിഹ് ഡര്‍സന്‍ ആണ് റഫറിയെ ചുവപ്പുകാര്‍ഡ് കാണിച്ചത്. എന്നാല്‍ തന്റെ ചുവപ്പുകാര്‍ഡ് തട്ടിയെടുത്ത് തന്നെത്തന്നെ കാണിച്ച താരത്തെ റഫറി ഒടുവില്‍ പുറത്താക്കി. അങ്കാറ: ഫുട്‌ബോള്‍ കളിക്കാര്‍ക്ക് ചുവപ്പ് കാര്‍ഡ് കിട്ടുക സ്വാഭാവികമാണ്. എന്നാല്‍ റഫറിക്ക് ചുവപ്പ് കാര്‍ഡ് കിട്ടുക അസാധ്യമായിട്ടുള്ള ഒന്നാണെന്നായിരുന്നു ഇന്നലെവരെ എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ അതും സംഭവിച്ചിരിക്കുകയാണ് തുര്‍ക്കി സൂപ്പര്‍ ലീഗില്‍. ട്രാബ്‌സോന്‍സ്‌പോറും ഗലാറ്റസാരെയും തമ്മില്‍ നടന്ന തുര്‍ക്കി സൂപ്പര്‍ ലീഗ് മത്സരത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ട്രാബ്‌സോന്‍സ്‌പോറിന്റെ സാലിഹ് ഡര്‍സന്‍ ആണ് […]

നാഗ്ജി കിരീടം നിപ്രൊ പെട്രോസ്‌കയ്ക്ക്; ജയം മൂന്ന് ഗോളുകള്‍ക്ക്

നാഗ്ജി കിരീടം നിപ്രൊ പെട്രോസ്‌കയ്ക്ക്; ജയം മൂന്ന് ഗോളുകള്‍ക്ക്

കോഴിക്കോട്; നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഫൈനലില്‍ യുക്രെയ്‌നില്‍നിന്നുള്ള നിപ്രൊ പെട്രോസ്‌ക് കിരീടം. ബ്രസീലിയന്‍ കഌ് അത്‌ലറ്റികോ പരാനെന്‍സിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് നിപ്രോ കിരീടം ചൂടിയത്. കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 40ാം മിനിട്ടില്‍ കൂള്‍ ബ്രേക്കിന് തൊട്ടുടനെ ലഭിച്ച ഫ്രീകിക്ക് ഗോള്‍മുഖത്തുണ്ടായിരുന്ന ഇഹോര്‍ കൊഹൂട്ടാണ്‍ നിപ്രോയ്ക്ക് വേണ്ടി ഗോളാക്കി മാറ്റി ഗോള്‍ വേട്ടയ്ക്കു തുടക്കം കുറിച്ചു. ഇംഗ്ലീഷ് ക്ലബ്ബ് വാട്‌ഫോഡ് എഫ്.സിയെ വീഴ്ത്തിയാണ് നിപ്രോ ഫൈനലില്‍ എത്തിയത്. ഫെബ്രുവരി അഞ്ചിനാണ് നാഗ്ജി ഫുട്‌ബോള്‍ […]