ഡേവിഡ് ബെക്കാം ലോകത്തെ മികച്ച ഫുട്‌ബോളര്‍

ഡേവിഡ് ബെക്കാം ലോകത്തെ മികച്ച ഫുട്‌ബോളര്‍

ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരമായി മുന്‍ ഇംഗ്ലീഷ് നായകന്‍ ഡേവിഡ് ബെക്കാമിനെ തെരഞ്ഞെടുത്തു. ലണ്ടനിലെ സോക്കര്‍ സക്കേഴ്‌സ് നടത്തിയ വോട്ടെടുപ്പിലാണ് ബെക്കാം ഈ ചരിത്ര നേട്ടത്തിനുടമയായത്.ലോകോത്തര സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും പിന്തള്ളിയാണ് ബെക്കാം ഒന്നാമതെത്തിയത് എന്നതും ശ്രദ്ധേയമാണ്. ആരാധകരുടെ പിന്തുണയോടെ മുപ്പത്തിയെട്ടുകാരനായ ബെക്കാം 29 ശതമാനം വോട്ടുകള്‍ക്കാണ് ഈ നേട്ടത്തിലെത്തിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് 14 ശതമാനവും മെസ്സിക്ക് 12 ശതമാനവും വോട്ടുകളാണ് ലഭിച്ചത്. പെലെയും റൂണിയും സിദാനും ആദ്യ പത്തില്‍ ഇടം […]

പഴയ തട്ടകത്തിലേക്കില്ല, റൊണാള്‍ഡോ റയലില്‍ തന്നെ

പഴയ തട്ടകത്തിലേക്കില്ല, റൊണാള്‍ഡോ റയലില്‍ തന്നെ

ആശയക്കുഴപ്പങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് റയല്‍ മാഡ്രിഡിന്റെ മിന്നുംതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കൂടുമാറ്റക്കഥകള്‍ക്ക് തീരുമാനമായി. പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ക്ക് അന്ത്യം കുറിച്ച റൊണാള്‍ഡോ, റയല്‍ മാഡ്രിഡില്‍ തുടരാന്‍ ഉറപ്പിച്ചു. 2018 വരെ റയലിന്റെ ജേഴ്!സിയില്‍ കളത്തിലിറങ്ങാനുള്ള കരാറില്‍ റൊണാള്‍ഡോ ഒപ്പുവെച്ചു. 2015 വരെയായിരുന്നു റയലുമായുള്ള റൊണാള്‍ഡോയുടെ കരാര്‍. ഇതാണ് മൂന്നു വര്‍ഷത്തേക്ക് പുതുക്കിയത്. ഇതോടെ താരത്തിന്റെ വാര്‍ഷിക വരുമാനം 17 മില്യണ്‍ യൂറോയാകും. 2009 ലാണ് റൊണാള്‍ഡോ മാഞ്ചസ്റ്ററില്‍ നിന്നും റയലില്‍ എത്തുന്നത്.   […]

സ്പാനിഷ് ലീഗ്: ബാഴ്‌സയ്ക്ക് ജയം

സ്പാനിഷ് ലീഗ്: ബാഴ്‌സയ്ക്ക് ജയം

സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് ജയം.സെവില്ലയ്‌ക്കെതിരെ നിര്‍ണ്ണായകമായ മൂന്നു ഗോളിനായിരുന്നു ബാഴ്‌സയുടെ ജയം.സെവില്ല രണ്ടു ഗോള്‍ നേടി. രണ്ടാം പകുതിയുടെ അധികസമയത്ത് അലക്‌സി സാഞ്ചസാണ് ബാഴ്‌സയുടെ വിജയഗോള്‍ നേടിയത്. കളിയുടെ മുപ്പത്തിയാറാം മിനുട്ടില്‍ ഡാനി ആല്‍വെസിലൂടെ ബാഴ്‌സ ആദ്യം മുന്നിലെത്തി. 75-ം മിനുട്ടില്‍ ലയണല്‍ മെസ്സി ബാഴ്‌സയുടെ ലീഡുയര്‍ത്തി. എന്നാല്‍ രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ നേടി സെവില്ല സമനില പിടിച്ചു. തുടര്‍ന്നായിരുന്നു സാഞ്ചസിന്റെ വിജയഗോള്‍. അതേസമയം വില്ലാറയല്‍ റയല്‍ മാഡ്രിഡിനെ സമനിലയില്‍ തളച്ചു.ഗരത് ബാലെയും, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമാണ് […]

ഫുട്‌ബോള്‍ ലോകകപ്പ് ട്രോഫിയുടെ പര്യടനം തുടങ്ങി

ഫുട്‌ബോള്‍ ലോകകപ്പ് ട്രോഫിയുടെ പര്യടനം തുടങ്ങി

അടുത്ത വര്‍ഷം നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് ട്രോഫിയുടെ പര്യടനം ആരംഭിച്ചു.267 ദിവസം 89 രാജ്യങ്ങളിലൂടെയാണ് ലോകകപ്പ് ട്രോഫി പര്യടനം നടത്തുന്നത്.ലോകകിരീടം നേടിയ ബ്രസീല്‍ ടീമില്‍ അംഗങ്ങളായ അഞ്ചു താരങ്ങളുടെ സാന്നിധ്യത്തില്‍ ബ്രസീലിലെ പ്രശസ്തമായ ക്രിസ്തുവിന്റെ പ്രതിമയ്ക്കു കീഴില്‍ നിന്നാണ് ലോകകപ്പിന്റെ പര്യടനം ആരംഭിച്ചത്. മൂന്നു ദിവസം കൂടി ബ്രസീല്‍ തലസ്ഥാനമായ റിയോഡിജനീറോയില്‍ തുടരുന്ന ട്രോഫി തഹിത്തിയിലാണ് പര്യടനത്തിന്റെ ഭാഗമായി ആദ്യമെത്തുക.5 ലോകകപ്പുകള്‍ നേടിയ ഏക ടീമാണ് ബ്രസീല്‍.എന്നാല്‍ സ്വന്തം നാട്ടിലൊരു ലോകകപ്പ് വിജയം ബ്രസീലിന് ഇപ്പോഴും അകലെയാണ്. […]

ഇന്ത്യന്‍ ഫുട്‌ബോള്‍ മെച്ചപ്പെടുന്നില്ല: ഐഎം വിജയന്‍

ഇന്ത്യന്‍ ഫുട്‌ബോള്‍ മെച്ചപ്പെടുന്നില്ല: ഐഎം വിജയന്‍

അടുത്തകാലത്ത് രാജ്യത്തെ ഫുട്‌ബോള്‍ ഒട്ടും മെച്ചപ്പെട്ടിട്ടില്ലെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയന്‍. സാഫ് കപ്പ് ഫൈനലിലെ തോല്‍വിയില്‍ ആരെയും കുറ്റപ്പെടുത്താന്‍ താന്‍ ഇല്ലെന്ന് വിജയന്‍ പറഞ്ഞു. താന്‍ ഒരു കായിക ഭരണാധികാരിയല്ല, സാഫ് കപ്പില്‍ കളിച്ചതുമില്ല. അതുകൊണ്ടുതന്നെ തോല്‍വിയുടെ കാരണം പറയാന്‍ താന്‍ ആളല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാജ്യത്തെ ഫുട്‌ബോളിന് അടുത്തകാലത്തായി ഒരു മെച്ചവുമില്ലെന്ന് വിജയന്‍ ചൂണ്ടിക്കാട്ടി.   താന്‍ കളിച്ചിരുന്ന കാലത്ത് ഇന്ത്യന്‍ ടീമിന് ഫിഫ റാങ്കിംഗില്‍ ആദ്യ നൂറില്‍ സ്ഥാനം നേടാനായിട്ടുണ്ടെന്ന് […]

അര്‍ജന്റീനയ്ക്ക് വേണ്ടി ലോകകപ്പ് ഉയര്‍ത്തുന്നത് സ്വപ്നം കാണുന്നു: മെസ്സി

അര്‍ജന്റീനയ്ക്ക് വേണ്ടി ലോകകപ്പ് ഉയര്‍ത്തുന്നത് സ്വപ്നം കാണുന്നു: മെസ്സി

ബാഴ്‌സലോണയ്ക്ക് വേണ്ടി വെട്ടിപ്പിടിക്കാവുന്നതെല്ലാം നേടിയെടുത്ത ചരിത്രമാണ് അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസിക്ക് പറയാനുള്ളത്. ലോക ക്ലബ് ഫുട്‌ബോള്‍ കിരീടം, യുവേഫ ചാംപ്യന്‍സി ലീഗ്, സ്പാനിഷ് ലീഗ്, സ്പാനിഷ് കിംഗ്‌സ് കപ്പ്, ലോക ഫുട്‌ബോളര്‍, യൂറോപ്യന്‍ ഫുട്‌ബോളര്‍ അങ്ങനെ മെസിയുടെ ശേഖരത്തിലുള്ള അതുല്യനേട്ടങ്ങള്‍ എണ്ണമറ്റതാണ്. എന്നിരുന്നാലും സ്വന്തം രാജ്യത്തെ ലോകത്തിന്റെ നെറുകയിലെത്തുകയെന്നതാണ് മെസിയുടെ ഏറ്റവും വലിയ സ്വപ്‌നം. ആ സ്വപ്‌നസാഫല്യത്തിനായി മെസി കാത്തിരിക്കുകയാണ്. അടുത്ത വര്‍ഷം ബ്രസീലില്‍ നടക്കുന്ന ലോകകപ്പില്‍ സ്വപ്‌നനേട്ടം കൈവരിക്കാനാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മെസി […]

ഇന്ത്യയെ തകര്‍ത്ത് അഫ്ഗാന് കിരീടം

ഇന്ത്യയെ തകര്‍ത്ത് അഫ്ഗാന് കിരീടം

കാഠ്മണ്ഡു: ഇന്ത്യയുടെ ഹാട്രിക് കിരീടം എന്ന സ്വപനത്തിനെ തകര്‍ത്തെറിഞ്ഞ് സാഫ് ഫുട്‌ബോള്‍ കിരീടം അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കി. മൂന്നാം കിരീട നേട്ടത്തിന് ലക്ഷ്യം വച്ചിറങ്ങിയ ഇന്ത്യയെ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് അഫ്ഗാന്‍ മുട്ടുകുത്തിച്ചത്. കഴിഞ്ഞ വര്‍ഷവും ഫൈനലില്‍ ഇന്ത്യ ഏറ്റുമുട്ടിയത് ഈ വമ്പല്‍ സ്രാവുമായിട്ടായിരുന്നു. എന്നാല്‍ അന്നു കിരീടം സ്വന്തമാക്കിയ ഇന്ത്യയോടു എതിരില്ലാതെ നാല് ഗോളിന് തോറ്റതിന്റെ മധുര പ്രതികാരവീട്ടലു കൂടിയായിരുന്നു അഫ്ഗാന്‍ നടത്തിയത്. ഒമ്പതാം മിനിട്ടില്‍ മുസ്തഫ അസാഡ് സോയിയും 62ാം മിനിട്ടില്‍ സഞ്ചാര്‍ അഹമ്മദിയുമാണ് ഇന്ത്യയുടെ […]

അര്‍ജന്റീന, ഇറ്റലി, നെതര്‍ലന്‍ഡ്‌സ് ലോകകപ്പ് ഫൈനല്‍ റൗണ്ടില്‍

അര്‍ജന്റീന, ഇറ്റലി, നെതര്‍ലന്‍ഡ്‌സ് ലോകകപ്പ് ഫൈനല്‍ റൗണ്ടില്‍

ചിലി: അര്‍ജന്റീന, ഇറ്റലി, നെതര്‍ലന്‍ഡ്‌സ് ടീമുകള്‍ 2014 ലെ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടി. പരാഗ്വയെ രണ്ടിനെതിരെ അഞ്ചുഗോളുകള്‍ക്ക് തകര്‍ത്താണ് അര്‍ജന്റീന 2014 ലോകകപ്പ് ഫൈനല്‍ റൗണ്ടിലെത്തിയത്. മെസിയുടെ ഇരട്ട പെനാല്‍റ്റി ഗോളുകളുടെ ചിറകിലേറിയാണ് അര്‍ജന്റീന വിജയക്കുതിപ്പു നടത്തിയത്. ദക്ഷിണ അമേരിക്കന്‍ ഗ്രൂപ്പില്‍ നിന്ന് ആദ്യമായി യോഗ്യത നേടിയ ടീമായി അര്‍ജന്റീന. അതേസമയം ഉറുഗ്വേയോട് 2-0-നു തോല്‍വി ഏറ്റുവാങ്ങിയ കൊളംബിയയ്ക്കു യോഗ്യത ബാലികേറാമലയായി.   കളിയുടെ 12-ാം മിനിറ്റില്‍ മെസിയിലൂടെയാണ് അര്‍ജന്റീന ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. […]

സ്‌പെയിനിനെതിരെ ചിലിക്ക് സമനില

സ്‌പെയിനിനെതിരെ ചിലിക്ക് സമനില

അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ സ്‌പെയിനിനെതിരെ ചിലിക്ക് സമനില.ഇരുടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി.സ്‌പെയിന്‍ തോല്‍വി ഏറ്റു വാങ്ങുമെന്ന നിലയിലെത്തി നില്‍ക്കെയായിരുന്നു അപ്രതീക്ഷിത മുന്നേറ്റം കളിയുടെ രണ്ടാം പകുതിയുടെ അധിക സമയത്ത് ജീസസ് നവാസ് നേടിയ ഗോളാണ് സ്‌പെയിനിന് സമനില നേടിക്കൊടുത്തത്. അഞ്ചാം മിനുട്ടില്‍ എഡ്വാര്‍ഡോ വര്‍ഗാസിന്റെ ഗോളിലൂടെ ചിലി ആദ്യം മുന്നിലെത്തി. 37ാം മിനുട്ടില്‍ റോബര്‍ട്ടോ സോള്‍ഡാഡോയുടെ ഗോളിലൂടെ സ്‌പെയിന്‍ സമനില പിടിച്ചു. എന്നാല്‍ എഡ്വാര്‍ഡോയുടെ രണ്ടാം ഗോളിലൂടെ ചിലി വീണ്ടും മുന്നിലെത്തി.തുടര്‍ന്ന് സ്്‌പെയിന്‍ അപ്രതീക്ഷിത […]

സാഫ് ഫുട്‌ബോള്‍ ഇന്ത്യ അഫ്ഗാന്‍ പോരാട്ടം ഇന്ന്

സാഫ് ഫുട്‌ബോള്‍ ഇന്ത്യ അഫ്ഗാന്‍ പോരാട്ടം ഇന്ന്

കാഠ്മണ്ഡു: മാലിദ്വീപിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ചു നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ സാഫ് ഫുട് ബോളിന്റെ ഫൈനലില്‍ കടന്നു. നാളെ നടക്കുന്ന ഫൈനലില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. കാഠ്മണ്ഡുവിലെ ദശരദ് രംഗശാല സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലില്‍ കളി തീരാന്‍ നാലു മിനിട്ടു ശേഷിക്കേ അര്‍ണബ് മോണ്ടല്‍ നേടിയ ഗോളാണ് ഇന്ത്യയെ തുടര്‍ച്ചയായി മൂന്നാം ഫൈനലില്‍ കടത്തിയത്. ഇഞ്ചുറി ടൈമിന്റെ അവസാനത്തില്‍ റഫറിയുമായി വാക്കേറ്റം നടത്തിയ മാലി താരങ്ങളായ മുഹമ്മദ് റഷീദ്, അലി ഉമര്‍ എന്നീവര്‍ക്കു ചുവപ്പു […]