കിസ്റ്റ്യാനോ റൊണാള്‍ഡോയെ മറികടന്ന് ബേല്‍

കിസ്റ്റ്യാനോ റൊണാള്‍ഡോയെ മറികടന്ന് ബേല്‍

ഇംഗ്ലീഷ് ക്ലബായ ടോട്ടന്‍ഹാം ഹോട്ട്‌സ്പര്‍ വിങ്ങര്‍ ഗാരത്ത് ബേല്‍ ഇനി ഏറ്റവും വിലയേറിയ താരമായി അറിയപ്പെടും.സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡ് ക്ലബിലേക്കുളള കൂടുമാറ്റത്തോടെയാണ് ബേലിനെത്തേടി ഇങ്ങനെയൊരു ബഹുമതിയെത്തിയത്.ഇതോടെ നിലവിലെ ഏറ്റവും വിലയേറിയ താരം ക്രിസ്‌റ്റ്യേനോ റൊണാള്‍ഡോയെ ബേല്‍ പിന്നിലാക്കി.80 മില്യണ്‍ പൗണ്ടായിരുന്നു റൊണാ3ളോഡോയുടെ വില.ടീമുമായുളള കരാറില്‍ ബേല്‍ ഒപ്പുവെച്ചു കഴിഞ്ഞു.6 വര്‍ഷത്തെ കരാറിനായി ബേലിന് ലഭിക്കുക 86 മില്യണ്‍ പൗണ്ടാണ് . മെഡിക്കല്‍ ടെസ്റ്റ് കൂടി പൂര്‍ത്തിയാക്കുന്നതോടെ ബേലിന് ഏറ്റവും വിലയേറിയ താരമെന്ന പുതിയ ലോക റെക്കോര്‍ഡ് […]

റയലില്‍ നിന്നും കാക പറക്കുന്നു

റയലില്‍ നിന്നും കാക പറക്കുന്നു

ബ്രസീല്‍ താരം കാക, സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് വിടുന്നു. പുതിയ കോച്ച് കാര്‍ലോ ആഞ്ചലോട്ടിക്ക് കീഴില്‍ തനിക്ക് കളിക്കാന്‍ അവസരം ലഭിക്കുന്നില്ല എന്നതാണ് ക്ലബ് വിടാന്‍ കാകയെ പ്രേരിപ്പിക്കുന്നത്. ക്ലബിനെ ഇക്കാര്യം അറിയിച്ചതായി കഴിഞ്ഞ ദിവസം താരം മാധ്യമങ്ങളോട് വെളിപ്പെടുത്തി. അടുത്ത കാലത്തായി മികച്ച പ്രകടനം കാഴ്ച വെക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. 2009ല്‍ 86 മില്യണ്‍ ഡോളറിനാണ് കാക റയലില്‍ എത്തിയത്.   ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമുകള്‍ കാകയ്ക്കായി വലവിരിച്ചിട്ടുണ്ടെന്നാണ് സൂചന. 2007ല്‍ ലോക […]

യുവേഫ സൂപ്പര്‍ കപ്പ്:പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെ ബയേണിന് കിരീടം

യുവേഫ സൂപ്പര്‍ കപ്പ്:പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെ  ബയേണിന് കിരീടം

യമ്യലൃിാൗിശരവപ്രാഗ്:യുവേഫ സൂപ്പര്‍ കപ്പ് ബയേണ്‍ മ്യൂണിക്കിന്.പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബയേണ്‍ ചെല്‍സിയെ 5-4ന് പിന്തള്ളിയാണ് കിരീടം ഉയര്‍ത്തിയത്.90-ാം മിനിറ്റിലും അധികസമയത്തും മത്സരം 2-2ന് സമനിലയിലായതിനെ തുടര്‍ന്നാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.ചെല്‍സിക്ക് വേണ്ടി അവസാന കിക്കെടുത്ത റൊമേലു ലുക്കാക്കുവിന് പറ്റിയ പിഴവ് ബയേണിന്റെ കിരീട നേട്ടത്തിലാണ് കലാശിച്ചത്.2012ല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ചെല്‍സിയോട് പരാജയപ്പെട്ടതിന്റെ മധുര പ്രതികാരം കൂടിയായി മ്യൂണിക്കിന് കിരീട നേട്ടം. മത്സരം തുടങ്ങി എട്ടാം മിനിറ്റില്‍ ഫെര്‍ണാണ്ടോ ടോറസിലൂടെ ചെല്‍സിയാണ് ആദ്യം സ്‌കോര്‍ ചെയ്തതെങ്കിലും 47-ാം […]

ഫ്രാങ്ക് റിബറി യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍

ഫ്രാങ്ക് റിബറി യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍

മികച്ച യൂറോപ്യന്‍ ഫുട്‌ബോളര്‍ക്കുള്ള യുവേഫ പുരസ്കാരം ഫ്രാങ്ക് റിബറിക്ക്.ഫുട്‌ബോള്‍ രാജകുമാരന്മാരായ ലയണല്‍ മെസിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും പിന്തള്ളിയാണ് റിബറി കിരീടമണിഞ്ഞത്.വ്യക്തിപരമായ മികവും അതിന്റെ ഫലമായി ടീമിനുണ്ടാകുന്ന നേട്ടങ്ങളും പരിഗണിച്ചാണ് പുരസ്കാരം. കഴിഞ്ഞ സീസണില്‍ ബയേണ്‍ മ്യൂണിക്കിന് പല പ്രമുഖ കിരീടങ്ങളും നേടിക്കൊടുത്തതോടെ  ഫ്രഞ്ച് വിങ്ങര്‍ ഫ്രാങ്ക് റിബറി അന്നേ ശ്രദ്ധിക്കപ്പെട്ടിരുന്നു.റിബറിയുടെ കൂടി കളിമികവിലായിരുന്നു കഴിഞ്ഞ സീസണില്‍ ബയേണ്‍ മ്യൂണിക്ക് ചാമ്പ്യന്‍സ് ലീഗ്,ബുണ്ടേസ് ലിഗ ജര്‍മ്മന്‍ കപ്പ്, തുടങ്ങിയ പ്രമുഖ കിരീടങ്ങള്‍ സ്വന്തമാക്കിയത്.ഈ സീസണില്‍ പുരസ്കാരപ്രഭയില്‍ നിറഞ്ഞു നിന്ന […]

———യൂറോപ്യന്‍ പ്ലെയര്‍ ഓഫ് ദ ഇയര്‍?

———യൂറോപ്യന്‍ പ്ലെയര്‍ ഓഫ് ദ ഇയര്‍?

യൂറോപ്പിലെ ഏറ്റവും മികച്ച കളിക്കാരനാരാണെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കുന്നു.ബാഴ്‌സലോണയുടെ ലയണല്‍ മെസ്സിയും റയല്‍ മാന്‍ഡ്രിഡിന്റെ  ക്രിസ്ത്യാനോ റൊണാള്‍ഡോയും ബയേണ്‍ മ്യൂണിച്ചിന്റെ ഫ്രാങ്ക് റിബറിയുമാണ് ശക്തരായ എതിരാളികള്‍.ഇന്ന് മൊണോക്കോയില്‍ നടക്കുന്ന തത്സമയ വേട്ടിങ്ങിലൂടെയാണ് ഈ വര്‍ഷത്തെ യൂറോപ്പിലെ ഫുട്‌ബോള്‍ രാജകുമാരനെ തെരഞ്ഞടുക്കുക.ഫിഫയുടെ അംഗീകാരമുളള പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ നടത്തിയ വേട്ടെടുപ്പില്‍ മുന്നിലെത്തിയതിലൂടെയാണ് ഇവര്‍ അവസാന പട്ടികയില്‍ ഇടംനേടിയത്. കഴിഞ്ഞ വര്‍ഷത്തെ യൂറോപ്യന്‍ പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ജേതാവായിരുന്ന ബാഴ്‌സലോണ സ്‌െ്രെടക്കര്‍ ലയണല്‍ മെസ്സി ഈ വര്‍ഷത്തെ ലോക […]

സ്പാനിഷ് സൂപ്പര്‍ കപ്പ് ബാഴ്‌സലോണക്ക് കിരീടം

സ്പാനിഷ് സൂപ്പര്‍ കപ്പ് ബാഴ്‌സലോണക്ക്  കിരീടം

മാഡ്രിഡ് :പതിനൊന്നാമത് സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്‌സലോണക്ക് കിരീടം.ബാഴ്‌സയുടെ ഹോം ഗ്രൗണ്ടില്‍ അത്‌ലറ്റികോ മാഡ്രിഡുമായി നടന്ന രണ്ടാം പാദ മത്സരത്തില്‍ ഇരു ടീമും സമനിലയില്‍ പിരിഞ്ഞതോടെയാണ് ബാഴ്‌സ കിരീടം നേടിയത്. നേരത്തെ ഒന്നാം പാദ മത്സരവും 1-1 എന്ന സമനിലയില്‍ പിരിഞ്ഞിരുന്നു.പിന്നീട് എവേ ഗോളിന്റെ ആനുകൂല്യത്തിലാണ് ബാഴ്‌സലോണയുടെ വിജയം.അഞ്ചാം തവണയാണ് ബാഴ്‌സലോണ സൂപ്പര്‍ കപ്പില്‍ ചാമ്പ്യന്‍മാരാകുന്നത്. ഫുട്‌ബോളിന്റെ ഇളമുറ തമ്പുരാക്കന്മാരായ മെസിയും നെയ്മറും ഒരുമിച്ചിറങ്ങിയ മത്സരത്തില്‍ ഇരു ടീമും മികച്ച കളിയാണ് പുറത്തെടുത്തത്. സൂപ്പര്‍ താരം നെയ്മറുടെ ഗോളില്‍ […]

ട്രാന്‍സ്ഫര്‍ തുകയില്‍ റൊണാള്‍ഡോയെ മറികടന്ന് ബെയ്ല്‍ റയലിലേക്ക്

ട്രാന്‍സ്ഫര്‍ തുകയില്‍ റൊണാള്‍ഡോയെ മറികടന്ന് ബെയ്ല്‍ റയലിലേക്ക്

മാഡ്രിഡ് : ട്രാന്‍സ്ഫര്‍ തുകയില്‍ റെക്കോഡ് സ്ഥാപിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ ടോട്ടന്‍ഹാമിന്‍റെ മിഡ്ഫീല്‍ഡര്‍ ഗാരെത്ത് ബെയ്ല്‍ റയല്‍ മാഡ്രിഡില്‍ ചേക്കേറുന്നു. 882 കോടിയാണ് അദ്ദേഹത്തിനു റയല്‍ നല്‍കുന്ന പ്രതിഫലം. ഇതോടെ ട്രാന്‍സ്ഫര്‍ തുകയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡാണ് ബെയ്ല്‍ ഭേദിച്ചിരിക്കുന്നത്. ആറു വര്‍ഷത്തെക്കാണ് റയലുമായുളള ബെയ്‌ലിന്റെ കരാര്‍. 2009ല്‍ 9.3 കോടി യൂറോക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് റയല്‍ മാഡ്രിഡിലെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡാണ് ബെയ്ല്‍ മറിക്കടന്നത്. ട്രാന്‍സ്ഫര്‍ തുക മൂന്നു ഗഡുക്കളായി കൈമാറാന്‍ […]

ഏഷ്യാ കപ്പ് ഹോക്കി: ഇന്ത്യക്ക് രണ്ടാം ജയം

ഏഷ്യാ കപ്പ് ഹോക്കി:   ഇന്ത്യക്ക് രണ്ടാം ജയം

ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് ഹോക്കിയുടെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് ജയം. ദക്ഷിണ കൊറിയയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയാണ് ഇന്ത്യ ഏഷ്യാ കപ്പ് ഹോക്കിയുടെ സെമിയില്‍ കടന്നത്. 20തിനാണ് ഇന്ത്യയുടെ വിജയം. മലയാളി താരവും വൈസ് ക്യാപ്റ്റനും ഗോള്‍ കീപ്പറുമായ പി.ആര്‍. ശ്രീജേഷിന്റെ മികവാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. കൊറിയക്ക് അനുകൂലമായി ലഭിച്ച അഞ്ചു പെനല്‍റ്റി കോര്‍ണറുകളാണ് ശ്രീജേഷ് എന്ന വന്‍മതില്‍ പ്രതിരോധിച്ചത്. ദക്ഷിണ കൊറിയന്‍ ഫോര്‍വേഡുകളുടെ തള്ളിക്കയറ്റവും ശ്രീജേഷ് സമര്‍ഥമായി അതിജീവിച്ചു. വി.ആര്‍. രഘുനാഥും മന്‍ദീപ് സിംഗുമാണ് […]

പ്രീമിയര്‍ ലീഗ്:വിജയം ആവര്‍ത്തിക്കാന്‍ ലിവര്‍പൂള്‍;പരാജയം മറക്കാന്‍ ആഴ്‌സണല്‍

പ്രീമിയര്‍ ലീഗ്:വിജയം ആവര്‍ത്തിക്കാന്‍ ലിവര്‍പൂള്‍;പരാജയം മറക്കാന്‍ ആഴ്‌സണല്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ആഴ്‌സണലും ലിവര്‍പൂളും ഇന്നിറങ്ങും.ഫുള്‍ഹാം ആണ് ആഴ്‌സണലിന്റെ ഇന്നത്തെ എതിരാളി. ആഴ്‌സണലിനെ ആദ്യ മത്സരത്തില്‍ തോല്‍പ്പിച്ച ആസ്റ്റണ്‍വില്ലയുമായാണ് ലിവര്‍പൂളിന്റെ ഇന്നത്തെ മത്സരം.ലീഗില്‍ ഇരുടീമുകളുടേയും രണ്ടാം മല്‍സരമാണിത്. ആദ്യമല്‍സരത്തില്‍ ആസ്റ്റണ്‍വില്ലയോട് പരാജയപ്പെട്ടതിന്റ ക്ഷീണം മാറ്റാനായിരിക്കും ആഴ്‌സണലിന്റെ ശ്രമം.ലീഗിലെ ആദ്യ മത്സരത്തില്‍ തന്നെ പരാജയത്തോടെയാണ് ആഴ്‌സണല്‍ കളി തുടങ്ങിയത്.ആസ്റ്റണ്‍വില്ലയോട് 3-1ന്റെ കനത്ത തോല്‍വിയാണ് അവര്‍ക്ക് നേരിടേണ്ടിവന്നത്.സ്‌റ്റോക്ക് സിറ്റിയെ ഒരു ഗോളിനു തോല്‍പ്പിച്ച ലിവര്‍പൂളിന് വീണ്ടുമൊരു വിജയം ആവര്‍ത്തിക്കാനാണ് കളിക്കേണ്ടത്.ടീമിന് ഇപ്പോള്‍ മൂന്നു പോയിന്റുണ്ട്. മറ്റ് മത്സരങ്ങളില്‍ […]

മിറോസ്ലാവ് ക്ലോസെ വിടവാങ്ങുന്നു

മിറോസ്ലാവ് ക്ലോസെ വിടവാങ്ങുന്നു

ബെര്‍ലിന്‍ : ജര്‍മന്‍ താരം മിറോസ്ലാവ് ക്ലോസെ ഫുട്‌ബോളിനോട് വിടപറയുന്നു. 2014 ലെ ലോകകപ്പിനു ശേഷം രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കും. ഈ സീസണിലെ മത്സരങ്ങള്‍ക്ക് ശേഷം വിരമിക്കുമെന്ന് ജര്‍മനിയുടെ സ്റ്റാര്‍ സ്‌െ്രെടക്കര്‍ മിറോസ്ലാവ് ക്ലോസെ. ഒരു ജര്‍മന്‍ മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ക്ലോസെ കളിക്കളത്തോട് വിടപറയുന്ന കാര്യം അറിയിച്ചത്. കാല്‍പന്തുകളിയിലാണെങ്കിലും മിറോസ്ലാവ് ക്ലോസെ കളിക്കുന്നത്. തലപ്പന്തുകളിയാണെന്നു പറയാം. കാരണം ഹെഡറുകളാണ് ക്ലോസെയുടെ പ്രധാന ആയുധം. 2002 ലോകകപ്പില്‍ നേടിയ അഞ്ചുഗോളും ക്ലോസെയുടെ തലയില്‍ നിന്നായിരുന്നു. ലോകകപ്പില്‍ […]