സാഫ് അണ്ടർ 18 ഫുട്‌ബോൾ കപ്പ് ഇന്ത്യക്ക്

സാഫ് അണ്ടർ 18 ഫുട്‌ബോൾ കപ്പ് ഇന്ത്യക്ക്

അവസാനം വരെ കടുത്ത പോരാട്ടത്തിൽ, സാഫ് അണ്ടർ 18ഫുട്‌ബോൾ കപ്പ് ഇന്ത്യയിലേക്ക്.ഫൈനലിൽ ബംഗ്ലാദേശിനെ 2-1 ന് കീഴടക്കിയാണ് ഇന്ത്യൻ കുട്ടികൾ കന്നിക്കിരീടം സ്വന്തമാക്കിയത്. രണ്ടാം മിനിറ്റിൽ വിക്രം പ്രതാപ് സിങിന്റെ ഗോളിലാണ് ഇന്ത്യ ലീഡ് നേടിയത്. ക്യാപ്റ്റൻ യാസിൻ അറഫാത്തിന്റെ 40-ാം മിനിറ്റ് ഗോളിൽ ബംഗ്ലാദേശ് ഒപ്പമെത്തിയതോടെ സമ്മർദത്തിലായ ഇന്ത്യക്ക് പിന്നീട് വീരേറി. ഇരുടീമും ഇഞ്ചോടിഞ്ച് പോരാട്ടം തുടർന്നതോടെ കളി ഉശിരനായി. ഇൻജുറി ടൈമിൽ, രവി ബഹാദൂർ റാണയുടെ 30 വാര അകലെ നിന്നുള്ള ഷോട്ട് ബംഗ്ലാദേശിന്റെ […]

അണ്ടര്‍- 18 സാഫ് കപ്പില്‍ ഇന്ത്യ ഫൈനലില്‍; എതിരാളികള്‍ ബംഗ്ലാദേശ്

അണ്ടര്‍- 18 സാഫ് കപ്പില്‍ ഇന്ത്യ ഫൈനലില്‍; എതിരാളികള്‍ ബംഗ്ലാദേശ്

  കാഠ്മണ്ഡു: നേപ്പാളിൽ നടക്കുന്ന അണ്ടർ 18 സാഫ് കപ്പില്‍ ഫൈനല്‍ ഉറപ്പാക്കി ഇന്ത്യ. ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തിൽ മാൽഡീവ്സിനെതിരെ ആധികാരിക ജയം സ്വന്തമാക്കിയാണ് ഇന്ത്യ ഫൈനലിലേക്ക് കുതിച്ചത്‌. മറുപടിയില്ലാത്ത നാല് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. കാഠ്മണ്ഡുവില്‍ തികച്ചും ഏകപക്ഷീയമായ മത്സരം തന്നെയായിരുന്നു ഇന്ന് നടന്നത്. മലയാളി താരം മുഹമ്മദ് റാഫിയും ഇന്ന് ഇന്ത്യക്കായി ഗോൾ സ്വന്തമാക്കി. മത്സരത്തിന്‍റെ ആദ്യ പകുതിയിൽ മികച്ച സെറ്റ് പീസുകള്‍ ഒരുക്കിയാണ് ഇന്ത്യ ആദ്യത്തെ രണ്ട് ഗോളുകൾ സ്വന്തമാക്കിയത്. […]

ഇക്കുറി നെയ്മറും രക്ഷകനായില്ല; പിഎസ്ജിക്ക് സ്വന്തം തട്ടകത്തില്‍ തോല്‍വി

ഇക്കുറി നെയ്മറും രക്ഷകനായില്ല; പിഎസ്ജിക്ക് സ്വന്തം തട്ടകത്തില്‍ തോല്‍വി

  സൂപ്പര്‍ താരം ലയണല്‍ മെസിക്കും ഇക്കുറി രക്ഷിക്കാനായില്ല. സ്റ്റേഡ് റെയിംസിനെതിരെ പാരീസ് സെയ്ന്‍റ് ജെര്‍മ്മെയ്ന് ഞെട്ടിക്കുന്ന തോല്‍വി. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സ്റ്റേഡ് റെയിംസ് പിഎസ്ജിയെ അട്ടിമറിച്ചത്. ഹസന്‍ കമാര, ബൗലയ് ദിയ എന്നിവരാണ് സ്റ്റേഡ് റെയിംസിനായി ഗോളുകള്‍ സ്വന്തമാക്കിയത്. പിഎസ്ജിയുടെ തട്ടകമായ പാരീസിലെ പാര്‍ക് ഡെസ് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. അവസാന രണ്ട് ലീഗ് മത്സരങ്ങളിലും നെയ്മർ പി എസ് ജിയുടെ രക്ഷകനായി അവതരിച്ചത് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറായിരുന്നു. അവസാന മിനുട്ടുകളില്‍ കണ്ടെത്തിയ […]

ബ്രസീലിയന്‍ കരുത്തില്‍ ഒസാസുനയെ തോല്‍പ്പിച്ച് റയല്‍ വീണ്ടും ഒന്നാമത്

ബ്രസീലിയന്‍ കരുത്തില്‍ ഒസാസുനയെ തോല്‍പ്പിച്ച് റയല്‍ വീണ്ടും ഒന്നാമത്

  ബെര്‍ണബ്യൂ: ബ്രസീലിയന്‍ താരങ്ങളുടെ ചിറകിലേറി റയല്‍ മാഡ്രിഡ് വീണ്ടും ലാലിഗയില്‍ ഒന്നാം സ്ഥാനത്തെത്തി. ഒസാസുനയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി മൂന്ന് പോയിന്‍റ് സ്വന്തമാക്കിയാണ് റയല്‍ വീണ്ടും പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. ബ്രസീലിയന്‍ താരങ്ങളായ വിനീഷ്യസ് ജൂനിയറും റോഡ്രിഗോയുമാണ് റയല്‍ മാഡ്രിഡിനായി ഗോളുകള്‍ സ്വന്തമാക്കിയത്. ലാലിഗയിലെയും റയല്‍ മാഡ്രിഡിലെയും റോഡ്രിഗോയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇന്ന് നടന്നത്. മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ തന്നെ റയല്‍ മാഗ്രിഡ് ലീഡ് സ്വന്തമാക്കി. മനോഹരമായ ഒരു ലോങ് റേ‍ഞ്ചറിലൂടെ […]

  ലാലിഗയില്‍ വിയ്യറയലിനെതിരെ ബാഴ്സലോണയ്ക്ക് നേരിയ വിജയം

  ലാലിഗയില്‍ വിയ്യറയലിനെതിരെ ബാഴ്സലോണയ്ക്ക് നേരിയ വിജയം

  ലാലിഗയിലെ വിയ്യറയലിനെതിരായ മത്സരത്തില്‍ കരുത്തരായ ബാഴ്സലണയ്ക്ക് നേരിയ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് വിയ്യറയലിനെ ബാഴ്സലോണ പരാജയപ്പെടുത്തിയത്. അന്‍റോയിന്‍ ഗ്രീസ്മാന്‍, ആര്‍തര്‍ എന്നിവരാണ് ബാഴ്സലോണയ്ക്കായി ഗോളുകള്‍ സ്വന്തമാക്കിയത്. 44ാം മിനുട്ടിൽ സാൻറി കസോർലയാണ് വിയ്യറയലിൻറെ ആശ്വാസ ഗോൾ നേടിയത്. മെസി-സുവാരസ്- ഗ്രീസ്മാന്‍ ത്രയം ഒരുമിച്ച് ആരംഭിച്ച ബാഴ്സലോണയുടെ ആദ്യ മത്സരമായിരുന്നു ഇന്ന് നടന്നത്. മത്സരത്തിന്‍റെ തുടകകം മുതല്‍ സമ്പൂര്‍ണ ആധിപത്യത്തോടെ തന്നെയാണ് ബാഴ്സലോണ വിയ്യറയലിനെതിരെ കളിച്ചതും. എന്നാല്‍ കരുത്തുറ്റ മുന്നേറ്റനിര ഉണ്ടായിട്ടും 2-1 എന്ന സ്കോറിന് […]

ഫിഫയുടെ മികച്ച താരം ലയണല്‍ മെസി, വനിതാ താരം റാപിനോ

ഫിഫയുടെ മികച്ച താരം ലയണല്‍ മെസി, വനിതാ താരം റാപിനോ

സൂറിച്ച്: ഫിഫയുടെ ബെസ്റ്റ് ഫുട്ബോള്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2019ലെ മികച്ച താരത്തിനുള്ള പുരസ്കാരം അര്‍ജന്‍റൈന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസി സ്വന്തമാക്കി. അവസാന റൗണ്ടില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും വിര്‍ജില്‍ വാന്‍ ഡികിനെയും പിന്തള്ളിയാണ് മെസി പുരസ്കാരത്തിന് അര്‍ഹനായത്. കഴിഞ്ഞ സീസണിൽ ബാഴ്സലോണയ്ക്ക് വേണ്ടി നടത്തിയ തിളക്കമാർന്ന പ്രകടനമാണ് മെസിക്ക് പുരസ്കാരം നേടിക്കൊടുത്തത്. മികച്ച താരം, മികച്ച വനിതാ താരം, മികച്ച പരിശീലകന്‍, മികച്ച പരിശീലക എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് ഫിഫയുടെ ബെസ്റ്റ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. മെസ്സിയുടെ കരിയറിലെ ആദ്യത്തെ […]

മാഞ്ചസ്റ്ററിന് ഞെട്ടിക്കും തോല്‍വി, വിയര്‍ത്ത് ജയിച്ച് ആഴ്‌സണല്‍, ചെല്‍സിയെ തകര്‍ത്ത് ലിവര്‍പൂള്‍

മാഞ്ചസ്റ്ററിന് ഞെട്ടിക്കും തോല്‍വി, വിയര്‍ത്ത് ജയിച്ച് ആഴ്‌സണല്‍, ചെല്‍സിയെ തകര്‍ത്ത് ലിവര്‍പൂള്‍

  ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സംഭവബഹുലമായ സൂപ്പര്‍ സണ്‍ഡേ. വെസ്റ്റ് ഹാമിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റ് മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് സൂപ്പര്‍ സണ്‍ഡേയിലെ ഫുട്‌ബോള്‍ കാഴ്ചക്കള്‍ക്ക് തുടക്കമിട്ടത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് വെസ്റ്റ് ഹാം മാഞ്ചസ്റ്ററിനെ നിശബ്ദരാക്കിയത്. നാല്‍പ്പത്തിനാലാം മിനുട്ടില്‍ ആന്‍ഡ്രി യമോലിന്‍കോ, എണ്‍പത്തിനാലാം മിനുട്ടില്‍ ആരോണ്‍ ക്രെസ് വെല്‍ എന്നിവരാണ് വെസ്റ്റ് ഹാമിന്റെ സ്‌കോറര്‍മാര്‍. ക്ലാസിക് പോരാട്ടത്തില്‍ ചെല്‍സിയെ തകര്‍ത്ത് ലിവര്‍പൂള്‍ കരുത്ത് കാട്ടി. സ്‌കോര്‍ ലിവര്‍പൂള്‍ 2 – ചെല്‍സി 1. ഹോം ഗ്രൗണ്ടിലാണ് […]

അർജന്റീനക്കാരന് മുന്നിൽ തകർന്നടിഞ്ഞ് റയൽ; പി.എസ്.ജിയുടെ ജയം മൂന്നുഗോളിന്

അർജന്റീനക്കാരന് മുന്നിൽ തകർന്നടിഞ്ഞ് റയൽ; പി.എസ്.ജിയുടെ ജയം മൂന്നുഗോളിന്

ലണ്ടൻ: അർജന്‍റീനൻ താരം എയ്ഞ്ചൽ ഡി മരിയയുടെ തകർപ്പൻ പ്രകടനത്തിന് മുന്നിൽ തകർന്നടിഞ്ഞ് റയൽ മാഡ്രിഡ്. യുവേഫ ചാംപ്യൻസ് ലീഗിൽ ഫ്രഞ്ച് ക്ലബായ പാരിസ് സെന്‍റ്ജെർമെയ്നോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് തോറ്റമ്പിയത്. എയഞ്ചൽ ഡി മരിയയുടെ ഇരട്ടഗോളുകളാണ് പി.എസ്.ജിയ്ക്ക് വൻ ജയം സമ്മാനിച്ചത്. ഗ്രൂപ്പ് എയിൽ പാരിസ് സെന്‍റ്ജെർമെയ്ന്‍റെ തട്ടകത്തിലാണ് റയൽ വൻ തോൽവി ഏറ്റുവാങ്ങിയത്. ആദ്യ പകുതിയിലായിരുന്നു ഡി മരിയയുടെ ഗോളുകൾ. 14, 33 മിനുട്ടുകളിലായിരുന്നു അർജന്‍റീന താരം റയൽ മാഡ്രിഡിന്‍റെ നെഞ്ചകം […]

വംശീയ അധിക്ഷേപം; മലേഷ്യന്‍ ക്ലബ്ബായ സെലങ്കോര്‍ വിട്ടതായി അന്‍റോണിയോ ജെര്‍മ്മന്‍

വംശീയ അധിക്ഷേപം; മലേഷ്യന്‍ ക്ലബ്ബായ സെലങ്കോര്‍ വിട്ടതായി അന്‍റോണിയോ ജെര്‍മ്മന്‍

കേരള ബ്ലാസ്റ്റേഴ്സിന്‍റെ മുന്‍ സ്ട്രൈക്കര്‍ അന്‍റോണിയോ ജെര്‍മ്മനെതിരെയും വംശീയ അധിക്ഷേപം നടന്നതായി വെളിപ്പെടുത്തല്‍. തനിക്ക് നേരെ അതിരൂക്ഷമായി വംശീയ അധിക്ഷേപം ഉണ്ടായതോടെ താന്‍ മലേഷ്യന്‍ ക്ലബ്ബായ സെലങ്കോര്‍ വിട്ടതായി അന്‍റോണിയോ ജെര്‍മ്മന്‍ തന്നെ വ്യക്തമാക്കി. കറുത്തവനെന്ന് വിളിച്ചാണ് താരത്തെ സെലങ്കോര്‍ ആരാധകര്‍ അധിക്ഷേപിച്ചത്. ജനുവരിയിലാണ് ജെര്‍മ്മന്‍ സെലങ്കോറിനൊപ്പം ചേരുന്നത്. എന്നാല്‍ ഒരു മാസത്തിനകം ക്ലബ്ബ് വിടുകയും ചെയ്തു. ക്ലബ്ബിനൊപ്പം ചേര്‍ന്ന ആദ്യത്തെ മൂന്ന് മാസത്തിനുള്ളില്‍ ഒരു ഗോള്‍ മാത്രമേ താരത്തിന് സ്കോര്‍ ചെയ്യാന്‍ കഴിഞ്ഞുള്ളൂ. എന്നാല്‍ ആരാധകര്‍ […]

ടിക്കറ്റുണ്ടായിട്ടും പ്രവേശനം നൽകിയില്ല; ഖത്തർ സ്റ്റേഡിയത്തിനു പുറത്ത് പ്രതിഷേധവുമായി നൂറു കണക്കിന് ഇന്ത്യൻ ആരാധകർ

ടിക്കറ്റുണ്ടായിട്ടും പ്രവേശനം നൽകിയില്ല; ഖത്തർ സ്റ്റേഡിയത്തിനു പുറത്ത് പ്രതിഷേധവുമായി നൂറു കണക്കിന് ഇന്ത്യൻ ആരാധകർ

ടിക്കറ്റുണ്ടായിട്ടും ഇന്ത്യ-ഖത്തർ മത്സരം വീക്ഷിക്കാൻ ഇന്ത്യൻ ആരാധകർക്ക് പ്രവേശനം നൽകാതെ സ്റ്റേഡിയം അധികൃതർ. നൂറുകണക്കിന് ഇന്ത്യൻ ആരാധകരാണ് ടിക്കറ്റുണ്ടായിട്ടും സ്റ്റേഡിയത്തിൽ പ്രവേശിക്കാനാവാതെ കുടുങ്ങിയത്. സെക്യൂരിറ്റിയുമായി ഇവർ വാക്കുതർക്കത്തിൽ ഏർപ്പെട്ടെങ്കിലും സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിക്കാൻ ഇവരെ അനുവദിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഗേറ്റ് നമ്പർ രേഖപ്പെടുത്താത്ത ടിക്കറ്റുകളും വിതരണം ചെയ്തിരുന്നുവെന്ന് ചില ആരാധകർ ആരോപിച്ചു. സ്റ്റേഡിയം നിറഞ്ഞുവെന്നും അകത്തേക്ക് പ്രവേശിക്കാനാവില്ലെന്നും സെക്യൂരിറ്റി അറിയിച്ചതോടെ ഈ ടിക്കറ്റ് എന്തിനു വിതരണം ചെയ്തുവെന്ന് ആരാധകർ ചോദിച്ചുവെങ്കിലും സ്റ്റേഡിയം അധികൃതർ കൈമലർത്തി. ആദ്യ പകുതി അവസാനിച്ചപ്പോൾ ഇന്ത്യൻ […]