മെസിയുടെ പരിക്ക് ഭേദമായില്ല; ചാമ്പ്യൻസ് ലീഗ് മത്സരം ഉൾപ്പെടെ നഷ്ടമാകും

മെസിയുടെ പരിക്ക് ഭേദമായില്ല; ചാമ്പ്യൻസ് ലീഗ് മത്സരം ഉൾപ്പെടെ നഷ്ടമാകും

ബാഴ്സലോണയെ പരുങ്ങലിലാക്കി മെസിയുടെ പരിക്ക്. ഈ ആഴ്ച കൂടി മെസി പുറത്തിരിക്കുമെന്നാണ് ബാഴ്സലോണ ക്യാമ്പിൽ നിന്നുള്ള വിവരങ്ങൾ. പരിശീലനത്തിനിടെ വീണ്ടും വേദന അനുഭവപ്പെട്ടതോടെ അദ്ദേഹത്തിന് ഒരാഴ്ച കൂടി വിശ്രമം വേണ്ടി വരും എന്നാണ് റിപ്പോർട്ട്. വലൻസിയക്കെതിരെയാണ് ബാഴ്സലോണയുടെ അടുത്ത മത്സരം. ഡോർട്ട്മുണ്ടുമായുള്ള ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരവും അടുത്ത ആഴ്ചയാണ്. ഈ രണ്ട് മത്സരങ്ങളിലും മെസി പുറത്തിരുന്നേക്കുമെന്നാണ് വിവരം. സുവാരസിന്റെ പരിക്കും പൂർണ്ണമായി ഭേദമായിട്ടില്ല. എങ്കിലും അദേഹം വലൻസിയക്കെതിരെ സബ്സ്റ്റിറ്റ്യൂട്ടായി ഉണ്ടാവാനിടയുണ്ട്. സീസൺ തുടങ്ങിയിട്ട് ഇതുവരെ ഒരു […]

ബലാത്സംഗക്കേസിൽ നിന്ന് ക്രിസ്ത്യാനോ രക്ഷപ്പെട്ടത് പണവും സ്വാധീനവും ഉപയോഗിച്ച്; വിമർശനവുമായി വനിതാ ഫുട്ബോൾ താരം

ബലാത്സംഗക്കേസിൽ നിന്ന് ക്രിസ്ത്യാനോ രക്ഷപ്പെട്ടത് പണവും സ്വാധീനവും ഉപയോഗിച്ച്; വിമർശനവുമായി വനിതാ ഫുട്ബോൾ താരം

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോയ്ക്കെതിരെ രൂക്ഷ വിമർശനവുമായി വനിതാ ഫുട്ബോൾ താരം. അമേരിക്കൻ ദേശീയ ടീം ക്യാപ്റ്റൻ അലക്സ് മോർഗനാണ് ക്രിസ്ത്യാനോയ്ക്കെതിരെ പരസ്യ വിമർശനവുമായി രംഗത്തു വന്നത്. പണവും സ്വാധീനവും ഉപയോഗിച്ചാണ് ക്രിസ്ത്യാനോ കേസുകളില്‍ നിന്ന് രക്ഷപ്പെട്ടതെന്നാണ് മോർഗൻ്റെ ആരോപണം. ‘പണവും സ്വാധീനവുമാണ് ക്രിസ്ത്യാനോയെ രക്ഷപ്പെടുത്തിയത്. കൃത്യമായ തെളിവുകള്‍ പീഡനപരാതിയില്‍ അടക്കം അയാൾക്കെതിരെ ഉണ്ടായിരുന്നു. കൈനിറയെ പണമുള്ളതിനാല്‍ അയാള്‍ രക്ഷപ്പെട്ടു. ക്രിമിനല്‍ കേസുകളും ഒഴിവായി. വനിതാ താരങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ കിട്ടേണ്ട സമയത്താണ് ഇതൊക്കെ സംഭവിക്കുന്നത്’- […]

ഖത്തറിലെത്താൻ ഖത്തറിൽ; ഇന്ത്യയ്ക്കിന്ന് രണ്ടാം സന്നാഹ മത്സരം

ഖത്തറിലെത്താൻ ഖത്തറിൽ; ഇന്ത്യയ്ക്കിന്ന് രണ്ടാം സന്നാഹ മത്സരം

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ രണ്ടാം പോരാട്ടത്തിന് ഇന്ത്യ ഇന്നിറങ്ങും. ഫിഫ റാങ്കിങ്ങിൽ 62ആം സ്ഥാനക്കാരും ആതിഥേയരുമായ ഖത്തറാണ് ഇന്ത്യയുടെ എതിരാളി. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതു കൊണ്ട് തന്നെ ഈ പോരാട്ടം ഇന്ത്യക്ക് നിർണ്ണായകമാകും. ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് പരിക്കാണ് എന്നതാണ് ഇന്ത്യയെ അലട്ടുന്ന വിവരം. ഛേത്രിയുടെ പരുക്കിന്റെ കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, ശനിയാഴ്ച ദോഹയിൽ എത്തിയതിനു ശേഷമുള്ള പരിശീലനത്തിൽ നിന്നു ഛേത്രി വിട്ടുനിൽ‌ക്കുകയാണ്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ, ഇന്ത്യയുടെ ഏറ്റവും കരുത്തരായ എതിരാളികളാണു ഖത്തർ. ഈ […]

ദീപേന്ദ്ര നെഗി ബ്ലാസ്റ്റേഴ്സ് വിട്ടു; ഹൈദരാബാദ് എഫ്സിയിൽ കളിക്കുമെന്ന് റിപ്പോർട്ട്

ദീപേന്ദ്ര നെഗി ബ്ലാസ്റ്റേഴ്സ് വിട്ടു; ഹൈദരാബാദ് എഫ്സിയിൽ കളിക്കുമെന്ന് റിപ്പോർട്ട്

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ താരമായിരുന്ന ദീപേന്ദ്ര നെഗി ഇനി ഐഎസ്എല്ലിലെ പുതിയ ക്ലബായ ഹൈദരാബാദ് എഫ്സിയിൽ കളിക്കുമെന്ന് റിപ്പോർട്ട്. ഹൈദരാബാദ് എഫ്സിയുമായി രണ്ട് വർഷത്തെ കരാറിലാണ് യുവതാരം ഒപ്പുവെച്ചത്. പൂനെ സിറ്റിക്ക് പകരം ഐഎസ്എല്ലിലേക്ക് എത്തിയ ഹൈദരാബാദിന്റെ രണ്ടാമത്തെ പ്രധാന സൈനിംഗ് ആണ് നെഗി. കഴിഞ്ഞ ദിവസം താൻ കേരള ബ്ലാസ്റ്റേഴ്സ് വിടുകയാണെന്ന കാര്യം നെഗി ഔദ്യോഗികമായി അറിയിച്ചിരുന്നു. അതിനു പിന്നാലെ ആണ് സൈനിംഗ്. അവസാന രണ്ടു സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്ന താരമാണ് നെഗി. ഡേവിഡ് […]

കേരള ഫുട്ബോള്‍ അസോസിയേഷന് പുതിയ പ്രസിഡണ്ട്

കേരള ഫുട്ബോള്‍ അസോസിയേഷന് പുതിയ പ്രസിഡണ്ട്

  കൊച്ചി: നീണ്ട 34 വര്‍ഷത്തിന് ശേഷം കേരള ഫുട്ബോള്‍ അസോസിയേഷന് പുതിയ പ്രസിഡണ്ട്. 34 വര്‍ഷമായി കെഎഫ്എയുടെ പ്രസിഡണ്ടായി തുടര്‍ന്ന കെഎംഐ മേത്തര്‍ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ടോം ജോസ് കുന്നേല്‍ പുതിയ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. എതിരാളിയായി മത്സരിച്ച എ പ്രദീപ് കുമാർ എംഎൽഎയെ പരാജയപ്പെടുത്തിയാണ് ടോം ജോസ് പ്രസിഡന്‍റ് സ്ഥാനം സ്വന്തമാക്കിയത്. അതേസമയം കെഎംഐ മേത്തര്‍ ഓണററി പ്രസിഡണ്ടായി തുടരും. മേത്തർ പക്ഷക്കാരനായ ടോം ജോസ് തുടക്കത്തിൽ അനായാസ വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും എതിര്‍സ്ഥാനാര്‍ത്ഥിയായി എത്തിയ കോഴിക്കോട് […]

മെസ്സിയെയും റൊണാള്‍ഡോയേയും കാഴ്ചക്കാരാക്കി മികച്ച ഫുട്ബോളറായി വിര്‍ജില്‍ വാൻഡൈക്ക്

മെസ്സിയെയും റൊണാള്‍ഡോയേയും കാഴ്ചക്കാരാക്കി മികച്ച ഫുട്ബോളറായി വിര്‍ജില്‍ വാൻഡൈക്ക്

ആരാധകർ ഏറെയുള്ള മെസ്സിയേയും റൊണാള്‍ഡോയേയും പിന്തള്ളി  യൂറോപ്പിലെ മികച്ച ഫുട്ബോളര്‍ പദവി സ്വന്തമാക്കി    ലിവര്‍പൂള്‍ താരം വിര്‍ജില്‍ വാന്‍ജിക്ക്. യൂറോപ്യന്‍ ഫുട്ബോളര്‍ ഓഫ് ദി ഇയറാകുന്ന ആദ്യ  ഡിഫൻഡറാണ് ഡച്ചുകാരനായ  വാന്‍ജിക്ക്. ഇംഗ്ലണ്ടിന്റെ ലൂസി ബ്രോൺസാണ് മികച്ച വനിതാതാരം. പട്ടികയില്‍ 307 പോയിന്റുമായിട്ടാണ് വാന്‍ജിക് ഒന്നാമതെത്തിയത്. 205 പോയിന്റുമായി മെസ്സി രണ്ടാമതായപ്പോള്‍ ക്രിസ്ത്യാനോ 74 പോയിന്റുമായി മൂന്നാമതായി. യൂഫേഫാ ഈ പുരസ്കാരം തുടങ്ങിയതിന് ശേഷം 3 തവണ റൊണാള്‍ഡോ ( 2014, 2016, 2017 ) […]

സികെ വിനീത് ഇനി ജംഷദ്പൂര്‍ എഫ് സിയില്‍

സികെ വിനീത് ഇനി ജംഷദ്പൂര്‍ എഫ് സിയില്‍

മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ മലയാളി ഫുട്‌ബോളര്‍ സി കെ വിനീത് പുതിയ ക്ലബിനൊപ്പം ചേര്‍ന്നു. ആറാമത് സീസണിലേക്കായി ഐ എസ് എല്‍ ക്ലബായ ജംഷദ്പൂര്‍ എഫ് സിയാണ് സി കെ വിനീതിനെ സൈന്‍ ചെയ്തിരിക്കുന്നത്. ജംഷദ്പൂര്‍ എഫ് സിയുമായി ഒരു വര്‍ഷത്തെ കരാറിലാണ് സി കെ വിനീത് ഒപ്പുവെച്ചിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന സി കെ വിനീത് സീസണിന്റെ രണ്ടാം പകുതിയോടെ ചെന്നൈയിന്‍ എഫ് സിയിലേക്ക് മാറിയിരുന്നു. ലോണ്‍ കരാറിലാണ് സി […]

മദീരയിലെ തന്റെ മുറി കണ്ട് മകൻ ചോദിച്ചു; ‘പപ്പ ശരിക്കും ഇവിടെ താമസിച്ചിരുന്നോ?’: മദീര യാത്ര ഓർമിച്ച് ക്രിസ്ത്യാനോ റൊണാൾഡോ

മദീരയിലെ തന്റെ മുറി കണ്ട് മകൻ ചോദിച്ചു; ‘പപ്പ ശരിക്കും ഇവിടെ താമസിച്ചിരുന്നോ?’: മദീര യാത്ര ഓർമിച്ച് ക്രിസ്ത്യാനോ റൊണാൾഡോ

കടുത്ത ദാരിദ്ര്യത്തിലൂടെ കടന്നു വന്ന താരമാണ് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ. പോർച്ചുഗലിലെ മദീര ദ്വീപിൽ ജനിച്ചു വളർന്ന ക്രിസ്ത്യാനോ തൻ്റെ മൂന്നു സഹോദരങ്ങൾക്കൊപ്പം ഒരു മുറിയിലാണ് കഴിഞ്ഞിരുന്നത്. പാചകക്കാരിയായ മാതാവിന്റെയും മുനിസിപ്പാലിറ്റിയിലെ തോട്ടക്കാരനായ പിതാവിന്റെയും സമ്പാദ്യം ആ കുടുംബത്തിനു തികയുമായിരുന്നില്ല. ഇപ്പോൾ ലോകത്തിലെ ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്ന കായികതാരങ്ങളിൽ പെട്ട ആളാണ് ക്രിസ്ത്യാനോ. അതുകൊണ്ടു തന്നെ അദ്ദേഹത്തിൻ്റെ മക്കൾ ആഢംബരത്തോടെയാണ് ജീവിക്കുന്നത്. എപ്പോഴും തനിക്കൊപ്പമുണ്ടായിരുന്ന തൻ്റെ അമ്മയെ തന്നോടൊപ്പം തന്നെ കൂട്ടുന്ന കൃസ്ത്യാനോ […]

മുഹമ്മദ് റാഫി ബ്ലാസ്‌റ്റേഴ്‌സിലേക്ക് തിരിച്ചെത്തുന്നു

മുഹമ്മദ് റാഫി ബ്ലാസ്‌റ്റേഴ്‌സിലേക്ക് തിരിച്ചെത്തുന്നു

മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം മുഹമ്മദ് റാഫി ക്ലബിലേക്ക് തിരികെയെത്തിയതായി റിപ്പോര്‍ട്ട്. നിലവില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് വേണ്ടിയാണ് റാഫി കളിക്കുന്നത്. ഇക്കഴിഞ്ഞ എഎഫ്‌സി കപ്പില്‍ ചെന്നൈയിനു വേണ്ടി റാഫി മികച്ച പ്രകടനം കാഴ്ചവെച്ചിരിന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് തിരികെ എത്തിച്ചതെന്നാണ് വിവരം. എത്ര നാളത്തെ കരാറിലാണ് റാഫി എത്തുകയെന്നത് വ്യക്തമല്ല. വരും ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ വരവ് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം റാഫിയുമായി വേര്‍പിരിഞ്ഞു എന്ന് ചെന്നൈയില്‍ എഫ്‌സി വ്യക്തമാക്കിയിരുന്നു.

നെയ്മര്‍ റോണോയ്‍ക്കൊപ്പം യുവന്‍റസിലേക്കോ? അദ്ഭുതങ്ങള്‍ നടക്കുമെന്ന് റിവാള്‍ഡോ

നെയ്മര്‍ റോണോയ്‍ക്കൊപ്പം യുവന്‍റസിലേക്കോ? അദ്ഭുതങ്ങള്‍ നടക്കുമെന്ന് റിവാള്‍ഡോ

ഫുട്ബോള്‍ ലോകം ഒന്നടങ്കം ഉറ്റുനോക്കുന്ന ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിന്‍റെ ട്രാന്‍സ്ഫറിന്‍റെ കാര്യത്തില്‍ ഇനിയും ഒരു തീരുമാനമായിട്ടില്ല. ഏറ്റവുമൊടുവില്‍ താരത്തെ ലോണ്‍ അടിസ്ഥാനത്തില്‍ സ്വന്തമാക്കാനുള്ള ബാഴ്സലോണയുടെ ശ്രമവും പിഎസ്ജി തള്ളിയതോടെ താരത്തിന്‍റെ ഭാവി ത്രിശങ്കുവില്‍ തന്നെ നില്‍ക്കുന്ന സാഹചര്യമാണുള്ളത്. എന്നാല്‍ ബാഴ്സലോണയുടെ ഓഫര്‍ പിഎസ്ജി നിരസിച്ചതോടെ നെയ്മറിനെ തങ്ങളുടെ പാളയത്തിലെത്തിക്കാനുള്ള നീക്കം യുവന്‍റസ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ നെയ്മര്‍ യുവന്‍റസിലേക്കെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരണവുമായി ബ്രസീലിയന്‍ ഇതിഹാസ താരമായിരുന്ന റിവാള്‍ഡോ രംഗത്തെത്തി. നെയ്മര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‍ക്കൊപ്പം […]