മെസിയെ മറികടന്ന് ഇന്ത്യന്‍ ഇതിഹാസം ഛേത്രി; നടന്ന് കയറിയത് പുതിയ ചരിത്രത്തിലേക്ക്; മുന്നില്‍ ഇനി റൊണാള്‍ഡോ മാത്രം

മെസിയെ മറികടന്ന് ഇന്ത്യന്‍ ഇതിഹാസം ഛേത്രി; നടന്ന് കയറിയത് പുതിയ ചരിത്രത്തിലേക്ക്; മുന്നില്‍ ഇനി റൊണാള്‍ഡോ മാത്രം

യുഎഇ: ഏഷ്യ കപ്പിലെ മിന്നും വിജയത്തിന് പിന്നാലെ ലോകത്തിന്റെ നെറുകയിലെത്തി ഇന്ത്യന്‍ സൂപ്പര്‍ താരം സുനില്‍ ഛേത്രി. അര്‍ജന്റീന സൂപ്പര്‍ താരം സാക്ഷാല്‍ ലയണല്‍ മെസ്സിയെ പിന്നിലാക്കി ഛേത്രി നിലവില്‍ കളിക്കുന്ന താരങ്ങളില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തിലെത്തി. പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ് പട്ടികയില്‍ ഛേത്രിക്ക് മുന്നിലുള്ളത്. തായ്‌ലന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ രണ്ട് തവണയാണ് ഇന്ന് ഛേത്രി വലകുലുക്കിയത്. ഇതോടെ ഛേത്രിയുടെ ഗോള്‍ സമ്പാദ്യം 67ലെത്തി. ലയണല്‍ മെസി […]

അഭ്യൂഹങ്ങള്‍ക്ക് വിരാമം; നാല് ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍താരങ്ങള്‍ പുറത്തേക്ക്; താരങ്ങളെ ഏറ്റെടുക്കാനൊരുങ്ങി ടീമുകള്‍

അഭ്യൂഹങ്ങള്‍ക്ക് വിരാമം; നാല് ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍താരങ്ങള്‍ പുറത്തേക്ക്; താരങ്ങളെ ഏറ്റെടുക്കാനൊരുങ്ങി ടീമുകള്‍

കൊച്ചി: ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് സി കെ വിനീത് അടക്കമുള്ള നാല് സൂപ്പര്‍താരങ്ങളെ കൈവിടുന്നു. വായ്പാടിസ്ഥാനത്തില്‍ ഇവരെ മറ്റ് ടീമുകള്‍ക്ക് നല്‍കാനാണ് തീരുമാനം എന്നാണ് റിപ്പോര്‍ട്ട്. വിനീതും ഹാളിചരണ്‍ നര്‍സാരിയും ചെന്നൈയിന്‍ എഫ്‌സിയിലേക്കാണ് പോകുക. അനസ് എടത്തൊടിക പുനെ സിറ്റിയിലേക്കും ക്യാപ്റ്റന്‍ സന്ദേശ് ജിംഗാന്‍ എടികെയിലേക്കും മാറും. ചെലവ് ചുരുക്കാനാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ കൈമാറുന്നത്. ബ്ലാസ്റ്റേഴ്‌സ് പ്രമുഖ താരങ്ങളെ കൈവിടാന്‍ ഒരുങ്ങുന്നതായി നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത് ശരിവെക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

അവസരങ്ങള്‍ ലഭിക്കുന്നില്ല; ബാഴ്‌സലോണ സൂപ്പര്‍ താരം ക്ലബ് വിടുന്നു

അവസരങ്ങള്‍ ലഭിക്കുന്നില്ല; ബാഴ്‌സലോണ സൂപ്പര്‍ താരം ക്ലബ് വിടുന്നു

  ബാഴ്‌സലോണ: സ്വന്തം ക്ലബില്‍ മികച്ച അവസരം കിട്ടാത്തത് കൊണ്ട് താരങ്ങള്‍ അവസരങ്ങളുള്ള മറ്റ് ക്ലബുകള്‍ തേടി പോകുന്നത് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ സ്ഥിരം വാര്‍ത്തയാണ്. സൂപ്പര്‍ ക്ലബായ ബാഴ്‌സലോണയില്‍ നിന്നും ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് വരുന്നത്. ബാഴ്‌സലോണയുടെ മധ്യനിര താരം ഡെനീസ് സുവാരസ് ക്ലബ് വിടുന്നത്. വല്വെര്‍ഡെയുടെ കീഴില്‍ ഒട്ടും അവസരം ലഭിക്കാത്തതിനാല്‍ നേരത്തെ തന്നെ ക്ലബ് വിടുമെന്ന് സുവാരസ് സൂചന നല്‍കിയിരുന്നു. മികച്ച ഒരു ഭാവിക്കായി സുവാരസ് ക്ലബ് വിടുന്നത് തന്നെയാണ് നല്ലത് […]

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പേര് മാറുന്നു; എന്തായിരിക്കും പുതിയ പേര്?

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പേര് മാറുന്നു; എന്തായിരിക്കും പുതിയ പേര്?

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സിന്റെ പേര് മാറ്റം ഉടന്‍ തന്നെ. പുതിയ ഉടമസ്ഥരായ ലുലു ഗ്രൂപ്പ് വരുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് രാശിയില്ലാത്ത പേര് ബ്ലാസ്റ്റേഴ്‌സ് മാറ്റുന്നത്. ലുലു ഗ്രൂപ്പും പുതിയ പേരും വരുന്നതോടെ അടിമുടി മാറും കേരള ബ്ലാസ്റ്റേഴ്‌സ് എന്നാണ് കരുതുന്നത്. മഞ്ഞക്കടലായിരുന്ന കൊച്ചിയിപ്പോള്‍ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയാണ്. മോശം പ്രകടനം കാരണം ആരാധകര്‍ മത്സരം ബഹിഷ്‌കരിച്ചപ്പോള്‍ എത്തിയത് വെറും എട്ടായിരം പേര് മാത്രമാണ്. ആദ്യം കോച്ചിനെ മാറ്റി പിന്നാലെ പല […]

ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ചിത്രങ്ങള്‍ എടുത്ത് കളഞ്ഞ് സ്വന്തം ചിത്രങ്ങള്‍ റൂമില്‍ നിറച്ച് എംബപ്പേ

ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ചിത്രങ്ങള്‍ എടുത്ത് കളഞ്ഞ് സ്വന്തം ചിത്രങ്ങള്‍ റൂമില്‍ നിറച്ച് എംബപ്പേ

പാരിസ്: റൂം നിറയെ സ്വന്തം ചിത്രങ്ങള്‍ ഒട്ടിച്ച് വച്ച് യുവ താരം കൈലിയന്‍ എംബപ്പേ. ആരാധ്യ പുരുഷനായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ചിത്രങ്ങളായിരുന്നു എംബപ്പേ മുമ്പ് ഒട്ടിച്ചിരുന്നത്. മുറിയില്‍ ക്രിസ്റ്റിയാനോയുടെ ചിത്രങ്ങള്‍ക്കൊപ്പമുള്ള എംബപ്പേയുടെ ഫോട്ടൊ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ലോകകപ്പ് ജേതാവായ എംബപ്പേ റൊണാള്‍ഡോയുടെ ചിത്രങ്ങള്‍ക്ക് പകരം അവിടെ തന്റെ ചിത്രങ്ങള്‍ വെച്ചിരിക്കുകയാണ്. റഷ്യന്‍ ലോകകപ്പ് ഫ്രാന്‍സിന് നേടിക്കൊടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച എംബപ്പേ നിലവില്‍ പിഎസ്ജി താരമാണ്. ലോകകപ്പ് ഉയര്‍ത്തുന്നതും കോപ്പ അവാര്‍ഡുമായി നില്‍ക്കുന്നതും […]

ഞാനും വിവേചനം അനുഭവിച്ചിട്ടുണ്ട്; വര്‍ണവിവേചനത്തിനെതിരെ ഫുട്‌ബോള്‍ ഇതിഹാസം മറഡോണ

ഞാനും വിവേചനം അനുഭവിച്ചിട്ടുണ്ട്; വര്‍ണവിവേചനത്തിനെതിരെ ഫുട്‌ബോള്‍ ഇതിഹാസം മറഡോണ

  ബ്യൂണസ് ഐറിസ്: വര്‍ണവിവേചനത്തിനെതിരെ ഫുട്‌ബോള്‍ ഇതിഹാസം മറഡോണ രംഗത്ത്. നാപോളി പ്രതിരോധ താരം കലിദു കോലിബാലി ഇറ്റലിയില്‍ വര്‍ണവിവേചനം നേരിട്ടിരുന്നു. ഇന്റര്‍ മിലാനെതിരായ മത്സരത്തിനിടെ കോലിബാലിയെ ഇന്റര്‍ ആരാധകര്‍ വംശീയമായി അധിക്ഷേപിച്ചിരുന്നു. മുന്‍ നാപോളി താരവും നാപോളി ലെജന്റുമായ മറഡോണ കോലിബാലിക്ക് പിന്തുണ നല്‍കി സംസാരിക്കുന്നതിനിടെയാണ്  തന്റെ അനുഭവം തുറന്ന് പറഞ്ഞത്. തനിക്കും ഇതുപോലുളള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വര്‍ണവിവേചനം ഫുട്‌ബോളില്‍ നിന്നും ഒഴിവാക്കേണ്ടതാണ്. എല്ലാവരെയും ബോധവത്കരിക്കുകയും ഫുട്‌ബോളില്‍ നിന്നും വര്‍ണവിവേചനം ഇല്ലായ്മ ചെയ്യുകയും വേണമെന്നും അദ്ദേഹം […]

കേരള ബ്ലാസ്റ്റേഴ്‌സിന്റെ അനസിനെ സ്വന്തമാക്കാന്‍ രണ്ടു ടീമുകള്‍; മലയാളികളുടെ സ്വന്തം താരത്തെ പിരിയാനാകാതെ മഞ്ഞപ്പട

കേരള ബ്ലാസ്റ്റേഴ്‌സിന്റെ അനസിനെ സ്വന്തമാക്കാന്‍ രണ്ടു ടീമുകള്‍; മലയാളികളുടെ സ്വന്തം താരത്തെ പിരിയാനാകാതെ മഞ്ഞപ്പട

  കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ അനസിനെ സ്വന്തമാക്കാന്‍ രണ്ടു ടീമുകള്‍. മലയാളികളുടെ സ്വന്തം അനസ് പുറത്ത് പോകുന്നത് മഞ്ഞപ്പടയ്ക്ക് ചിന്തിക്കാന്‍ പോലുമാകുന്ന കാര്യമല്ല. എന്നാല്‍ ക്ലബ് താരത്തെ വില്‍ക്കാന്‍ പോവുകയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനു പിന്നാലെയാണ് പൂനെ സിറ്റിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും രംഗത്തെത്തിയത്. സ്വന്തം നാട്ടില്‍ കളിക്കുന്നതിനും ബ്ലാസ്റ്റേഴ്‌സില്‍ നില്ക്കാനുമായിട്ടാണ് അനസ് വലിയ ഓഫറുകള്‍ നഷ്ടപ്പെടുത്തി ബ്ലാസ്റ്റേഴ്‌സിലേക്ക് വന്നത്. എന്നാല്‍ താരത്തിന് പ്രകടനത്തിന് അനുസരിച്ചുള്ള അവസരങ്ങള്‍ ബ്ലാസ്റ്റേഴ്‌സില്‍ കിട്ടിയിട്ടില്ല. എങ്കിലും ഇന്ത്യന്‍ നിരയിലെ […]

കാത്തിരിപ്പിന് വിരാമമിട്ട് മെസി ഇതാ അര്‍ജന്റീന ജഴ്‌സി അണിയാന്‍ ഒരുങ്ങുന്നു

കാത്തിരിപ്പിന് വിരാമമിട്ട് മെസി ഇതാ അര്‍ജന്റീന ജഴ്‌സി അണിയാന്‍ ഒരുങ്ങുന്നു

ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ പ്രേമികളുടെയും അര്‍ജന്റീന ആരാധകരുടെയും കാത്തിരിപ്പിന് വിരാമമിട്ടു ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായ ലയണല്‍ മെസ്സി കളിക്കളത്തിലേക്കു തിരിച്ചുവന്നു. കഴിഞ്ഞ റഷ്യന്‍ ലോകകപ്പിനു ശേഷം മെസ്സിയെ അര്‍ജന്റീനയുടെ ജഴ്‌സിയില്‍ കണ്ടിട്ടില്ല. ലോകകപ്പ് ഫേവറിറ്റുകളിലൊന്നായിരുന്ന അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനല്‍ പോലും കാണാതെ പുറത്തായതോടെ മെസ്സി ടീമില്‍ നിന്നും അനിശ്ചിതമായി മാറിനില്‍ക്കുകയായിരുന്നു. ലോകകപ്പിനു ശേഷം താല്‍ക്കാലിക കോച്ചായ ലയണല്‍ സ്‌കലോനിക്കു കീഴില്‍ അര്‍ജന്റീന ചില സൗഹൃദ മല്‍സരങ്ങളില്‍ കളിച്ചെങ്കിലും അവയിലൊന്നും മെസ്സിയുണ്ടായിരുന്നില്ല. ഒടുവില്‍ അദ്ദേഹത്തിന്റെ മടങ്ങിവരവിനു വഴിയൊരുങ്ങിയതായി […]

ഇറ്റാലിയന്‍ ഫുട്‌ബോളില്‍ ചേരാനുള്ള റൊണാള്‍ഡോയുടെ വെല്ലുവിളിയോട് പ്രതികരിച്ച് മെസി

ഇറ്റാലിയന്‍ ഫുട്‌ബോളില്‍ ചേരാനുള്ള റൊണാള്‍ഡോയുടെ വെല്ലുവിളിയോട് പ്രതികരിച്ച് മെസി

  മാഡ്രിഡ്: സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കൊപ്പം യുവന്റസ് അതിശക്തരാണെന്നു ലയണല്‍ മെസ്സി. ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന ടീമുകളില്‍ ഒന്നാണ് യുവന്റസ് എന്നും മെസ്സി കൂട്ടിച്ചേര്‍ത്തു. ഈ സീസണിലാണ് റയല്‍ മാഡ്രിഡ് വിട്ട് ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്റസിലേക്ക് റൊണാള്‍ഡോ കൂടുമാറിയത്. വര്‍ഷങ്ങളായി സ്പാനിഷ് ഫുട്‌ബോള്‍ അടക്കി ഭരിച്ചത് ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയുമായിരുന്നു. ക്രിസ്റ്റിയാനോക്കെതിരായ മത്സരങ്ങള്‍ ആസ്വദിച്ചിരുന്നെന്ന് പറഞ്ഞ മെസ്സി എപ്പോളും തന്റെ ടീമിനെ ജയിപ്പിക്കാനായിരുന്നു ശ്രമിച്ചതെന്നും പറഞ്ഞു. ഇതിനു മുന്‍പ് ഇറ്റലിയിലേക്ക് […]

ഈ വര്‍ഷത്തെ ബാല്‍ക്കണ്‍ അത്‌ലറ്റ് അവാര്‍ഡ് ഈ സൂപ്പര്‍ താരത്തിന്; ബഹുമതി സ്വന്തമാക്കുന്ന ലോകത്തിലെ രണ്ടാമത്തെ ഫുട്‌ബോള്‍ താരം

ഈ വര്‍ഷത്തെ ബാല്‍ക്കണ്‍ അത്‌ലറ്റ് അവാര്‍ഡ് ഈ സൂപ്പര്‍ താരത്തിന്; ബഹുമതി സ്വന്തമാക്കുന്ന ലോകത്തിലെ രണ്ടാമത്തെ ഫുട്‌ബോള്‍ താരം

ലണ്ടന്‍: ലോക ഫുട്‌ബോളര്‍ ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചിന് ബാല്‍ക്കണ്‍ അത്‌ലറ്റ് അവാര്‍ഡ്. സെര്‍ബിയന്‍ ടെന്നീസ് സൂപ്പര്‍താരം നൊവാക്ക് ദ്യോക്കോവിച്ചിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് മോഡ്രിച്ച് അവാര്‍ഡ് ജേതാവായത്. ബാല്‍ക്കണ്‍ അവാര്‍ഡ് നേടുന്ന രണ്ടാമത്തെ മാത്രം ഫുട്‌ബോള്‍ താരമാണ് മോഡ്രിച്ച്. നേരത്തെ 1994ല്‍ ബള്‍ഗേറിയന്‍ ഫുട്‌ബോള്‍ താരം ഹ്രിസ്റ്റോ സ്‌റ്റോയിക്കോവ് ഈ ബഹുമതിക്കര്‍ഹനായിരുന്നു. റയല്‍ മാഡ്രിഡിനെ തുടര്‍ച്ചയായി മൂന്നുതവണ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരമാണ് മോഡ്രിച്ച്. ക്രൊയേഷ്യയെ ഈ വര്‍ഷം ലോകകപ്പ് ഫുട്‌ബോളിന്റെ […]