അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ത്യ വേദിയാകും

അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ത്യ വേദിയാകും

ന്യൂഡല്‍ഹി: 2020 ലെ അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ലോകകപ്പ് ഇന്ത്യയില്‍ നടക്കും. വനിത ലോകകപ്പിനുള്ള വേദിയായി ഇന്ത്യയെ ഫിഫ പ്രഖ്യാപിച്ചു. ലോകകപ്പ് വേദിയായി അവസാന നിമിഷം വരെ ഫ്രാന്‍സും ഇന്ത്യയ്‌ക്കൊപ്പം മത്സരിച്ചുവെങ്കിലും ഫിഫ ഇന്ത്യയെ ആണ് തിരഞ്ഞെടുത്തത്. ഇന്ത്യയില്‍ നടക്കുന്ന രണ്ടാമത്തെ ഫിഫ ലോകകപ്പാകും ഇത്. മുന്‍പ്, അണ്ടര്‍ 17 പുരുഷ ലോകകപ്പും ഇന്ത്യയില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. അന്നത്തെ സംഘാടനത്തിന്റെ മികവാണ് രണ്ടാമത്തെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ലഭ്യമാക്കിയതെന്നാണ് വിലയിരുത്തല്‍. ഇതോടെ അണ്ടര്‍ 17 ആണ്‍കുട്ടികളെ […]

സൂപ്പര്‍ കപ്പിന് ഇന്ന് തുടക്കം; ഐഎസ്എല്ലിലെ നിര്‍ഭാഗ്യം മറികടക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു

സൂപ്പര്‍ കപ്പിന് ഇന്ന് തുടക്കം; ഐഎസ്എല്ലിലെ നിര്‍ഭാഗ്യം മറികടക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു

ഭുവനേശ്വര്‍: ഐ ലീഗിലെ ടീമുകളും ഐഎസ്എല്ലിലെ ടീമുകളും തമ്മില്‍ ഏറ്റുമുട്ടുന്ന സൂപ്പര്‍ കപ്പിന് മാര്‍ച്ച് 15ന് ഭുവനേശ്വറില്‍ തുടക്കമാകും. യോഗ്യതാ മത്സരങ്ങളാണ് ആദ്യം നടക്കുക. യോഗ്യതാ മത്സരത്തില്‍ ഇന്ത്യന്‍ ആരോസിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം. ഐ ലീഗിലെയും ഐഎസ്എല്ലിലെയും ആദ്യ ആറു സ്ഥാനക്കാര്‍ക്ക് സൂപ്പര്‍ കപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും. ഐ ലീഗിലെയും ഐഎസ്എല്ലിലെയും 7 മുതല്‍ 10 വരെ സ്ഥാനങ്ങളുള്ള ടീമുകള്‍ക്ക് യോഗ്യതാ മത്സരങ്ങളും നടത്തും. യോഗ്യതാ റൗണ്ട് ജയിച്ചെത്തുന്ന നാലു ടീമുകളുള്‍പ്പെടെ ആകെ 16 […]

ചാമ്പ്യന്‍സ് ലീഗ്: എല്ലാം മെസിയുടെ ഇന്ദ്രജാലം; നൗകാമ്പില്‍ ബാഴ്‌സ അനായാസം ക്വാര്‍ട്ടറില്‍

ചാമ്പ്യന്‍സ് ലീഗ്: എല്ലാം മെസിയുടെ ഇന്ദ്രജാലം; നൗകാമ്പില്‍ ബാഴ്‌സ അനായാസം ക്വാര്‍ട്ടറില്‍

മാഡ്രിഡ്: റയല്‍ മാഡ്രിഡിനെതിരെ അയാക്‌സിന്റെ തിരിച്ചുവരവില്‍ പ്രചോദനവുമായി കളിക്കാനിറങ്ങിയ ഫ്രഞ്ച് ടീം ലിയോണിന്റെ സ്വപ്നങ്ങളൊന്നും നൗകാമ്പില്‍ പൂവണിഞ്ഞില്ല. അട്ടിമറികളൊന്നും തങ്ങളോട് നടപ്പില്ലെന്ന് അടിവരയിട്ട് സ്പാനിഷ് കരുത്തരായ ബാഴ്‌സലോണ യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറിലേക്ക് കടന്നു. പ്രീ ക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ സ്വന്തം തട്ടകത്തില്‍ ലിയോണിനെതിരെ ഏകപക്ഷീയ വിജയം നേടിയാണ് ബാഴ്‌സയുടെ ക്വാര്‍ട്ടര്‍ പ്രവേശം. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സലോണയുടെ വിജയം. ആദ്യ പാദം ഗോള്‍ രഹിതമായിരുന്നു അവസാനിച്ചത്. രണ്ട് ഗോളുകള്‍ നേടുകയും രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത് […]

അലയന്‍സ് അരീനയില്‍ മാനെ മാജിക്ക്; ലിവര്‍പൂള്‍ ബ്രില്യന്‍സില്‍ മുങ്ങി ബയേണ്‍ മ്യൂണിക്

അലയന്‍സ് അരീനയില്‍ മാനെ മാജിക്ക്; ലിവര്‍പൂള്‍ ബ്രില്യന്‍സില്‍ മുങ്ങി ബയേണ്‍ മ്യൂണിക്

മ്യൂണിക്ക്: ആദ്യ പാദത്തില്‍ ആന്‍ഫീല്‍ഡിലെത്തി ലിവര്‍പൂളിനെ ഗോളടിപ്പിക്കാതെ ബയേണ്‍ മ്യൂണിക്ക് സമനിലയില്‍ പൂട്ടിയപ്പോള്‍ ഫുട്‌ബോള്‍ വിദഗ്ധര്‍ രണ്ടാം പാദത്തിലെ ലിവര്‍പൂളിന്റെ തോല്‍വിയാണ് പ്രവചിച്ചത്. പക്ഷേ അലയന്‍സ് അരീനയില്‍ ലിവര്‍പൂള്‍ മറ്റൊരു ചരിത്രമാണ് എഴുതിയത്. ജര്‍മന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനെ അവരുടെ തട്ടകത്തില്‍ തകര്‍ത്തെറിഞ്ഞ് ഇംഗ്ലീഷ് കരുത്തരായ ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ലിവര്‍പൂളിന്റെ ഹോമില്‍ നടന്ന മത്സരത്തില്‍ ഗോള്‍രഹിത സമനില വഴങ്ങേണ്ടി വന്നതിനാല്‍ ഇന്ന് കൂടുതല്‍ സാധ്യത കല്‍പ്പിച്ചിരുന്നത് ബയേണ്‍ മ്യൂണിക്കിനായിരുന്നു. എന്നാല്‍ ആ സാധ്യതകളൊന്നും […]

ഫെല്ലെയ്‌നി ബൂട്ടഴിക്കുന്നു; ഇനി ബെല്‍ജിയം ജേഴ്‌സിയിലിറങ്ങില്ല

ഫെല്ലെയ്‌നി ബൂട്ടഴിക്കുന്നു; ഇനി ബെല്‍ജിയം ജേഴ്‌സിയിലിറങ്ങില്ല

  ബെല്‍ജിയം സൂപ്പര്‍ താരമായ മൗറെയിന്‍ ഫെല്ലെയ്‌നി ബൂട്ടഴിക്കുന്നു. താരം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നുവെന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. 31 വയസ് മാത്രമുള്ളപ്പോഴാണ് ദേശീയ ടീമിനായി ഇനി ബൂട്ടുകെട്ടില്ല എന്ന ഫെല്ലെയിനിയുടെ വിവാദ തീരുമാനം. അതേസമയം നിലവില്‍ ചൈനീസ് സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ഫെല്ലയിനി ക്ലബ് തലത്തില്‍ തുടരുമെന്നും അറിയിച്ചിട്ടുണ്ട്. വിരമിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്ന് എനിക്ക് തോന്നുന്നു. ബെല്‍ജിയം ദേശീയ ടീമിന്റെ വിജയക്കുതിപ്പ് തുടരാന്‍ അടുത്ത തലമുറയ്ക്ക് സാധിക്കട്ടെ, ദേശീയ ടീമിനൊപ്പം ഒട്ടേറെ […]

റയല്‍ മാഡ്രിഡില്‍ പൊട്ടിത്തെറി; റാമോസും ക്ലബ് പ്രസിഡന്റും നേര്‍ക്കുനേര്‍; ക്ലോപ്പിനെ കൊണ്ടുവരാന്‍ നീക്കം

റയല്‍ മാഡ്രിഡില്‍ പൊട്ടിത്തെറി; റാമോസും ക്ലബ് പ്രസിഡന്റും നേര്‍ക്കുനേര്‍; ക്ലോപ്പിനെ കൊണ്ടുവരാന്‍ നീക്കം

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് തോറ്റ് പുറത്തായതിന് പിന്നാലെ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡില്‍ പൊട്ടിത്തെറി. ഡച്ച് ക്ലബ്ബ് അയാക്‌സിനോട് സ്വന്തം തട്ടകത്തില്‍ നാണംകെട്ട തോല്‍വി വഴങ്ങിയതോടെ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ നിന്ന് നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് പുറത്തായിരിരുന്നു. ഇതോടെ, ടീമിനകത്തും പുതിയ പ്രതിസന്ധി സൃഷ്ടിച്ചുവെന്നാണ് സൂചനകള്‍. പരിശീലക സ്ഥാനത്ത് നിന്ന് സാന്റിയാഗോ സൊളാരിയെ നീക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. ഈ സീസണില്‍ ബാക്കിയിലുള്ള മത്സരങ്ങള്‍ക്ക് ജോസ് മൊറീഞ്ഞോയെ കൊണ്ടു വരാനാണ് റയല്‍ മാഡ്രിഡ് ആലോചിക്കുന്നത്. മാഞ്ചസ്റ്റര്‍ […]

ഇനി പകരക്കാരെ ഇറക്കി സമയം കൂട്ടാന്‍ കഴിയില്ല; ഫുട്‌ബോളില്‍ പുതിയ നിയമങ്ങള്‍

ഇനി പകരക്കാരെ ഇറക്കി സമയം കൂട്ടാന്‍ കഴിയില്ല; ഫുട്‌ബോളില്‍ പുതിയ നിയമങ്ങള്‍

ലണ്ടന്‍: ഫുട്‌ബോളില്‍ പുതിയ നിയമങ്ങള്‍ ഫുട്‌ബോളിന്റെ രാജ്യാന്തര നിയമപരിഷ്‌കരണ സമിതിയായ ‘ഇഫാബ്’ അംഗീകാരം നല്‍കി. വരുന്ന ജൂണ്‍ ഒന്നുമുതല്‍ പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍ വരും. പുതിയ നിയമപ്രകാരം പകരക്കാരെ ഇറക്കി സമയംകൂട്ടാന്‍ ഒരു ടീമിന് സാധ്യമല്ല. മോശമായി പെരുമാറുന്ന സപ്പോര്‍ട്ടിങ് സ്റ്റാഫുമാര്‍ക്ക് മഞ്ഞ ചുവപ്പു കാര്‍ഡുകള്‍ ആവശ്യംപോലെ ഉയര്‍ത്താമെന്നതാണു മറ്റൊരു നിയമം. ഇഫാബിന്റെ വാര്‍ഷിക പൊതുയോഗത്തിലാണ് തീരുമാനത്തിന് അംഗീകാരമായത്. സ്‌കോട്ടിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്, ഫിഫ ഔദ്യോഗിക അംഗങ്ങള്‍, ഇംഗ്ലണ്ട്, വെയ്ല്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് അസോസിയേഷനുകള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. […]

ചാമ്പ്യന്‍സ് ലീഗ്: റയലിന് ഞെട്ടിക്കുന്ന തോല്‍വി

ചാമ്പ്യന്‍സ് ലീഗ്: റയലിന് ഞെട്ടിക്കുന്ന തോല്‍വി

ചാമ്പ്യന്‍സ് ലീഗില്‍ ഞെട്ടിക്കുന്ന തോല്‍വിയോടെ റയല്‍ മാഡ്രിഡ് പുറത്തായി. അജാക്‌സ് ആംസ്റ്റര്‍ഡാമാണ് റയലിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തത്, ഇതോടെ അജാക്‌സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. 2016 മുതല്‍ ചാമ്പ്യന്‍സ് ലീഗില്‍ ആധിപത്യം പുലര്‍ത്തുന്ന റയല്‍ പോരാട്ടവീര്യം കാണിക്കാതെയാണ് ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുന്നത്. മൊറോക്കന്‍ മിഡ്ഫീല്‍ഡറായ ഹക്കീം സിയെച്ചിലൂടെയായിരുന്നു അജാക്‌സിന്റെ ആദ്യ ഗോള്‍. ഏഴാം മിനുട്ടില്‍ തന്നെ ആദ്യ ഗോള്‍ പിറന്നതോടെ റയല്‍ പ്രതിരോധ മുറ എടുത്തു. എന്നാല്‍ 18ാം മിനുട്ടില്‍ ഡേവിഡ് നെറസും റയലിന്റെ പ്രതിരോധം […]

എല്‍ക്ലാസിക്കോയില്‍ വീണ്ടും വിജയം കുറിച്ച് ബാഴ്‌സ; റയല്‍ മാഡ്രിഡിന് വമ്പന്‍ തകര്‍ച്ച

എല്‍ക്ലാസിക്കോയില്‍ വീണ്ടും വിജയം കുറിച്ച് ബാഴ്‌സ; റയല്‍ മാഡ്രിഡിന് വമ്പന്‍ തകര്‍ച്ച

മാഡ്രിഡ്: നാലു ദിവസത്തിനിടെ രണ്ടാമതും എല്‍ ക്ലാസിക്കോയില്‍ വിജയം കുറിച്ച് ബാഴ്‌സലോണ. ലാലിഗയില്‍ ബദ്ധവൈരികളായ റയല്‍ മാഡ്രിഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്നു. 267ാം മിനിറ്റില്‍ ക്രൊയേഷ്യന്‍ സ്‌ട്രൈക്കര്‍ ഇവാന്‍ റാക്കിറ്റിച്ചാണ് ബാഴ്‌സയുടെ വിജയഗോള്‍ നേടിയത്. സെര്‍ജി റോബര്‍ട്ടോയുടെ പാസില്‍ നിന്നായിരുന്നു റാക്കിറ്റിച്ചിന്റെ ഗോള്‍. ഇതോടെ റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണാബ്യുവില്‍ നാലു തുടര്‍ജയങ്ങള്‍ എന്ന നേട്ടവും ബാഴ്‌സ പേരിലെഴുതി. കൂടാതെ, എല്‍ക്ലാസിക്കോയില്‍ റയലിനേക്കാള്‍ വിജയം എന്ന നേട്ടവും ബാഴ്‌സ സ്വന്തമാക്കി. ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ […]

മോശം പ്രകടനം; തലപ്പത്ത് അടിമുടി മാറ്റം; ബ്ലാസ്റ്റേഴ്‌സിനെ ഇനി ധീരനായ വീരന്‍ നയിക്കും

മോശം പ്രകടനം; തലപ്പത്ത് അടിമുടി മാറ്റം; ബ്ലാസ്റ്റേഴ്‌സിനെ ഇനി ധീരനായ വീരന്‍ നയിക്കും

കൊച്ചി: ഐഎസ്എല്ലിലെ ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ക്ക് ഇന്ന് നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിനെതിരായ മത്സരത്തോടെ വിരാമമായി. സ്വന്തം തട്ടകത്തില്‍ നടന്ന അവസാന പോരാട്ടത്തിലും ബ്ലാസ്റ്റേഴ്‌സിന് നിരാശ തന്നെയായിരുന്നു ഫലം. അവസാന പോരാട്ടത്തില്‍ പത്ത് പേരായി ചുരുങ്ങിയ നോര്‍ത്ത്ഈസ്റ്റിനോട് ഗോള്‍രഹിത സമനിലയില്‍ പിരിയാനായിരുന്നു കൊമ്പന്‍മാരുടെ യോഗം. രണ്ട് ജയവും ഒന്‍പത് സമനിലകളുമായി ഒന്‍പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് ഇത്തവണ പോരാട്ടം അവസാനിപ്പിച്ചത്. ഇതോടുകൂടി വന്‍ മാറ്റങ്ങളാണ് കേരള ബ്ലാസ്റ്റേഴ്‌സില്‍ വന്നിരിക്കുന്നത്. പുതിയ സിഇഒ ആയി വീരന്‍ ഡി സില്‍വ നിയമിതനായി. […]

1 3 4 5 6 7 127