ഒളിംപിക്സ് യോഗ്യതാ മല്‍സരങ്ങള്‍ക്ക് പങ്കെടുത്ത ആറ് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഒളിംപിക്സ് യോഗ്യതാ മല്‍സരങ്ങള്‍ക്ക് പങ്കെടുത്ത ആറ് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ടോക്കിയോ: മാര്‍ച്ചില്‍ ലണ്ടനില്‍ നടന്ന ഒളിംപിക്സ് യോഗ്യതാ മല്‍സരങ്ങളില്‍ പങ്കെടുത്ത ആറ് ബോക്സിങ് താരങ്ങളുള്‍പ്പെടെയുള്ളവര്‍ക്ക് കൊവിഡ് 19. തുര്‍ക്കി ബോക്സിങ് ഫെഡറേഷനും ക്രൊയേഷ്യന്‍ ബോക്സിങ് ഫെഡറേഷനുമാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. തുര്‍ക്കിയുടെ രണ്ട് ബോക്സിങ് താരങ്ങള്‍ക്കും ഒരു പരിശീലകനുമാണ് രോഗം സ്ഥിരീകരിച്ചത്. ക്രൊയേഷ്യയുടെ ഒരു താരത്തിനും രണ്ട് പരിശീലകന്‍മാര്‍ക്കുമാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച ആറ് താരങ്ങളും വിമാന മാര്‍ഗ്ഗമാണ് തങ്ങളുടെ രാജ്യങ്ങളിലേക്ക് തിരിച്ചത്. കൂടാതെ യോഗ്യതാ മല്‍സരങ്ങളില്‍ ഇവര്‍ നിരവധി പേരുമായി സഹവസിച്ചിരുന്നു. ഇതോടെ […]

ഒളിമ്പിക്സ് മാറ്റിവയ്ക്കുമെന്ന സൂചനയുമായി ഐഒസി

ഒളിമ്പിക്സ് മാറ്റിവയ്ക്കുമെന്ന സൂചനയുമായി ഐഒസി

ടോക്കിയോ: ഒളിംപിക്സ് നീട്ടിവെക്കുമെന്ന സൂചനയുമായി ഐഒസി ബോർഡ്. അന്തിമ തീരുമാനം നാലാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കുമെന്ന് അന്താരാഷ്ട്ര ഒളിംപിക്സ് സമിതി അറിയിച്ചു. പുതിയ സമയക്രമം തയ്യാറാക്കിയതായും റിപ്പോര്‍ട്ടുണ്ട്. ഒരു വർഷം വരെ ​ഗെയിംസ് നീട്ടിവയ്ക്കുന്നത് പരി​ഗണനയിലുണ്ട്. എന്നാൽ ഒളിംപിക്സ് റദ്ദാക്കില്ലെന്ന് അന്തരാഷ്ട്ര ഒളിംപിക്സ് സമിതി അധ്യക്ഷൻ തോമസ് ബാക്ക് പറഞ്ഞു.  ഒളിംപിക്സ് മാറ്റേണ്ടി വരുമെന്ന് ജപ്പാനും സമ്മതിച്ചു. പ്രഖ്യാപന പ്രകാരം ജൂലൈ 24 മുതല്‍ ഓഗസ്റ്റ് 9 വരെയാണ് ഒളിംപിക്സ് നടക്കേണ്ടത്. എന്നാല്‍ കൊവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യത്തില്‍ […]

ബോക്സിംഗ് ഇതിഹാസം മേരി കോം ഒളിമ്പിക്‌സിലേക്ക്

ബോക്സിംഗ് ഇതിഹാസം മേരി കോം ഒളിമ്പിക്‌സിലേക്ക്

ടോക്യോ ഒളിമ്പിക്‌സിന് ഇന്ത്യൻ ഇതിഹാസ ബോക്‌സിംഗ് താരം മേരി കോമും. ഏഷ്യൻ ബോക്‌സിംഗ് യോഗ്യതാ റൗണ്ടിൽ സെമി ഫൈനലിലെത്തിയതോടെയാണ് മേരി കോം ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയത്. ഫിലിപ്പിൻസിന്റെ ഐറിഷ് മാഗ്‌നോയെ ക്വാർട്ടർ ഫൈനലിൽ തോൽപിച്ചാണ് എം സി മേരി കോം ടോക്യോയിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്. 5-0നാണ് മേരി കോം ഐറിഷ് മാഗ്‌നോയെ തോൽപിച്ചത്. മേരി കോം കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയിരുന്നു. ഒളിമ്പിക്‌സിൽ ഒരു തിരിച്ചുവരവിനാണ് മേരി കോമിന് ഇതിലൂടെ കളമൊരുങ്ങിയിരിക്കുന്നത്. ആറ് വട്ടം […]

അഞ്ച് ഇന്ത്യന്‍ ബോക്‌സര്‍മാര്‍ക്ക് ഒളിംപിക് യോഗ്യത

അഞ്ച് ഇന്ത്യന്‍ ബോക്‌സര്‍മാര്‍ക്ക് ഒളിംപിക് യോഗ്യത

അ ടോക്യോയോ ഒളിംപിക്‌സിന് യോഗ്യത നേടി അഞ്ച് ഇന്ത്യന്‍ ബോക്‌സര്‍മാര്‍. വികാസ് കൃഷന്‍(69 കിലോ), പൂജാ റാണി(75 കിലോ), സതീഷ് കുമാര്‍(91 കിലോ), ലൗലിന ബോര്‍ഗോഹെയ്ന്‍(69 കിലോ), ആശിഷ് കുമാര്‍(75 കിലോ) എന്നിവരാണ് ഈ വര്‍ഷത്തെ ഒളിംപിക്‌സിലേക്ക് യോഗ്യത നേടിയത്. അമ്മാനില്‍ നടക്കുന്ന യോഗ്യത മല്‍സരത്തില്‍ വിജയികളായതോടെയാണ് ഇവര്‍ ടോക്യോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ഇന്ത്യയുടെ സച്ചിന്‍ കുമാര്‍ 81 കിലോഗ്രാം വിഭാഗത്തില്‍ പരാജയപ്പെട്ടു. വികാസ് കൃഷന്‍ ഇത് മൂന്നാം തവണയാണ് ഒളിംപിക്‌സിന് യോഗ്യത നേടുന്നത്. പൂജാ റാണി, […]

കള്ള പാസ്പോർട്ടുമായി റോണാൾഡീഞ്ഞോ പിടിയിൽ

കള്ള പാസ്പോർട്ടുമായി റോണാൾഡീഞ്ഞോ പിടിയിൽ

ബ്രസീലിയൻ ഇതിഹാസ ഫുട്ബോൾ താരം റൊണാൾഡീഞ്ഞോ കള്ള പാസ്പോർട്ടുമായി പിടിയിൽ. വ്യാജ പാസ്പോർട്ടുമായി പാരാഗ്വയിൽ വച്ചാണ് താരം പിടിയിലായത്. ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ട റൊണാൾഡീഞ്ഞോയുടെ പാസ്പോർട്ട് 2018ൽ ബ്രസീലിയൻ ഭരണകൂടം തടഞ്ഞു വച്ചിരുന്നു. ഇത് മറച്ചു വെച്ചാണ് അദ്ദേഹം വ്യാജ പാസ്പോർട്ടുമായി പരാഗ്വയിലേക്ക് കടക്കാൻ ശ്രമിച്ചത്. സഹോദരൻ റോബർട്ടോയൊടൊപ്പമാണ് റോണാൾഡീഞ്ഞോ പിടിയിലായത്. ഒരു ചാരിറ്റി പരിപാടിക്കായി എത്തിയ ഇരുവരും വിമാനത്താവളത്തിലെ പരിശോധനകളിൽ നിന്നൊക്കെ രക്ഷപ്പെട്ടെങ്കിലും പരാഗ്വേയിലെ ഒരു ഹോട്ടലിൽ വച്ച് പിടിയിലാവുകയായിരുന്നു. പാസ്പോർട്ടിൽ മറ്റു […]

വിരമിക്കല്‍ പ്രഖ്യാപനവുമായി മരിയ ഷറപ്പോവ

വിരമിക്കല്‍ പ്രഖ്യാപനവുമായി മരിയ ഷറപ്പോവ

മരിയ ഷറപ്പോവ ടെന്നീസില്‍നിന്നു വിരമിച്ചു. തോളിനേറ്റ പരുക്കിൽ ഫോമില്ലാതെ വലഞ്ഞതിനെത്തുടര്‍ന്നാണ് ഷറപ്പോവ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഫോമില്ലായ്മ കാരണം മുന്‍ലോക ഒന്നാം നമ്പര്‍ താരം റാങ്കില്‍ ഏറെ പിന്നോക്കം പോയിരുന്നു. 32-ാം വയസിലാണ് ഷറപ്പോവ വിരമിക്കുന്നത്. ” ടെന്നീസ്, ഞാന്‍ ഗുഡ് ബൈ പറയുന്നു,” അവര്‍ വാനിറ്റിഫെയര്‍ ഡോട്ട് കോമില്‍ എഴുതി. 2004-ല്‍ വിംബിള്‍ഡണ്‍ വിജയിച്ച അവര്‍ പിന്നീട് ഫ്രഞ്ച് ഓപ്പണും യുഎസ് ഓപ്പണും ഓസ്‌ട്രേലിയന്‍ ഓപ്പണും വിജയിച്ച് കരിയര്‍ ഗ്രാന്റ്സ്ലാം തികച്ചിരുന്നു.

’89 കിലോയും 63 കിലോയും’; ശരീരഭാരം കുറച്ചതിന്റെ സന്തോഷം പങ്കുവച്ച് സാനിയ

’89 കിലോയും 63 കിലോയും’; ശരീരഭാരം കുറച്ചതിന്റെ സന്തോഷം പങ്കുവച്ച് സാനിയ

ശരീരഭാരം കുറച്ചതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ച് ടെന്നീസ് താരം സാനിയ മിർസ. നാല് മാസം കൊണ്ട് 89 നിന്ന് 63 കിലോയാണ് സാനിയ വണ്ണം കുറച്ചത്. ഇൻസ്റ്റഗ്രാമിലൂടെ താരം ചിത്രങ്ങൾ സഹിതം അനുഭവങ്ങൾ പങ്കുവച്ചു. ‘എല്ലാവർക്കും ലക്ഷ്യങ്ങളുണ്ട്. ദിവസേനയുള്ളതും ദീർഘകാലത്തേക്കുള്ളതും. ഒരോ ലക്ഷ്യത്തിലും അഭിമാനിക്കുക… ഒരു കുഞ്ഞിന് ജന്മം നൽകിയ ശേഷവും ആരോഗ്യമുള്ളവളായി ഞാൻ തിരികെ വന്നു. കഠിന പ്രയത്‌നത്തിലൂടെയാണ് ലക്ഷ്യത്തിലെത്തിയത്. ഇനിയും ഏതാനും കടമ്പകൾ കൂടി കടന്നുപോകാനുണ്ട്. നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരൂ… മറ്റുള്ളവർ എന്ത് ചിന്തിക്കുമെന്ന് […]

ബിജെപിയിൽ ചേർന്ന സെയ്ന നെഹ്‌വാളിനെ പരിഹസിച്ച് ജ്വാല ഗുട്ട

ബിജെപിയിൽ ചേർന്ന സെയ്ന നെഹ്‌വാളിനെ പരിഹസിച്ച് ജ്വാല ഗുട്ട

ബിജിപിയിൽ അംഗത്വമെടുത്ത ബാഡ്മിൻ്റൺ താരം സെയ്ന നെഹ്‌വാളിനെ പരിഹസിച്ച് മറ്റൊരു ബാഡ്മിൻ്റൺ താരം ജ്വാല ഗുട്ട. സെയ്നയുടെ പേരെടുത്ത് പറയാതെ ട്വിറ്ററിലൂടെയായിരുന്നു ജ്വാലയുടെ പരിഹാസം. ട്വീറ്റ് പുറത്തുവന്നതോടെ ജ്വാലക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്. “ഒരു കാരണവും കൂടാതെ കളിക്കാന്‍ തുടങ്ങുക. ശേഷം ഒരു കാരണവും കൂടാതെ ഒരു പാര്‍ട്ടിയില്‍ ചേരുക. ഇത് ഞാന്‍ ആദ്യമായാണ് കേള്‍ക്കുന്നത്.”- ട്വിറ്ററിൽ ജ്വാല കുറിച്ചു. Pehli baar Suna hai…bewajah khelna shuru kiya aur ab bewajah party […]

ഗോകുലം എഫ്സി ട്രയൽസ് നടത്തുന്നു എന്ന് വ്യാജ പ്രചാരണം; എത്തിയത് നിരവധി കുട്ടികൾ

ഗോകുലം എഫ്സി ട്രയൽസ് നടത്തുന്നു എന്ന് വ്യാജ പ്രചാരണം; എത്തിയത് നിരവധി കുട്ടികൾ

ഐലീഗ് ക്ലബ് ഗോകുലം കേരള എഫ്സി ട്രയൽസ് നടത്തുന്നു എന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ വെച്ച് ഗോകുലം ക്ലബ് ട്രയൽസ് നടത്തുന്നു എന്നായിരുന്നു പ്രചാരണം. ഫേസ്ബുക്ക്, വാട്സപ്പ് തുടങ്ങിയ മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ട സന്ദേശം വിശ്വസിച്ച് നിരവധി കുട്ടികളാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ട്രയൽസിനായി എത്തിയത്. നാനൂറോളം കുട്ടികളാണ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ എത്തിയത്. പുലർച്ചെ തന്നെ സ്റ്റേഡിയത്തിലേക്ക് കുട്ടികളെത്തി. കുട്ടിക്കൂട്ടം തടിച്ചുകൂടുന്നതു കണ്ട സ്റ്റേഡിയം അധികൃതർ വിവരം അന്വേഷിച്ചതിനെ തുടർന്ന് കുട്ടികൾ ട്രയൽസിൻ്റെ വിവരം […]

‘നരേന്ദ്രമോദി പ്രചോദനമായി’; സെയ്ന നെഹ്‌വാൾ ബിജെപിയിൽ

‘നരേന്ദ്രമോദി പ്രചോദനമായി’; സെയ്ന നെഹ്‌വാൾ ബിജെപിയിൽ

ബാഡ്മിൻ്റൺ താരം സെയ്ന നെഹ്‌വാൾ ബിജെപിയിൽ ചേർന്നു. ഡൽഹി തെരഞ്ഞെടുപ്പിനു മുന്നോടി ആയാണ് സെയ്‌ന ബിജെപിയിൽ ചേർന്നത്. ഫെബ്രുവരി 8നു നടക്കുന്ന തെരഞ്ഞെടുപ്പിനായുള്ള പ്രചാരണത്തിന് ബിജെപിക്കു വേണ്ടി സെയ്‌ന ഇറങ്ങുമെന്നാണ് സൂചന. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തു ബിജെപി അധ്യക്ഷൻ ജെപി നദ്ദയിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശിയ ജനറൽ സെക്രട്ടറി അരുൺ സിങ് ന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഖേലോ ഇന്ത്യ ഉൾപ്പടെ മോദി സർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികൾ കായിക രംഗത്തിനു ഏറെ ഗുണം ചെയ്യും […]

1 2 3 35