ബോക്‌സിംഗ് താരം വിജേന്ദർ സിംഗ് കോൺഗ്രസ് സ്ഥാനാർത്ഥി

ബോക്‌സിംഗ് താരം വിജേന്ദർ സിംഗ് കോൺഗ്രസ് സ്ഥാനാർത്ഥി

ബോക്‌സിംഗ് താരം വിജേന്ദർ സിംഗ് കോൺഗ്രസ് സ്ഥാനാർത്ഥിയാകും. ഡെൽഹിയിലെ സൗത്ത് ഡെൽഹി മണ്ഡലത്തിൽ നിന്നുമാണ് വിജേന്ദർ സിംഗ് മത്സരിക്കുക. രഞ്ഞെടുപ്പ് സമിതിയുടെ ചുമതല വഹിക്കുന്ന എ. ഐ.സി.സി. ജനറൽ സെക്രട്ടറി മുകുൽ വാസ്‌നിക്കാണ് വിജേന്ദറിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. സിറ്റിങ് എം.പി. രമേഷ് ബിദുരിയും എ. എ.പിയുടെ രാഘവ് ചന്ദയുമാണ് ഇവിടെ വിജേന്ദറിന്റെ എതിരാളികൾ. 2008ൽ ബെയ്ജിങ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ വിജേന്ദർ ലോക ചാമ്പ്യൻഷിപ്പിലും ഈ നേട്ടം ആവർത്തിച്ചു. 2010 ഗ്വാങ്ഷു ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയിരുന്നു. നേരത്തെ […]

അസ്ലാന്‍ഷാ ഹോക്കി; ഗോളടിച്ചുകൂട്ടി ഇന്ത്യ കാനഡയെ പരാജയപ്പെടുത്തി

അസ്ലാന്‍ഷാ ഹോക്കി; ഗോളടിച്ചുകൂട്ടി ഇന്ത്യ കാനഡയെ പരാജയപ്പെടുത്തി

  ഇപ്പോ: അസ്ലാന്‍ഷാ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ കാനഡയെ വന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തി. ഗോളടി ഉത്സവമായി മാറിയ മത്സരത്തില്‍ 73 എന്ന സ്‌കോറിനായിരുന്നു ഇന്ത്യയുടെ ജയം. മലേഷ്യയെ കഴിഞ്ഞദിവസം 42 എന്ന സ്‌കോറില്‍ വീഴ്ത്തിയ ഇന്ത്യ അതേ ഫോമിലാണ് കാനഡയ്‌ക്കെതിരെയും കളിച്ചുകയറിയത്. ഇതോടെ ടൂര്‍ണമെന്റില്‍ ഇന്ത്യ ഒരു സമനിലയും മൂന്ന് ജയവും സ്വന്തമാക്കി. ഇന്ത്യയ്ക്കുവേണ്ടി മന്‍ദീപ് സിങ് ഹാട്രിക് നേടി. 12ാം മിനിറ്റില്‍ വരുണ്‍ കുമാര്‍ പെനാല്‍റ്റി കോര്‍ണറില്‍ നിന്നും നേടിയ ഗോളോടുകൂടിയാണ് ഇന്ത്യ സ്‌കോറിങ്ങിന് തുടക്കമിട്ടത്. […]

സ്വിസ് ഓപ്പണില്‍ സായ് പ്രണീതിന് വെള്ളി

സ്വിസ് ഓപ്പണില്‍ സായ് പ്രണീതിന് വെള്ളി

  ബാസെല്‍: ഇന്ത്യന്‍ താരം സായ് പ്രണീതിന് സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണില്‍ വെള്ളി. ഫൈനലില്‍ ചൈനീസ് താരം ഷി യുഖിയോട് കടുത്ത പോരാട്ടത്തിലാണ് സായ് പ്രണീത് കീഴടങ്ങിയത്. സ്‌കോര്‍ 21-19, 18-21, 12-21. ലോക രണ്ടാം നമ്പര്‍ താരമായ ഷി യുഖിക്കെതിരെ മികച്ച കളി ഇന്ത്യന്‍താരം പുറത്തെടുത്തു. എന്നാല്‍, നിര്‍ണായക ഘട്ടത്തില്‍ വരുത്തിയ പിഴവുകള്‍ തിരിച്ചടിയായി. ആദ്യത്തെ പ്രധാന കിരീടം നേടാനുള്ള അവസരമാണ് ഇതിലൂടെ സായ് പ്രണീതിന് നഷ്ടമായത്. ടൂര്‍ണമെന്റിലുടനീളം മിന്നുന്ന ഫോമില്‍ കളിച്ച സായ് പ്രണീത് […]

ഐഎം വിജയനും ബീന മോളും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങള്‍

ഐഎം വിജയനും ബീന മോളും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങള്‍

കേരള സംസ്ഥാന സ്‌പോട്‌സ് കൗണ്‍സില്‍ അംഗങ്ങളായി പ്രമുഖ കായികതാരങ്ങളും പരിശീലകരും ഉള്‍പ്പെടെ 12 പേരെ സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തു. ഫുട്‌ബോള്‍ താരം ഐ എം വിജയന്‍, ഒളിമ്ബ്യന്‍ കെ എം ബീന മോള്‍, വോളിബോള്‍ താരം കപില്‍ദേവ്, ബോക്‌സിങ്ങ് താരം കെ സി ലേഖ എന്നിവരെയാണ് കായികമേഖലയില്‍ നിന്ന് നിശ്ചയിച്ചത്. പ്രമുഖ ഫുട്‌ബോള്‍ പരിശീലകന്‍ വിക്ടര്‍ മഞ്ഞില, അത്‌ലറ്റിക്‌സ് പരിശീലകന്‍ പി പി തോമസ് എന്നിവരാണ് പരിശീലനരംഗത്തു നിന്ന് കൗണ്‍സിലിലേക്ക് നിര്‍ദ്ദേശിക്കപ്പെട്ടത്. സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളില്‍നിന്നുള്ള […]

ഐഎസ്എസ്എഫ് ഷൂട്ടിംങ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം

ഐഎസ്എസ്എഫ് ഷൂട്ടിംങ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം

ന്യൂഡല്‍ഹി: ഐഎസ്എസ്എഫ് ഷൂട്ടിംങ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം. മനു ഭാക്കര്‍സൗരഭ് ചൗധരി കൂട്ടുകെട്ടാണ് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം വിഭാഗത്തില്‍ സ്വര്‍ണം നേടിയത്. 483.4 പോയിന്റ് നേടിയാണ് സഖ്യം സ്വര്‍ണം നേടിയത്. വ്യക്തിഗത ഇനത്തില്‍ സൗരഭ് നേരത്തെ സ്വര്‍ണം നേടിയിരുന്നു. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് സൗരഭ് സ്വര്‍ണം നേടിയത്. വ്യക്തിഗത ഇനത്തില്‍ മനു ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നില്ല. മെഡല്‍ നേട്ടത്തോടെ മിക്‌സഡ് ടീമിനത്തില്‍ ഇന്ത്യ ഒളിംപിക്‌സിന് യോഗ്യത നേടി. ഈയിനത്തില്‍ […]

കാലിക്കറ്റ് ഹീറോസിനെ തകര്‍ത്ത് ചെന്നൈയ്ക്ക് പ്രോ വോളി കിരീടം

കാലിക്കറ്റ് ഹീറോസിനെ തകര്‍ത്ത് ചെന്നൈയ്ക്ക് പ്രോ വോളി കിരീടം

ചെന്നൈ: ഒരു ശുഭ പര്യവസാനിയായ നാടോടിക്കഥക്ക് വേണ്ടതെല്ലാം കാലിക്കറ്റ് ഹീറോസിന്റെ പ്രോ വോളിബോള്‍ യാത്രയിലുണ്ടായിരുന്നു. ആരോടും പരാജയപ്പെടാതെ എതിരാളികളേക്കാള്‍ ഒരുപാട് മുന്നിലായിരുന്നു ഹീറോസിന്റെ കുതിപ്പ്. എന്നാല്‍ ഫൈനലില്‍ കേരളത്തിന്റേയും കോഴിക്കോടിന്റേയും മോഹങ്ങള്‍ പൊലിഞ്ഞു. ശുഭ പര്യവസാനത്തിന് പകരം ദുരന്ത പര്യവസാനമായിരുന്നു കാലിക്കറ്റിന്റെ ഹീറോസിനെ കാത്തിരുന്നത്. ഫൈനലില്‍ ചെന്നൈ സ്പാര്‍ട്ടന്‍സിനോട് എകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്കാണ് കാലിക്കറ്റ് പരാജയപ്പെട്ടത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ വച്ച് ചെന്നൈ പ്രഥമ പ്രോ വോളി കിരീടം ഉയര്‍ത്തി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ചെന്നൈയുടെ വിജയം. സ്‌കോര്‍ […]

ഓസ്‌ട്രേലിയന്‍ ഓപ്പണിലെ തോല്‍വിക്കു പിന്നാലെ വിവാഹം പ്രഖ്യാപിച്ച് റാഫേല്‍ നദാല്‍

ഓസ്‌ട്രേലിയന്‍ ഓപ്പണിലെ തോല്‍വിക്കു പിന്നാലെ വിവാഹം പ്രഖ്യാപിച്ച് റാഫേല്‍ നദാല്‍

  മാഡ്രിഡ്: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ദ്യോക്കോവിച്ചിനോടുളള തോല്‍വിക്കു പിന്നാലെ റാഫേല്‍ നദാല്‍ വിവാഹം കഴിക്കുന്നു. മുപ്പത്തിരണ്ടുകാരനായ നദാല്‍ സെസ്‌ക എന്ന ഓമനപ്പേരില്‍ വിളിക്കുന്ന മരിയ ഫ്രാന്‍സിസ്‌ക പെരല്ലോയാണ് വധു. നീണ്ട പതിനാലു വര്‍ഷം റാഫേലിന്റെ വിജയത്തിലും പരാജയത്തിലും തോളോടുതോള്‍ മരിയ ഉണ്ട്. നദാലിന്റെ നാട്ടുകാരിയാണ് മരിയ. ബാങ്കിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മരിയ നദാല്‍ ഫൗണ്ടേഷനുമായി ബദ്ധപ്പെട്ട ജോലികളാണ് ചെയ്തു വരുന്നത്. കഴിഞ്ഞ വര്‍ഷം മെയില്‍ റോമില്‍ വച്ച് അടുത്ത സുഹൃത്തുക്കളുടെയും ബദ്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. […]

ഹോക്കി ലോകകപ്പ്: സെമിയിലെത്താൻ ഇന്ത്യ ഇന്ന് നെതർലൻഡ്സിനെതിരെ

ഹോക്കി ലോകകപ്പ്: സെമിയിലെത്താൻ ഇന്ത്യ ഇന്ന് നെതർലൻഡ്സിനെതിരെ

ഭുവനേശ്വർ: നാല് പതിറ്റാണ്ടിന്റെ ചരിത്രം തിരുത്തിയെഴുതാൻ ലോകകപ്പ് ഹോക്കിയിൽ ഇന്ത്യ ഇന്ന് ഇന്നിറങ്ങും. ക്വാർട്ടർ പോരാട്ടത്തിൽ നെതർലൻഡ്സാണ് ഇന്ത്യയുടെ എതിരാളികൾ. 1975ന് ശേഷം ഒരിക്കൽ പോലും ഇന്ത്യ ലോകകപ്പിന്റെ സെമിയിൽ എത്തിയിട്ടില്ല എന്ന ചീത്ത പേര് തിരുത്തിയെഴുതാനാകും ഇന്ത്യൻ പുരുഷന്മാർ ഇന്ന് ഹോക്കി സ്റ്റിക്കേന്തുക. ഭുവനേശ്വറിലെ കലിങ്ക സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണിക്കാണ് മത്സരം. സ്വന്തം തട്ടകത്തിൽ നടക്കുന്ന പോരാട്ടത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. സ്റ്റേഡിയത്തിൽ തിങ്ങി നിറയുന്ന ഇന്ത്യൻ ആരാധകരെ സാക്ഷിയാക്കി ഇത്തവണ നീല […]

വേൾഡ് ടൂർ ഫൈനൽസ്: നിലവിലെ ചാമ്പ്യനെ കീഴ്‍പ്പെടുത്തി പി.വി.സിന്ധുവിന് വിജയത്തുടക്കം

വേൾഡ് ടൂർ ഫൈനൽസ്: നിലവിലെ ചാമ്പ്യനെ കീഴ്‍പ്പെടുത്തി പി.വി.സിന്ധുവിന് വിജയത്തുടക്കം

  വേൾഡ് ടൂർസ് ഫൈനൽസിൽ ഇന്ത്യൻ താരം പി.വി.സിന്ധുവിന് വിജയത്തുടക്കം. നിലവിലെ ചാമ്പ്യനും ലോക രണ്ടാം നമ്പർ താരവുമായ ജപ്പാന്രെ അകനെ യമാഗുച്ചിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധുവിന്റെ വിജയം. സ്കോർ 24-22, 21-15. മരണഗ്രൂപ്പിലാണ് സിന്ധു വിജയത്തോടെ തുടങ്ങിയത്. തുടക്കത്തിൽ പിന്നിട്ടു നിന്ന ശേഷമാണ് സിന്ധു ശക്തമായി തിരിച്ചുവന്നത്. ആദ്യ സെറ്റിന്റെ ഒന്നാം പകുതിയിൽ യമാഗുച്ചിയോട് 11-6 പിന്നിലായിരുന്നു സിന്ധു. എന്നാൽ പിന്നീട് 19-19ലേക്ക് സ്കോർ എത്തിച്ച സിന്ധു 24-22 ന് സെറ്റ് സ്വന്തമാക്കി. […]

ലോക വനിത ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മേരികോമിന് സ്വര്‍ണ്ണം

ലോക വനിത ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മേരികോമിന് സ്വര്‍ണ്ണം

ന്യൂഡല്‍ഹി: ലോക വനിത ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മേരികോമിന് സ്വര്‍ണം. 48 കിലോഗ്രാം വിഭാഗത്തിൽ  യുക്രൈന്റെ ഹന്ന ഒഖോട്ടയെ തോല്‍പ്പിച്ചാണ് സ്വര്‍ണം നേടിയത്. ലോക  ചാമ്പ്യന്‍ഷിപ്പില്‍ 6  സ്വര്‍ണം നേടുന്ന ആദ്യ വനിത താരമാണ് മേരികോം. വ്യാഴാഴ്ച നടന്ന സെമി പോരാട്ടത്തിൽ ഉത്തര കൊറിയയുടെ കിം ഹ്യാങ് മിയെ തോൽപ്പിച്ചാണ് മേരി കോം ഫൈനലിൽ കടന്നത്. മേരി കോമിന്റെ സ്വർണ നേട്ടത്തോടെ ഈ വർഷത്തെ ലോക ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം മൂന്നായി. മേരി കോമിന്റെ സ്വർണത്തിനു പുറമെ സെമിഫൈനലുകളിൽ […]