ഒളിമ്പിക്‌സ് പുരുഷ സിംഗിള്‍സ് ബാഡ്മിന്റണില്‍ ശ്രീകാന്ത് പൊരുതി തോറ്റു

ഒളിമ്പിക്‌സ് പുരുഷ സിംഗിള്‍സ് ബാഡ്മിന്റണില്‍ ശ്രീകാന്ത് പൊരുതി തോറ്റു

റിയോ ഡി ജെനീറോ: റിയോ ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ മെഡല്‍ പ്രതീക്ഷകളുമായി ഇറങ്ങിയ ഇന്ത്യന്‍ താരം കിടമ്പി ശ്രീകാന്തിന് തോല്‍വി. ചൈനയുടെ ലിന്‍ ഡാനിനോട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ശ്രീകാന്ത് പരാജയപ്പെട്ടത്. വാശിയേറിയ മത്സരത്തില്‍ ആദ്യ സെറ്റ് കൈവിട്ടു പോയെങ്കിലും അപ്രതീക്ഷിത തിരിച്ചു വരവിലൂടെ ശ്രീകാന്ത് രണ്ടാം സെറ്റ് നേടി. ഒളിമ്പിക്‌സ് മുന്‍ സ്വര്‍ണമെഡല്‍ ജേതാവായ ലിന്‍ ഡാനിനോട് വിജയിക്കുമെന്ന് ഒരു ഘട്ടത്തില്‍ തോന്നിച്ചുവെങ്കിലും അവസാന സെറ്റില്‍ നേരിയ പിഴവുകള്‍ ശ്രീകാന്തിന് വിനയായി. അട്ടിമറി വിജയത്തോടെ […]

ജിത്തു റായ്ക്കും ദിപ കര്‍മാര്‍ക്കറിനും ഖേല്‍രത്‌ന പുരസ്‌കാരം:മലയാളികള്‍ പട്ടികയില്ല

ജിത്തു റായ്ക്കും ദിപ കര്‍മാര്‍ക്കറിനും ഖേല്‍രത്‌ന പുരസ്‌കാരം:മലയാളികള്‍ പട്ടികയില്ല

ന്യൂഡല്‍ഹി: ദിപ കര്‍മാക്കറിനും ജിത്തു റായ്ക്കും ഖേല്‍രത്‌ന പുരസ്‌കാരം . റിയോ ഒളിമ്പിക്‌സില്‍ ജിംനാസ്റ്റിക്‌സില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച 23 കാരിയായ ദിപ കര്‍മാര്‍ക്കറിനെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌ന പുരസ്‌കാരം നല്‍കിയാണ് രാജ്യം ആദരിച്ചത്. ഷൂട്ടിംഗ് താരം ജിത്തു റായ്ക്കും ഖേല്‍രത്‌ന പുരസ്‌കാരം ലഭിച്ചു. ശിവഥാപ്പ (ബോക്‌സിംഗ്), അപൂര്‍വി ചന്ദേല (ഷൂട്ടിംഗ്) ലളിത ബാബര്‍(അത്‌ലറ്റിക്‌സ്), വി. രഘുനാഥ് (ഹോക്കി), രജത് ചൗഹാന്‍ (അമ്പെയ്ത്ത്), അജങ്ക്യ രഹാനെ (ക്രിക്കറ്റ്), സൗരവ് കോത്താരി (ബില്യാര്‍ഡ്‌സ്) എന്നിവര്‍ക്ക് അര്‍ജുന പുരസ്‌കാരം […]

മെഡല്‍ പ്രതീക്ഷയേകി ബാഡ്മിന്റനില്‍ പി.വി.സിന്ധു സെമിഫൈനലില്‍

മെഡല്‍ പ്രതീക്ഷയേകി  ബാഡ്മിന്റനില്‍ പി.വി.സിന്ധു സെമിഫൈനലില്‍

റിയോ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷയേകി ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ പി.വി.സിന്ധു സെമിഫൈനലില്‍. ലണ്ടന്‍ ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാവും ലോക രണ്ടാം നമ്പര്‍ താരവുമായ ചൈനയുടെ വാങ് യിഹാനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍: 22–20, 21–19. ആദ്യ സെറ്റില്‍ 7–5 ന് പിന്നിലായിരുന്ന സിന്ധു അധികം വൈകാതെ തന്നെ മുന്നിലെത്തി. 13–13 ഒപ്പമെത്തിയ ശേഷം വാങ് യിഹാനു ലീഡ് നല്‍കിയില്ല. ആദ്യ സെറ്റ് 22–20 ന് സിന്ധു സ്വന്തമാക്കി. രണ്ടാം സെറ്റില്‍ […]

ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ചു; ഈജിപ്ത് താരത്തെ നാട്ടിലേക്ക് തിരിച്ചയച്ചു

ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ചു; ഈജിപ്ത് താരത്തെ നാട്ടിലേക്ക് തിരിച്ചയച്ചു

റിയോ ഡി ജനീറൊ: മത്സരശേഷം ഇസ്രായേല്‍ താരത്തിന് ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ച ഈജിപ്ഷ്യന്‍ താരത്തെ നാട്ടിലേക്ക് തിരിച്ചയച്ചു. ഈജിപ്ഷ്യന്‍ ജുഡോ താരം ഇസ്‌ലാം അശ്ശിഹാബിയെയാണ് നാട്ടിലേക്ക് തിരിച്ചയച്ചത്. ഒളിമ്പിക്‌സ് കമ്മിറ്റിയുടെ തീരുമാന പ്രകാരം ഈജിപഷ്യന്‍ അധികൃതര്‍ തന്നെയാണ് അദ്ദേഹത്തിനെതിരെ നടപടി എടുത്തത്. മത്സരത്തില്‍ അശ്ശിഹാബി പരാജയപ്പെട്ടിരുന്നു. ജുഡോ നിയമങ്ങല്‍ ലംഘിച്ചതിനാണ് ശിക്ഷാ നടപടി. ഇസ്രയേലി താരം ഓര്‍ സാസണാണ് കൈകൊടുക്കാന്‍ ഈജിപ്ത് താരം വിസമ്മതിച്ചത്. അറബികളുടെ ഇസ്രയേല്‍ ബഹിഷ്‌ക്കരണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇസ്‌ലാം അശ്ശിഹാബിയുടെ നടപടി.

മോഹങ്ങളെല്ലാം വ്യാമോഹങ്ങള്‍ മാത്രം; ഇനി എല്ലാം ബാഡ്മിന്റനില്‍

മോഹങ്ങളെല്ലാം വ്യാമോഹങ്ങള്‍ മാത്രം; ഇനി എല്ലാം ബാഡ്മിന്റനില്‍

റിയോന്മ ബാഡ്മിന്റന്‍ സിംഗിള്‍സ് മല്‍സരങ്ങളില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ കാത്ത് പി.വി.സിന്ധുവും കെ.ശ്രീകാന്തും. പുരുഷ, വനിത സിംഗിള്‍സില്‍ ഇരുവരും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അതേസമയം, ബോക്‌സിങ്ങില്‍ ഇന്ത്യയുടെ വികാസ് കൃഷ്ണനു സെമി ഫൈനലില്‍ കടക്കാനായില്ല. ക്വാര്‍ട്ടറില്‍ ഉസ്ബക്കിസ്ഥാന്റെ മെലിക്കുസീസ് ബെക്ടിമോറിനോടാണു പരാജയപ്പെട്ടത്. 3 – 0 ത്തിനായിരുന്നു ബെക്ടിമോറിന്റെ ജയം. തായ്‌വാന്‍ താരം തായ് സു യിങ്ങിനെ തോല്‍പ്പിച്ചാണ് സിന്ധു ക്വാര്‍ട്ടറില്‍ കടന്നത്. സ്‌കോര്‍: 21–13, 21–15. ക്വാര്‍ട്ടറില്‍ ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാവായ ചൈനയുടെ വാങ് […]

ആയിരം മെഡലുകളുമായി അമേരിക്ക; റിയോയില്‍ ഒന്നാമത്

ആയിരം മെഡലുകളുമായി അമേരിക്ക; റിയോയില്‍ ഒന്നാമത്

വനിതകളുടെ 4×100 മീറ്റര്‍ മെഡ്‌ലി റിലേയില്‍ സ്വര്‍ണം നേടിയതോടെ അമേരിക്കയുടെ ഒളിമ്പിക് സ്വര്‍ണമെഡല്‍ നേട്ടം ആയിരമായി. 977 സ്വര്‍ണ മെഡലുകളുമായാണ് യുഎസ് ടീം റിയോയില്‍ എത്തിയത്. കാതലിന്‍ ബേക്കര്‍, ലില്ലി കിങ്, ഡാന വോള്‍മര്‍, സൈമണ്‍ മാനുവല്‍ എന്നിവരുടെ റിലേ ടീമാണ് ഈ നേട്ടം കൈവരിച്ചത്. ഒളിമ്പിക്‌സില്‍ ആയിരം സ്വര്‍ണമെഡല്‍ എന്നത് മികച്ച നേട്ടമാണ്. അമേരിക്കയുടെ കായിക സംസ്‌കാരത്തിന് മുതല്‍കൂട്ടാണിതെന്നും യുഎസ് ഒളിമ്പിക് കമ്മിറ്റി (USOC) തലവന്‍ സ്‌കോട്ട് ബ്ലാക്ക്മണ്‍ പറഞ്ഞു. ആയിരം സ്വര്‍ണമെഡലില്‍ 246 എണ്ണം […]

വനിതാ ഹോക്കിയില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി; തുടര്‍ച്ചയായ തോല്‍വികളോടെ ഇന്ത്യയ്ക്ക് മടക്കം

വനിതാ ഹോക്കിയില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി; തുടര്‍ച്ചയായ തോല്‍വികളോടെ ഇന്ത്യയ്ക്ക് മടക്കം

റിയോ: ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ അവസാന മല്‍സരത്തില്‍ ദയനീയ തോല്‍വി വഴങ്ങി ഇന്ത്യയ്ക്ക് മടക്കം. കരുത്തരായ അര്‍ജന്റീനയ്‌ക്കെതിരെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ തോല്‍വി. ആദ്യ പകുതിയിലായിരുന്നു അഞ്ചു ഗോളുകളും. പൂള്‍ ബിയില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. ഇതോടെ റിയോയില്‍നിന്ന് ഒരു വിജയം പോലും നേടാനാകാതെയാണ് ഇന്ത്യയുടെ മടക്കം. മാര്‍ട്ടീന കാവാലരോ (16, 29), മരിയ ഗ്രനാറ്റോ (23), കാര്‍ല റെബേക്കി (26), അഗസ്റ്റീന ആല്‍ബര്‍ട്ടാരിയോ (27) എന്നിവരാണ് അര്‍ജന്റീനയ്ക്കായി ഗോളുകള്‍ നേടിയത്. നീണ്ട 36 […]

നീന്തല്‍കുളത്തിലെ സ്വര്‍ണ്ണ മത്സ്യം വിരമിക്കുന്നു; ബട്ടര്‍ഫ്‌ളൈ ചതിച്ചതിനു പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം

നീന്തല്‍കുളത്തിലെ സ്വര്‍ണ്ണ മത്സ്യം വിരമിക്കുന്നു; ബട്ടര്‍ഫ്‌ളൈ ചതിച്ചതിനു പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം

റിയോ: 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തില്‍ രണ്ടാമനായതിന് പിന്നാലെ അമേരിക്കന്‍ നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്‌സ് വിരമിക്കുന്നു.100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തില്‍, അഞ്ചാം സ്വര്‍ണ്ണം ലക്ഷ്യമിട്ടിറങ്ങിയ മൈക്കല്‍ ഫെല്‍പ്‌സിനെ സിംഗപ്പൂര്‍ താരം ജോസഫ് സ്‌കൂളിങ്ങ് അട്ടിമറിച്ചത് ആരാധകരെ ഞെട്ടിച്ചു. ചാഡ് ലെ ക്ലോസുമായും, ലാസ്ലോ സെ യുമായും രണ്ടാം സ്ഥാനം പങ്കിടേണ്ടി വന്ന മൈക്കല്‍ ഫെല്‍പ്‌സ്, അപ്രതീക്ഷിതമാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.ഇനിയും ഒരു നാല് വര്‍ഷം കൂടി തുടരാന്‍ താല്‍പര്യമില്ലെന്നും, മനസ്സില്‍ വിചാരിച്ചത് എല്ലാം നേടാന്‍ 24 […]

ബട്ടര്‍ഫ്‌ളൈസ് ചതിച്ചു:ഫെല്‍പ്‌സിന്23ാം സ്വര്‍ണമില്ല

ബട്ടര്‍ഫ്‌ളൈസ് ചതിച്ചു:ഫെല്‍പ്‌സിന്23ാം സ്വര്‍ണമില്ല

  റിയോ ഡി ജനെയ്‌റോ: അമേരിക്കന്‍ ഇതിഹാസ നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്‌സിന് റിയോ ഒളിമ്പിക്‌സില്‍ അഞ്ചാം സ്വര്‍ണമില്ല. 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈസില്‍ സിംഗപൂരിന്റെ ജോസഫ് സ്‌കൂളിങ്ങാണ് ഫെല്‍പ്‌സിന്റെ സ്വപ്നങ്ങള്‍ തകര്‍ത്തത്. 50.39 സെക്കന്‍ഡില്‍ ഒളിമ്പിക് റെക്കോഡോടെയാണ് ജോസഫ് സ്വര്‍ണം നേടിയത്. റിയോ ഒളിമ്പിക്‌സിലെ ഫെല്‍പ്‌സിന്റെ അവസാന മത്സരമായിരുന്നു ഇത്. എന്നാല്‍ ഫെല്‍പ്‌സിന് 51. 14 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്യത് വെള്ളി മെഡല്‍ നേടാനെ സാധിച്ചുള്ളു. ഫെല്‍പ്‌സിനൊപ്പം ദക്ഷിണാഫ്രികയുടെ ക്ലാസ് ലെയും ഹംഗറിയുടെ ചെക്ക് ലാസ്ലോയും ഫെല്‍പ്‌സിനൊപ്പം […]

കേന്ദ്ര കായികമന്ത്രിയുടെ പെരുമാറ്റം വെച്ചുപൊറുപ്പിക്കില്ല; അക്രഡിറ്റേഷന്‍ റദ്ദാക്കുമെന്ന് ഒളിംപിക്‌സ് സംഘാടകര്‍

കേന്ദ്ര കായികമന്ത്രിയുടെ പെരുമാറ്റം വെച്ചുപൊറുപ്പിക്കില്ല; അക്രഡിറ്റേഷന്‍ റദ്ദാക്കുമെന്ന് ഒളിംപിക്‌സ് സംഘാടകര്‍

റിയോ ഡി ജനീറോ: ഇന്ത്യന്‍ കായിക സംഘത്തിനൊപ്പം ഒളിംപിക്‌സിനെത്തിയ കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലിനെതിരെ റിയോ ഒളിംപിക്‌സ് സംഘാടകര്‍. മന്ത്രിയുടെ മോശം പെരുമാറ്റം വെച്ചുപൊറുപ്പിക്കാനാകില്ലെന്നും അനുവാദമില്ലാത്തവരുമായി വന്നാല്‍ മന്ത്രിയുടെ അക്രഡിറ്റേഷന്‍ റദ്ദാക്കുമെന്നും റിയോ ഒളിംപിക് സംഘാടകര്‍ മുന്നറിയിപ്പ് നല്‍കി. റിയോയിലെ ഇന്ത്യന്‍ ചീഫ് ഡി മിഷന്‍ രാഗേഷ് ഗുപ്തയ്ക്ക് നല്‍കിയ കത്തിലാണ് റിയോ ഒളിംപിക് സംഘാടക കമ്മിറ്റി കോണ്ടിനെന്റല്‍ മാനേജര്‍ സാറാ പീറ്റേഴ്‌സണ്‍ മന്ത്രിക്കെതിരെ പരാതി ഉന്നയിച്ചത്. ഇനിയും മന്ത്രിയുടെ ഭാഗത്തുനിന്ന് ഇത്തരം മോശം പെരുമാറ്റം […]

1 23 24 25 26 27 31