ഒളിമ്പിക് സംഘാടകര്‍ക്കുനേരെ കൈയേറ്റം; 10 ഓസ്‌ട്രേലിയന്‍ അത്‌ലറ്റുകള്‍ കസ്റ്റഡിയില്‍

ഒളിമ്പിക് സംഘാടകര്‍ക്കുനേരെ കൈയേറ്റം; 10 ഓസ്‌ട്രേലിയന്‍ അത്‌ലറ്റുകള്‍ കസ്റ്റഡിയില്‍

റിയോ ഡി ഷാനെറോ: ഒളിമ്പിക് സംഘാടകരെ കൈയേറ്റം ചെയ്ത 10 ഓസ്‌ട്രേലിയന്‍ അത്‌ലറ്റുകളെ ബ്രസീലിയന്‍ പോലീസ് കസ്റ്റഡിയിലെടുത്തു. റിയോയിലെ ഒളിമ്പിക് പാര്‍ക്കില്‍ അതല്റ്റുകളെ സ്വീകരിക്കാനെത്തിയ സംഘാടകരെയാണ് അത്‌ലറ്റുകള്‍ കൈയേറ്റം ചെയ്തത്. ഇവരെ ബ്രസീല്‍ ഫെഡറല്‍ പോലീസ് ചോദ്യം ചെയ്തുകവരികയാണ്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഓസ്‌ട്രേലിയയുടെ സൈക്ലിംഗ്, റഗ്ബി, റോവിംഗ് താരങ്ങളെയാണ് കസ്റ്റഡിയിലെടുത്തത്.

തന്റെ ഊര്‍ജം മുഴുവന്‍ ചോര്‍ന്നു; കുറ്റക്കാരനെങ്കില്‍ തൂക്കിക്കൊല്ലൂ: നര്‍സിംഗ് യാദവ്

തന്റെ ഊര്‍ജം മുഴുവന്‍ ചോര്‍ന്നു; കുറ്റക്കാരനെങ്കില്‍ തൂക്കിക്കൊല്ലൂ: നര്‍സിംഗ് യാദവ്

മത്സരത്തില്‍ നിന്ന് വാഡ നാല് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയ വിധി കേട്ടപ്പോള്‍ തന്നെ തന്റെ മനസ്സ് ശൂന്യമായെന്ന് നര്‍സിംഗ് യാദവ്. ഒന്നും ചെയ്യാന്‍ കഴിയാതെയായി. മത്സരിക്കാന്‍ കഴിയില്ലെന്നറിഞ്ഞതോടെ നിരാശയായി. തന്റെ ഊര്‍ജം മുഴുവന്‍ ചോര്‍ന്നുപോയെന്നും നര്‍സിംഗ് പറഞ്ഞു. കുറ്റക്കാരനാണെന്നു തെളിഞ്ഞാല്‍ തന്നെ തൂക്കിക്കൊന്നൊളൂവെന്നും നര്‍സിംഗ് വികാരഭരിതനായി. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നര്‍സിംഗ് യാദവ് പ്രതികരിച്ചു. താന്‍ ഒരിക്കലും ഉത്തേജക മരുന്ന് കഴിച്ചിട്ടില്ലെന്ന് നര്‍സിംഗ് ആവര്‍ത്തിച്ചു. ഒരിക്കലും തനിക്ക് അങ്ങനെ ചെയ്യാന്‍ കഴിയില്ല. 74 കിലോ […]

‘സിന്ധുവിന്റെ ആരാധക നിരയിലേക്ക് രജനികാന്തും

‘സിന്ധുവിന്റെ ആരാധക നിരയിലേക്ക് രജനികാന്തും

റിയോയിലെ വെള്ളി നേട്ടത്തിന് പിന്നാലെ സിന്ധുവിന് ഒരു പുതിയ ആരാധകനെ കൂടി ലഭിച്ചിരിക്കുകയാണ്.. സാക്ഷാല്‍ രജനികാന്ത്. വെള്ളി നേട്ടത്തിന് പിന്നാലെ രാജ്യം സിന്ധുവിന് ഒപ്പം ആഘോഷിച്ചു കൊണ്ടിരിക്കെയാണ് സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ട്വീറ്റ്.’ഞാന്‍ നിങ്ങളുടെ കടുത്ത ആരാധകന്‍ എന്നാണ് ട്വീറ്റ് ‘

സിന്ധുവിന് തെലുങ്കാന സര്‍ക്കാറിന്റെ ഒരു കോടി രൂപ പാരിതോഷികം

സിന്ധുവിന് തെലുങ്കാന സര്‍ക്കാറിന്റെ ഒരു കോടി രൂപ പാരിതോഷികം

ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്‌സ് വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ വെള്ളി മെഡല്‍ നേടിയ പി.വി. സിന്ധുവിന് തെലുങ്കാന സര്‍ക്കാര്‍ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ദേശീയ ബാഡ്മിന്റണ്‍ ഫെഡറേഷനും മധ്യപ്രദേശ് സര്‍ക്കാരും സിന്ധുവിന് 50 ലക്ഷം രൂപ വീതം പാരിതോഷികമായി നല്‍കും.

സിന്ധുവിനും സാക്ഷിയ്ക്കും രാജ്യത്തിന്റെ ആദരം; ഇരുവര്‍ക്കും ഖേല്‍രത്‌ന നല്‍കും

സിന്ധുവിനും സാക്ഷിയ്ക്കും രാജ്യത്തിന്റെ ആദരം; ഇരുവര്‍ക്കും ഖേല്‍രത്‌ന നല്‍കും

ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഭിമാന താരങ്ങളായി മാറിയ സാക്ഷി മാലിക്കിനും പി.വി സിന്ധുവിനും രാജ്യത്തിന്റെ ആദരം. ഇരുവര്‍ക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന നല്‍കിയാണ് രാഷ്ട്രം ആദരിക്കുന്നത്. കേന്ദ്ര കായിക മന്ത്രാലയമാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടത്. കായികമന്ത്രാലയത്തിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഇരുവര്‍ക്കും അര്‍ഹമായ ഈ പുരസ്‌കാരം നല്‍കുക. നേരത്തെ ദിപാ കര്‍മാക്കര്‍, ജിത്തു റായി എന്നിവര്‍ക്കും ഈ വര്‍ഷത്തെ ഖേല്‍രത്‌ന പുരസ്‌കാരം നല്‍കിയിരുന്നു. റിയോയില്‍ ഇന്ത്യക്കായി ആദ്യ മെഡല്‍ കരസ്ഥമാക്കിയ […]

രണ്ടാം മെഡലുറപ്പിച്ച് ഇന്ത്യ; സിന്ധു ബാഡ്മിന്റന്‍ സിംഗിള്‍സ് ഫൈനലില്‍

രണ്ടാം മെഡലുറപ്പിച്ച് ഇന്ത്യ; സിന്ധു ബാഡ്മിന്റന്‍ സിംഗിള്‍സ് ഫൈനലില്‍

റിയോ ഡെ ജനീറോ: ഇന്ത്യയുടെ പി.വി.സിന്ധു ബാഡ്മിന്റന്‍ സിംഗിള്‍സ് ഫൈനലില്‍. വാശിയേറിയ സെമിപോരാട്ടത്തില്‍ ജപ്പാന്‍ താരം നോസോമി ഒകുഹാരയേയാണ് സിന്ധു തകര്‍ത്തത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. സ്‌കോര്‍: 2119, 2110. ഇതോടെ, നിരാശയുടെ ദിനങ്ങള്‍ക്ക് ശേഷം റിയോയില്‍ ഇന്ത്യ രണ്ടാം മെഡല്‍ ഉറപ്പിച്ചു. വനിതാ വിഭാഗം ഗുസ്തിയില്‍ സാക്ഷി മാലിക്കിലൂടെ ഇന്ത്യ വെങ്കലം സ്വന്തമാക്കിയിരുന്നു. വെറും 51 മിനിറ്റില്‍ മത്സരം തീര്‍ത്ത പി.വി. സിന്ധു, ഒളിമ്പിക് ഫൈനലിലത്തെുന്ന ആദ്യ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമായി. സൈന നെഹ്വാളിനു […]

ഒളിമ്പിക്‌സ് പുരുഷ സിംഗിള്‍സ് ബാഡ്മിന്റണില്‍ ശ്രീകാന്ത് പൊരുതി തോറ്റു

ഒളിമ്പിക്‌സ് പുരുഷ സിംഗിള്‍സ് ബാഡ്മിന്റണില്‍ ശ്രീകാന്ത് പൊരുതി തോറ്റു

റിയോ ഡി ജെനീറോ: റിയോ ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ മെഡല്‍ പ്രതീക്ഷകളുമായി ഇറങ്ങിയ ഇന്ത്യന്‍ താരം കിടമ്പി ശ്രീകാന്തിന് തോല്‍വി. ചൈനയുടെ ലിന്‍ ഡാനിനോട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ശ്രീകാന്ത് പരാജയപ്പെട്ടത്. വാശിയേറിയ മത്സരത്തില്‍ ആദ്യ സെറ്റ് കൈവിട്ടു പോയെങ്കിലും അപ്രതീക്ഷിത തിരിച്ചു വരവിലൂടെ ശ്രീകാന്ത് രണ്ടാം സെറ്റ് നേടി. ഒളിമ്പിക്‌സ് മുന്‍ സ്വര്‍ണമെഡല്‍ ജേതാവായ ലിന്‍ ഡാനിനോട് വിജയിക്കുമെന്ന് ഒരു ഘട്ടത്തില്‍ തോന്നിച്ചുവെങ്കിലും അവസാന സെറ്റില്‍ നേരിയ പിഴവുകള്‍ ശ്രീകാന്തിന് വിനയായി. അട്ടിമറി വിജയത്തോടെ […]

ജിത്തു റായ്ക്കും ദിപ കര്‍മാര്‍ക്കറിനും ഖേല്‍രത്‌ന പുരസ്‌കാരം:മലയാളികള്‍ പട്ടികയില്ല

ജിത്തു റായ്ക്കും ദിപ കര്‍മാര്‍ക്കറിനും ഖേല്‍രത്‌ന പുരസ്‌കാരം:മലയാളികള്‍ പട്ടികയില്ല

ന്യൂഡല്‍ഹി: ദിപ കര്‍മാക്കറിനും ജിത്തു റായ്ക്കും ഖേല്‍രത്‌ന പുരസ്‌കാരം . റിയോ ഒളിമ്പിക്‌സില്‍ ജിംനാസ്റ്റിക്‌സില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച 23 കാരിയായ ദിപ കര്‍മാര്‍ക്കറിനെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌ന പുരസ്‌കാരം നല്‍കിയാണ് രാജ്യം ആദരിച്ചത്. ഷൂട്ടിംഗ് താരം ജിത്തു റായ്ക്കും ഖേല്‍രത്‌ന പുരസ്‌കാരം ലഭിച്ചു. ശിവഥാപ്പ (ബോക്‌സിംഗ്), അപൂര്‍വി ചന്ദേല (ഷൂട്ടിംഗ്) ലളിത ബാബര്‍(അത്‌ലറ്റിക്‌സ്), വി. രഘുനാഥ് (ഹോക്കി), രജത് ചൗഹാന്‍ (അമ്പെയ്ത്ത്), അജങ്ക്യ രഹാനെ (ക്രിക്കറ്റ്), സൗരവ് കോത്താരി (ബില്യാര്‍ഡ്‌സ്) എന്നിവര്‍ക്ക് അര്‍ജുന പുരസ്‌കാരം […]

മെഡല്‍ പ്രതീക്ഷയേകി ബാഡ്മിന്റനില്‍ പി.വി.സിന്ധു സെമിഫൈനലില്‍

മെഡല്‍ പ്രതീക്ഷയേകി  ബാഡ്മിന്റനില്‍ പി.വി.സിന്ധു സെമിഫൈനലില്‍

റിയോ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷയേകി ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ പി.വി.സിന്ധു സെമിഫൈനലില്‍. ലണ്ടന്‍ ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാവും ലോക രണ്ടാം നമ്പര്‍ താരവുമായ ചൈനയുടെ വാങ് യിഹാനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍: 22–20, 21–19. ആദ്യ സെറ്റില്‍ 7–5 ന് പിന്നിലായിരുന്ന സിന്ധു അധികം വൈകാതെ തന്നെ മുന്നിലെത്തി. 13–13 ഒപ്പമെത്തിയ ശേഷം വാങ് യിഹാനു ലീഡ് നല്‍കിയില്ല. ആദ്യ സെറ്റ് 22–20 ന് സിന്ധു സ്വന്തമാക്കി. രണ്ടാം സെറ്റില്‍ […]

ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ചു; ഈജിപ്ത് താരത്തെ നാട്ടിലേക്ക് തിരിച്ചയച്ചു

ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ചു; ഈജിപ്ത് താരത്തെ നാട്ടിലേക്ക് തിരിച്ചയച്ചു

റിയോ ഡി ജനീറൊ: മത്സരശേഷം ഇസ്രായേല്‍ താരത്തിന് ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ച ഈജിപ്ഷ്യന്‍ താരത്തെ നാട്ടിലേക്ക് തിരിച്ചയച്ചു. ഈജിപ്ഷ്യന്‍ ജുഡോ താരം ഇസ്‌ലാം അശ്ശിഹാബിയെയാണ് നാട്ടിലേക്ക് തിരിച്ചയച്ചത്. ഒളിമ്പിക്‌സ് കമ്മിറ്റിയുടെ തീരുമാന പ്രകാരം ഈജിപഷ്യന്‍ അധികൃതര്‍ തന്നെയാണ് അദ്ദേഹത്തിനെതിരെ നടപടി എടുത്തത്. മത്സരത്തില്‍ അശ്ശിഹാബി പരാജയപ്പെട്ടിരുന്നു. ജുഡോ നിയമങ്ങല്‍ ലംഘിച്ചതിനാണ് ശിക്ഷാ നടപടി. ഇസ്രയേലി താരം ഓര്‍ സാസണാണ് കൈകൊടുക്കാന്‍ ഈജിപ്ത് താരം വിസമ്മതിച്ചത്. അറബികളുടെ ഇസ്രയേല്‍ ബഹിഷ്‌ക്കരണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇസ്‌ലാം അശ്ശിഹാബിയുടെ നടപടി.

1 24 25 26 27 28 33