ജപ്പാന്‍ ഗ്രാന്റ് പ്രീയില്‍ ഒന്നാമത് ; ലോക കീരീടത്തിനരികെ വെറ്റല്‍

ജപ്പാന്‍ ഗ്രാന്റ് പ്രീയില്‍ ഒന്നാമത് ; ലോക കീരീടത്തിനരികെ വെറ്റല്‍

ഫോര്‍മുല വണ്‍ ജപ്പാന്‍ ഗ്രാന്റ് പ്രീയില്‍ റെഡ്ബുളളിന്റെ സെബാസ്റ്റ്യന്‍ വെറ്റല്‍ ജേതാവ്.  ഇതോടെ തുടര്‍ച്ചയായി നാലം വട്ടം ലോകചാമ്പ്യനാകുകയെന്ന നേട്ടത്തിന് വെറ്റല്‍ ഒരു പടി കൂടി അടുത്തു. പോള്‍ പൊസിഷനിലായിരുന്ന റെഡ് ബുളളിന്റെ തന്നെ മാര്‍ക്ക് വെബ്ബര്‍ രണ്ടാം സ്ഥാനത്തെത്തി.   മൊത്തം പോയിന്റ് നിലിയില്‍ വെറ്റലിന് പിന്നിലുള്ള ഫെറാറിയുടെ ഫെര്‍ണണ്ടോ അലോണ്‍സോക്ക് ജപ്പാന്‍ ഗ്രാന്റ് പ്രീയില്‍ നാലാം സ്ഥാനത്തെത്താനേ കഴിഞ്ഞുളളു. ഈ വിജയത്തോടെ ചാമ്പ്യന്‍ഷിപ്പില്‍  വെറ്റലിന് 272 പോയന്റായി. 195 പോയന്റോടെ അലോണ്‍സോ, 167 പോയന്റോടെ […]

ജി.വി രാജ പുരസ്‌കാരപട്ടികയിലും ടോംജോസില്ല

ജി.വി രാജ പുരസ്‌കാരപട്ടികയിലും ടോംജോസില്ല

  അര്‍ജുന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യപ്പെട്ട ടോം ജോസഫിന് സംസ്ഥാനത്തിലെ പരമോന്നത കായിക ബഹുമതിയായ ജി.വി. രാജ പുരസ്‌കാരവും ഇല്ലെന്ന് സൂചന. രാജ്യത്തിനുവേണ്ടി മെഡല്‍ നേടിയാല്‍ മാത്രമേ ജി.വി. രാജ പുരസ്‌കാരം നല്‍കാനാവൂ എന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം. വി. ദിജു, ടിന്റു ലൂക്ക എന്നിവരുടെ പേര് പട്ടികയിലുണ്ട്. രാവിലെ 11 മണിക്ക് നടക്കുന്ന പുരസ്‌കാര വിതരണത്തിന് മുമ്പായി നടക്കുന്ന റിവ്യു മീറ്റിങ്ങില്‍ അത്ഭുതങ്ങള്‍ നടന്നില്ലെങ്കില്‍ വോളിതാരത്തെ സ്വന്തം സംസ്ഥാനവും അവഗണിക്കുന്നുവെന്ന് വരും. തന്നെ കേരളവും തഴഞ്ഞുവെന്നതില്‍ […]

കൊറിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ സെബാസ്റ്റ്യന്‍ വെറ്റലിന് കിരീടം

കൊറിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ സെബാസ്റ്റ്യന്‍ വെറ്റലിന് കിരീടം

ഫോര്‍മുല വണ്‍ കാറോട്ടത്തിലെ കൊറിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ റെഡ് ബുള്ളിന്റെ സെബാസ്റ്റ്യന്‍ വെറ്റലിന് കിരീടം. കിമി റൈക്കോണനെ പിന്തള്ളിയാണ് വെറ്റലിന്റെ നേട്ടം. സീസണില്‍ വെറ്റലിന്റെ എട്ടാം കിരീടമാണിത്. ഇതോടെ വെറ്റല്‍ ലോക ചാംപ്യന്‍ഷിപ്പ് നിലനിര്‍ത്താനുള്ള സാധ്യത കൂടി.   വെറ്റലിന് 272 ഉം രണ്ടാമതുള്ള അലോന്‍സോയ്ക്ക് 195 ഉം പോയിന്റാണുള്ളത്.സീസണില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ്പ്രീ ഉള്‍പ്പെടെ 5 റേസ് ഇനി ബാക്കി ഉണ്ട്. പരമാവധി 125 പോയിന്റ് ആണ് ഒരു ഡ്രൈവര്‍ക്ക്  ഇനി നേടാനാവുക. അടുത്തയാഴ്ച നടക്കുന്ന ജപ്പാന്‍ […]

ഈ കുളത്തില്‍ കുഞ്ഞുങ്ങള്‍ പോലും നീന്തില്ല : തൃശൂരിന് ദേശീയ നീന്തല്‍ മത്സരം നഷ്ടമായി

ഈ കുളത്തില്‍ കുഞ്ഞുങ്ങള്‍ പോലും നീന്തില്ല  :  തൃശൂരിന് ദേശീയ നീന്തല്‍ മത്സരം നഷ്ടമായി

നീന്തല്‍ കുളത്തിന് നിലവാരം കുറഞ്ഞെന്ന കണ്ടെത്തല്‍ തൃശൂരില്‍ നടത്താനിരുന്ന ദേശീയ കായിക മേളയുടെ നീന്തല്‍ മത്സരം നഷ്ടപ്പെടുത്തി.  നിയമസഭാ കമ്മിറ്റി നടത്തിയ പരിശോധനയിലാണ് നിലവാരം തീരെ കുറവാണ് അക്വാറ്റിക് കോംപ്ലക്‌സിലുള്ള സ്വിമ്മിംഗ് പൂളിന്റേതെന്ന് വിലയിരുത്തി.  ഇതോടെ, നീന്തല്‍ മത്സരം തിരുവനന്തപുരത്തെ പിരപ്പന്‍കോടു തന്നെ നടത്താനുള്ള ചിന്തയിലാണ് അധികൃതര്‍. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നില്ലെന്ന ആശ്വാസത്തിലാണ് സാംസ്‌ക്കാരിക തലസ്ഥാനത്തെ കായിക പ്രേമികള്‍. 1987 ല്‍ ദേശീയ കായികമേള തൃശൂരില്‍ നടന്നപ്പോള്‍ തൃശൂരിന് അനുവദിച്ച ഇനങ്ങളില്‍ ഒന്നായിരുന്നു നീന്തല്‍ മത്സരം.  […]

ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രി ഒക്ടോബറില്‍

ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രി ഒക്ടോബറില്‍

ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രി കാറോട്ടമത്സരത്തിന്  ഒക്ടോബര്‍ 25 മുതല്‍ തുടക്കമാകും. ഗ്രേറ്റര്‍ നോയിഡയില്‍ ബുദ്ധ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലെ പ്രത്യേക ട്രാക്കിലാണ് ഇന്ത്യയിലെ ഫോര്‍മുലവണ്‍ ഗ്രാന്‍ഡ് പ്രി നടക്കുക. ഒക്ടോബര്‍ 30നാണ് അവസാനമത്സരം. 65,514 പേര്‍ക്ക് മത്സരം കാണാനുള്ള സൗകര്യമാണ് ബുദ്ധ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ ഏര്‍പ്പെടുത്തുക. മത്സരത്തിനുമുന്നോടിയായി 25000 കാറുകള്‍ക്കായി പാര്‍ക്കിങ് സംവിധാനമൊരുക്കാനും യമുന എക്‌സ്പ്രസ് വേയില്‍ 15 കിലോമീറ്റര്‍ ദൂരത്തില്‍ പ്രത്യേക വഴി രേഖപ്പെടുത്താനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്സരവേദിയെ നാല് സുരക്ഷാ മേഖലകളായി ആഭ്യന്തര […]

ഏഷ്യന്‍ ചാമ്പ്യന്‍ കായികമേളയിലെ മലയാളി താരങ്ങള്‍ക്ക് ദുരിതയാത്ര

പ്രഥമ ഏഷ്യന്‍ സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന്റെ അഭിമാനമായി മെഡലുകള്‍ വാരിക്കൂട്ടിയ മലയാളി താരങ്ങളുടെ കേരളത്തിലേക്കുള്ള മടക്കം തീവണ്ടിയിലെ സെക്കന്‍ഡ് സ്ലീപ്പര്‍ കോച്ചില്‍. ചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ സ്വര്‍ണവുമായി ഇന്ത്യയെ രണ്ടാം സ്ഥാനത്തെത്തിച്ച പി.യു ചിത്ര അടക്കമുള്ള താരങ്ങള്‍ക്കാണ് അധികൃതര്‍ ഇക്കുറിയും ദുരിതയാത്ര സമ്മാനിച്ചത്. എട്ട് സ്വര്‍ണമടക്കം 12 മെഡലുകള്‍ നേടിയ പന്ത്രണ്ടംഗ മലയാളിസംഘം ഇന്നു രാവിലെ കേരള എക്‌സ്പ്രസില്‍ രണ്ടാം ക്ലാസിലാണ് നാട്ടിലേക്ക് യാത്രതിരിച്ചത്. മലേഷ്യയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 12 സ്വര്‍ണവുമായിട്ടായിരുന്നു ഇന്ത്യ രണ്ടാമത് എത്തിയത്. ഇതില്‍ […]

കൊച്ചി ഗെയിംസ് ഇന്നുമുതല്‍

കൊച്ചി ഗെയിംസ് ഇന്നുമുതല്‍

കൊച്ചി: മൂന്നു മാസത്തോളം നീണ്ടു നില്‍ക്കുന്ന കൊച്ചി ഗെയിംസ് 2013 നു  ഇന്ന് തിരശീല ഉയരും. റീജ്യണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ആതിഥേയത്വം വഹിക്കുന്ന   ഗെയിംസിനു  ഡെക്കാത്തലണ്‍ സ്‌പോര്‍ട്‌സ് ഇന്ത്യയും  നാഷണ ല്‍ ഗെയിംസ് സെക്രട്ടറിയേറ്റും സംയുക്ത പങ്കാളിത്തം വഹിക്കും. വിപുലമായ ചടങ്ങുകളോടെ  കൊച്ചി ഗെയിംസ് 2013 ഡിസംബര്‍ 21നു സമാപിക്കും കേരളം ആതിഥേയത്വം വഹിക്കുന്ന അടുത്ത ദേശീയ ഗെയിംസിന്റെ മുഖ്യ വേദികളിലൊന്നാണ് കൊച്ചി. ഈ വന്‍ കായികമേളയുടെ  തയ്യാറെടുപ്പ് എന്ന നിലയിലാണ് കൊച്ചി ഗെയിംസ് 2013 അരങ്ങേറുന്നത്.  […]

ജപ്പാന്‍ ഓപ്പണ്‍: സിന്ധു രണ്ടാം റൗണ്ടില്‍

ജപ്പാന്‍ ഓപ്പണ്‍: സിന്ധു രണ്ടാം റൗണ്ടില്‍

ടോക്കിയോ : ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റെണില്‍ ഇന്ത്യയുടെ പിവി സിന്ധു രണ്ടാം റൗണ്ടില്‍ കടന്നു. ജപ്പാന്റെ യുകിനോ നകായിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കിയാണ് എട്ടാം സീഡ് സിന്ധു വിജയം നേടിയത്. സ്‌കോര്‍ : 21-12,  21-13. ജപ്പാന്റെ അകാനെ യമഗുച്ചിയാണ് രണ്ടാം റൗണ്ടില്‍ സിന്ധുവിന്റെ എതിരാളി. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റെണില്‍ രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു.  വനിതാ സിംഗിള്‍സില്‍ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് നാലാം സീഡ് കൊറിയന്‍ താരം യോന്‍ജുബായെയാണ് സിന്ധുവിനെ പാരജയപ്പെടുത്തിയത്. […]

ഏഷ്യന്‍ സീനിയര്‍ വനിതാ വോളിബോളില്‍ ഇന്ത്യക്ക് തോല്‍വി

ഏഷ്യന്‍ സീനിയര്‍ വനിതാ വോളിബോളില്‍ ഇന്ത്യക്ക് തോല്‍വി

തായ്‌ലന്റില്‍ നടക്കുന്ന ഏഷ്യന്‍ സീനിയര്‍ വനിതാ വോളിബോളില്‍ ഇന്ത്യക്ക് തോല്‍വി.ഒളിംപിക് ചാമ്പ്യന്‍മാരായ ചൈനയാണ് ഇന്ത്യയെ മുട്ടുകുത്തിച്ചത്.ഏകപക്ഷീയമായ മൂന്നു സെറ്റുകള്‍ക്കായിരുന്നു ചൈനയുടെ ജയം.സ്‌കോര്‍ 25-12, 25-15, 25-11. ഈ തോല്‍വിയോടെ ക്വാര്‍ട്ടറില്‍ കടക്കാനുളള ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷകള്‍ക്കാണ് മങ്ങലേറ്റത്.ഇതുകൊണ്ടു തന്നെനാളെ ഇറാനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം അനിവാര്യമാണ്.

ചാവറ ട്രോഫി നവംബര്‍ ഒന്നിന് ആരംഭിക്കും

ചാവറ ട്രോഫി നവംബര്‍ ഒന്നിന് ആരംഭിക്കും

ചെത്തിപ്പുഴ: ക്രിസ്തു ജ്യോതി ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സിന്റെ  ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 26,27,28 എന്നീ തീയതികളില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന 19-മത്. ചാവറ ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ്,   16-ാംമത് പ്ലാസിഡ് ഡെസെനിയല്‍ ഹാല്‍ഡ്‌ബോള്‍ ടൂര്‍ണമെന്റ്, എട്ടാമത് ക്രിസ്തുജ്യോതി സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് പ്ലാസിഡ് സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ ബാസ്‌ക്കറ്റ്‌ബോള്‍  ടൂര്‍ണ്ണമെന്റ് (സിബിഎസ്ഇ) എന്നീ മത്സരങ്ങള്‍ നവംബര്‍ 1-4 തീയതികളില്‍ നടത്തപ്പെടും.