ഗാംഗുലിയുടെ ക്രിക്കറ്റ് അക്കാദമിക്ക് ഒരുവര്‍ഷം വിലക്ക്

ഗാംഗുലിയുടെ ക്രിക്കറ്റ് അക്കാദമിക്ക് ഒരുവര്‍ഷം വിലക്ക്

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ ഉടമസ്ഥതയിലുള്ള ക്രിക്കറ്റ് അക്കാദമിക്ക് ഒരു വര്‍ഷത്തേക്ക് വിലക്ക്. പ്രായത്തട്ടിപ്പ് നടത്തിയന്ന് ചൂണ്ടിക്കാട്ടി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനാണ് വിലക്കേര്‍പ്പെടുത്തിയത്. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയ ടൂര്‍ണമെന്റുകളില്‍ വിവിധ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നുള്ള താരങ്ങള്‍ പ്രായത്തില്‍ കൃത്രിമം കാണിച്ചെന്ന് കണ്ടത്തിയതിനെ തുടര്‍ന്നാണ് നടപടി. ഗാംഗുലിയുടേതുള്‍പ്പടെ പതിമൂന്ന് കോച്ചിംഗ് സെന്ററുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഗാംഗുലിയുടെ ക്രിക്കറ്റ് അക്കാദമിക്ക് ഒരുവര്‍ഷം വിലക്ക് 42 ക്രിക്കറ്റ് താരങ്ങള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി. അടുത്ത തവണ മുതല്‍ […]

മാഗ്‌നസ് കാള്‍സണ്‍ ലോക ചെസ് ചാമ്പ്യനായി

മാഗ്‌നസ് കാള്‍സണ്‍ ലോക ചെസ് ചാമ്പ്യനായി

നോര്‍വെയുടെ മാഗ്‌നസ് കാള്‍സണ്‍ ലോക ചെസ് ചാമ്പ്യനായി. നിലവിലെ ചാമ്പ്യന്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനെ തോല്‍പ്പിച്ചാണ് കാള്‍സണ്‍ ലോകകിരീടം നേടിയത്. നിര്‍ണായകമായ പത്താം ഗെയിമില്‍ ആനന്ദുമായി സമനിലയില്‍ പിരിഞ്ഞതോടെയാണ് ആറര പോയന്റുമായി കാള്‍സണ്‍ ലോകചാമ്പ്യനായത്. ഒറു വിജയം പോലും നേടാനാകതെപോയ ആനന്ദിന് മൂന്ന് പോയിന്റ് മാത്രമാണ് നേടാനായത്. ലോകകിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന പദവിയും 22കാരനായ കാള്‍സണ് സ്വന്തമായി. തുടര്‍ച്ചയായ മൂന്ന് വിജയങ്ങള്‍ നേടിയാല്‍ മാത്രമെ ആനന്ദിന് കിരീടം നിലനിര്‍ത്താന്‍ സാധ്യതയുണ്ടായിരുന്നുള്ളൂ. എന്നാല്‍ പത്താം […]

എടിപി വേള്‍ഡ് ടൂര്‍ ഫൈനല്‍; നൊവാക് ജോക്കോവിച്ച് കിരീടം നിലനിര്‍ത്തി.

എടിപി വേള്‍ഡ് ടൂര്‍ ഫൈനല്‍;  നൊവാക് ജോക്കോവിച്ച് കിരീടം നിലനിര്‍ത്തി.

ലണ്ടണ്‍: എടിപി വേള്‍ഡ് ടൂര്‍ കിരീടം നോനുള്ള നദാലിന്റെ കാത്തിരിപ്പ് നീളുന്നു. ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലിനെ തോല്‍പ്പിച്ചാണ് ജോക്കോവിച്ച് തുടര്‍ച്ചയായി രണ്ടാം തവണ കിരീടം സ്വന്തമാക്കിയത്. 6-3, 6-4 എന്ന സ്‌കോറിനായിരുന്നു ജോക്കോവിച്ചിന്റെ ജയം. ഇതിലൂടെ ഈ വാര്‍ഷത്തെ അവസാന ടൂര്‍ണമെന്റ് കിരീടവും ഒന്നാം നമ്പര്‍ സ്ഥാനവും നേടാന്‍ ജോക്കോവിച്ചിനായി. ഈ വര്‍ഷം ഹാര്‍ഡ് കോര്‍ട്ടില്‍ സെര്‍ബിയന്‍ താരത്തിന്റെ തുടര്‍ച്ചയായ ഇരുപത്തിരണ്ടാം ജയമാണിത്.നദാലിന് ഇതുവരേയും വേള്‍ഡ് ടൂര്‍ഫൈനല്‍സ് കിരീടം സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ […]

അമേരിക്കന്‍ അത്‌ലറ്റ് ജെസി ഓവന്റെ ഒളിമ്പിക് മെഡല്‍ ലേലത്തിന്

അമേരിക്കന്‍ അത്‌ലറ്റ് ജെസി ഓവന്റെ ഒളിമ്പിക് മെഡല്‍ ലേലത്തിന്

കറുത്തവനോടുള്ള അവഗണനയ്‌ക്കെതിരെ തന്റെ പ്രകടനത്തിലൂടെ പ്രതികരിച്ച അമേരിക്കന്‍ അത്‌ലറ്റ് ജെസി ഓവന്റെ ഒളിമ്പിക് മെഡല്‍ ലേലത്തിന്. 1936ലെ ബെര്‍ലിന്‍ ഒളിമ്പിക്‌സില്‍ നേടിയ നാല് സ്വര്‍ണമെഡലുകളില്‍ ഒന്നാണ് ലേലത്തിന് വെച്ചിരിക്കുന്നത്. നവംബര്‍ 20 മുതല്‍ ഡിസംബര്‍ ഏഴ് വരെ മെഡല്‍ ലേലത്തിന് വെയ്ക്കുമെന്ന് ഓണ്‍ലൈന്‍ ലേലകമ്പനിയായ എസ്‌സിപിയാണ് അറിയിച്ചിരിക്കുന്നത്. ജര്‍മ്മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറുടെ നാസി വാഴ്ച്ചയുടെ കാലത്ത് നടന്ന 1936ലെ ഒളിമ്പിക്‌സില്‍ അപമാനങ്ങള്‍ ഏറെ സഹിച്ചായിരുന്നു ഓവന്‍സ് വിജയത്തിന്റെ വെന്നിക്കൊടി നാട്ടിയത്. ഹിറ്റ്‌ലര്‍ നോക്കിയിരിക്കെ നാല് തവണയാണ് […]

മികച്ച അത്‌ലറ്റ്: അന്തിമ പട്ടികയില്‍ ബോള്‍ട്ടും ഫറയും

മികച്ച അത്‌ലറ്റ്: അന്തിമ പട്ടികയില്‍ ബോള്‍ട്ടും ഫറയും

ഈ വര്‍ഷത്തെ മികച്ച അത്‌ലറ്റിനെ കണ്ടെത്തുന്നതിനുള്ള പട്ടികയ്ക്ക് ലോക അത്‌ലറ്റിക് ഫെഡറേഷന്‍ അന്തിമ രൂപം നല്‍കി. നംവംബര്‍ 16നാണ് ലോകത്തെ മികച്ച അത്‌ലറ്റിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടടക്കം മൂന്ന് പേരാണ് അന്തിമ പട്ടികയില്‍ ഇടം നേടിയത്. ബ്രിട്ടീഷ് അത്‌ലറ്റ് മോ ഫറ, ഉെ്രെകന്‍ ഹൈജമ്പ് താരം ബോധന്‍ ബൊന്ദരെങ്കോ എന്നിവരാണ് ബോള്‍ട്ടിനൊപ്പം മത്സരരംഗത്തുള്ളത്. അവസാന പത്ത് പേരില്‍ നിന്നുമാണ് മൂന്ന് പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്.  ഈ വര്‍ഷം 100, 200, 4 ഗുണം 100 മീറ്റര്‍ […]

നെഹ്‌റുകപ്പ് ഹോക്കി കേരളത്തിന് ജയം

നെഹ്‌റുകപ്പ് ഹോക്കി കേരളത്തിന് ജയം

മലപ്പുറം: നെഹ്‌റു കപ്പ് ദേശീയ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ആദ്യജയം. രണ്ടാം മത്സരത്തില്‍ ബിഹാര്‍ നളന്ദ സൈനിക് സ്‌കൂളിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് കേരളത്തിന് വേണ്ടി ഇറങ്ങിയ മലപ്പുറം ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ടീം ജയം സ്വന്തമാക്കിയത്. കേരളത്തിന് വേണ്ടി പ്രബിന്‍, മുഹമ്മദ് അജ്മല്‍ എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. ആദ്യ മത്സരത്തില്‍ ചത്തീസ്ഗഢ് രാജ്‌നന്ദ്ഗാവ് സര്‍വേശ്വര്‍ദാസ് നഗരപാലിക സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിനോട് പരാജയം സമ്മതിച്ച ടീമിന് ഗ്രൂപ്പ് എതിരാളികള്‍ തമ്മിലുള്ള അടുത്ത മത്സരം […]

ഫിബ ഏഷ്യന്‍ വനിതാ ബാസ്‌കറ്റ് ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ചരിത്രം കുറിച്ചു

ഫിബ ഏഷ്യന്‍ വനിതാ ബാസ്‌കറ്റ് ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ചരിത്രം കുറിച്ചു

തായ്‌ലന്‍ഡില്‍ നടക്കുന്ന ഫിബ ഏഷ്യന്‍ വനിതാ ബാസ്‌കറ്റ് ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ കസാഖിസ്ഥാനെ തോല്‍പ്പിച്ച് ചരിത്രമെഴുതി. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യലെവല്‍വണ്‍ വിജയമാണിത്. പ്രാഥമിക റൗണ്ടിലെ ആദ്യ നാല് മത്സരങ്ങളിലും തോറ്റ് തരിപ്പണമായിരുന്ന ഇന്ത്യ ഇന്നലെ 62 നെതിരെ 65 പോയിന്റുകള്‍ക്കാണ് കസാഖിസ്ഥാനെ തകര്‍ത്തെറിഞ്ഞത്. തുടക്കം മുതല്‍ മികച്ച ഫോമില്‍ കളിച്ച ഇന്ത്യയ്ക്ക് ആദ്യപകുതിയില്‍ 11 പോയിന്റ് ലീഡ് നേടാന്‍ കഴിഞ്ഞു. 2514 എന്ന നിലയിലാണ് ആദ്യ രണ്ട് ക്വാര്‍ട്ടറുകള്‍ കഴിഞ്ഞപ്പോള്‍ സ്‌കോര്‍. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറില്‍ […]

ഇന്ത്യന്‍ ഗ്രാന്റ്പ്രീയില്‍ വെറ്റലിന് ഹാട്രിക് കിരീടം

ഇന്ത്യന്‍ ഗ്രാന്റ്പ്രീയില്‍ വെറ്റലിന് ഹാട്രിക് കിരീടം

ഫോര്‍മുല വണ്‍ ഇന്ത്യന്‍ ഗ്രാന്റ്പ്രീ കിരീടം മൂന്നാമതും റെഡ് ബുളിന്റെ സെബാസ്റ്റ്യന്‍ വെറ്റലിന്. മേഴ്‌സിഡസിന്റെ നിക്കോ റോസ്ബര്‍ഗ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ലോട്ടസിന്റെ റൊമെയിന്‍ ഗ്രോഷെയിന്‍ മൂന്നാംസ്ഥാനത്തെത്തി. ഇതോടെ 2013ലെ ഫോര്‍മുല വണ്‍ കിരീടവും സെബാസ്റ്റിയന്‍ വെറ്റല്‍ നേടി. വെറ്റല്‍ തുടര്‍ച്ചയായി നാല് ഗ്രാന്റ് പ്രീ കിരീടങ്ങള്‍ നേടുന്ന മൂന്നാമത്തെ താരമായി. മൈക്കല്‍ ഷുമാക്കറും യുവാന്‍ മാനുവെല്‍ ഫാങ്കിയോയും മാത്രമാണ് ഇതിന് മുമ്പ് തുടര്‍ച്ചയായ 4 കിരീടങ്ങള്‍ ഉയര്‍ത്തിയിട്ടുള്ളത്. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ വെറ്റലിന് 322 പോയിന്റുകളായി. ഗ്രെയിറ്റര്‍ നോയിഡയില്‍ […]

ഫോര്‍മുല വണ്‍ ഇന്ത്യന്‍ ഗ്രാന്‍ഡ്പ്രീ: ഇന്ന് കലാശപ്പോരാട്ടം

ഫോര്‍മുല വണ്‍ ഇന്ത്യന്‍ ഗ്രാന്‍ഡ്പ്രീ: ഇന്ന് കലാശപ്പോരാട്ടം

ഫോര്‍മുല വണ്‍ ഇന്ത്യന്‍ ഗ്രാന്‍ഡ്പ്രീ മത്സരത്തിന്റെ കലാശപ്പോരാട്ടം നോയ്ഡയിലെ ബുദ്ധ് സര്‍ക്യൂട്ടില്‍ നടക്കും. വെള്ളിയാഴ്ചപരിശീലന ഓട്ടത്തിനും ശനിയാഴ്ച സ്ഥാനനിര്‍ണയ മത്സരത്തിനും (പോള്‍ പൊസിഷന്‍) ശേഷമാണ് ഫോര്‍മുല വണ്‍ കാറോട്ട പരമ്പരയിലെ 16-ാമത്തെ ഗ്രാന്‍ഡ്പ്രീക്കാണ് ഇന്ത്യ വേദിയാവുന്നത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി മുതലാണ് മത്സരം. ഇന്ത്യന്‍ മണ്ണില്‍ നിന്ന് തന്റെ നാലാം എഫ് വണ്‍ ചാമ്പ്യന്‍ പട്ടം ഉറപ്പിക്കാനത്തെിയ റെഡ്ബുളിന്റെ സെബാസ്റ്റ്യന്‍ വെറ്റല്‍ മാത്രമാണ് കഴിഞ്ഞ രണ്ടു ദിനങ്ങളിലെയും താരം. ശനിയാഴ്ചത്തെ പോള്‍ പൊസിഷന്‍ ഓട്ടത്തില്‍ ഇന്ത്യന്‍ […]

അര്‍ധ മാരത്തണ്‍ പൂര്‍ത്തിയാക്കി അറുവയസ്സുകാരി ലോക റെക്കോര്‍ഡിട്ടു

അര്‍ധ മാരത്തണ്‍ പൂര്‍ത്തിയാക്കി അറുവയസ്സുകാരി ലോക റെക്കോര്‍ഡിട്ടു

അബിലെന്‍, ടെക്‌സാസ് : അര്‍ധ മാരത്തണ്‍ പൂര്‍ത്തിയാക്കിയ ഏറ്റവും പ്രായ കുറഞ്ഞ വ്യക്തിയെന്ന ഖ്യാതി നേടി ആറുവയസുകാരി കാണികളെ വിസ്മയിപ്പിച്ചു. അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്തെ അബിലെനില്‍ നിന്നുള്ള കീലന്‍ ഗ്ലാസാണ് ഒരൊറ്റ ദിവസം കൊണ്ട് താരമായത്.   രണ്ടു മണിക്കുറും 47 മിനിറ്റുമെടുത്താണ് കിലന്‍ മാരത്തണ്‍ പൂര്‍ത്തിയാക്കിയത്. അര്‍ധമാരത്തണ്‍ പൂര്‍ത്തിയാക്കിയ ഫ്‌ളോറിഡയില്‍ നിന്നുള്ള ഒമ്പത് വയസ്സുകാരിയുടെ റെക്കോര്‍ഡാണ് കീലന്‍ തിരുത്തിയത്. 13.1 മൈല്‍ ദുരം ( 21.0824 കിലോമീറ്റര്‍ ) കണക്കാക്കിയിട്ടുള്ളതാണ് അര്‍ധമാരത്തണ്‍. മാരത്തണില്‍ കീലനൊപ്പം അമ്മയും […]

1 27 28 29 30 31 33