വിവാദങ്ങളും പ്രതിഷേധങ്ങളും തുടര്‍ക്കഥയാകുന്നു; പരിശോധനകള്‍ വേണമെന്ന് യുഎസ് ടെന്നീസ് അസോസിയേഷന്‍

വിവാദങ്ങളും പ്രതിഷേധങ്ങളും തുടര്‍ക്കഥയാകുന്നു; പരിശോധനകള്‍ വേണമെന്ന് യുഎസ് ടെന്നീസ് അസോസിയേഷന്‍

യുഎസ് ടെന്നീസ് അസോസിയേഷനുമായി ബന്ധപ്പെട്ട് അടിക്കടി വിവാദങ്ങള്‍ ഉണ്ടായ സാഹചര്യം കണക്കിലെടുത്ത് അംപയറിങ് പോളിസികള്‍ പുനഃപരിശോധിക്കുമെന്ന് അസോസിയേഷന്‍ (യുഎസ്ടിഎ). പ്രോട്ടോക്കോള്‍ മറി കടന്ന് ചെയറില്‍ നിന്നും ഇറങ്ങിച്ചെന്ന് നിക്ക് കിര്‍ഗിയോസിനെതിരെ രംഗത്തെത്തിയ അംപയര്‍ മുഹമ്മദ് ലഹ് യാനിയ്‌ക്കെതിരേയും യുഎസ് ഓപ്പണ്‍ അധികൃതര്‍ രംഗത്തെത്തി. കോര്‍ട്ടില്‍ വെച്ച് വസ്ത്രം അഴിച്ചതിന് വനിതാ താരം ആലിസ് കോര്‍നെറ്റിന് പെനാല്‍റ്റി വിധിച്ച അംപയര്‍ ക്രിസ്റ്റ്യന്‍ റാസ്‌കിനെതിരേയും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നീട് ഇതില്‍ ഖേദിക്കുന്നതായി യുഎസ് ഓപ്പണ്‍ അറിയിക്കുകയായിരുന്നു. ഈ വിവാദങ്ങള്‍ക്ക് […]

ഡെല്‍പെട്രോവിനെ തകര്‍ത്തു; യുഎസ് ഓപ്പണ്‍ കിരീടം ദ്യോക്കോവിച്ചിന്

ഡെല്‍പെട്രോവിനെ തകര്‍ത്തു; യുഎസ് ഓപ്പണ്‍ കിരീടം ദ്യോക്കോവിച്ചിന്

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ നൊവാക് ദ്യോക്കോവിച്ചിന് കിരീടം. യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പെട്രോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ദ്യോക്കോവിച്ച് തന്റെ മൂന്നാം യു.എസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍ 6-3,7-6,6-3. കഴിഞ്ഞ വിംബിള്‍ഡണിലും ചാമ്പ്യനായ ദ്യോക്കോവിച്ചിന്റെ പതിനാലാം ഗ്രാന്‍സ്ലാം കിരീടനേട്ടമാണിത്. 2009-ലെ യു.എസ് ഓപ്പണില്‍ റോജര്‍ ഫെഡററെ വീഴ്ത്തിയ ഡെല്‍പെട്രോവിന് ദ്യോക്കോവിന്റെ കരുത്തിന് മുന്നില്‍ അടിയറവ് പറയേണ്ടി വന്നു. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സെര്‍ബിയന്‍ താരം ഡെല്‍പൊട്രോയുടെ സ്വപ്‌നം അവസാനിച്ചത്. ആദ്യ സെറ്റ് 6-3ന് […]

സെറീന വില്യംസിനെ പരാജയപ്പെടുത്തി ജപ്പാന്റെ നവോമി ഒസാക്ക യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കി

സെറീന വില്യംസിനെ പരാജയപ്പെടുത്തി ജപ്പാന്റെ നവോമി ഒസാക്ക യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കി

യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് ഫൈനലില്‍ അമേരിക്കയുടെ സെറീന വില്യംസിനെ അട്ടിമറിച്ച് ജപ്പാന്റെ നവോമി ഒസാക്ക കിരീടം സ്വന്തമാക്കി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നവോമി ഒസാക്കയുടെ ജയം. കരിയറിലെ ഏഴാമത്തെ യുഎസ് ഓപ്പണ്‍ കിരീടം ലക്ഷ്യമിട്ട് മൈതാനത്തെത്തിയ സെറീന വില്യംസ് ആദ്യ ഗ്രാന്‍സ്ലാം ഫൈനല്‍ കളിക്കുന്ന നവോമിയോട് പരാജയപ്പെടുകയായിരുന്നു. ഇന്നലത്തെ മത്സരം ജയിച്ചാല്‍ 24 ഗ്രാന്‍സ്ലാം നേട്ടങ്ങളെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും സെറീനയ്ക്ക് കഴിയുമായിരുന്നു. ഇരുപതുകാരിയായ ഒസാക്ക ഗ്രാന്‍സ്ലാം സിംഗിള്‍സ് ഫൈനലിലെത്തുന്ന ആദ്യ ജാപ്പനീസ് വനിതയാണ്. ഈ […]

ഫെഡറര്‍ വീണു; യുഎസ് ഓപ്പണില്‍ അട്ടിമറി

ഫെഡറര്‍ വീണു; യുഎസ് ഓപ്പണില്‍ അട്ടിമറി

യു.എസ് ഓപ്പണില്‍ നിന്ന് ഇതിഹാസതാരം റോജര്‍ ഫെഡറര്‍ പുറത്ത്. പ്രീക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയുടെ ജോണ്‍ മില്‍മാനാണ് ഫെഡററെ അട്ടിമറിച്ചത്. സ്‌കോര്‍: 3,6, 7-5, 7-6, 7-6

ഏഷ്യൻ ഗെയിംസ്; ഇന്ത്യൻ വനിതാ ഹോക്കി ടീമിന് വെള്ളി

ഏഷ്യൻ ഗെയിംസ്; ഇന്ത്യൻ വനിതാ ഹോക്കി ടീമിന് വെള്ളി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിന് വെള്ളി. ഫൈനലിൽ ജപ്പാനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്ത്യൻ ടീം രണ്ടാം സ്ഥാനത്തായത്. ഇതോടെ ഇന്നലത്തെ ഇന്ത്യയുടെ മെഡൽനേട്ടം ആറായി ഉയർന്നു. നേരത്തെ, സെയ്‌ലിങ്ങിൽനിന്നു മാത്രമായി ഒരു വെള്ളിയും രണ്ടു വെങ്കലവുമടക്കം മൂന്ന് മെകലുകൾ ഇന്ത്യ നേടിയിരുന്നു. ഈ വർഷത്തെ ഏഷ്യൻ ഗെയിംസിൽ ഇതുവരെയുള്ള മത്സരങ്ങളിൽ 65 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയുടെ 65 മെഡലുകളിൽ 13 സ്വർണവും 23 വെള്ളിയും 28 വെങ്കലവും ഉൾപ്പെടും.

1500 മീറ്ററില്‍ ജിൻസണിന് സ്വര്‍ണ്ണം; ചിത്രയ്ക്ക് വെങ്കലം

1500 മീറ്ററില്‍ ജിൻസണിന് സ്വര്‍ണ്ണം; ചിത്രയ്ക്ക് വെങ്കലം

  ജക്കാര്‍ത്ത: പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസ് പുരുഷന്മാരുടെ 1500 മീറ്ററില്‍ മലയാളിതാരം ജിൻസൺ ജോൺസൺ സ്വര്‍ണ്ണവും വനിതകളുടെ 1500 മീറ്ററില്‍ മലയാളി താരം പി യു ചിത്ര വെങ്കലവും നേടി. എണ്ണൂറ് മീറ്ററില്‍ കൈവിട്ട സ്വര്‍ണം 3:44.72 സമയംകൊണ്ട് ഓടിയെത്തിയാണ് ജിന്‍സണ്‍ തിരിച്ചുപിടിച്ചത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം 12 ആയി. നേരത്തെ 800 മീറ്ററില്‍ ജിന്‍സണ്‍ വെള്ളി നേടിയിരുന്നു. 4:12.56 സമയം കൊണ്ടാണ് ചിത്ര ഫിനിഷ് ചെയ്തത്. വനിതകളുടെ മത്സരത്തില്‍ സ്വര്‍ണ്ണവും വെള്ളിയും ബഹറൈൻ താരങ്ങള്‍ക്കാണ്.

മത്സരത്തിനിടെ കോര്‍ട്ടില്‍വെച്ച് വസ്ത്രം അഴിച്ചു; വനിതാ താരത്തിന് ശിക്ഷ; നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

മത്സരത്തിനിടെ കോര്‍ട്ടില്‍വെച്ച് വസ്ത്രം അഴിച്ചു; വനിതാ താരത്തിന് ശിക്ഷ; നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

യുഎസ് ഓപ്പണിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ വിമര്‍ശനം കൂടുതല്‍ ശക്തമാകുന്നു. മത്സരത്തിനിടെ വസ്ത്രം അഴിച്ച വനിതാ താരത്തിനെതിരെ നടപടിയെടുത്തതാണ് വിവാദത്തിന് വഴി തുറന്നത്. ചൂട് കൂടിയ കാലാവസ്ഥ ആയതിനാല്‍ കളിക്കിടെ ബ്രേക്ക് എടുത്ത് തിരികെ വരുന്നതിനിടെ ഫ്രഞ്ച് താരമായ ആലിസ് കോര്‍നെറ്റ് വസ്ത്രം അഴിക്കുകയായിരുന്നു. താന്‍ വസ്ത്രം തല തിരിച്ചാണ് ധരിച്ചിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ കോര്‍നെറ്റ് അഴിച്ച് നേരെ ഇടുകയായിരുന്നു. സെക്കന്റുകളുടെ വ്യത്യാസത്തിലായിരുന്നു താരം വസ്ത്രം അഴിച്ച് തിരിച്ചിട്ടത്. എന്നാല്‍, ഉടന്‍തന്നെ യുഎസ് ഓപ്പണിന്റെ കോഡ് തെറ്റിച്ചെന്ന് ആരോപിച്ച് […]

ഏഷ്യന്‍ ഗെയിംസ് ; വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ ദ്യുതി ചന്ദിന് വെള്ളി; ടേബിള്‍ ടെന്നീസില്‍ ശരത് കമല്‍-മണിക ബാത്ര സഖ്യത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ് ; വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ ദ്യുതി ചന്ദിന് വെള്ളി; ടേബിള്‍ ടെന്നീസില്‍ ശരത് കമല്‍-മണിക ബാത്ര സഖ്യത്തിന് വെങ്കലം

ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസിന്റെ പതിനൊന്നാം ദിനമായ ഇന്ന് വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ ദ്യുതി ചന്ദിന് വെള്ളി. ഹെപ്റ്റത്തലോണില്‍ 872 പോയിന്റുമായാണ് സ്വപ്ന ബര്‍മന്‍ സ്വര്‍ണ മെഡല്‍ സാധ്യത നിലനിര്‍ത്തുന്നു. ബര്‍മാന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തിനാണ് ഗെയിംസ് സാക്ഷ്യം വഹിച്ചത്. 773 പോയിന്റോടെ ഇന്ത്യയുടെ പൂരിമ ഹെംബ്രം നാലാം സ്ഥാനത്താണ് ഉളളത്. കൂടാതെ പതിനൊന്നാം ദിനത്തില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ ടേബിള്‍ ടെന്നിസിലൂടെയാണ്. ടേബിള്‍ ടെന്നിസ് മിക്‌സ്ഡ് ഡബിള്‍സില്‍ ശരത് കമല്‍-മണിക ബാത്ര സഖ്യമാണ് […]

ഏഷ്യന്‍ ഗെയിംസ്; ഇന്ത്യയ്ക്ക് പതിനൊന്നാം സ്വര്‍ണം

ഏഷ്യന്‍ ഗെയിംസ്; ഇന്ത്യയ്ക്ക് പതിനൊന്നാം സ്വര്‍ണം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം പതിനൊന്നായി. ട്രിപ്പിള്‍ ജംപില്‍ അര്‍പീന്ദര്‍ സിംഗ് സ്വര്‍ണം നേടിയതിനു പിന്നാലെയാണ് ഇന്ത്യയുടെ പതിനൊന്നാം സ്വര്‍ണ നേട്ടവും. ഹെപ്റ്റാത്തലണില്‍ 21-കാരിയായ സ്വപ്‌ന ബര്‍മനാണ് ഇന്ത്യയ്ക്ക് വേണ്ടി 11-ാം സ്വര്‍ണം സ്വന്തമാക്കിയത്. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായാണ് ഹെപ്റ്റാത്തണില്‍ ഇന്ത്യ സ്വര്‍ണം നേടുന്നത്. 6026 പോയിന്റുമായാണ് സ്വപ്‌നയുടെ ചരിത്ര സ്വര്‍ണ നേട്ടം. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 54 ആയി. 11 സ്വര്‍ണം, 20 വെള്ളി, 23 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ […]

ഏഷ്യന്‍ ഗെയിംസ്: 800 മീറ്ററില്‍ മന്‍ജിതിന് സ്വര്‍ണം; ജിന്‍സണ് വെള്ളി

ഏഷ്യന്‍ ഗെയിംസ്: 800 മീറ്ററില്‍ മന്‍ജിതിന് സ്വര്‍ണം; ജിന്‍സണ് വെള്ളി

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ 800 മീറ്ററില്‍ ഇന്ത്യയുടെ മന്‍ജിത് സിങ്ങിന് സ്വര്‍ണവും മലയാളിയായ ജിന്‍സണ്‍ ജോണ്‍സണ് വെള്ളിയും. ഇരുവരും യഥാക്രമം 1.46.15 സെക്കന്‍ഡും 1.46.35 സെക്കന്‍ഡ് കൊണ്ടാണ് ഓടിയെത്തിയത്. ഏഷ്യന്‍ ഗെയിംസില്‍ ഇതോടെ ഇന്ത്യ 48 മെഡലുകളടക്കം എട്ടാം സ്ഥാനത്താണ്. ഒമ്പത് സ്വര്‍ണവും 19 വെള്ളിയും 22 വെങ്കലവുമാണ് ഇന്ത്യ നേടിയത്. 97 സ്വര്‍ണവും 64 വെള്ളിയും 45 വെങ്കലവും നേടി ചൈനയാണ് ഒന്നാം സ്ഥാനത്ത്. 206 മെഡലുകളാണ് ചൈന ഇതുവരെ സ്വന്തമാക്കിയത്.