ഏഷ്യന്‍ ചാമ്പ്യന്‍ കായികമേളയിലെ മലയാളി താരങ്ങള്‍ക്ക് ദുരിതയാത്ര

പ്രഥമ ഏഷ്യന്‍ സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന്റെ അഭിമാനമായി മെഡലുകള്‍ വാരിക്കൂട്ടിയ മലയാളി താരങ്ങളുടെ കേരളത്തിലേക്കുള്ള മടക്കം തീവണ്ടിയിലെ സെക്കന്‍ഡ് സ്ലീപ്പര്‍ കോച്ചില്‍. ചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ സ്വര്‍ണവുമായി ഇന്ത്യയെ രണ്ടാം സ്ഥാനത്തെത്തിച്ച പി.യു ചിത്ര അടക്കമുള്ള താരങ്ങള്‍ക്കാണ് അധികൃതര്‍ ഇക്കുറിയും ദുരിതയാത്ര സമ്മാനിച്ചത്. എട്ട് സ്വര്‍ണമടക്കം 12 മെഡലുകള്‍ നേടിയ പന്ത്രണ്ടംഗ മലയാളിസംഘം ഇന്നു രാവിലെ കേരള എക്‌സ്പ്രസില്‍ രണ്ടാം ക്ലാസിലാണ് നാട്ടിലേക്ക് യാത്രതിരിച്ചത്. മലേഷ്യയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 12 സ്വര്‍ണവുമായിട്ടായിരുന്നു ഇന്ത്യ രണ്ടാമത് എത്തിയത്. ഇതില്‍ […]

കൊച്ചി ഗെയിംസ് ഇന്നുമുതല്‍

കൊച്ചി ഗെയിംസ് ഇന്നുമുതല്‍

കൊച്ചി: മൂന്നു മാസത്തോളം നീണ്ടു നില്‍ക്കുന്ന കൊച്ചി ഗെയിംസ് 2013 നു  ഇന്ന് തിരശീല ഉയരും. റീജ്യണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ആതിഥേയത്വം വഹിക്കുന്ന   ഗെയിംസിനു  ഡെക്കാത്തലണ്‍ സ്‌പോര്‍ട്‌സ് ഇന്ത്യയും  നാഷണ ല്‍ ഗെയിംസ് സെക്രട്ടറിയേറ്റും സംയുക്ത പങ്കാളിത്തം വഹിക്കും. വിപുലമായ ചടങ്ങുകളോടെ  കൊച്ചി ഗെയിംസ് 2013 ഡിസംബര്‍ 21നു സമാപിക്കും കേരളം ആതിഥേയത്വം വഹിക്കുന്ന അടുത്ത ദേശീയ ഗെയിംസിന്റെ മുഖ്യ വേദികളിലൊന്നാണ് കൊച്ചി. ഈ വന്‍ കായികമേളയുടെ  തയ്യാറെടുപ്പ് എന്ന നിലയിലാണ് കൊച്ചി ഗെയിംസ് 2013 അരങ്ങേറുന്നത്.  […]

ജപ്പാന്‍ ഓപ്പണ്‍: സിന്ധു രണ്ടാം റൗണ്ടില്‍

ജപ്പാന്‍ ഓപ്പണ്‍: സിന്ധു രണ്ടാം റൗണ്ടില്‍

ടോക്കിയോ : ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റെണില്‍ ഇന്ത്യയുടെ പിവി സിന്ധു രണ്ടാം റൗണ്ടില്‍ കടന്നു. ജപ്പാന്റെ യുകിനോ നകായിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കിയാണ് എട്ടാം സീഡ് സിന്ധു വിജയം നേടിയത്. സ്‌കോര്‍ : 21-12,  21-13. ജപ്പാന്റെ അകാനെ യമഗുച്ചിയാണ് രണ്ടാം റൗണ്ടില്‍ സിന്ധുവിന്റെ എതിരാളി. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റെണില്‍ രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു.  വനിതാ സിംഗിള്‍സില്‍ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് നാലാം സീഡ് കൊറിയന്‍ താരം യോന്‍ജുബായെയാണ് സിന്ധുവിനെ പാരജയപ്പെടുത്തിയത്. […]

ഏഷ്യന്‍ സീനിയര്‍ വനിതാ വോളിബോളില്‍ ഇന്ത്യക്ക് തോല്‍വി

ഏഷ്യന്‍ സീനിയര്‍ വനിതാ വോളിബോളില്‍ ഇന്ത്യക്ക് തോല്‍വി

തായ്‌ലന്റില്‍ നടക്കുന്ന ഏഷ്യന്‍ സീനിയര്‍ വനിതാ വോളിബോളില്‍ ഇന്ത്യക്ക് തോല്‍വി.ഒളിംപിക് ചാമ്പ്യന്‍മാരായ ചൈനയാണ് ഇന്ത്യയെ മുട്ടുകുത്തിച്ചത്.ഏകപക്ഷീയമായ മൂന്നു സെറ്റുകള്‍ക്കായിരുന്നു ചൈനയുടെ ജയം.സ്‌കോര്‍ 25-12, 25-15, 25-11. ഈ തോല്‍വിയോടെ ക്വാര്‍ട്ടറില്‍ കടക്കാനുളള ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷകള്‍ക്കാണ് മങ്ങലേറ്റത്.ഇതുകൊണ്ടു തന്നെനാളെ ഇറാനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം അനിവാര്യമാണ്.

ചാവറ ട്രോഫി നവംബര്‍ ഒന്നിന് ആരംഭിക്കും

ചാവറ ട്രോഫി നവംബര്‍ ഒന്നിന് ആരംഭിക്കും

ചെത്തിപ്പുഴ: ക്രിസ്തു ജ്യോതി ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സിന്റെ  ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 26,27,28 എന്നീ തീയതികളില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന 19-മത്. ചാവറ ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ്,   16-ാംമത് പ്ലാസിഡ് ഡെസെനിയല്‍ ഹാല്‍ഡ്‌ബോള്‍ ടൂര്‍ണമെന്റ്, എട്ടാമത് ക്രിസ്തുജ്യോതി സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് പ്ലാസിഡ് സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ ബാസ്‌ക്കറ്റ്‌ബോള്‍  ടൂര്‍ണ്ണമെന്റ് (സിബിഎസ്ഇ) എന്നീ മത്സരങ്ങള്‍ നവംബര്‍ 1-4 തീയതികളില്‍ നടത്തപ്പെടും.

കായികപരിശീലന രംഗത്ത് സജീവമായി തുടരും- കെ.പി. തോമസ്; ദ്രോണാചാര്യ അവാര്‍ഡ് ജേതാവിന് ജില്ലയുടെ ആദരം

കായികപരിശീലന രംഗത്ത് സജീവമായി തുടരും- കെ.പി. തോമസ്; ദ്രോണാചാര്യ അവാര്‍ഡ് ജേതാവിന് ജില്ലയുടെ ആദരം

കോട്ടയം:ആരോഗ്യം അനുവദിക്കുന്നിടത്തോളം കായിക പരിശീലനരംഗത്ത് ഉര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കുമെന്ന് ദ്രോണാചാര്യ അവാര്‍ഡ് നേടിയ കെ.പി. തോമസ് പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍  സംഘടിപ്പിച്ച സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ദ്രോണാചാര്യ അവാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് ലഭിക്കുന്ന സ്വീകരണങ്ങള്‍ക്ക് ഏഷ്യാഡ്, ഒളിമ്പിക്‌സ് മെഡലുകളാണ് മറുപടിയായി നല്‍കാന്‍ ആഗ്രഹിക്കുന്നത്. ഇതേ ലക്ഷ്യത്തോടെയാണ് ഇടുക്കി ജില്ലയില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നത്.  അവിടെ നല്ല അന്തരീക്ഷമാണ്. പ്രതിഭയുള്ള ഒട്ടേറെ കുട്ടികളുമുണ്ട്. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് അവരെ  പരിശീലിപ്പിക്കുന്നത്- അദ്ദേഹം പറഞ്ഞു.ഇന്നലെ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ […]

രാഷ്ട്രീയം ഉന്നമിട്ടു റാത്തോഡ്

രാഷ്ട്രീയം ഉന്നമിട്ടു റാത്തോഡ്

ജയ്പൂര്‍: ഒളിംപിക്‌സില്‍ ഇന്ത്യക്കുവേണ്ടി വെങ്കലമെഡല്‍ ജേതാവായ രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് ബിജെപിയിലേക്ക്. സൈന്യത്തില്‍നിന്നു വിരമിച്ച നാല്‍പ്പത്തിമൂന്നുകാരനായ റാത്തോഡ്, നരേന്ദ്രമോഡിയെ അനുകൂലിച്ചുകൊണ്ടാണ് രാഷ്ട്രീയപ്രവേശം നടത്തുന്നത്.   രാജ്യം കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ പിന്തിരിഞ്ഞു നടക്കാന്‍ തനിക്കാവില്ലെന്ന് റാത്തോഡ് പറഞ്ഞു. രാജ്‌നാഥ്‌സിംഗിന്റെയും മോഡിയുടേയും സാന്നിധ്യത്തിലാണ് റാത്തോഡ് ബിജെപി അംഗത്വം നേടിയത്.  മികച്ച ഒരു രാഷ്ട്രീയ നേതാവിനെയാണ് ഇന്ത്യയ്ക്കിന്നാവശ്യം. അതിന് നരേന്ദ്രമോഡി അര്‍ഹനാണ.് വളരെ ആലോചിച്ചാണ് രാഷ്ട്രീയത്തില്‍ സജീവമാകുന്ന തീരുമാനം എടുത്തതെന്നും റാത്തോഡ് പറഞ്ഞു.

ഏഷ്യാകപ്പ് ഹോക്കി: മല്ലു ശ്രീജേഷിന് പുരസ്‌കാര പെരുമഴ

ഏഷ്യാകപ്പ് ഹോക്കി: മല്ലു ശ്രീജേഷിന് പുരസ്‌കാര പെരുമഴ

ഏഷ്യാകപ്പ് ഹോക്കിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് ഹോക്കി ഇന്ത്യയുടെ പുരസ്‌കാരം. മലയാളിയായ ഗോള്‍ കീപ്പര്‍ ശ്രീജേഷ്, വി ആര്‍ രഘുനാഥ്, രമന്‍ദീപ് സിംഗ് എന്നിവര്‍ക്കാണ് ഹോക്കി ഇന്ത്യ പുരസ്‌കാരം നല്‍കുന്നത്. ഒരു ലക്ഷം രൂപ വീതമാണ് മൂന്നു താരങ്ങള്‍ക്കും നല്‍കുന്നത്. നിലവിലെ ജേതക്കളായ ദക്ഷിണ കൊറിയയെ  കീഴടക്കി ഇന്ത്യയുടെ ജയത്തിനു പിന്നില്‍ ശ്രീജേഷിനിന്റെ കരങ്ങളായിരുന്നു.   ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ ശ്രീജേഷിനെ ടൂര്‍ണ്ണമെന്റിലെ മികച്ച ഗോള്‍കീപ്പറായി തെരഞ്ഞെടുത്തിരുന്നു. ടൂര്‍ണ്ണമെന്റിലെ മികച്ച താരമായിരുന്നു വി […]

മില്‍ഖാ സിംഗിന്റെ റെക്കോര്‍ഡ് ഭേദിച്ച അനില്‍കുമാര്‍ വീണ്ടും ട്രാക്കിലേക്ക്

മില്‍ഖാ സിംഗിന്റെ റെക്കോര്‍ഡ് ഭേദിച്ച അനില്‍കുമാര്‍ വീണ്ടും ട്രാക്കിലേക്ക്

കൊല്ലം:നീണ്ട ഇടവേളക്ക് ശേഷം ഒളിമ്പ്യന്‍ അനില്‍കുമാര്‍ ട്രാക്കിലേക്ക് തിരിച്ചെത്തുന്നു. സ്പ്രിന്റ് ഇനങ്ങളില്‍് സ്വയം അടയാളപ്പെടുത്തിയ അനില്‍കുമാര്‍ അധികൃതരുടെ നിരന്തരമായ അവഗണനയെ തുടര്‍ന്നാണ് നേരത്തെ ട്രാക്ക് വിട്ടത്. നീണ്ടകാലം സര്‍വീസിന്റെ താരവും ഇപ്പോള്‍ സായിയില്‍ പരിശീലകനുമായ ഇദ്ദേഹം ദേശീയ ഗെയിംസിലൂടെയാണ് തിരിച്ചുവരവിനൊരുങ്ങുന്നത്. ഇരുനൂറ് മീറ്ററില്‍ മില്‍ഖാസിംഗിന്റെ മുപ്പത്തിയൊമ്പത് വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോര്‍ഡ് ഭേദിച്ച് കൊണ്ടാണ് അനില്‍കുമാര്‍ ചരിത്രത്തിലേക്ക് സ്പ്രിന്റ് ചെയ്തത്.   പറക്കും സിംഗിന്റെ 21.06 സെക്കന്റ് എന്ന റെക്കോര്‍ഡ് 20.73 സെക്കന്റില്‍ അനില്‍കുമാര്‍ മറികടന്നു. രണ്ടായിരത്തില്‍ […]

ദേശീയ പോസ്റ്റല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് തിങ്കളാഴ്ച മുതല്‍ ടെക്‌നോപാര്‍ക്കില്‍

ദേശീയ പോസ്റ്റല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് തിങ്കളാഴ്ച മുതല്‍ ടെക്‌നോപാര്‍ക്കില്‍

തിരുവനന്തപുരം: കേരള പോസ്റ്റല്‍ സര്‍ക്കിള്‍ ആതിഥ്യമരുളുന്ന 28-ാമത് ദേശീയ പോസ്റ്റല്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ തിങ്കളാഴ്ച മുതല്‍ ആറുവരെ ടെക്‌നോപാര്‍ക്ക് ഇന്‍ഡോര്‍ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ നടക്കും. രണ്ടിനു രാവിലെ ഒന്‍പതിനു സംസ്ഥാന സ്‌പോര്‍ട്‌സ് സെക്രട്ടറി എം. ശിവശങ്കര്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിലെ പോസ്റ്റല്‍ സര്‍ക്കിളുകളില്‍നിന്നായി 130 പേര്‍ മത്സരങ്ങളില്‍ പങ്കെടുക്കും.   കേരള പോസ്റ്റല്‍ സര്‍ക്കിളിലെ ആന്റണി കെ ജേക്കബ്, അസമിലെ അഞ്ജന ബോറ, ഡല്‍ഹിയിലെ അമിത് മിശ്ര, ഗുജറാത്തിലെ വൈശാലി ഭാരിയ തുടങ്ങിയവര്‍ […]