ഫോര്‍മുല വണ്‍ ഇന്ത്യന്‍ ഗ്രാന്‍ഡ്പ്രീ: ഇന്ന് കലാശപ്പോരാട്ടം

ഫോര്‍മുല വണ്‍ ഇന്ത്യന്‍ ഗ്രാന്‍ഡ്പ്രീ: ഇന്ന് കലാശപ്പോരാട്ടം

ഫോര്‍മുല വണ്‍ ഇന്ത്യന്‍ ഗ്രാന്‍ഡ്പ്രീ മത്സരത്തിന്റെ കലാശപ്പോരാട്ടം നോയ്ഡയിലെ ബുദ്ധ് സര്‍ക്യൂട്ടില്‍ നടക്കും. വെള്ളിയാഴ്ചപരിശീലന ഓട്ടത്തിനും ശനിയാഴ്ച സ്ഥാനനിര്‍ണയ മത്സരത്തിനും (പോള്‍ പൊസിഷന്‍) ശേഷമാണ് ഫോര്‍മുല വണ്‍ കാറോട്ട പരമ്പരയിലെ 16-ാമത്തെ ഗ്രാന്‍ഡ്പ്രീക്കാണ് ഇന്ത്യ വേദിയാവുന്നത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി മുതലാണ് മത്സരം. ഇന്ത്യന്‍ മണ്ണില്‍ നിന്ന് തന്റെ നാലാം എഫ് വണ്‍ ചാമ്പ്യന്‍ പട്ടം ഉറപ്പിക്കാനത്തെിയ റെഡ്ബുളിന്റെ സെബാസ്റ്റ്യന്‍ വെറ്റല്‍ മാത്രമാണ് കഴിഞ്ഞ രണ്ടു ദിനങ്ങളിലെയും താരം. ശനിയാഴ്ചത്തെ പോള്‍ പൊസിഷന്‍ ഓട്ടത്തില്‍ ഇന്ത്യന്‍ […]

അര്‍ധ മാരത്തണ്‍ പൂര്‍ത്തിയാക്കി അറുവയസ്സുകാരി ലോക റെക്കോര്‍ഡിട്ടു

അര്‍ധ മാരത്തണ്‍ പൂര്‍ത്തിയാക്കി അറുവയസ്സുകാരി ലോക റെക്കോര്‍ഡിട്ടു

അബിലെന്‍, ടെക്‌സാസ് : അര്‍ധ മാരത്തണ്‍ പൂര്‍ത്തിയാക്കിയ ഏറ്റവും പ്രായ കുറഞ്ഞ വ്യക്തിയെന്ന ഖ്യാതി നേടി ആറുവയസുകാരി കാണികളെ വിസ്മയിപ്പിച്ചു. അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്തെ അബിലെനില്‍ നിന്നുള്ള കീലന്‍ ഗ്ലാസാണ് ഒരൊറ്റ ദിവസം കൊണ്ട് താരമായത്.   രണ്ടു മണിക്കുറും 47 മിനിറ്റുമെടുത്താണ് കിലന്‍ മാരത്തണ്‍ പൂര്‍ത്തിയാക്കിയത്. അര്‍ധമാരത്തണ്‍ പൂര്‍ത്തിയാക്കിയ ഫ്‌ളോറിഡയില്‍ നിന്നുള്ള ഒമ്പത് വയസ്സുകാരിയുടെ റെക്കോര്‍ഡാണ് കീലന്‍ തിരുത്തിയത്. 13.1 മൈല്‍ ദുരം ( 21.0824 കിലോമീറ്റര്‍ ) കണക്കാക്കിയിട്ടുള്ളതാണ് അര്‍ധമാരത്തണ്‍. മാരത്തണില്‍ കീലനൊപ്പം അമ്മയും […]

സംസ്ഥാന ഗുസ്തി തൃശൂര്‍, എറണാകുളം, കാസര്‍ഗോഡ് ചാമ്പ്യന്‍മാര്‍

സംസ്ഥാന ഗുസ്തി തൃശൂര്‍, എറണാകുളം, കാസര്‍ഗോഡ് ചാമ്പ്യന്‍മാര്‍

അറുപത്തി ഒന്നാമത് സംസ്ഥാന സീനിയര്‍ പുരുഷ വനിത ഗുസ്തി മത്സരത്തില്‍ തൃശൂര്‍, എറണാകുളം കാസര്‍ഗോഡ് ജില്ലകള്‍ ചാമ്പ്യന്‍മാരായി.  വനിതാ വിഭാഗത്തില്‍ 27 പോയിന്റേ വീതം നേടി തൃശൂരും, തിരുവനന്തപുരവും തുല്യത പാലിച്ചെങ്കിലും മൂന്ന് സ്വര്‍ണം നേടിയ തൃശൂര്‍ ചാമ്പ്യന്‍മാരായി. പുരിഷ വിഭാഗം ഫ്രീസ്റ്റെലില്‍ 23 പോയിന്റോടെ എറണാകുളം ചാമ്പ്യന്‍മാരായപ്പോള്‍ആതിഥേയ ജില്ലയായ പത്തനംതിട്ട 22പോയിന്റോടെ ഒന്നാമതും 20 പോയിന്റോടെ തൃശൂര്‍ രണ്ടാമതും എത്തി. ചലച്ചിത്ര സംവിധായകന്‍ ബ്ലസി സമ്മാനങ്ങള്‍ വിതരണം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ചെറിയാന്‍ പോളച്ചിറക്കല്‍, […]

ഫ്രഞ്ച് സൂപ്പര്‍ സീരീസ് : സൈനയും സിന്ധുവും പുറത്ത്

ഫ്രഞ്ച് സൂപ്പര്‍ സീരീസ് : സൈനയും സിന്ധുവും പുറത്ത്

ഫ്രഞ്ച് സൂപ്പര്‍ സീരീസ് ബാഡ്മിന്റെണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യന്‍ പ്രതീക്ഷയായ സൈന നെഹ്വാളും പിവി സിന്ധുവും പുറത്തായി. ഒരു മണിക്കൂറിലധികം നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് ദക്ഷിണ കൊറിയയുടെ യുന്‍ ജൂ ബെയില്‍ 22-20, 15-21, 20-22 എന്ന സ്‌കോറിന് ലോക നാലാം റാങ്ക് താരമായ സൈനയെ പരാജയപ്പെടുത്തിയത്. ഒരു മണിക്കൂറും പതിനൊന്നു മിനിറ്റും നീണ്ട പോരാട്ടത്തിലൊടുവിലായിരുന്നു സൈനയുടെ തോല്‍വി. ഇന്ത്യയുടെ പിവി സിന്ധുവിനും കളിയുടെ പാതിവഴിയില്‍ തന്നെ കളിയുടെ മര്‍മ്മസ്ഥാനം സ്‌കോട്ട്‌ലന്റിന്റെ ക്രിസ്റ്റി കൈയിലൊതുക്കിയിരുന്നു. കളിയുടെ പര്യവസാനം […]

സിംഗപൂര്‍ സൂപ്പര്‍ സീരീസ്; ക്വാര്‍ട്ടറില്‍ സൈന പുറത്ത്

സിംഗപൂര്‍ സൂപ്പര്‍ സീരീസ്; ക്വാര്‍ട്ടറില്‍ സൈന പുറത്ത്

സിംഗപൂര്‍ സൂപ്പര്‍ സീരീസിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ സൈന നെഹ്‌വാളിന് തോല്‍വി. നിലവിലെ ചാമ്പ്യനായ സൈനയെ കൊറിയയുടെ സുങ് ജി ഹ്യൂനാണ് പരാജയപ്പെടുത്തിയത്. മൂന്ന് സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് (21-13,18-21,19-21) സൈന കീഴടങ്ങിയത്. ആദ്യസെറ്റ് നേടിയശേഷമായിരുന്നു സൈനയുടെ പരാജയം. സ്വയം വരുത്തിയ പിഴവുകളാണ് സൈനക്ക് തിരിച്ചടിയായത്. സൈന ഒഴികെയുള്ള ഇന്ത്യന്‍ താരങ്ങളെല്ലാം സിംഗപൂര്‍ സൂപ്പര്‍ സീരീസിന്റെ രണ്ടാം റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.

ജപ്പാന്‍ ഗ്രാന്റ് പ്രീയില്‍ ഒന്നാമത് ; ലോക കീരീടത്തിനരികെ വെറ്റല്‍

ജപ്പാന്‍ ഗ്രാന്റ് പ്രീയില്‍ ഒന്നാമത് ; ലോക കീരീടത്തിനരികെ വെറ്റല്‍

ഫോര്‍മുല വണ്‍ ജപ്പാന്‍ ഗ്രാന്റ് പ്രീയില്‍ റെഡ്ബുളളിന്റെ സെബാസ്റ്റ്യന്‍ വെറ്റല്‍ ജേതാവ്.  ഇതോടെ തുടര്‍ച്ചയായി നാലം വട്ടം ലോകചാമ്പ്യനാകുകയെന്ന നേട്ടത്തിന് വെറ്റല്‍ ഒരു പടി കൂടി അടുത്തു. പോള്‍ പൊസിഷനിലായിരുന്ന റെഡ് ബുളളിന്റെ തന്നെ മാര്‍ക്ക് വെബ്ബര്‍ രണ്ടാം സ്ഥാനത്തെത്തി.   മൊത്തം പോയിന്റ് നിലിയില്‍ വെറ്റലിന് പിന്നിലുള്ള ഫെറാറിയുടെ ഫെര്‍ണണ്ടോ അലോണ്‍സോക്ക് ജപ്പാന്‍ ഗ്രാന്റ് പ്രീയില്‍ നാലാം സ്ഥാനത്തെത്താനേ കഴിഞ്ഞുളളു. ഈ വിജയത്തോടെ ചാമ്പ്യന്‍ഷിപ്പില്‍  വെറ്റലിന് 272 പോയന്റായി. 195 പോയന്റോടെ അലോണ്‍സോ, 167 പോയന്റോടെ […]

ജി.വി രാജ പുരസ്‌കാരപട്ടികയിലും ടോംജോസില്ല

ജി.വി രാജ പുരസ്‌കാരപട്ടികയിലും ടോംജോസില്ല

  അര്‍ജുന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യപ്പെട്ട ടോം ജോസഫിന് സംസ്ഥാനത്തിലെ പരമോന്നത കായിക ബഹുമതിയായ ജി.വി. രാജ പുരസ്‌കാരവും ഇല്ലെന്ന് സൂചന. രാജ്യത്തിനുവേണ്ടി മെഡല്‍ നേടിയാല്‍ മാത്രമേ ജി.വി. രാജ പുരസ്‌കാരം നല്‍കാനാവൂ എന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം. വി. ദിജു, ടിന്റു ലൂക്ക എന്നിവരുടെ പേര് പട്ടികയിലുണ്ട്. രാവിലെ 11 മണിക്ക് നടക്കുന്ന പുരസ്‌കാര വിതരണത്തിന് മുമ്പായി നടക്കുന്ന റിവ്യു മീറ്റിങ്ങില്‍ അത്ഭുതങ്ങള്‍ നടന്നില്ലെങ്കില്‍ വോളിതാരത്തെ സ്വന്തം സംസ്ഥാനവും അവഗണിക്കുന്നുവെന്ന് വരും. തന്നെ കേരളവും തഴഞ്ഞുവെന്നതില്‍ […]

കൊറിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ സെബാസ്റ്റ്യന്‍ വെറ്റലിന് കിരീടം

കൊറിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ സെബാസ്റ്റ്യന്‍ വെറ്റലിന് കിരീടം

ഫോര്‍മുല വണ്‍ കാറോട്ടത്തിലെ കൊറിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ റെഡ് ബുള്ളിന്റെ സെബാസ്റ്റ്യന്‍ വെറ്റലിന് കിരീടം. കിമി റൈക്കോണനെ പിന്തള്ളിയാണ് വെറ്റലിന്റെ നേട്ടം. സീസണില്‍ വെറ്റലിന്റെ എട്ടാം കിരീടമാണിത്. ഇതോടെ വെറ്റല്‍ ലോക ചാംപ്യന്‍ഷിപ്പ് നിലനിര്‍ത്താനുള്ള സാധ്യത കൂടി.   വെറ്റലിന് 272 ഉം രണ്ടാമതുള്ള അലോന്‍സോയ്ക്ക് 195 ഉം പോയിന്റാണുള്ളത്.സീസണില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ്പ്രീ ഉള്‍പ്പെടെ 5 റേസ് ഇനി ബാക്കി ഉണ്ട്. പരമാവധി 125 പോയിന്റ് ആണ് ഒരു ഡ്രൈവര്‍ക്ക്  ഇനി നേടാനാവുക. അടുത്തയാഴ്ച നടക്കുന്ന ജപ്പാന്‍ […]

ഈ കുളത്തില്‍ കുഞ്ഞുങ്ങള്‍ പോലും നീന്തില്ല : തൃശൂരിന് ദേശീയ നീന്തല്‍ മത്സരം നഷ്ടമായി

ഈ കുളത്തില്‍ കുഞ്ഞുങ്ങള്‍ പോലും നീന്തില്ല  :  തൃശൂരിന് ദേശീയ നീന്തല്‍ മത്സരം നഷ്ടമായി

നീന്തല്‍ കുളത്തിന് നിലവാരം കുറഞ്ഞെന്ന കണ്ടെത്തല്‍ തൃശൂരില്‍ നടത്താനിരുന്ന ദേശീയ കായിക മേളയുടെ നീന്തല്‍ മത്സരം നഷ്ടപ്പെടുത്തി.  നിയമസഭാ കമ്മിറ്റി നടത്തിയ പരിശോധനയിലാണ് നിലവാരം തീരെ കുറവാണ് അക്വാറ്റിക് കോംപ്ലക്‌സിലുള്ള സ്വിമ്മിംഗ് പൂളിന്റേതെന്ന് വിലയിരുത്തി.  ഇതോടെ, നീന്തല്‍ മത്സരം തിരുവനന്തപുരത്തെ പിരപ്പന്‍കോടു തന്നെ നടത്താനുള്ള ചിന്തയിലാണ് അധികൃതര്‍. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നില്ലെന്ന ആശ്വാസത്തിലാണ് സാംസ്‌ക്കാരിക തലസ്ഥാനത്തെ കായിക പ്രേമികള്‍. 1987 ല്‍ ദേശീയ കായികമേള തൃശൂരില്‍ നടന്നപ്പോള്‍ തൃശൂരിന് അനുവദിച്ച ഇനങ്ങളില്‍ ഒന്നായിരുന്നു നീന്തല്‍ മത്സരം.  […]

ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രി ഒക്ടോബറില്‍

ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രി ഒക്ടോബറില്‍

ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രി കാറോട്ടമത്സരത്തിന്  ഒക്ടോബര്‍ 25 മുതല്‍ തുടക്കമാകും. ഗ്രേറ്റര്‍ നോയിഡയില്‍ ബുദ്ധ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലെ പ്രത്യേക ട്രാക്കിലാണ് ഇന്ത്യയിലെ ഫോര്‍മുലവണ്‍ ഗ്രാന്‍ഡ് പ്രി നടക്കുക. ഒക്ടോബര്‍ 30നാണ് അവസാനമത്സരം. 65,514 പേര്‍ക്ക് മത്സരം കാണാനുള്ള സൗകര്യമാണ് ബുദ്ധ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ ഏര്‍പ്പെടുത്തുക. മത്സരത്തിനുമുന്നോടിയായി 25000 കാറുകള്‍ക്കായി പാര്‍ക്കിങ് സംവിധാനമൊരുക്കാനും യമുന എക്‌സ്പ്രസ് വേയില്‍ 15 കിലോമീറ്റര്‍ ദൂരത്തില്‍ പ്രത്യേക വഴി രേഖപ്പെടുത്താനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്സരവേദിയെ നാല് സുരക്ഷാ മേഖലകളായി ആഭ്യന്തര […]