ഏഷ്യന്‍ ഗെയിംസ് വനിതാ വിഭാഗം കബഡിയില്‍ ഇന്ത്യയ്ക്ക് വെള്ളി

ഏഷ്യന്‍ ഗെയിംസ് വനിതാ വിഭാഗം കബഡിയില്‍ ഇന്ത്യയ്ക്ക് വെള്ളി

ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ഇന്ത്യയ്ക്ക് വെള്ളി. വനിതാ വിഭാഗം ഫൈനലിലാണ് ഇന്ത്യ ഇറാനോട് പരാജയം ഏറ്റ് വാങ്ങിയത്. നേരത്തെ കബഡിയില്‍ പുരുഷ ടീം സെമിയില്‍ ഇന്ത്യ ഇറാനോട് തോറ്റിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ നേരിയ ലീഡ് ഇന്ത്യയ്ക്ക് നേടാനായിരുന്നുവെങ്കിലും രണ്ടാം പകുതിയില്‍ ഇറാന്‍ മികവ് പുലര്‍ത്തി സ്വര്‍ണ്ണം സ്വന്തമാക്കുകയായിരുന്നു. തുടര്‍ന്ന് പരാജയപ്പെട്ട ഇന്ത്യ വെള്ളിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. മത്സരത്തില്‍ 27-24 എന്ന സ്‌കോറിനാണ് ഇറാന്റെ വിജയം. എന്നാല്‍ ഇന്ത്യയ്‌ക്കെതിരെ ഒട്ടനവധി പോയിന്റുകള്‍ തെറ്റായി വിധിക്കപ്പെട്ടുവെന്ന് പരക്കെ ആരോപണം ഉയരുന്നിരുന്നു. […]

ഇന്ത്യയ്ക്ക് ചരിത്ര വിജയം; ഹോക്കിയില്‍ എതിരില്ലാത്ത ഗോളുകള്‍ക്ക് ഹോങ്കോംഗിനെ തകര്‍ത്തെറിഞ്ഞു

ഇന്ത്യയ്ക്ക് ചരിത്ര വിജയം; ഹോക്കിയില്‍ എതിരില്ലാത്ത ഗോളുകള്‍ക്ക് ഹോങ്കോംഗിനെ തകര്‍ത്തെറിഞ്ഞു

ഏഷ്യന്‍ ഗെയിംസില്‍ റെക്കോര്‍ഡ് ജയം സ്വന്തമാക്കി ഇന്ത്യ. ഹോക്കിയില്‍ എതിരില്ലാത്ത ഗോളിന് ഹോങ്കോംഗിനെ തകര്‍ത്തെറിഞ്ഞു. എതിരില്ലാത്ത 26 ഗോളിനായിരുന്നു ഇന്ത്യ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. ഹോക്കി ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം. പിസ്റ്റള്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ രാഹി സര്‍ണോബാത്ത് ആണ് സ്വര്‍ണം നേടിയത്. 25മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിംഗിലാണ് രാഖി സ്വര്‍ണം കരസ്ഥമാക്കിയത്. അതേസമയം, ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഷൂട്ടര്‍മാരുടെ മെഡല്‍ക്കൊയ്ത്തിന്റെ തുടര്‍ച്ചയാണ് ഈ വിജയം. നേരത്തെ 100 […]

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം. പിസ്റ്റള്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ രാഹി സര്‍ണോബാത്ത് ആണ് സ്വര്‍ണം നേടിയത്. 25മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിംഗിലാണ് രാഖി സ്വര്‍ണം കരസ്ഥമാക്കിയത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ നാലാം സ്വര്‍ണമാണിത്. അതേസമയം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഷൂട്ടര്‍മാരുടെ മെഡല്‍ക്കൊയ്ത്തിന്റെ തുടര്‍ച്ചയാണ് ഈ വിജയം. നേരത്തെ 100 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ സൗരഭ് ചൗധരി സ്വര്‍ണം സ്വന്തമാക്കിയിരുന്നു. ഗെയിംസ് റെക്കോര്‍ഡോടെയാണ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇതേ വിഭാഗത്തില്‍ ഇന്ത്യക്ക് വേണ്ടി അഭിഷേക് ശര്‍മ വെങ്കലം […]

ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം ലക്ഷ്യമിട്ട് പതിനഞ്ചുകാരന്‍

ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം ലക്ഷ്യമിട്ട് പതിനഞ്ചുകാരന്‍

  ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ഓഗസ്ത് പതിനെട്ടിന് ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ കൗമാരതാരം അനീഷ് ഭന്‍വാല ലക്ഷ്യം വെക്കുക സ്വര്‍ണത്തിലേക്ക്. പതിനഞ്ചുവയസുമാത്രം പ്രായമുള്ള അനീഷ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ വിസ്മയമാണ്. 25 മീറ്റര്‍ റാപിഡ് ഫയര്‍ പിസ്റ്റള്‍ വിഭാഗത്തിലായിരുന്നു അനീഷിന്റെ സ്വര്‍ണനേട്ടം. അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ ഇതിനകംതന്നെ അനീഷ് വരവറിയിച്ചിട്ടുണ്ട്. ഐഎസ്എസ്എഫ് ലോക ചാപ്യന്‍ഷിപ്പ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയിലെ പ്രകടനം എടുത്തപറയേണ്ടതാണ്. ഇടത്തരം കുടുംബത്തില്‍നിന്നും ഷൂട്ടിംഗ്് ലോകത്തെത്തപ്പെട്ട അനീഷ് പഠനത്തിന്റെ ഇടവേളകളിലാണ് ഇഷ്ടയിനമായ ഷൂട്ടിംഗില്‍ പരിശീലനം […]

സ്വര്‍ണം നഷ്ടപ്പെടുത്തുകയല്ല വെള്ളി നേടുകയാണ് ചെയ്തത്; വിമര്‍ശകര്‍ക്കെതിരെ തുറന്നടിച്ച് പി വി സിന്ധു

സ്വര്‍ണം നഷ്ടപ്പെടുത്തുകയല്ല വെള്ളി നേടുകയാണ് ചെയ്തത്; വിമര്‍ശകര്‍ക്കെതിരെ തുറന്നടിച്ച് പി വി സിന്ധു

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ സിംഗിള്‍സില്‍ തുടര്‍ച്ചയായ രണ്ടാം തവണയും വെള്ളി നേടിയതില്‍ സന്തോഷം പങ്കുവെച്ച് പി വി സിന്ധു. താന്‍ നേടിയ വെള്ളിക്കും തിളക്കമുണ്ടെന്ന് പറഞ്ഞ സിന്ധു തന്നെ വിമര്‍ശകര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. സ്വര്‍ണം നഷ്ടമാവുകയല്ല താന്‍ വെള്ളി നേടുകയാണ് ചെയ്തതെന്ന് താരം പറഞ്ഞു. ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സ്പാനിഷ് താരം കരോലിന മാരിന്‍ ആണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷവും സിന്ധു ഫൈനലില്‍ തോറ്റിരുന്നു. നിര്‍ണായക സമയത്ത് ഫോമിലേക്കുയര്‍ന്ന മാരിന്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിനെ വീഴ്ത്തിയത്. […]

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് കനത്ത നഷ്ടം; മീരാഭായ് ചാനു പുറത്ത്

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് കനത്ത നഷ്ടം; മീരാഭായ് ചാനു പുറത്ത്

  ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം നടത്താന്‍ ഒരുങ്ങുന്ന ഇന്ത്യയ്ക്ക് കനത്ത നഷ്ടമായി ലോക ചാംപ്യന്‍ പുറത്ത്. ഭാരദ്വഹന ചാംപ്യനായ മീരാഭായ് ചാനുവാണ് ഗെയിംസിന് രണ്ടാഴ്ചമാത്രം ശേഷിക്കെ പിന്‍മാറിയത്. നേരത്തെ പരിക്കുമൂലം വിശ്രമത്തിലായിരുന്ന ചാനു പരിക്ക് ഭേദമാകാത്തതോടെ ഗെയിംസില്‍ നിന്നും പിന്‍വാങ്ങുന്നതായി അറിയിക്കുകയായിരുന്നു. മീരാഭായ് ഗെയിംസിനെത്തില്ലെന്ന് ഇന്ത്യന്‍ വെയ്റ്റ്‌ലിഫ്റ്റിങ് ഫെഡറേഷന്‍ സെക്രട്ടറി സഹദേവ് യാദവ് സ്ഥിരീകരിച്ചു. നാളുകളായി അലട്ടിക്കൊണ്ടിരുന്ന വേദന കുറഞ്ഞതിനെ തുടര്‍ന്ന് താരം കഴിഞ്ഞയാഴ്ച മുംബൈയിലെത്തി പരിശീലനം തുടര്‍ന്നിരുന്നു. എന്നാല്‍, പരിശീലനത്തിനിടെ വീണ്ടും വേദനയുണ്ടായതോടെ […]

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ പിവി സിന്ധുവിനിത് രണ്ടാം വെള്ളി; സ്വര്‍ണത്തി മുത്തമിട്ട് മാരിന്‍

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ പിവി സിന്ധുവിനിത് രണ്ടാം വെള്ളി; സ്വര്‍ണത്തി മുത്തമിട്ട് മാരിന്‍

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് തോല്‍വി. സിന്ധുവിനെ തോല്‍പ്പിച്ച് സ്‌പെയിനിന്റെ കരോലിന മാരിന്‍ ആണ് സ്വര്‍ണം നേടിയത്. മാരിന്റ മൂന്നാമത്തെ ചാംപ്യന്‍ഷിപ്പ് നേട്ടമാണിത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ സിന്ധു വെള്ളിനേടുന്നത്. സ്‌കോര്‍ 21-19, 21-10

ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ്; പിവി സിന്ധു സെമിയിൽ

ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ്; പിവി സിന്ധു സെമിയിൽ

ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പിവി സിന്ധു സെമിയിൽ. ക്വാർട്ടറിൽ ലോകചാമ്പ്യൻ നൊസോമി ഒക്കുഹാരെയാണ് സിന്ധു തോൽപ്പിച്ചത്. നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയാണ് സിന്ധു ജാപ്പനീസ് താരത്തെ തോൽപ്പിച്ചത്. സ്‌കോർ: 21-17, 21-19.

ഇന്ത്യക്ക് ജയവും തോല്‍വിയും ഒന്നിച്ച് ചേര്‍ന്ന ദിനം; സൈന ക്വാര്‍ട്ടറില്‍; ശ്രീകാന്ത് പുറത്ത്‌

ഇന്ത്യക്ക് ജയവും തോല്‍വിയും ഒന്നിച്ച് ചേര്‍ന്ന ദിനം; സൈന ക്വാര്‍ട്ടറില്‍; ശ്രീകാന്ത് പുറത്ത്‌

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് സങ്കടവും സന്തോഷവും ഒന്നിച്ച് ചേര്‍ന്ന ദിനം. വനിതാവിഭാഗത്തില്‍ സൈന നെഹ്‌വാള്‍ ക്വാര്‍ട്ടറില്‍ കടന്നപ്പോള്‍, പുരുഷ വിഭാഗത്തില്‍ ലോക ആറാം നമ്പര്‍ താരം കിഡംബി ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍ നിന്ന് പുറത്തായി. മലേഷ്യയുടെ ഡാരന്‍ ല്യൂവാണ് ശ്രീകാന്തിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചത്. സ്‌കോര്‍: 18-21, 18-21. അതേസമയം, 2013ലെ ചാപ്യന്‍ തായ്‌ലന്‍ഡിന്റെ റാട്ചനോക് ഇന്താനോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് സൈന ക്വാര്‍ട്ടറില്‍ കടന്നത്. സ്‌കോര്‍: 21-16, 21-19. നേരത്തെ, ആദ്യ റൗണ്ടില്‍ ബൈ ലഭിച്ച […]

ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി.സിന്ധുവിന് തോല്‍വി

ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി.സിന്ധുവിന് തോല്‍വി

ബാങ്കോക്ക്: തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിന് തോല്‍വി. വനിതകളുടെ സിംഗിള്‍സ് ഫൈനലില്‍ ജപ്പാന്റെ ഒകുഹര നൊസോമിയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് രണ്ടാം സീഡായ സിന്ധുവിനെ വീഴ്ത്തിയത്. വാശിയേറിയ മത്സരം അമ്പത് മിനിറ്റ് നീണ്ടുനിന്നു. സ്‌കോര്‍: 21-15, 21-18. ആദ്യ ഗെയിമില്‍ തുടക്കത്തില്‍ തന്നെ ലീഡ് പിടിച്ച ഒകുഹാര ഒടുക്കം വരെ അതു നിലനിര്‍ത്തി. എന്നാല്‍, രണ്ടാം ഗെയിമില്‍ സിന്ധു ഉജ്വലമായി തിരിച്ചുവന്നു. ആറു പോയിന്റ് വരെ ഒകുഹര നല്ല ലീഡോടെ മുന്നേറിയെങ്കിലും പിന്നീട് സിന്ധു […]