കോമണ്‍വെല്‍ത്ത് ഗെയിംസ്: മേരി കോമിന് സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസ്: മേരി കോമിന് സ്വര്‍ണം

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മേരി കോമിന് സ്വര്‍ണം. ബോക്‌സിങ് വനിതാ വിഭാഗം 48 കിലോ വിഭാഗത്തിലാണ് മേരി കോം സ്വര്‍ണം നേടിയത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം 18 ആയി.  ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ 37 ആയി. കഴിഞ്ഞ ദിവസം പുരുഷ വിഭാഗം 65 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ പൂനിയ ബജ്‌റംഗ് സ്വര്‍ണം നേടിയിരുന്നു.  വെയില്‍സിന്റെ കെയിന്‍ ചാരിംഗിനെതിരെയാണ് ഒരു പോയിന്റ് പോലും നഷ്ടപ്പെടുത്താതെയാണ് പൂനിയ തന്റെ സ്വര്‍ണ്ണം സ്വന്തമാക്കിയത്. 100 എന്ന സ്‌കോറിനു ഒരു മിനുട്ടും […]

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ ഷൂട്ടിംഗില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ ഷൂട്ടിംഗില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിംഗില്‍ വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇന്ത്യക്ക് സ്വര്‍ണം. തേജസ്വിനി സാവന്താണ് ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയത്. ഇതേ ഇനത്തില്‍ ഇന്ത്യയുടെ അഞ്ജു മുദ്ഗില്ലിന് വെള്ളിയും ലഭിച്ചു. ഗെയിംസിലെ ഇന്ത്യയുടെ 15ാം സ്വര്‍ണമാണിത്. ഇതോടെ 15 സ്വര്‍ണവും എട്ട് വെള്ളിയും 10 വെങ്കലവും നേടിയ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 32 ആയി.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് 2 മലയാളി താരങ്ങളെ പുറത്താക്കി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് 2 മലയാളി താരങ്ങളെ പുറത്താക്കി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് 2 മലയാളി താരങ്ങളെ പുറത്താക്കി. കെ.ടി.ഇര്‍ഫാനും രാകേഷ് ബാബുവുമാണ് പുറത്തായത്. താമസസ്ഥലത്ത് നിന്ന് സിറിഞ്ച് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുറത്താക്കിയത്. രാകേഷ് നാളത്തെ ഫൈനല്‍ മത്സരത്തിന് യോഗ്യത നേടിയിരുന്നു. ഇര്‍ഫാന്‍ 20 കിലോമീറ്റര്‍ റെയ്‌സില്‍ 13ാം സ്ഥാനത്താണ് എത്തിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍(സിജിഎഫ്) ആണ് ഇരുവരുടെയും അക്രഡിറ്റേഷന്‍ റദ്ദാക്കിയത്. ട്രിപ്പിള്‍ ജംപറാണ് രാകേഷ് ബാബു. ഇര്‍ഫാന്‍ റേസ് വാക്കറും. എത്രയും പെട്ടെന്ന് ഇരുവരോടും തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടു. ഇരുവര്‍ക്കും താമസിക്കാന്‍ നല്‍കിയ അപ്പാര്‍ട്ട്‌മെന്റ് വൃത്തിയാക്കാന്‍ എത്തിയവരാണ് സിറിഞ്ച് […]

ഇന്ത്യക്ക് പതിമൂന്നാം സ്വര്‍ണം; ഫ്രീസ്റ്റൈല്‍ ഗുസ്തി 57 കിലോ വിഭാഗത്തില്‍ രാഹുല്‍ അവാരയ്ക്ക് സ്വര്‍ണമെഡല്‍

ഇന്ത്യക്ക് പതിമൂന്നാം സ്വര്‍ണം; ഫ്രീസ്റ്റൈല്‍ ഗുസ്തി 57 കിലോ വിഭാഗത്തില്‍ രാഹുല്‍ അവാരയ്ക്ക് സ്വര്‍ണമെഡല്‍

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പതിമൂന്നാം സ്വര്‍ണം. ഫ്രീസ്റ്റൈല്‍ ഗുസ്തി 57 കിലോ വിഭാഗത്തില്‍ രാഹുല്‍ അവാരയാണ് സ്വര്‍ണം നേടിയത്. എട്ടാം ദിനമായ ഇന്ന് ഇന്ത്യയ്ക്ക് നേരത്തെ ഒരു വെള്ളി മെഡല്‍ ലഭിച്ചിരുന്നു. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ പ്രോണില്‍ തേജസ്വിനി സാവന്താണ് മെഡല്‍ നേടിയത്. 618.9 പോയിന്റാണ് തേജസ്വിനി നേടിയത്.മാര്‍ട്ടീന ലിന്റസേ വെലോസോ ആണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡോടുകൂടിയാണ് ഈ നേട്ടം. സ്‌കോട്ട്‌ലാന്‍ഡ് താരം സിയോനെയ്ഡിനാണ് വെങ്കലം. വനിത-പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സ് […]

കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ ഓം പ്രകാശ് മിതര്‍വാളിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ ഓം പ്രകാശ് മിതര്‍വാളിന് വെങ്കലം

ഓസ്‌ട്രേലിയ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മികച്ച പ്രകടനവുമായി ഇന്ത്യന്‍ താരങ്ങള്‍ കുതിക്കുന്നു. ഷൂട്ടിംഗില്‍ ഇന്ത്യയുടെ ഓം പ്രകാശ് മിതര്‍വാള്‍ വെങ്കലം നേടി. പുരുഷന്‍മാരുടെ 5 മീറ്റര്‍ പിസ്റ്റളിലാണ് ഓം പ്രകാശിന്റെ നേട്ടം. 201.1 സ്‌കോറാണ് ഈ വിഭാഗത്തില്‍ താരം നേടിയത്. അതേസമയം 227.2 പുതിയ റെക്കോര്‍ഡോടെ ഓസ്‌ട്രേലിയയുടെ ഡാനിയല്‍ റെപാചോലി സ്വര്‍ണം നേടി. കഴിഞ്ഞ ദിവസം 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും ഓം പ്രകാശ് മിതര്‍വാള്‍ വെങ്കലം നേടിയിരുന്നു. ഈയിനത്തില്‍ 235.1 പോയിന്റുമായി ഗെയിംസ് റെക്കോര്‍ഡോടെ ഇന്ത്യയുടെ ജിതു […]

ഇന്ത്യക്ക് പതിനൊന്നാം സ്വര്‍ണ്ണം; നേട്ടം വനിതകളുടെ 25 മീറ്റര്‍ പിസ്റ്റളില്‍

ഇന്ത്യക്ക് പതിനൊന്നാം സ്വര്‍ണ്ണം; നേട്ടം വനിതകളുടെ 25 മീറ്റര്‍ പിസ്റ്റളില്‍

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പതിനൊന്നാം സ്വര്‍ണ്ണം. വനിതകളുടെ 25 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ ഹീന സിദ്ദുവാണ് മെഡല്‍ നേടിയത്. ഗെയിംസ് റെക്കോര്‍ഡോടെയാണ് സ്വര്‍ണ്ണം നേടിയത്. അതേസമയം  ഇന്ത്യന്‍ ബോക്‌സിംഗ് താരം അമിത് പങ്കല്‍ സെമിഫൈനലില്‍ കടന്നു. പുരുഷവിഭാഗം ബോക്‌സിംഗില്‍ 49 കിലോഗ്രാം വിഭാഗത്തിലാണ് അമിത് മത്സരിക്കുന്നത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌കോട്ട്‌ലാന്‍ഡിന്റെ അഖീല്‍ അഹമ്മദിനെ തോല്‍പ്പിച്ചാണ് അമിത് സെമിയില്‍ കടന്നത്. സ്‌കോര്‍ 4-1. ഇതോടെ ഇന്ത്യ അടുത്ത മെഡല്‍ ഉറപ്പിച്ചുകഴിഞ്ഞു. അന്തിമ മത്സരഫലം വന്നില്ലെങ്കിലും അമിതിന്റെ ജയം അനായാസമാകുമെന്നാണ് […]

പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യക്ക് വെങ്കലം

പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യക്ക് വെങ്കലം

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ രവികുമാറിന് വെങ്കലം ലഭിച്ചു. ഇതോടെ ആറുസ്വര്‍ണവും രണ്ട് വെള്ളിയും രണ്ടു വെങ്കലവും നേടി ഇന്ത്യയുടെ ആകെ മെഡല്‍നേട്ടം പത്തായി.

ഇന്ത്യക്ക് ആറാം സ്വര്‍ണം; ഷൂട്ടിംഗില്‍ ചരിത്രമെഴുതി മനു ഭേകര്‍; വെള്ളി മെഡലും ഇന്ത്യക്ക് തന്നെ

ഇന്ത്യക്ക് ആറാം സ്വര്‍ണം; ഷൂട്ടിംഗില്‍ ചരിത്രമെഴുതി മനു ഭേകര്‍; വെള്ളി മെഡലും ഇന്ത്യക്ക് തന്നെ

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആറാം സ്വര്‍ണം. ഷൂട്ടിംഗില്‍ പതിനാറുകാരി മനു ഭേകറാണ് സ്വര്‍ണം കരസ്ഥമാക്കിയത്. ഷൂട്ടിംഗിലെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് നേട്ടം. ക്വാളിഫിക്കേഷന്‍ റൗണ്ടിലും ഫൈനല്‍ റൗണ്ടിലും റെക്കോര്‍ഡ് നേട്ടമാണ് മനു ഭേക്കര്‍ സ്വന്തമാക്കിയത്. അന്താരാഷ്ട്ര തലത്തിലുള്ള മത്സരങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം മുതലാണ് മനു പങ്കെടുക്കാന്‍ തുടങ്ങിയത്. വെള്ളിമെഡല്‍ ഇന്ത്യയുടെ തന്നെ ഹീന സിധുവിന് ലഭിച്ചു. വനിതകളുടെ 69 കിലോ ഭാരോദ്വഹനത്തില്‍ പൂനം യാദവ് സ്വര്‍ണം നേടിയിരുന്നു. സ്‌നാച്ച് വിഭാഗത്തില്‍ 100 കിലോയും ക്ലീന്‍ ആന്റ് ജെര്‍ക്ക് […]

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യ-പാക് ഹോക്കി മത്സരം സമനിലയില്‍ കലാശിച്ചു

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യ-പാക് ഹോക്കി മത്സരം സമനിലയില്‍ കലാശിച്ചു

കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യ-പാകിസ്ഥാന്‍ ഹോക്കി മത്സരത്തില്‍ വിജയത്തോട് അടുത്ത ശേഷം ഇന്ത്യ അയല്‍രാജ്യത്തോട് സമനിലയില്‍ കുരുങ്ങി. ഗെയിംസിലെ പുരുഷവിഭാഗം ഹോക്കി മത്സരത്തില്‍ രണ്ട് ഗോളിന് മുന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യ വിജയം കൈവിട്ടത്. കളിയുടെ അവസാനത്തേക്ക് അടുക്കുമ്പോള്‍ ഇന്ത്യയുടെ വിജയത്തെ അപഹരിച്ച് പാകിസ്ഥാന്‍ രണ്ട് ഗോളുകള്‍ നേടി. മത്സരം 2-2 എന്ന നിലയിലാണ് പിരിഞ്ഞത്. ഇന്ത്യയ്ക്കു വേണ്ടി ദില്‍പ്രീത് സിംഗും ഹര്‍മന്‍പ്രീത് സിംഗുമാണ് ഗോളുകള്‍ നേടിയത്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം; മെഡല്‍ നേട്ടം ഭാരോദ്വഹനത്തില്‍ സതീഷ് കുമാര്‍ ശിവലിംഗത്തിന്

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം; മെഡല്‍ നേട്ടം ഭാരോദ്വഹനത്തില്‍ സതീഷ് കുമാര്‍ ശിവലിംഗത്തിന്

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം. ഭാരോദ്വഹനത്തില്‍ സതീഷ് കുമാര്‍ ശിവലിംഗമാണ് സ്വര്‍ണം കരസ്ഥമാക്കിയത്. പുരുഷന്‍മാരുടെ 77 കിലോ വിഭാഗത്തിലാണ് നേട്ടം. 3 സ്വര്‍ണവും 1 വെള്ളിയും 1 വെങ്കലവുമാണ് ഇതോടെ ഇന്ത്യയുടെ മെഡല്‍ പട്ടികയിലുള്ളത്. 25കാരനായ സതീഷ് 2014ല്‍ ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പുരുഷന്‍മാരുടെ 69 കിലോ ഭാരോദ്വഹനത്തില്‍ 295 കിലോ ഭാരമുയര്‍ത്തിയ ഇന്ത്യയുടെ ദീപക് ലാത്തര്‍ വെങ്കല മെഡല്‍ നേടിയിരുന്നു. വനിതകളുടെ 53 കിലോ ഭാരോദ്വഹനത്തില്‍ സഞ്ജിതാ ചാനു […]

1 3 4 5 6 7 28